മാറുന്ന പേരുകൾ [കഥാനായകൻ] 87

അങ്ങനെ ഇരിക്കെ അവൾ ലീവിന് സ്വന്തം നാട്ടിൽ പോയി എന്ന് അവൻ പറഞ്ഞിരുന്നു. അതും നമ്മുടെ കാര്യം അല്ലാത്തത് കൊണ്ട് ഞങ്ങൾ അതിനും വലിയ പ്രാധാന്യം കൊടുത്തില്ല. പക്ഷെ കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അവൾ വന്നിട്ടുമില്ല അതുപോലെ അവന്റെ സ്വഭാവത്തിൽ ചെറിയ മാറ്റം കണ്ടതും ഞാൻ ചോദിക്കാൻ തുടങ്ങി.

“സത്യം പറയടാ എന്താ നിന്റെ പ്രശ്നം? എന്താ നി ഇങ്ങനെ വിഷമിച്ചു ഇരിക്കാനുള്ള കാരണം?”

കുറച്ചു നേരം ചോദ്യം ആവർത്തിച്ചപ്പോൾ അവൻ എന്നോട് പറഞ്ഞു. അതായത് അവൾക്ക് ചെറിയ ഫാമിലി പ്രോബ്ലം വന്നപ്പോൾ അവൾ അത് അവനോട് പറഞ്ഞു പോയതാണെന്നും ഇപ്പോൾ ഫോൺ എടുക്കുന്നില്ല എന്നും. അന്ന് ജിതേഷ് നാട്ടിൽ ആയിരുന്നത് കൊണ്ടാണ് അവൻ അത് എന്നോട് പറഞ്ഞത്. പിന്നെ ഞാനും എന്റെ ഐഡിയ വച്ചു അന്വേഷിക്കാം എന്ന് തീരുമാനിച്ചു പക്ഷെ അവൾ കമ്പനിയിൽ കൊടുത്തു അഡ്രസ്സിൽ ആൾ ഇല്ല എന്നാണ് എനിക്കും കിട്ടിയത് അത് അവനോട് ചോദിച്ചപ്പോൾ അവൻ വലിയ വില കൊടുത്തില്ല.

കുറച്ചു ദിവസങ്ങൾക്കു ശേഷം അതായത് ഇന്നലെ അവന്റെ ആ ഇരിപ്പ് കണ്ട് സഹിക്കാൻ വയ്യാതെ ഞാൻ ചൂടായി.

“എടാ കോപ്പേ അവൾ നിന്നെ ഇട്ടത് പോയതാണെങ്കിലോ അല്ലെങ്കിൽ അവളെ പറ്റിയുള്ള ഡീറ്റെയിൽസ് എനിക്ക് താ ഞാൻ അന്വേഷിക്കട്ടെ അല്ലെങ്കിൽ എന്റെ ഫ്രണ്ട് പോലീസിൽ ഉണ്ട് അവൻ വഴിയും അന്വേഷിക്കാം.”

രണ്ടു ചാട്ടം ചാടിയപ്പോഴാണ് അവൻ സത്യം മുഴുവൻ പറഞ്ഞത്. അവൾക്ക് ഒരു കെട്ടിയോനും കൊച്ചും ഉണ്ടെന്നും അവൾക്ക് വേണ്ടി ഇവൻ ഒരുപാട് മേടിച്ചു കൊടുത്തിട്ടുണ്ട് എന്നും വെറുതെ ഇരിക്കുവാണ് എന്നും പറഞ്ഞപ്പോൾ ഇവൻ തന്നെ അവൾക്ക് റിസ്ക് എടുത്തു ജോലി റെഡിയാക്കി കൊടുത്തു എന്നും കേട്ടപ്പോൾ ഞാൻ അവിടെ ഇരുന്നു പോയി.

അവൻ പണ്ടേ ഞങ്ങളോട് പറഞ്ഞിട്ടുണ്ട് അവന്റെ ആത്മാർത്ഥ പ്രേമം ഒന്നുമല്ല പിന്നെ അവൾ പണക്കാരിയാണ് ജീവിതം സെറ്റിലാക്കാം പിന്നെ ഞങ്ങൾക്ക് വേണമെങ്കിൽ കൂട്ടിക്കാരെന്ന രീതിയിൽ സഹായം ഒക്കെ ചെയ്യാമെന്ന് പുച്ഛത്തിൽ പറയുമായിരുന്നു. അതൊക്കെ ഓർത്തിട്ടാണ് ഞങ്ങളിപ്പോൾ ചിരിച്ചത്.

“നീർത്തട പട്ടികളെ നിങ്ങളുടെ ചിരി”

അവൻ നിസ്സഹായത്തോടെ പറഞ്ഞപ്പോൾ ഞങ്ങൾ ചിരി പിടിച്ചു നിർത്തി. പിന്നെ കുറച്ചു നേരം നിശബ്ദമായിരുന്നു.

“അല്ല അളിയാ നിന്റെ എത്ര പോയി?”

ജിത്തുവാണ് ആ നിശബ്ദത ബെധിച്ചു ചോദ്യം ചോദിച്ചത്. അതിന്റെ ഉത്തരം അവൻ പറയില്ലാത്തത് കൊണ്ട് ഞാൻ ഇടയിൽ കയറി.

“എങ്ങനെ പോയാലും നല്ലൊരു എമൗണ്ട് പോയിട്ടുണ്ട് അളിയാ അതുപോലെ അല്ലെ അവളുടെ പിന്നാലെ ഉള്ള ഒലിപ്പ്.”

“അല്ലടാ ശരിക്കും അവൾ എവിടെ പോയതാ?”

ജിത്തു അവന്റെയുള്ളിൽ ഉള്ള സംശയം ചോദിച്ചതും ഞാൻ തന്നെ അതിന് മറുപടി കൊടുത്തു.

8 Comments

Add a Comment
    1. കഥാനായകൻ

      ❣️

  1. നിധീഷ്

    ♥️♥️♥️♥️

    1. കഥാനായകൻ

      ❣️

  2. Adipoli ayitund??

    1. കഥാനായകൻ

      ❣️

    1. കഥാനായകൻ

      ❣️

Leave a Reply

Your email address will not be published. Required fields are marked *