മാറുന്ന പേരുകൾ [കഥാനായകൻ] 88

“അളിയാ ഇത് എച്ച് ആറിൽ പുതിയതായി ജോയിൻ ചെയ്ത കൊച്ചല്ലേ അവളെന്താ ഇവന്റെ കൂടേ?”

എന്റെ മനസ്സിലുള്ള ചോദ്യം അതുപോലെ ജിത്തു ചോദിച്ചപ്പോൾ ഞാനും എന്താ സംഭവം എന്ന് അറിയാതെ നിന്ന് പോയി. പക്ഷെ ചിരിച്ചുകളിച്ചു കൊണ്ട് വന്ന അവർ ഒരിക്കലും പ്രതീക്ഷിക്കാത്ത ഞങ്ങളെ അവിടെ കണ്ടതും ഞെട്ടിയത് ഞാൻ നല്ല വ്യക്തമായി കണ്ടു.

“എന്താ ഇവിടെ രണ്ടും പരിപാടി.”

കാര്യങ്ങളുടെ കിടപ്പ് ഏകദേശം വ്യക്തമായി എങ്കിലും ഞാൻ അവരുടെ മുൻപിൽ നിന്ന് ആ പോപ്‌കോൺ കുറച്ചു എടുത്തു കഴിച്ചു കൊണ്ട് ചോദിച്ചു. എന്തായാലും പത്തു പൈസ ചിലവ് ചെയ്യാൻ മടിയുള്ളവനെയാണ് ഇങ്ങനെ മുൻപിൽ കിട്ടിയത്.

“അത് അളിയാ ഇത് അപർണ നമ്മുടെ കമ്പനിയിലെ പുതിയതായി ജോയിൻ ചെയ്തതാ.”

“അത് ഞങ്ങൾക്കും അറിയാം നി നിന്റെ കാമുകിയുടെ കാണാൻ പോകുന്നുവെന്ന് പറഞ്ഞു ഇവിടെ എന്താ എന്നാണ് അവൻ ചോദിച്ചത്? ”

അവന്റെ തപ്പി തടഞ്ഞുള്ള ഉത്തരം കേട്ടപോലെ തന്നെ ജിത്തു ചാടി വീണു അവന്റെ വായ അടച്ചു. പെട്ടെന്ന് അവൻ അവളുടെ കൈയിൽ സാധനങ്ങൾ കൊടുത്തിട്ട് ഞങ്ങളെ വലിച്ചു നീക്കി നിർത്തി.

“പൊന്നളിയന്മാരെ നിങ്ങൾക്ക് കാര്യമെല്ലാം മനസ്സിലായി എന്നറിയാം അപ്പോൾ അതുകൊണ്ട് ഞങ്ങളെ വെറുതെ വിട്.”

“എടാ കോപ്പേ നി അല്ലെ അവളെ അവിടെ ജോലിക്ക് കയറ്റിയത്. എന്റെ കൂട്ടുകാരന് വേണ്ടി പറഞ്ഞപ്പോൾ എന്തായിരുന്നു അവന്റെ ഡയലോഗ്. ഇത് എന്തായാലും ഞങ്ങൾ കമ്പിനിയിൽ പാട്ടാക്കും മോനെ.”

അവന്റെ ഡയലോഗ് പിടിക്കാതെ ജിത്തു പറഞ്ഞതും അരുൺ നിന്ന് വിയർത്തു.

“അളിയാ ഞാൻ എന്ത് വേണമെങ്കിലും ചെയ്യാം ആരും ഒന്നും അറിയരുത് പ്ലീസ്.”

അവൻ തൊഴുതു പറയുന്ന അവസ്ഥയായപ്പോൾ അതുവരെ മിണ്ടാതെ നിന്ന ഞാൻ ഇടപെട്ടു.

“ശരി ഇനി ഞങ്ങളായിട്ട് ഒരു പ്രശ്നം ഉണ്ടാക്കുന്നില്ല പകരം ഇന്ന് ഞങ്ങൾ ഫുൾ കറക്കമാണ് അതിന്റെ ഫുൾ ചെലവായിട്ട് ഒരു അയ്യായിരം എങ്ങോട്ട് എടുത്തേക്ക്.”

വേറെ വഴി ഇല്ലാത്തത് കൊണ്ട് അവൻ കാശും തന്നു പോയി. ഞങ്ങൾ അങ്ങനെ അന്നത്തെ ദിവസം ആ പിശുക്കന്റെ കാശ് കൊണ്ട് അടിച്ചുപൊളിച്ചു.

അവൻ പിന്നെ അന്ന് റൂമിൽ വന്നു അവന്റെ കഥ പറയാൻ തുടങ്ങി. ഇൻസ്റ്റാഗ്രാം വഴി പരിചയപെട്ടതും ആദ്യം സൗഹൃദവും പിന്നെ അത് പ്രണയമായി മാറിയ സ്ഥിരം ക്ലിഷേ കഥ കേട്ടു എനിക്ക് തന്നെ ഉറക്കം വന്നു പോയി. അല്ലാതെ ബാക്കിയുള്ളവരുടെ പ്രണയ കഥ കേട്ടു അസൂയ മൂത്തതല്ല എന്ന് എന്റെ മനസ്സാക്ഷി ചോദിച്ചച്ചപ്പോൾ ഞാൻ അത് മൈൻഡ് ചെയ്തില്ല. പക്ഷെ എന്തുകൊണ്ടാണ് അവൻ അവളെ ആർക്കും മുൻപിൽ കാമുകിയാണെന്ന് പറഞ്ഞു പരിചയപെടുത്താത്തത് എന്ന് അവനോട് ചോദിച്ചിട്ട് വ്യക്തമായ ഉത്തരം അവൻ പറഞ്ഞില്ല. അതുപോലെ കമ്പനിയിൽ വച്ചു കണ്ടാൽ പോലും അവളും മൈൻഡ് ചെയ്യാറില്ല. പിന്നെ ഇതൊന്നും നമ്മളെ ബാധിക്കാത്തത് കൊണ്ട് ഞങ്ങൾ രണ്ടും അത് വിടുകയും ചെയ്തു.

8 Comments

Add a Comment
    1. കഥാനായകൻ

      ❣️

  1. നിധീഷ്

    ♥️♥️♥️♥️

    1. കഥാനായകൻ

      ❣️

  2. Adipoli ayitund??

    1. കഥാനായകൻ

      ❣️

    1. കഥാനായകൻ

      ❣️

Leave a Reply

Your email address will not be published. Required fields are marked *