അവൻ അപ്പുറത്തെ കസേരയിൽ ചെന്നിരുന്നു….
അവൻ കണ്ണെടുക്കാതെ അവളെത്തന്നെ നോക്കിയിരുന്നു…
” ഏട്ടൻ ഇന്ന് വരണ്ടാട്ടോ ”
ആരു ആദിയോട് പറഞ്ഞു…
അത് കേട്ടതും ആദിക്ക് സങ്കടം ആയി… അത് ആരു അവന്റെ മുഖത്ത് നിന്നും വായിച്ചെടുത്ത പോലെ ചിരിച്ചു…. ?
” ഇപ്പൊ വരണ്ടാന്നാ പറഞ്ഞെ… വൈകിട്ട് വരണം ” – ആരു
ഇത് കേട്ടതും വീണ്ടും ചന്തോച്ചം… ?
മീനുവാണേൽ ആദിയെ ഒന്ന് നോക്കുക പോലുമില്ലാതെ കഴിപ്പിൽ മാത്രം കോൺസെൻട്രേറ്റ് കൊടുത്തിരിക്കുവാണ്…. അവളെ നോക്കി ഞണ്ണുന്ന പ്യാവം ആദിയും….
അപ്പുറത്തും ഒരേ അവസ്ഥ…
നിരഞ്ജനെ വായിനോക്കുന്ന വൈഗയും ഇതൊന്നുമറിയാതെ അണ്ണാക്കിലേക്ക് കുത്തിക്കേറ്റുന്ന നിരഞ്ജനും…
അല്ലേലും ഈ വൺ സൈഡ് ലവേഴ്സിന്റെ കാര്യം കഷ്ടമാന്നെ… ?
എല്ലാവരും കഴിച്ച് കഴിഞ്ഞ ശേഷം എണീറ്റു…
ആരുവും ഫ്രണ്ട്സും കോളേജിലേക്ക് ഇറങ്ങാൻ തുടങ്ങി…
➖ ➖ ➖ ➖ ➖ ➖ ➖ ➖ ➖ ➖ ➖ ➖
” പാവം… ഞാൻ നോക്കാത്തത്തിൽ നല്ല നിരാശയുണ്ടെന്ന് തോന്നുന്നു… ഒരു ലുക്ക് കൊടുത്താലോടീ ”
മീനാക്ഷി ആരുവിനോട് ചോദിച്ചു…..
” ആഹ് കൊടുത്തേക്ക്… ഒന്നുല്ലേലും പാവല്ലേ ന്റെ ഏട്ടൻ ” ? – ആരു
” ഓഹ് പിന്നെ ഒരു പാവം…. പാവല്ല പാവാട ” ? – മീനു
അവൾ ഇറങ്ങി നടക്കുമ്പോൾ തിരിഞ്ഞ് ആദിയെ നോക്കി….
അവൻ ആഗ്രഹിച്ചതും അതായിരുന്നു…
അവന് അതിൽ അതിയായ സന്തോഷമുണ്ടെങ്കിലും അവൻ അവളെ പുച്ഛിച്ചു വിട്ടു….
” എന്താടി നിന്റെ ഏട്ടൻ ഇങ്ങനെ ആയിപോയെ “? – മീനു
” എന്ത് പറ്റി ” – ആരു
” ഞാൻ പാവം വിചാരിച്ച് ആ പൊട്ടന് ലുക്ക് കൊടുത്തു… അതിന് അങ്ങേര് എനിക്ക് ഒരു ലോഡ് പുച്ഛം തിരിച്ച്
തന്നൂടി ” – മീനു
ആരുവിന് ചിരി പൊട്ടി… ???
” എന്താടീ… ഇങ്ങനെ ചിരിക്കുന്നേ? ”
വൈഗ അവളോട് ചോദിച്ചു….
” ഒന്നുല്ലടീ… പിന്നെ പറഞ്ഞു തരാം ” ?
അവർ നാൽവരും ബസ് സ്റ്റോപ്പിലേക്ക് നടന്നു….
??
Settoi adutha part venam setta
❤️?❤️?
??????
✌️?
Aduthath eppozha annaaaaaa
അറിയൂല അണ്ണാ
????
???