” എന്തുവാ ” ? – ആരു
” ഒന്നുല്ല… നാളെ കാണാവേ “?
മീനു അത് പറഞ്ഞതും ആരുവിനും പുച്ഛം മാറി ചിരിപൊട്ടി….
അവൾ ആദിയുടെ ബൈക്കിനു പിന്നിൽ കയറി…
അവനാണേൽ മീനുവിനേം നോക്കിയിരിക്കുവാണ്….
മീനുവും അതേ അവനെത്തന്നെ നോക്കുവാണ്…..
” ഹലോ മിസ്റ്റർ… ഈ ചടകം ഒന്ന് ഓടിച്ചാരുന്നേൽ എനിക്കൊന്ന് വീട് കാണാമായിരുന്നു ”
ആരു ആദിയെ കളിയാക്കാനെന്ന വണ്ണം പറഞ്ഞു….
!!!!ഈ പിശാശ്!!!!?
അവൻ അവളെ മനസ്സിൽ പ്രാകികൊണ്ട് ബൈക്ക് തീരിച്ചു….
അവളെ കൂട്ടികൊണ്ട് പോവാൻ അവളുടെ അച്ഛനും അതേ സമയം വന്നു….
അവൾ കാറിൽ കയറുന്നതു വരെയും അവളെ അവൻ കണ്ണാടിയിലൂടെ നോക്കിയിരുന്നു….
” എന്നാ തേങ്ങ നോക്കുവാ…. ഒന്ന് വണ്ടിയെടുക്ക് ശെയ്ത്താനേ ”
ആരു അവന്റെ പുറത്തിട്ടു രണ്ട് തല്ല് കൊടുത്തപ്പോൾ അവൻ വീണ്ടും പ്രാകികൊണ്ട് വണ്ടിയെടുത്തു….
➖ ➖ ➖ ➖ ➖ ➖ ➖ ➖ ➖ ➖ ➖ ➖
” അമ്മേ വല്യേട്ടൻ എന്ത്യേ ”
വീട്ടിലേക്ക് ചെന്ന് കേറിയപാടെ ആരു നിരഞ്ജനെ തിരക്കി….
” അവനെ ഞാൻ കടയിൽ പറഞ്ഞു വിട്ടേക്കുവാ… ഇപ്പൊ വരും ”
അതും പറഞ്ഞ് അമ്മ ആരുവിന് ചായ എടുക്കാനായി അടുക്കളയിലേക്ക് പോയി….
” നീയും ഇരിക്കെടാ… ഞാൻ ചായ എടുക്കാം ”
അമ്മ അടുക്കളയിൽ നിന്ന് ആദിയോടായി പറഞ്ഞു….
രണ്ടുപേരും ചായ കുടിച്ച് കഴിയാറായപ്പളേക്കും നിരഞ്ജൻ സാധനങ്ങളും വാങ്ങി തിരിച്ചുവന്നു….
” ആഹ്.. വന്നാ…. ഒരു കാര്യം പറയാനിണ്ട് രണ്ടാളോടും…. നാളെ ഹോളിഡേ ആണ്… മര്യാദക്ക് എന്റെ കൂടെ കറങ്ങാൻ വന്നോണം ”
ആരു നിരഞ്ജനോടും ആദിയോടുമായി പറഞ്ഞ ശേഷം മുറിയിലേക്ക് നടന്നു….
” നാളെയോ… നമ്മക്ക് വേറൊരീസം പൊക്കൂടെ? ”
റൂമിലേക്ക് നടന്ന ആരുവിനോട് നിരഞ്ജൻ ചോദിച്ചു….
” പറ്റില്ല… ഞാൻ എന്റെ ഫ്രണ്ട്സിനോട് പറഞ്ഞു പോയി നാളെ റെഡി ആവാൻ ”
– ആരു
” ഫ്രണ്ട്‌സോ… ആരൊക്കെ ”
നിരഞ്ജൻ ചോദിച്ചു…
??
Settoi adutha part venam setta
❤️?❤️?
??????
✌️?
Aduthath eppozha annaaaaaa
അറിയൂല അണ്ണാ
????
???