മാന്ത്രികലോകം 6 [Cyril] 2512

“അമ്മക്ക് ഒരുപാട്‌ ഉത്തരവാദിത്വങ്ങള്‍ ഉണ്ട്, ഫ്രെൻ…. പെട്ടന്നൊരു ദിവസം അമ്മക്ക് കാരണമില്ലാതെ നിന്റെ ജീവിതത്തിൽ നിന്നും അപ്രത്യക്ഷമാവാൻ കഴിയില്ലായിരുന്നു. പിന്നെ അമ്മ ആരാണെന്ന സത്യം മറ്റുള്ളവർ അറിഞ്ഞാല്‍ ഒരുപക്ഷേ മലാഹിയും ഒഷേദ്രസും അക്കാര്യം അറിയാൻ സാധ്യതയുള്ളത് കൊണ്ട്, അമ്മ എല്ലാം നിന്നില്‍ നിന്നു പോലും മറച്ചു വെച്ചു.”

“പക്ഷേ എന്നോട് പറഞ്ഞിരുന്നെങ്കില്‍ ആ രഹസ്യത്തെ ഞാൻ എന്റെ മനസില്‍ തന്നെ സൂക്ഷിക്കുമായിരുന്നു….” നിരസത്തോടെ ഞാൻ പറഞ്ഞു.

“പക്ഷേ നി ശിബിരത്ത് പോകുന്ന അന്നു തന്നെ റാലേൻ നിന്റെ ശക്തി എന്താണെന്ന് പരീക്ഷിച്ച് നോക്കും… ആ സാഹചര്യത്തിൽ നിന്റെ മനസ്സിനെ അയാള്‍ക്ക് വായിക്കാന്‍ കഴിയുമായിരുന്നു എന്നത് നി മറക്കുന്നു, ഫ്രെൻ.”

“പക്ഷേ ഞാനും അമ്മയും ആരാണെന്ന് അറിഞ്ഞാല്‍ എന്താണ് കുഴപ്പം…? എത്രയോ കുട്ടികൾ ദൈവങ്ങളിൽ നിന്നും ജനിച്ചിട്ടുണ്ട്.”

ഹഷിസ്ത്ര കുറച്ച് നേരം എന്നെ വെറുതെ നോക്കി നിന്നിട്ട് പറഞ്ഞു —,

“നി മറ്റുള്ളവരെ പോലെയല്ല, ഫ്രെൻ. നിന്റെ സുഹൃത്ത് ദനീരിന്റെ വംശത്തിൽ പെട്ട പ്രതിമ-സ്ത്രീ ഒരുപാട്‌ പ്രവചനങ്ങള്‍ പറഞ്ഞിട്ടുണ്ട്. അക്കൂട്ടത്തില്‍ നിന്നെ കുറിച്ചും അവർ പറഞ്ഞിട്ടുണ്ട്, ഫ്രെൻ…. അതുകൊണ്ടാണ് നിന്റെയും അമ്മയുടെയും അനന്യതയെ അമ്മ രഹസ്യമായി സൂക്ഷിച്ചിരുന്നത്.”

ഞാൻ വായും പൊളിച്ച് അവളെ നോക്കി.

“പ്രതിമ-സ്ത്രീ….? എന്നെ കുറിച്ച് പ്രവചനം…?” സംശയത്തോടെ ഞാൻ ചോദിച്ചു. “പിന്നേ മറ്റുള്ളവരുടെ കാര്യത്തില്‍ മനസ്സിനെ വായിക്കാൻ റാലേന് കഴിയുമെന്ന കാര്യം ശരിയായിരിക്കാം…. പക്ഷേ എന്റെ മനസ്സിനെയും എന്റെ ശക്തിയും ഒന്നും തന്നെ അയാള്‍ക്ക് കാണാനും മനസ്സിലാക്കാനും കഴിയുന്നില്ല എന്ന് എപ്പോഴും അയാൾ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്.

ഒരു വര്‍ഷത്തിനു മുൻപ് മാത്രമാണ് എനിക്ക് മാന്ത്രിക ശക്തി പ്രയോഗിക്കാൻ കഴിയുമെന്ന് അയാള്‍ക്ക് മനസ്സിലായത്…. അപ്പോൾ പോലും അയാള്‍ക്ക് എന്റെ ശക്തിയെ കാണാനും മനസ്സിലാക്കാനും കഴിയുന്നില്ല എന്നാണ്‌ പറഞ്ഞത്— എനിക്ക് പോലും ഒരു വര്‍ഷത്തിനു മുന്‍പാണ് മാന്ത്രിക ശക്തി ഉണ്ടെന്ന് മനസ്സിലായത് തന്നെ….”

“നിന്റെ ശക്തിയെ അമ്മയ്ക്കും ശില്‍പ്പിക്കും കാണാന്‍ കഴിഞ്ഞിരുന്നു, ഫ്രെൻ. പക്ഷേ അവർക്ക് പോലും നിന്റെ ശക്തി എന്താണെന്ന് പൂര്‍ണമായി മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല….,

എനിക്കും റാലേനെ പോലെ നിന്റെ ശക്തിയെ കാണാന്‍ കഴിയില്ല. അതുകൊണ്ടാണ് നി എന്നെക്കാളും ശക്തനെന്നു ഞാൻ പറയാൻ കാരണം.

പിന്നേ നി ആരെന്ന് റലേൻ അറിഞ്ഞാല്‍, ഏതെങ്കിലും സാഹചര്യത്തിൽ ശില്‍പ്പി അറിയാൻ ഇടയാകും… ചില സാഹചര്യത്തിൽ ശില്‍പ്പിയുടെ മനസ്സ് തുറന്ന പുസ്തകം പോലെയാണ് — അപ്പോൾ മലാഹി നിന്നെയും അമ്മയെയും കുറിച്ച് അറിയാൻ ഇടയാകും.

അങ്ങനെ വരുമ്പോൾ, നി ആരാണെന്ന് മലാഹിക്ക് മനസ്സിലാക്കും… അതോടെ മലാഹി നിന്നെ സ്വാധീനിച്ച് അതിന്റെ പക്ഷത്ത് ചേര്‍ക്കാനുള്ള ശ്രമം തുടങ്ങുമെന്ന് അമ്മ ഭയന്നു. അതുകൊണ്ടാണ് അമ്മ, അമ്മയുടെയും നിന്റെയും അനന്യതയെ അമ്മ രഹസ്യമായി സൂക്ഷിച്ചത്.”

“എന്നെ കുറിച്ച് എന്ത് പ്രവചനം ആണ് ആ പ്രതിമ-സ്ത്രീ പറഞ്ഞത്…..” ഞാൻ ചോദിച്ചു.

97 Comments

  1. ❤️❤️❤️

  2. ഒരു പാവം വായനക്കാരൻ

    Bro endhayi we are waiting

    1. ലേറ്റ് ആകും bro.

  3. Ippazhan vaayikkan time kittiye…
    Parayan vaakkukal polum kittunnilla bro…
    Epic item ?????

    1. ഇഷ്ടമായി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം bro വായനക്ക് നന്ദി♥️♥️

  4. മാന്ത്രികലോകം വായിക്കുന്ന പ്രിയ സുഹൃത്തുക്കളെ, ചില പ്രശ്നങ്ങൾ കാരണം എഴുതാനുള്ള നല്ല mind ഇല്ലാത്തതുകൊണ്ട് ഇതുവരെ എഴുതി തുടങ്ങിയില്ല…. അതുകാരണം, അടുത്ത പാര്‍ട്ട് വരാൻ വൈകുമെന്ന് ക്ഷമാപൂര്‍വ്വം അറിയിച്ചുകൊള്ളുന്നു. നിങ്ങളുടെ ക്ഷമയ്ക്കും സഹകരണത്തിനും നന്ദി ♥️??

    1. K bro….we will wait

    2. Ok Bro❤️❤️

    3. Take u r own time we r all waitting. Pinnay njan oru abiprayavum parayunnila karanam ente abhiprayanghalekaal mughalilanu ee story. I am always u r die heart fan dear and thank you for this story

    4. No problem…….
      Ellam set ayathinu shesham maty ?.

    5. ഓക്കേ ബ്രോ ബട്ട് നീണ്ടു പോകരുത് നല്ല ഒരുകഥയാണ്

  5. Hãi CYRIL,

    ചെകുത്താൻ വനം മുതൽ താങ്കളുടെ കഥകൾ എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. വ്യത്യസ്തമായ കഥാപരിസരവും, കഥ പറച്ചിലും ആണ് മറ്റ് കഥാകൃത്തുക്കളിൽ നിന്നും താങ്കളെ വ്യത്യസ്തനാക്കുന്നത്. എന്നിരുന്നാലും ഈ കഥയിൽ പല ഭാഗങ്ങളിലും അല്പം ലാഗ് വരുന്നതായി വായിച്ചപ്പോൾ എനിക്ക് തോന്നി. എന്തുതന്നെയായാലും താങ്കളുടെ കഥയും കഥപറച്ചിലും സൂപ്പർ ആണ്. ഇതുപോലെ വ്യത്യസ്ത കഥകളുമായി എന്നും താങ്കൾ കാണട്ടെ എന്നാശംസിക്കുന്നു. ?

    1. Hi മനോജ്,

      ചെകുത്താന്‍ വനവും പിന്നെ മാന്ത്രികലോകവും നിങ്ങൾ വായിക്കുന്നു എന്ന് കേൾക്കുമ്പോൾ തന്നെ ഒത്തിരി സന്തോഷം തോനുന്നു.

      പിന്നേ, വരുന്ന പാര്‍ട്ടുകളിൽ എല്ലാം ലാഗ് വരുത്താതിരിക്കാൻ പരമാവധി ഞാൻ ശ്രമിക്കാം. അതുപോലെ ഒരുപാട്‌ മിസ്റ്റേക്ക്സും ഉണ്ടാവുമെന്നതിലും സംശയമില്ല. എന്തായാലും എല്ലാം പരിഹരിക്കാൻ ഞാൻ ശ്രമിക്കാം bro.

      എന്തുതന്നെയായാലും കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ വളരെ സന്തോഷം… കാര്യം തുറന്നു പറഞ്ഞതില്‍ ഒത്തിരി നന്ദി.
      സ്നേഹത്തോടെ ♥️♥️

  6. അടിപൊളി….കൂടുതല്‍ രസ്സകരമാകുനുട്….അഗ്നി അടിപൊളിയാണ്…

    1. വായനക്കും അഭിപ്രായത്തിനും വളരെ നന്ദി bro ♥️♥️

  7. സിറിൽ ബ്രോ…. ഫോൺ പണി തന്നതിനാലാണ് വായിക്കാൻ വൈകിയത്… ?

    എപ്പോഴത്തെയും പോലെ ഉദ്വേഗജനകമായ സംഭവങ്ങളും വരികളും… ഫ്രെൻ തീർക്കുന്ന മാന്ത്രികതടവറയും അതിൽ അത്ഭുതപ്പെട്ടു കൊണ്ട് ഹഷിസ്ത്ര നടത്തുന്ന വെളിപ്പെടുത്തലുകളും ഒക്കെ അടിപൊളി… അത് പോലെ പ്രതിമ സ്ത്രീയുടെ പ്രവചനം സൂപ്പർ… ?? നല്ലൊരു ഫീൽ ആയിരുന്നു ആ വരികൾ… ഒരു പ്രതിമ സ്ത്രീ ഗാംഭീര്യത്തോടെ പ്രവചിക്കുന്നത് ഞാൻ മനസ്സിൽ കണ്ടു…
    ഒപ്പം അവസാനം നടത്തിയ പരാമർശം, “ആത്മാക്കള്‍ ഭിന്നിച്ച് ഉന്മൂലനവും മരണങ്ങളും സംഭവിക്കും” എന്ന വരി ഫ്രന്നിനെ പോലെ എനിക്കും മനസിലായില്ല… മനസ്സിൽ ഒരു സംശയം തോന്നി… അതിവിടെ പറയുന്നില്ല…

    ഫെയറികളെ കുറിച്ചുള്ള വിവരണങ്ങൾ ഒക്കെ കുറച്ചു നിമിഷത്തേക്ക് മാന്ത്രിക ലോകത്ത് നിന്നും ഫെയറികളുടെ ലോകത്തേക്ക് കൊണ്ടു പോയി എന്ന് പറഞ്ഞാലും തെറ്റില്ല…
    മലാഹിയുടെ സംഭവങ്ങളും ഘാതക വാളിന്റെ കുറ്റപ്പെടുത്തലും ഒക്കെ വീണ്ടും അമ്പരപ്പിച്ചു…

    അഗ്നിയെയും ഉജ്ജ്വലയെയും ഒത്തിരി ഇഷ്ടപ്പെട്ടു… ആ ഭാഗങ്ങൾ ഒക്കെ ചിരിപ്പിച്ചു… അഗ്നി ഒരു കില്ലാടി തന്നെ….!!
    ദനീറിനെ പുനർജീവിപ്പിച്ച കാര്യം കൂടി കേട്ടപ്പോൾ കിളി പറന്നു… ദനീറിൽ അവൻ മറുപ്രതി സൃഷ്ടിച്ചതാണെന്ന് അറിഞ്ഞതും വിസ്മയകരമായിരുന്നു… സത്യത്തിൽ ആരാ ഫ്രൻ….??!!!

    എന്റെ മനസ്സിൽ വന്ന സംശയമായിരുന്നു… റീനസ് ഓഷേദ്രസിന്റെ പിടിയിൽ ആണെങ്കിൽ, ആത്മാക്കളിൽ നിന്ന് നശീകരണ ശക്തിയെ വേർതിരിപ്പിക്കാതെ തന്നെ പ്രകൃതിയിൽ ലയിപ്പിച്ച്, പ്രകൃതി ഒഷേദ്രസിനെ യജമാനനായി സ്വീകരിക്കുന്ന സാഹചര്യം വരുത്തില്ലേ എന്നത്… അതേ നിഗമനം മാന്ത്രിക ബോധം പറഞ്ഞപ്പോൾ സന്തോഷം തോന്നി…. ?
    അങ്ങനെയുള്ള നശീകരണ ശക്തി പകർന്നു കൊടുത്ത ശില്പങ്ങൾ ജീവൻ വച്ചു കഴിഞ്ഞാൽ ഉള്ള അപകടം…!!

    ശിബിരത്തിലുള്ള സിദ്ധാർത്ഥിന്റെയും ഫ്രന്നിന്റെയും ഏറ്റുമുട്ടലൊക്കെ സൂപ്പർ, ഒപ്പം റാലേനിന് എന്താണ് പറയാനുള്ളത് എന്ന ആകാംഷയും ഉണ്ടായിരുന്നു…. സുൽത്താൻ സുഹൃത്ത് ആയതും സന്തോഷം തോന്നിപ്പിച്ചു…
    മലാഹി പറഞ്ഞ ആ വസ്തു എന്താണെന്നും അതിനെ കുറിച്ചുള്ള വിശേഷണങ്ങളും അറിയാൻ ആകാംഷയുണ്ട്, അതോ ഇത് മലാഹിയുടെ ചതിയാണോ എന്നൊരു ചിന്തയും ഉണ്ട്…
    അവസാനം ഫ്രൻ തിരിഞ്ഞു എല്ലാവരോടുമായി ഇനി ഇതിലേക്ക് ചാടാം എന്നു പറഞ്ഞതും ഞാൻ ചിരിച്ചു പോയി… അവരുടെ അവസ്ഥ… ?

    താങ്കളുടെ അക്ഷരങ്ങളുടെ ദ്രാവക അഗ്നി പുഴയിലൂടെ മനുഷ്യലോകത്തിലേക്കുള്ള ഒരു യാത്രയ്ക്കായി ഞാനും കാത്തിരിക്കുന്നു…❤
    ആശംസകൾ ?

    1. ഒരിക്കല്‍ കടയില്‍ നിന്നും ബ്ലാക്ക് ടീ വാങ്ങി കുടിച്ചുകൊണ്ട് നടന്ന ഞാൻ, കാലിയായ paper കപ്പിനെ ഒരു വലിയ വേസ്റ്റ് ബിന്നിൽ കളയുന്നതിന് പകരം എന്റെ കൈയിലുള്ള മൊബൈലിനെ അതിലിട്ടിട്ട് ഞാൻ നടന്നു. ഒന്നര മിനിറ്റ് കഴിഞ്ഞാണ് എനിക്ക് പറ്റിയ അബദ്ധം മനസ്സിലായത്, ഞാൻ തിരിച്ച് ഓടി. പിന്നീട് പത്തിരുപത് മിനിറ്റ്‌ ഷവറിന് താഴേ നില്‍ക്കേണ്ടി വന്നെങ്കിലും മൊബൈൽ കിട്ടി. ആഹ്…. അതുപോട്ടെ.

      അഗ്നി ചെന്നായ്ക്കളുടെ ആ time concept and സംസാരം രീതി എല്ലാം എല്ലാര്‍ക്കും ഇഷ്ട്ടമാവുമൊ എന്ന ഡൌട്ട് എനിക്കുണ്ടായിരുന്നു….

      പിന്നേ കുറച്ച് നേരത്തേക്ക് fairy ലോകത്ത് നിങ്ങളെ എത്തിക്കാൻ കഴിഞ്ഞതില്‍ ഒത്തിരി സന്തോഷം.

      ഇനി മലാഹി പറഞ്ഞ ‘വസ്തു’ എന്താണെന്ന് അറിയാൻ… അതോ അതൊരു ചതിയാണോ എന്നറിയാന്‍ എനിക്കും താല്പര്യമുണ്ട്?

      കൂടുതൽ ഇഷ്ട്ടപ്പെട്ട ഭാഗങ്ങളും.. നിങ്ങളെ അമ്പരപ്പിച്ച് ഭാഗവും എല്ലാം എടുത്ത് പഠനത്തിൽ ഒത്തിരി സന്തോഷമുണ്ട്.

      വായിച്ച്… നല്ല വാക്കുകള്‍ ഉൾപ്പെടുത്തി വിശദമായ ഒരു റിവ്യു തന്നതിന് ഒരുപാട്‌ നന്ദി.♥️♥️

      1. കൊള്ളാം…?????

        അഗ്നി പൊളിയാണ്.. ഒരെണ്ണത്തിനെ കിട്ടിയിരുന്നേൽ വളർത്തായിരുന്നു… ?

        പിന്നെ അടുത്ത ഭാഗത്തിൽ മനുഷ്യലോകം വായിച്ചിട്ട് ഞാൻ ഇപ്പോൾ ഇരിക്കുന്നത് മനുഷ്യലോകത്ത് അല്ലെന്ന് പറയേണ്ടി വരുമോ.. ബ്രോയുടെ എഴുത്ത് വച്ചു ചിലപ്പോൾ സംശയിച്ചു പോകാൻ ഉള്ള ചാൻസ് ഉണ്ട്… ?

  8. Cyril bro ente esa enna story appurath ippol kaanunnillallo athenthey delete aakkiye..?

    1. എന്റെ request പ്രകാരം
      അവിടെ എഴുതിയ എല്ലാ കഥകളും, എന്റെ പേര് അവിടത്തെ author ലിസ്റ്റില്‍ നിന്നും എല്ലാം റിമൂവ് ചെയ്യിച്ചു. ഇവിടെ മാത്രം എഴുതാനാണ് ഞാൻ ആഗ്രഹിക്കുന്നത് bro… അതുകൊണ്ടാണ് അവിടെ എല്ലാം റിമൂവ് ചെയ്തത്.

  9. Bro ഇതിൽ ചില ഭാഗത്തു ഡയലോഗ് പറയുന്നത് ആരാണ് എന്ന് ഒന്നും മനസിലാവുന്നില്ല അത് ഒന്ന് ശ്രദ്ധിക്കണം

    1. അത് ഏതു പേജ് എന്ന് പറഞ്ഞിരുന്നെങ്കില്‍ എനിക്ക് easy ആയേനെ.

      1. 38മുതൽ ഉണ്ട് bro

        1. ലാസ്റ്റ് വരെ

  10. പാവം പൂജാരി

    ഭാവനാ സമ്പന്നം.അഗ്നി ചെന്നായയുടെ സ്ഥലകാല ബോധത്തെ കുറിച്ചുള്ള അറിവാണ് രസകരമായത് ?

    1. ഒത്തിരി സന്തോഷം bro. വായനക്ക് നന്ദി ♥️♥️

  11. മച്ചാനെ പൊളിച്ചു ?, വിശദമായ ഒരു അഭിപ്രായം പറയാൻ പറ്റുന്ന സാഹചര്യത്തില്ലല്ല ?.

    കാത്തിരിക്കുന്നു ?

    1. സാഹചര്യം അനുവദിച്ചില്ലെങ്കിലും രണ്ട് വരി നിങ്ങള്‍ക്ക് എഴുതാന്‍ കഴിഞ്ഞല്ലോ, അതുതന്നെ വലിയ കാര്യമാണ് bro. സ്നേഹം ♥️♥️

      1. Karthiveerarjunan dillan

        Bro endhayi oru date parayamo

  12. ന്റെ മോനെ എങ്ങനെ സാധിക്കുന്നു ഇതൊക്കെ
    പറയാൻ വാക്കുകളില്ല
    ലയിച്ചു പോയി ഇതിൽ?
    അടുത്ത ഭാഗത്തിന് വേണ്ടി വെയിറ്റിങ്?

    1. കമന്റിലൂടെ സംസാരിക്കുന്ന നിങ്ങളുടെ ഒക്കെ പിന്തുണ ഉള്ളതുകൊണ്ട് ഇങ്ങനെയൊക്കെ എഴുതാന്‍ കഴിയുന്നു. നിങ്ങൾ ഓരോരുത്തരുടെയും അഭിപ്രായങ്ങളും തെറ്റ് ചൂണ്ടിക്കാട്ടലും എല്ലാം എന്നെ എഴുതാന്‍ സഹായിക്കുന്നു. കഥ ഇഷ്ടമായി എന്നതിൽ ഒത്തിരി സന്തോഷം bro ♥️♥️

  13. Muhammed suhail n c

    Super ayittund bro ??????????ee partum polichu adukki man ?????Adutha partn i am waiting ??????appol by goodnight ??????????

    1. വായനയ്ക്കും നല്ല വാക്കുകള്‍ക്കും നന്ദി bro. ഇഷ്ടമായതിൽ വളരെ സന്തോഷം ♥️♥️

  14. നല്ലയിട്ടുണ്ട് ബ്രോ

    1. വായിച്ച് ഇഷ്ട്ടപ്പെട്ടു എന്നതിൽ ഒത്തിരി സന്തോഷം. ♥️♥️

  15. Cyril Bro,

    ആറു ഭാഗങ്ങളും ഇന്നാണ് ഒന്നിച്ചു വായിച്ചത്,
    എന്താ പറയുക ചെകുത്താൻ വനത്തിന് ശേഷം മന്ത്രികലോഖവും വേറെ ലെവൽ ?.
    നല്ല അവതരണം ?.
    ഓരോ ഭാഗങ്ങൾ കഴിയുന്തോറും ഇതിനോട് വല്ലാത്ത ഇഷ്ടം തോന്നി.
    എങ്ങനാ ഇങ്ങനെ ഉള്ള തീം കിട്ടിയേ ബ്രോ ഇങ്ങൾ പൊളി ആണ് കേട്ടോ ??.

    ഇതിലെ ഓരോ ആൾക്കാരും കൊള്ളാം ഫ്രൻ, സാഷ ,ദനീർ , ഫ്രയ അങ്ങനെ എല്ലാരും…. ❣️

    അപ്പോൾ കൂടുതൽ ഒന്നും പറയുന്നില്ല ബ്രോ അടുത്ത ഭാഗം വൈകാതെ ഉണ്ടാവും എന്ന് കരുതുന്നു……

    ❤️??

    1. Hi bro, നിങ്ങളെ കണ്ടിട്ട് കുറെ ആയല്ലോ… വീണ്ടും കണ്ടത്തില്‍ സന്തോഷം ♥️. ചെകുത്താന്‍ വനം പോലെ മാന്ത്രികലോകവും ഇഷ്ട്ടപ്പെട്ടു എന്ന് കേൾക്കുമ്പോൾ ഒരു സംതൃപ്തി.

      പിന്നേ ഇതിന്റെ തീം എങ്ങനെ കിട്ടിയെന്ന് എനിക്ക് തന്നെ ഒരു പിടിയുമില്ല?. ഒരു ബലൂണ്‍ കിട്ടി, അതിനെ ഊതിപ്പെരുപ്പിച്ച് കൊണ്ടിരിക്കുന്നു… ഭാഗ്യത്തിന് ഇതുവരെ പൊട്ടില.

      എന്തായാലും കഥയും ഇതിലുള്ള കഥാപാത്രങ്ങളും ഇഷ്ടമായി എന്ന് കേട്ടതിൽ ഒത്തിരി സന്തോഷമുണ്ട് bro.
      സ്നേഹത്തോടെ ♥️♥️

      1. ❤️❣️❤️

  16. Ponnu bro tharakarthu???

    1. വായനക്ക് നന്ദി bro ♥️♥️

      1. ❤️❤️

  17. Kidilan bro

    1. വായിച്ചതില്‍ സന്തോഷം bro ♥️♥️

Comments are closed.