ഒരു ആക്‌സിഡന്റ് പറ്റിയത് കാരണം കുറച്ച് മാസം ഹോസ്പിറ്റലും റസ്റ്റും ഒക്കെയായി നല്ല തിരക്കായിരുന്നു.. ?
അതോണ്ടാട്ടോ സ്റ്റോറി ഇടാഞ്ഞേ…
Continuation കിട്ടുന്നില്ലെങ്കി ആദ്യം മുതലേ വായിച്ചോ അതായിരിക്കും നല്ലത്.. ??♂️
” നീ കൂടെ നിന്നാൽ മതി… അവന്റെ കാര്യം ഞാനേറ്റു… കാരണം നിനക്ക് ഇനിയും ജീവിതം ബാക്കിയുണ്ട്… നീ ജയിലറയ്ക്കുള്ളിൽ ഒടുങ്ങരുത്… എനിക്ക് ഒന്നും നോക്കാനില്ല… അത്കൊണ്ട് മോൻ ഇത് എനിക്ക് വിട്ടേക്ക് ”
അതും പറഞ്ഞ് പട്ടേലാർ സിഗരറ്റ് കത്തിച്ചു പുകച്ചു….
” നിന്റെ സമയടുത്തു വിശ്വാ ”
അയാൾ സ്വയം പറഞ്ഞു….
തുടരുന്നു…
” എങ്കിൽ ഞങ്ങൾ ഇറങ്ങുവാ അങ്കിൾ… എന്തേലും ഉണ്ടേൽ അറിയിക്കാം ”
– ആദി
” സൂക്ഷിക്കണം ” – പട്ടേലാർ
നിരഞ്ജനും ആദിയും അവിടെനിന്നും വീട്ടിലേക്ക് പുറപ്പെട്ടു….
” ഡാ അപ്പൊ നേരത്തെ നിന്നെ ഫോള്ളോ ചെയ്തത് ഇങ്ങേരുടെ ആൾക്കാരാരുന്നോ ” – നിരഞ്ജൻ
” ഏയ് അല്ല…. അങ്ങനെ ആണെങ്കിൽ അവർ എന്നെ തല്ലാൻ വരില്ലാരുന്നല്ലോ ”
– ആദി
” നമുക്കെന്തേലും കഴിച്ചാലോ… എനിക്ക് നല്ല വിശപ്പുണ്ട് ”
അതും പറഞ്ഞ് ആദി അടുത്തുകണ്ട ഹോട്ടലിന്റെ സൈഡിൽ നിർത്തി….
അവർ കൈ കഴുകി കഴിക്കാൻ ഇരുന്നു…
” എന്താ ചേട്ടാ ഉള്ളെ ” – നിരഞ്ജൻ
” പൊറോട്ട, ചിക്കൻ കറി ” ? – സപ്ലെയർ
” വേറെന്താ ഉള്ളെ ” – നിരഞ്ജൻ
” വേറെ ചിക്കൻ കറി, പൊറോട്ട ” ?
– സപ്ലെയർ
” ചേട്ടനെന്താ ഞങ്ങളെ കളിയാക്കുവാണോ “? – ആദി
” ചുമ്മാ ഒരു രസത്തിന് ചെയ്തെയാ മക്കളെ.. മക്കളിനി പറ എന്താ വേണ്ടേ.. ഇവിടെ എല്ലാമുണ്ട് ” ? – സപ്ലെയർ
” എനിക്ക് രണ്ട് പൊറോട്ട ഒരു വെജിറ്റബിൾ കറി ” – ആദി
” രണ്ട് പൊറോട്ട ബീഫ് കറി ” ?
– നിരഞ്ജൻ
അങ്ങനെ അവർ ഭക്ഷണമൊക്കെ കഴിച്ച് പുറത്തേക്കിറങ്ങി….
” ഇനിയെന്താ പരിപാടി ”
നിരഞ്ജൻ ആദിയോട് ചോദിച്ചു…
” ഇനി വീട്ടിൽ പോണം അല്ലാണ്ടെന്താ… ഒന്നുറങ്ങണം… നല്ല ക്ഷീണം “
??
Settoi adutha part venam setta
❤️?❤️?
??????
✌️?
Aduthath eppozha annaaaaaa
അറിയൂല അണ്ണാ
????
???