മായാമിഴി ? 7 ( മനോരോഗി ഫ്രം മാടമ്പള്ളി ) 161

 

 

” എടീ ഇത് ദതാണോ.. ഏഹ് ഏഹ് ”

 

 

 

ആദിയുടെ ചേഷ്ടകൾ കണ്ട് നിരഞ്ജൻ ആരുവിനോട് ചോദിച്ചു….

 

 

 

” ദത് തന്നെ…. ആദിയേട്ടൻ ഇപ്പോ വലിയ ഒരു രോഗിയാ… വെറും രോഗിയല്ല പ്രേമരോഗി ” ?

 

 

 

അതും പറഞ്ഞ് ആരു പൊട്ടിച്ചിരിച്ചു…..

 

 

 

 

 

 

➖ ➖ ➖ ➖ ➖ ➖ ➖  ➖ ➖ ➖ ➖ ➖

 

 

 

 

 

ഇതേ സമയം എങ്ങനെയെങ്കിലും നാളെ ആയാൽ മതിയായിരുന്നു എന്ന ചിന്തയിലായിരുന്നു ആദി….

 

 

 

 

നോട്ടിഫിക്കേഷൻ സൗണ്ട് കേട്ടപ്പോൾ ആദി ഫോണെടുത്തു നോക്കി….

 

 

ചിന്തിച്ചപ്പോൾ തന്നെ വന്നു അവളുടെ മെസ്സേജ്…..

 

 

 

 

 

 

 

മീനു       :      ഓയ്

 

 

 

ആദി      :      ന്താ

 

 

 

 

മീനു       :       എന്തെടുകുവാ

 

 

 

 

 

ആദി      :        ഞാൻ എന്തെടുത്താൽ

ഇയാക്കെന്താ

 

 

 

 

 

മീനു         :       എന്ത് സ്വഭാവം ആണ് ഹേ..

ഒന്ന് സുഖവിവരം

തിരക്കാനും വയ്യേ?

 

 

 

 

ആദി        :        എനിക്ക് തന്നെ അറിയില്ല

തന്റെ പേരോ വീടോ

ഒന്നും… ദെൻ ഹൌ ഐ

ട്രസ്റ്റ്‌ യു… എന്നെ

ആരേലും പറ്റിക്കുന്നതല്ല

എന്നാരറിഞ്ഞു…

 

 

 

 

ആ മെസ്സേജ് അവൾ സീൻ ചെയ്തെങ്കിലും മറുപടി നൽകിയില്ല….

 

 

അത് അവന് വിഷമം ആയെങ്കിലും ഇങ്ങോട്ട് പറ്റിക്കാൻ നോക്കിയിട്ടല്ലേ എന്ന ചിന്തിച്ച് കൊണ്ട് അവൻ കിടന്നു…

 

 

 

 

 

” ആദീ… ഡാ… കതക് തുറക്ക്… ആദീ ”

 

 

 

 

വാതിലിൽ കൊട്ട് കേട്ടകൊണ്ടാണ് അവൻ എണീക്കുന്നത്…

 

 

അവൻ എഴുന്നേറ്റ് ചെന്ന് വാതില് തുറന്നു….

 

 

 

 

” എത്ര നേരായി വിളിക്കുന്നു… സമയം എത്രയായി എന്നറിയോ… ആഹാരം കഴിക്കാം വാ ”   – അമ്മ

 

 

അവൻ നോക്കിയപ്പോൾ സമയം പത്ത് ആയി…

 

 

 

അമ്മ അവനെ വിളിച്ച് താഴേക്ക് കൊണ്ടുപോയി….

 

 

 

 

” ബാക്കിയുള്ളവരൊക്കെ എന്ത്യേ

അമ്മേ ”   – ആദി

 

 

 

 

” അവരൊക്കെ എപ്പഴേ കഴിച്ചു… എല്ലാരും വരാന്തേൽ ഇരിപ്പുണ്ട് ”

 

 

 

അതും പറഞ്ഞ് അമ്മ ഭക്ഷണം വിളമ്പാൻ തുടങ്ങി….

 

 

 

 

ആഹാരം കഴിച്ച ശേഷം അവൻ വരാന്തയിലേക്ക് ചെന്നു…

 

 

 

 

 

 

” ആഹ്… എല്ലാരും ഇണ്ടല്ലാ ” ?