മാറുന്ന പേരുകൾ [കഥാനായകൻ] 87

“അളിയാ ഞാനറിഞ്ഞത് സത്യമാണോ”

“അതെ”

ഒരു വികാരവുമില്ലാതെ ഞങ്ങളുടെ റൂമിലേക്ക് ഓടി കിതച്ചു വന്നവനോട് ഞാൻ മറുപടി കൊടുത്തു. എന്നിട്ട് എന്റെ കൂടേ ഇരിക്കുന്ന ഒരുത്തനെ നോക്കി. പാവം എന്തൊക്കെയോ പ്രതീക്ഷയായിരുന്നു എല്ലാം പോയില്ലേ.

“ടാ കോപ്പന്മാരെ ഇങ്ങനെ വെറുതെ കുത്തിരിക്കാതെ അന്വേഷിച്ചു കണ്ടു പിടിക്കട”

അതും കൂടി കേട്ടത്തോടെ എന്റെ ടെമ്പർ തെറ്റി.

“എന്ത് കോപ്പ് അന്വേഷിക്കാൻ ഇവനെ തേച്ചു ഇവന്റെ കാശും അടിച്ചുകൊണ്ട് പോയവൾക്ക് ഭർത്താവും കൊച്ചുമുണ്ട്. അത് ഈ കോപ്പന് അറിയുകയും ചെയ്യാം. ഇനി അവിടെ പോയി ബഹളം വച്ചാൽ അവിടെ നിന്നും കിട്ടി ഇടി.”

ഞാൻ നല്ല ശബ്ദത്തിൽ കാര്യം വിവരിച്ചപ്പോൾ മറ്റവനും മനസ്സിലായി എന്ന് തോന്നി അവനും അപ്പുറത്തെ സോഫയിൽ ഇരുന്നു. എന്നിട്ട് തേപ്പ് കിട്ടിയവനെ നോക്കി അവന്റെ അവസ്ഥ കണ്ടു എന്നെയും നോക്കിയപ്പോൾ ഞങ്ങൾക്ക് പെട്ടെന്ന് ചിരി നിർത്താൻ പറ്റിയില്ല എന്നത് മറ്റൊരു സത്യം.

ആസ്ഥാനത്തുള്ള ഞങ്ങളുടെ പൊട്ടി ചിരി കണ്ടിട്ടും അവന് ഒന്നും പറയാൻ പറ്റിയില്ല. നിങ്ങൾക്ക് കൂടുതൽ മനസ്സിലാകാൻ ഒരു രണ്ടു മാസം മുൻപ് നടന്ന സംഭവങ്ങൾ ഞാൻ പറയാം.

അരുൺ, ജിതേഷ് പിന്നെ നിവിൻ എന്ന ഞാനും ചെന്നൈയിൽ ഒരു ഐ ട്ടി  കമ്പനിയിൽ ജോലി ചെയ്യുകയാണ്. ഞാനും ജിതേഷും ഒരു ടീമിലിം അരുൺ അവിടെ എച്ച് അറിലും ആയിട്ടാണ് ജോലി. മൂന്ന് പേരും ഒരുമിച്ചു ഒരു റൂം എടുത്തായിരുന്നു താമസം.  കൂട്ടത്തിൽ അരുൺ മാത്രമാണ് കമ്മിറ്റെഡ് അതുകൊണ്ട് ഞങ്ങൾക്ക് അവനോടൊരു അസൂയ ഇല്ലാതില്ല കാരണം നമ്മൾ ജന്മനാ സിംഗിൾ ആയിട്ട് ഇരിക്കുമ്പോൾ കൂട്ടുക്കാരൻ തെണ്ടി കാമുകിയോട് സംസാരിക്കുമ്പോൾ നമ്മുക്ക് അസൂയ തോന്നില്ലേ.

പക്ഷെ ഒരിക്കൽ പോലും ഞങ്ങൾ അവന്റെ കാമുകിയെ നേരിൽ കണ്ടിട്ടില്ല. ഞങ്ങൾ പിന്നെ അതിനെ കുറച്ചു അന്വേഷിക്കാറില്ല എന്നതാണ് മറ്റൊരു സത്യം. കാരണം രാവിലെ ജോലിക്ക് പോവുക വൈകുന്നേരം തിരിച്ചു വരാ എന്നുള്ള ജീവിത രീതിയിൽ ബാക്കിയുള്ളവർ എന്ത് ചെയ്യുന്നു എന്ന് പോലും നോക്കാൻ സമയം കിട്ടാറില്ല.

അങ്ങനെ ഒരു അവധി ദിവസം ഞങ്ങൾ രണ്ടും അതായത് ഞാനും ജിതേഷും സിനിമക്ക് പോകാൻ പ്ലാൻ ചെയ്യുകയായിരുന്നു. അരുണിനോട്‌ ചോദിച്ചില്ല കരണം ഞങ്ങളോട് നേരത്തെ  അവർ രണ്ടും കറങ്ങാൻ പോവുകയാണ് എന്ന് പറഞ്ഞിരുന്നു. പിന്നെ ഞങ്ങൾ രണ്ടും ജിതേഷിന്റെ ബൈക്കിൽ തിയേറ്ററിലേക്ക് കയറി. സിനിമ അലമ്പാണെങ്കിലും സമയം പോകുമല്ലോ എന്നതാണ് ഞങ്ങളുടെ ഉദ്ദേശം.

സിനിമ പകുതി ആയപ്പോൾ തന്നെ ശരിക്കും മടുത്തിരുന്നു പിന്നെ കാശ് കൊടുത്തു പോയത് കൊണ്ട് ഇന്റർവെലിനു എന്തെങ്കിലും സ്നാക്ക്സ് മേടിക്കാം എന്ന് വിചാരിച്ചു പുറത്ത് ഇറങ്ങിയപ്പോൾ പരിചയമുള്ള രണ്ടു പേര് ഐസ് ക്രീംമും പോപ്‌കോണും മേടിച്ചു തിരിച്ചു വരുന്നു.

8 Comments

Add a Comment
    1. കഥാനായകൻ

      ❣️

  1. നിധീഷ്

    ♥️♥️♥️♥️

    1. കഥാനായകൻ

      ❣️

  2. Adipoli ayitund??

    1. കഥാനായകൻ

      ❣️

    1. കഥാനായകൻ

      ❣️

Leave a Reply

Your email address will not be published. Required fields are marked *