മായാമിഴി ? 7 ( മനോരോഗി ഫ്രം മാടമ്പള്ളി ) 161

 

 

 

 

ആദി ഒന്ന് ഞെളിഞ്ഞു കൊണ്ട് പറഞ്ഞു…

 

 

 

”  കളക്ഷൻ എടുക്കാൻ പോയാലോ ” ?

 

 

 

നിരഞ്ജൻ ആവേശത്തോടെ ആദിയോട് ചോദിച്ചു….

 

 

 

 

അപ്പോഴാണ് ആദിക്ക് മീനാക്ഷിയെ പറ്റി ഓർമ വന്നത്….

 

 

 

 

” നീയെന്താ ആലോചിക്കുന്നെ… ഞാൻ പറഞ്ഞത് കേട്ടില്ലേ? ”

 

 

ആദി കെട്ടില്ലെന്ന് കരുതി നിരഞ്ജൻ ചോദിച്ചു….

 

 

 

 

” കേട്ടു കേട്ടു….  ഇന്നൊരു മൂഡില്ല… നമ്മക്ക് നാളെ പോവാം.. രാവിലേം വൈകിട്ടും പോവാം “?  – ആദി

 

 

 

” ഓഹ് ഇന്ന് അവൾ പോയില്ലലോ

അല്ലേ ” ? – നിരഞ്ജൻ

 

 

 

 

 

ആദി അതിനൊന്ന് ഇളിച്ച ശേഷം വണ്ടിയിൽ കയറി…. ശേഷം അവർ വീട്ടിലേക്ക് തിരിച്ചു….

 

 

വീട്ടിലെത്തിയപ്പോൾ രാത്രി 8.00 മണി ആയിരുന്നു….

 

 

 

” എവിടെയായിരുന്നു രണ്ടും ഇത്രനേരം ”

 

 

 

വീട്ടിലേക്ക് കേറിയപാടെ വന്നു അമ്മയുടെ ചോദ്യം….

 

 

 

 

” സിനിമക്ക് പോയതാ അമ്മേ ” ?

 

 

 

നിരഞ്ജൻ ചാടിക്കേറി ഒരു കള്ളം പറഞ്ഞു….

 

 

 

” എടാ കാലമാടന്മാരെ എന്നെ കൂട്ടാണ്ട് പോയല്ലേ ” ?

 

 

 

ഇത് കേട്ട ആരു അവരോട് തട്ടിക്കേറി….

 

 

 

” എടീ അത് പിന്നെ ഞങ്ങളുടെ ഫ്രണ്ട്‌സ് വിളിച്ചപ്പോ പോയതാ… അതാ നിന്നെ വിളിക്കാഞ്ഞേ… നിനക്ക് പോണേൽ വാ നമ്മക്ക് ഇപ്പപ്പോവാം ”

 

 

 

ആദി അവളുടെ പരിഭവം തീർക്കാനെന്ന വണ്ണം പറഞ്ഞു…

 

 

 

” വേണ്ട വേണ്ട… ഇന്നിനി എവിടേം പോണ്ട…. വേറൊരു ദിവസം പൊക്കോ ”

 

 

 

 

അമ്മ അത് പറഞ്ഞതും ആദിയും നിരഞ്ജനും മുഖത്തോട് മുഖം നോക്കിയ ശേഷം ഒന്ന് നെടുവീർപ്പിട്ടു….

 

 

 

 

” ആരൂസേ… നമ്മക്ക് നാളെ പോവാട്ടോ…. വേണേൽ നിന്റെ ഏതേലും ഫ്രണ്ട്സിനെ കൂടെ കൂട്ടിക്കോട്ടോ ” ?

– ആദി

 

 

” ഓഹ് വേണ്ടാന്നെ… അതൊക്കെ ബുദ്ധിമുട്ടാവും ”

 

 

ആദിയുടെ  ചാട്ടം എങ്ങോട്ടേക്കാണെന്ന് മനസിലാക്കിയ ആരു അതിന് തടയിട്ടു…

 

 

 

 

” ഏയ്‌ എനിക്കൊരു ബുദ്ധിമുട്ടും

ഇല്ലാട്ടോ ”  – ആദി

 

 

 

 

” ഏട്ടനല്ല… അത് അവർക്കൊരു ബുദ്ധിമുട്ടാവും ന്നാ പറഞ്ഞെ ” ?

– ആരു

 

 

 

” ഓഹ് ശെരി തമ്പ്രാട്ടി ” ?

 

 

 

അവൻ പുച്ഛം വിതറിക്കൊണ്ട് റൂമിലേക്ക് പോയി….