മായാമിഴി ? 7 ( മനോരോഗി ഫ്രം മാടമ്പള്ളി ) 161

 

 

ചെന്നപാടെ അവൻ എല്ലാരേം നോക്കിക്കൊണ്ട് പറഞ്ഞു….

 

 

 

 

 

” നീ ഇത്രനേരം എന്തെടുക്കുവായിരുന്നു ”

 

 

 

സിറ്റ് ഔട്ടിലേക്ക് ചെന്നിരുന്നതും വന്നു അച്ഛന്റെ വക ചോദ്യം…

 

 

 

 

 

” നല്ല ക്ഷീണം ഉണ്ടായിരുന്നു… കിടന്നതേ ഓർമ ഉള്ളൂ.. പിന്നെ അമ്മ വിളിച്ചപ്പളാ എണീറ്റെ ” ?

 

 

 

 

ആദി അച്ഛനോടായി പറഞ്ഞു…

 

 

 

പിന്നീട് അമ്മയും വന്നു… ശേഷം എല്ലാരും കൂടിയിരുന്ന് എന്തൊക്കെയോ സംസാരിച്ചു…

 

 

” എന്നാപ്പിന്നെ കിടന്നാലോ ”

 

 

അച്ഛൻ കോട്ടുവാ ഇട്ടുകൊണ്ട്  പറഞ്ഞതും എല്ലാവരും എണീറ്റ് അവരവരുടെ മുറികളിലേക്ക് പോയി….

 

 

 

അമ്മ വാതിലടച്ചു കുറ്റിയിട്ടു…

 

 

 

 

 

 

 

➖ ➖ ➖ ➖ ➖ ➖ ➖  ➖ ➖ ➖ ➖ ➖

 

 

 

 

 

 

 

രാവിലെ ആദിക്ക് നേരത്തെ എണീക്കാൻ നല്ല ഉത്സാഹം ആയിരുന്നു…

 

 

 

മീനാക്ഷിയെ കാണണ്ടേ… ?

 

 

 

 

 

അവൻ വേഗം കുളിച്ച് ഫ്രഷ് ആയി താഴേക്കു ചെന്നു…

 

 

 

 

” അച്ഛാ ആരു എന്ത്യേ ”

 

 

 

ഹാളിൽ ഇരുന്ന് പത്രം  വായിക്കുന്ന അച്ഛനോട് അവൻ ചോദിച്ചു…

 

 

 

 

” അവളുടെ ഏതോ കൂട്ടുകാരികൾ വന്നിട്ടുണ്ട് അവരുടെ കൂടെ ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കുവാ ”

 

 

 

അച്ഛൻ വായനക്കിടെ അവനെ നോക്കാതെ തന്നെ പറഞ്ഞു…

 

 

 

ആരൊക്കെയായിരിക്കും വന്നത് എന്നാലോചിച്ച് കൊണ്ട് അവൻ ഡൈനിംഗ് റൂമിലേക്ക് നടന്നു…

 

 

 

 

” ആഹാ… എണീറ്റാ… വാ ഇരിക്ക് ”

 

 

 

അവനെ കണ്ടപാടെ അമ്മ കഴിക്കാൻ വിളിച്ചു….

 

 

 

 

ആരുവും നിരഞ്ജനും ഒക്കെയുണ്ട് കഴിക്കാൻ….

 

 

എന്നാൽ ഇപ്പുറത്തുള്ള മൂന്ന് പേരുടെ മുഖം കാണാൻ വയ്യ….

 

 

അവൻ ഏന്തി വലിഞ്ഞ് അങ്ങോട്ടേക്ക് നോക്കി…

 

ഒന്നാമത്തെ ആളെ അറിയില്ല…

 

രണ്ടാമത്തേത് വൈഗയല്ലേ…

 

 

!!!!ആഹാ ഇവളാണോ!!!!

 

 

അവൻ അടുത്ത ആളെ നോക്കി…

 

 

 

 

ആ ആളെ കണ്ടതും അവന് എന്തെന്നില്ലാത്ത സന്തോഷം

തോന്നി… ?

 

അവിടെ ഇരുന്ന് നൂൽപുട്ടും കടലക്കറിയും കേറ്റുന്നു… വേറാരുമല്ല നമ്മടെ മീനു… ?

 

 

എപ്പഴത്തെയും പോലെ അവന്റെ ഉള്ളിലെ വെടിക്കെട്ട്കാരൻ എണീറ്റ് എല്ലാത്തിനും തിരി കൊളുത്തി…..