മായാമിഴി ? 7 ( മനോരോഗി ഫ്രം മാടമ്പള്ളി ) 161

 

 

 

 

 

 

അവരെ മറികടന്ന് ഒരു  ബെൻസ് കാർ  പോയി….

 

 

 

 

➖ ➖ ➖ ➖ ➖ ➖ ➖  ➖ ➖ ➖ ➖ ➖

 

 

 

 

 

Okay, she keep cryin’, she

Keep crying’, every single

Night

 

Day and night, on my

Mind, pls dont kill the

Vibe

 

Oh no, i swear to god, i be

In my mind

 

( xxxtentacion, hope )

 

 

 

ഫോൺ ശബ്ദിക്കുന്നത് കേട്ടാണ് അവൻ റൂമിലേക്ക് ചെല്ലുന്നത്….

 

 

 

” പട്ടേലാർ അങ്കിൾ ”

 

 

 

ഫോണിൽ കാണിച്ച പേരിൽ നോക്കി അവൻ വായിച്ചു….

 

 

 

 

” ആഹ് പറ അങ്കിൾ ”   – ആദി

 

 

 

”  ആ വർമ്മയുടെ മോൻ ഞങ്ങളുടെ മുന്നിലുണ്ട്… അവനെ വച്ചൊരു കളി കളിച്ചാലോ…. ആ വർമ്മയെ നമ്മളിലേക്കെത്തിക്കാൻ വേണ്ടി…. ഒരു ചെറിയ നാറിയ കളി ”   – പട്ടേലാർ

 

 

 

” എന്താ പ്ലാനിങ് ”  – ആദി

 

 

 

” – – – – – – – – – – – – – – – – – – – – – – – – – – – – – – – – – – –

– – – – – – – – – – – – – – – – – – – – – – – – – – – – – – – – – – –  ”

 

 

പട്ടേലാർ ആദിയോട് തന്റെ പ്ലാനിങ് വിവരിച്ചു…..

 

 

 

” അത് കൊള്ളാം… ഇച്ചിരി മോശമാണ്.. എന്നാലും ആ തെണ്ടിക്ക് ഇതൊക്കെ മതി ”    – ആദി

 

 

” എന്നാ പിന്നെ അവനെ ഞങ്ങളങ്ങ് പൊക്കുവാണേ… നീ സമയമാവുമ്പോ അങ്ങ് എത്തിയേക്ക് ”   – പട്ടേലാർ

 

 

 

” ഓക്കേ ”

 

 

അതും പറഞ്ഞ് അവൻ കോൾ കട്ട്‌ ചെയ്തു….

 

 

 

ആദി വേഗം ചെന്ന് നിരഞ്ജനോട് കാര്യങ്ങൾ ധരിപ്പിച്ചു….

 

 

 

” അങ്ങനെ ചെയ്താൽ നമ്മൾ വിചാരിക്കുമ്പോലെ നടക്കുവോ? ”

 

 

 

നിരഞ്ജൻ സംശയം പ്രകടിപ്പിച്ചു….

 

 

 

 

” നടക്കണം… നമ്മൾ നടത്തും ”

 

 

ആദിയും ഉറച്ച തീരുമാനമെടുത്തു….

 

 

 

 

 

? ? ? ? ? ? ? ? ? ? ? ? ?

 

 

 

 

 

 

” ഡീ.. ഞാൻ ആദിയേട്ടനോട് എല്ലാം പറഞ്ഞാലോ? ”

 

 

 

 

ലഞ്ച് ടൈമിൽ  കോളേജ് ഗ്രൗണ്ടിലെ ആൽമരച്ചുവട്ടിലരുന്ന്  മീനാക്ഷി ആരുവിനോട് ചോദിച്ചു….

 

 

 

 

” നിന്റെ ഇഷ്ടം അതാണെങ്കിൽ പോയി പറ… എത്രാന്നു വെച്ചിട്ടാ ഇങ്ങനെ…. രണ്ടാക്കും ഇഷ്ടാണ്.. എന്നാപ്പിന്നെ ആരേലും ഒരാള് തുറന്നു പറയോ… അതില്ല… ഇതിന്റെ ഇടയിൽ കിടന്ന് ദൂത് പോണ ഹംസം പോലെ ഈ ഞാനും “