മായാമിഴി ? 7 ( മനോരോഗി ഫ്രം മാടമ്പള്ളി ) 161

 

 

 

ആരു അവളുടെ പക്ഷം വിശദമാക്കി….

 

 

 

 

” എന്നാപ്പിന്നെ ഇന്ന് തന്നെ

പറഞ്ഞാലോ? ”

 

 

 

മീനാക്ഷി ആകാംക്ഷയോടെ ആരുവിനെ നോക്കി….

 

 

 

 

” ഏയ്‌… ഇന്ന് വേണ്ട… നാളെ എന്തായാലും നമ്മുക്ക് ഹോളിഡേ അല്ലേ… അപ്പൊ ഞാൻ ഏട്ടന്മാരേം കൂട്ടി ഇറങ്ങാം… നീയും വൈഗയും വാ ”

 

 

 

ആരു പറഞ്ഞു….

 

 

 

 

” അതെന്തിനാടീ… ഏട്ടന്മാർ രണ്ടുപേരും വേണ്ടാ… ആദിയേട്ടൻ മാത്രം പോരെ ”

– മീനാക്ഷി

 

 

 

” അങ്ങനെ അല്ലടി… വൈഗയെ കൊണ്ട് വല്യേട്ടനേം സെറ്റ് ആക്കണം..

അതിനാ ” ?

 

 

 

ആരു എല്ലാം പ്ലാൻ ചെയ്തുകൊണ്ട് പറഞ്ഞു….

 

 

 

 

” ഹമ്പടി ജിഞ്ചിന്നാക്കിടി ” ?

 

 

 

 

മീനാക്ഷി അവളെ കളിയാക്കി…

 

 

 

” ഹല്ലപിന്നെ… ഞാനാരാ മോൾ ” ?

– ആരു

 

 

 

” ആരാ മോൾ ” – മീനാക്ഷി

 

 

 

” ആരു മോൾ ”   – ആരു

 

 

 

 

” എന്ത് ചീഞ്ഞ കോമെഡിയാടി… നീ ഇവിടെ ഇരുന്നോ.. ഞാൻ പോണ്  “?

 

 

അതും പറഞ്ഞ് മീനാക്ഷി എണീറ്റ് നടന്നു….

 

 

 

 

” നിക്കെടീ… ഞാനുമിണ്ട് ”

 

 

 

ആരു മീനുവിന്റെ പുറകെ ഓടി…

 

 

 

 

” അപ്പൊ മോൾ വൈഗയേം കൂട്ടിട്ട് നാളെ  രാവിലെ ഒരു പത്തരയ്ക്ക് ബസ്സ്

സ്റ്റോപ്പിലെത്തിക്കോ…  ഞങ്ങൾ കാറിൽ വന്ന് കൂട്ടിക്കോളം ”

 

 

ആരു അവളോട് പറഞ്ഞു…

 

 

 

” ഓക്കേടീ… വൈകിട്ട് കാണാവേ.. ടാറ്റാ ”

– മീനാക്ഷി

 

 

 

രണ്ടുപേരും അവരവരുടെ ക്ലാസ്സിലേക്ക് പോയി….

 

 

 

 

➖ ➖ ➖ ➖ ➖ ➖ ➖  ➖ ➖ ➖ ➖ ➖

 

 

 

 

” എന്താടീ നിന്റെ മോശകൊടൻ  ഏട്ടൻ വരാത്തെ? ”

 

 

കോളേജ് കഴിഞ്ഞ്  ആദിയെ വെയിറ്റ് ചെയ്യുന്ന ആരുവിനോട് മീനാക്ഷി ചോദിച്ചു….

 

 

 

” അല്ലാ… ഞാൻ എന്റെ ഏട്ടനെയല്ലേ വെയിറ്റ് ചെയ്യുന്നേ… ഞാനല്ലേ ഏട്ടന്റൊപ്പം പോണത്… അതിന് നീയെന്തിനാ ഇങ്ങനെ ചാടുന്നെ

പെണ്ണേ “?

 

 

 

ആരു അവളെ ഒന്ന്  ശുണ്ഠി പിടിപ്പിക്കാനായി ചോദിച്ചു….

 

 

 

എന്നാൽ അവളൊന്നും മിണ്ടാതെ മുഖം തിരിച്ചുകളഞ്ഞു….

 

 

 

 

” ആഹ് ഏട്ടൻ വന്നു ഞാൻ പോവാ ”

 

ആരു പുച്ഛ ഭാവത്തോടെ മീനുവിനെ അവഗണിച്ച് കൊണ്ട് മുന്നോട്ടേക്ക് നടന്നു…

 

 

” ഡീ .. നിക്ക് പോവല്ലേ ”   – മീനു