മായാമിഴി ? 7 ( മനോരോഗി ഫ്രം മാടമ്പള്ളി ) 161

 

 

” വേറാര്… വൈഗയും മീനാക്ഷിയും ”

 

 

 

മീനാക്ഷി എന്ന് കേട്ടതും ആദി ആവേശത്തിലായി….

 

 

 

” ഇവൻ നാളെ വരും….. നീ

വെഷമിക്കണ്ട ”     – ആദി

 

 

 

” മ്മ്മ്മ് ”

 

അവളൊന്ന് നീട്ടിമൂളിയ ശേഷം റൂമിലേക്ക് പോയി….

 

 

 

 

 

” ഡാ നാളെ എനിക്ക് വയ്യടാ.. നിങ്ങൾ പൊക്കോ ”   – നിരഞ്ജൻ

 

 

 

” അതെന്താ നിനക്ക് വന്നാൽ ” ?

– ആദി

 

 

 

 

” ചുമ്മാ.. നാളെയെങ്കിലും ഒന്ന് ലേറ്റ് ആവുവോളം കിടന്നുറങ്ങാം ന്ന് കരുതി… അല്ലെങ്കി നീ എന്തിനെലും വിളിച്ച് കൊണ്ടോവൂലോ ” ?    –  നിരഞ്ജൻ

 

 

 

 

 

” അയ്യടാ… നീ നാളെ വരും… നമ്മൾ കറങ്ങേം ചെയ്യും ”    – ആദി

 

 

 

” ഓമ്പ്രാ ”  ?   – നിരഞ്ജൻ

 

 

” ന്തേയ്‌.. വരൂലേ? ” ?  – ആദി

 

 

 

 

” ഓഹ് വന്നോളാമേ ”  – നിരഞ്ജൻ

 

 

 

” ആഹ് “?  – ആദി

 

 

 

 

 

 

➖ ➖ ➖ ➖ ➖ ➖ ➖  ➖ ➖ ➖ ➖ ➖

 

 

 

 

 

പിറ്റേന്ന് രാവിലെ രണ്ട് പേരെയും ആരു തന്നെ നേരത്തെ വിളിച്ചെഴുന്നേൽപ്പിച്ചു…..

 

 

മൂവരും  നല്ല സുന്ദരീസുന്ദരക്കുട്ടപ്പന്മാരായി താഴേക്ക് വന്നു….

 

 

 

” ആഹാരം കഴിക്കുന്നില്ലേ? ”

 

അച്ഛന്റെ കയ്യീന്ന് കാറിന്റെ ചാവിയും വാങ്ങി ഇറങ്ങാൻ തുടങ്ങിയ അവരോട് അമ്മ ചോദിച്ചു….

 

 

 

 

” ഇല്ലാ.. ഞങ്ങൾ പുറത്തൂന്ന്

കഴിച്ചോളാം ”

 

ആരു മറുപടി നൽകി….

 

 

 

ആദിയാണ് വണ്ടിയെടുത്തത്…

 

 

” നീ വഴി പറ എനിക്കറീല അവരുടെയൊന്നും വീട് ”

 

 

ആദി ആരുവിനോട് പറഞ്ഞു…

 

 

 

 

” അയ്യട… വീടൊന്നുമല്ല ജംഗ്ഷൻ ബസ്സ് സ്റ്റോപ്പിൽ ചെല്ല്… അവരവിടെ നിന്നിണ്ടാവും ”   – ആരു

 

 

 

അവൻ നേരെ ബസ്സ് സ്റ്റോപ്പിലേക്ക് വണ്ടി പായിച്ചു…

 

 

 

അവിടെയെത്തിയപ്പോൾ വൈഗയെ മാത്രമേ അവർക്ക് കാണാൻ സാധിച്ചുള്ളൂ….

 

 

” അവളെവിടെ ”  – ആരു

 

 

” അവളെ വിളിച്ചപ്പോ വരുന്നുണ്ടെന്നാ പറഞ്ഞെ ”   – വൈഗ

 

 

 

ആരു ഫോണെടുത്ത് അവളെ വിളിച്ചു….

 

 

 

”  ഹലോ നീയെവിടാ… ഇറങ്ങിയില്ലേ ഇനിം ”   – ആരു

 

 

 

” ഇറങ്ങിയെടി… ഞാൻ നിങ്ങടെ കാർ കണ്ടു ”  – മീനു

 

 

 

” ആണോ… എന്നാ വേഗം വാ ”

 

 

അതും പറഞ്ഞ് ആരു ഫോൺ കട്ട്‌ ആക്കി…