മാന്ത്രികലോകം 6 [Cyril] 2512

പെട്ടന്ന് ലാവേഷ് ഫ്രെന്നിന്റെ അടുത്തുവന്നു നിന്നിട്ട് വെപ്രാളത്തോടെ സംസാരിക്കാൻ തുടങ്ങി —,

“അഞ്ച് വര്‍ഷത്തിനു മുൻപ്, ശില്‍പ്പി സൃഷ്ടിക്കുന്ന ശില്‍പങ്ങൾക്ക് പ്രകൃതി അതിന്റെ നശീകരണ ശക്തിയെയാണ് അധികമായി പകര്‍ന്നു കൊടുക്കുന്നു എന്ന് പറഞ്ഞിരുന്നു.

അങ്ങനെ സൃഷ്ടിക്കപ്പെട്ട ലക്ഷക്കണക്കിന് ശില്‍പങ്ങള്‍ പിന്നീട് കാണാതാവുകയും ചെയ്തു എന്നും ശില്‍പ്പി പറഞ്ഞു.

ഇതെല്ലാം വെച്ച് നോക്കുമ്പോള്‍ നിന്റെ മാന്ത്രിക ബോധം സംശയിച്ചത് സത്യമായി മാറിയിരിക്കുന്നു, ഫ്രെൻ.

ഒഷേദ്രസിന്റെ നിയന്ത്രണത്തിലുള്ള റീനസിന്റെ സഹായത്തോടെ പ്രകൃതിയുടെ നശീകരണ ശക്തി വര്‍ധിച്ചു കൊണ്ടിരിക്കുന്നു…. പക്ഷേ പ്രകൃതി തന്റെ നശീകരണ ശക്തിയെ ശില്‍പ്പിയുടെ ശില്‍പങ്ങള്‍ക്ക് കൊടുക്കുന്നത് മൂലം പ്രകൃതി ഇപ്പോഴും ശാന്തമായി നിലകൊള്ളുന്നു…

പക്ഷേ ആ നശീകരണ ശക്തിയുള്ള ശില്‍പങ്ങളെ മലാഹി കൊണ്ടുപോകുന്നു എന്നാണ് എന്റെ സംശയം…. എത്രയും വേഗം ശില്‍പ്പിയെ ഈ വിവരം അറിയിക്കണം….” അതും പറഞ്ഞു ലാവേഷ് പിന്നെയും വിരണ്ടു നടക്കാൻ തുടങ്ങി.

എന്ത് പറയണം എന്നറിയാതെ ഞങ്ങൾ മിണ്ടാതെ നിന്നു.

ഫ്രെൻ കാര്യമായി എന്തോ ആലോചിച്ചു കൊണ്ടിരുന്നു.

അന്നേരമാണ് റാലേൻ ഫ്രെന്നിന് തൊട്ടടുത്തായി പ്രത്യക്ഷപെട്ടത്. ഫ്രെൻ പെട്ടന്ന് നിന്നിട്ട് അയാളെ നോക്കി. റാലേൻ ചിരിച്ചുകൊണ്ട് ഫ്രെന്നിന് അവന്റെ അമ്മ സമ്മാനിച്ച കഠാര തിരികെ കൊടുത്തു.

ഫ്രെൻ അതിനെ വാങ്ങി.

അതിന്‌ ശേഷം മാത്രമാണ് മാന്ത്രിക മുഖ്യൻ വിരണ്ടു നടക്കുന്ന ലാവേഷ് നെ കണ്ടത്.

“ലാവേഷ്…!!” അയാൾ വിളിച്ചു.

അപ്പോഴാണ് ലാവേഷ് സ്വബോധം വീണ്ടെടുത്തത്….

അയാൾ തിടുക്കത്തിൽ നടന്ന് റാലേന് അടുത്ത് പോയി നിന്നിട്ട് ധൃതിയില്‍ സംസാരിച്ചു—,

“എനിക്ക് ഒരുപാട്‌ കാര്യങ്ങൾ പറയാനുണ്ട്… പക്ഷേ അതു കേള്‍ക്കാന്‍ ശില്‍പ്പിയും വേണം….!!”

റാലേൻ അയാളുടെ സുഹൃത്തിനെ ഉറ്റുനോക്കി.. എന്നിട്ട് മെല്ലെ തല കുലുക്കി… അടുത്ത നിമിഷം അവർ രണ്ടുപേരും അപ്രത്യക്ഷരായി.

എന്തോ ഗുരുതരമായ പ്രശ്നമുണ്ട് എന്ന് മാത്രം ഞങ്ങൾക്ക് മനസിലായി.

കുറെ നേരം അതിനെ കുറിച്ച് ഞങ്ങൾ ചർച്ച ചെയ്തു.

“കാലത്ത് എന്തോ വല്യ തീരുമാനം എടുക്കാനുണ്ട്… അതുകൊണ്ടാണ് റാലേൻ എല്ലാവരെയും മൈതാനത്തിൽ വരാൻ പറഞ്ഞത്…” ഫ്രേയ ആലോചനയോടെ പറഞ്ഞു.

എല്ലാവരും തലയാട്ടുക മാത്രം ചെയ്തു.

“ഈ പ്രശ്‌നവും മറ്റും തല്‍ക്കാലം നമുക്ക് മറക്കാം…” ഹെമീറ നെറ്റി ഉഴിഞ്ഞു കൊണ്ട് പറഞ്ഞു.

ഞങ്ങൾ എല്ലാവർക്കും നല്ല ക്ഷീണം ഉണ്ടായിരുന്നു. അതുകൊണ്ട്‌ നാളെ സംസാരിക്കാം എന്ന് പറഞ്ഞ്‌ ഞങ്ങൾ പിരിഞ്ഞു.

97 Comments

  1. ❤️❤️❤️

  2. ഒരു പാവം വായനക്കാരൻ

    Bro endhayi we are waiting

    1. ലേറ്റ് ആകും bro.

  3. Ippazhan vaayikkan time kittiye…
    Parayan vaakkukal polum kittunnilla bro…
    Epic item ?????

    1. ഇഷ്ടമായി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം bro വായനക്ക് നന്ദി♥️♥️

  4. മാന്ത്രികലോകം വായിക്കുന്ന പ്രിയ സുഹൃത്തുക്കളെ, ചില പ്രശ്നങ്ങൾ കാരണം എഴുതാനുള്ള നല്ല mind ഇല്ലാത്തതുകൊണ്ട് ഇതുവരെ എഴുതി തുടങ്ങിയില്ല…. അതുകാരണം, അടുത്ത പാര്‍ട്ട് വരാൻ വൈകുമെന്ന് ക്ഷമാപൂര്‍വ്വം അറിയിച്ചുകൊള്ളുന്നു. നിങ്ങളുടെ ക്ഷമയ്ക്കും സഹകരണത്തിനും നന്ദി ♥️??

    1. K bro….we will wait

    2. Ok Bro❤️❤️

    3. Take u r own time we r all waitting. Pinnay njan oru abiprayavum parayunnila karanam ente abhiprayanghalekaal mughalilanu ee story. I am always u r die heart fan dear and thank you for this story

    4. No problem…….
      Ellam set ayathinu shesham maty ?.

    5. ഓക്കേ ബ്രോ ബട്ട് നീണ്ടു പോകരുത് നല്ല ഒരുകഥയാണ്

  5. Hãi CYRIL,

    ചെകുത്താൻ വനം മുതൽ താങ്കളുടെ കഥകൾ എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. വ്യത്യസ്തമായ കഥാപരിസരവും, കഥ പറച്ചിലും ആണ് മറ്റ് കഥാകൃത്തുക്കളിൽ നിന്നും താങ്കളെ വ്യത്യസ്തനാക്കുന്നത്. എന്നിരുന്നാലും ഈ കഥയിൽ പല ഭാഗങ്ങളിലും അല്പം ലാഗ് വരുന്നതായി വായിച്ചപ്പോൾ എനിക്ക് തോന്നി. എന്തുതന്നെയായാലും താങ്കളുടെ കഥയും കഥപറച്ചിലും സൂപ്പർ ആണ്. ഇതുപോലെ വ്യത്യസ്ത കഥകളുമായി എന്നും താങ്കൾ കാണട്ടെ എന്നാശംസിക്കുന്നു. ?

    1. Hi മനോജ്,

      ചെകുത്താന്‍ വനവും പിന്നെ മാന്ത്രികലോകവും നിങ്ങൾ വായിക്കുന്നു എന്ന് കേൾക്കുമ്പോൾ തന്നെ ഒത്തിരി സന്തോഷം തോനുന്നു.

      പിന്നേ, വരുന്ന പാര്‍ട്ടുകളിൽ എല്ലാം ലാഗ് വരുത്താതിരിക്കാൻ പരമാവധി ഞാൻ ശ്രമിക്കാം. അതുപോലെ ഒരുപാട്‌ മിസ്റ്റേക്ക്സും ഉണ്ടാവുമെന്നതിലും സംശയമില്ല. എന്തായാലും എല്ലാം പരിഹരിക്കാൻ ഞാൻ ശ്രമിക്കാം bro.

      എന്തുതന്നെയായാലും കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ വളരെ സന്തോഷം… കാര്യം തുറന്നു പറഞ്ഞതില്‍ ഒത്തിരി നന്ദി.
      സ്നേഹത്തോടെ ♥️♥️

  6. അടിപൊളി….കൂടുതല്‍ രസ്സകരമാകുനുട്….അഗ്നി അടിപൊളിയാണ്…

    1. വായനക്കും അഭിപ്രായത്തിനും വളരെ നന്ദി bro ♥️♥️

  7. സിറിൽ ബ്രോ…. ഫോൺ പണി തന്നതിനാലാണ് വായിക്കാൻ വൈകിയത്… ?

    എപ്പോഴത്തെയും പോലെ ഉദ്വേഗജനകമായ സംഭവങ്ങളും വരികളും… ഫ്രെൻ തീർക്കുന്ന മാന്ത്രികതടവറയും അതിൽ അത്ഭുതപ്പെട്ടു കൊണ്ട് ഹഷിസ്ത്ര നടത്തുന്ന വെളിപ്പെടുത്തലുകളും ഒക്കെ അടിപൊളി… അത് പോലെ പ്രതിമ സ്ത്രീയുടെ പ്രവചനം സൂപ്പർ… ?? നല്ലൊരു ഫീൽ ആയിരുന്നു ആ വരികൾ… ഒരു പ്രതിമ സ്ത്രീ ഗാംഭീര്യത്തോടെ പ്രവചിക്കുന്നത് ഞാൻ മനസ്സിൽ കണ്ടു…
    ഒപ്പം അവസാനം നടത്തിയ പരാമർശം, “ആത്മാക്കള്‍ ഭിന്നിച്ച് ഉന്മൂലനവും മരണങ്ങളും സംഭവിക്കും” എന്ന വരി ഫ്രന്നിനെ പോലെ എനിക്കും മനസിലായില്ല… മനസ്സിൽ ഒരു സംശയം തോന്നി… അതിവിടെ പറയുന്നില്ല…

    ഫെയറികളെ കുറിച്ചുള്ള വിവരണങ്ങൾ ഒക്കെ കുറച്ചു നിമിഷത്തേക്ക് മാന്ത്രിക ലോകത്ത് നിന്നും ഫെയറികളുടെ ലോകത്തേക്ക് കൊണ്ടു പോയി എന്ന് പറഞ്ഞാലും തെറ്റില്ല…
    മലാഹിയുടെ സംഭവങ്ങളും ഘാതക വാളിന്റെ കുറ്റപ്പെടുത്തലും ഒക്കെ വീണ്ടും അമ്പരപ്പിച്ചു…

    അഗ്നിയെയും ഉജ്ജ്വലയെയും ഒത്തിരി ഇഷ്ടപ്പെട്ടു… ആ ഭാഗങ്ങൾ ഒക്കെ ചിരിപ്പിച്ചു… അഗ്നി ഒരു കില്ലാടി തന്നെ….!!
    ദനീറിനെ പുനർജീവിപ്പിച്ച കാര്യം കൂടി കേട്ടപ്പോൾ കിളി പറന്നു… ദനീറിൽ അവൻ മറുപ്രതി സൃഷ്ടിച്ചതാണെന്ന് അറിഞ്ഞതും വിസ്മയകരമായിരുന്നു… സത്യത്തിൽ ആരാ ഫ്രൻ….??!!!

    എന്റെ മനസ്സിൽ വന്ന സംശയമായിരുന്നു… റീനസ് ഓഷേദ്രസിന്റെ പിടിയിൽ ആണെങ്കിൽ, ആത്മാക്കളിൽ നിന്ന് നശീകരണ ശക്തിയെ വേർതിരിപ്പിക്കാതെ തന്നെ പ്രകൃതിയിൽ ലയിപ്പിച്ച്, പ്രകൃതി ഒഷേദ്രസിനെ യജമാനനായി സ്വീകരിക്കുന്ന സാഹചര്യം വരുത്തില്ലേ എന്നത്… അതേ നിഗമനം മാന്ത്രിക ബോധം പറഞ്ഞപ്പോൾ സന്തോഷം തോന്നി…. ?
    അങ്ങനെയുള്ള നശീകരണ ശക്തി പകർന്നു കൊടുത്ത ശില്പങ്ങൾ ജീവൻ വച്ചു കഴിഞ്ഞാൽ ഉള്ള അപകടം…!!

    ശിബിരത്തിലുള്ള സിദ്ധാർത്ഥിന്റെയും ഫ്രന്നിന്റെയും ഏറ്റുമുട്ടലൊക്കെ സൂപ്പർ, ഒപ്പം റാലേനിന് എന്താണ് പറയാനുള്ളത് എന്ന ആകാംഷയും ഉണ്ടായിരുന്നു…. സുൽത്താൻ സുഹൃത്ത് ആയതും സന്തോഷം തോന്നിപ്പിച്ചു…
    മലാഹി പറഞ്ഞ ആ വസ്തു എന്താണെന്നും അതിനെ കുറിച്ചുള്ള വിശേഷണങ്ങളും അറിയാൻ ആകാംഷയുണ്ട്, അതോ ഇത് മലാഹിയുടെ ചതിയാണോ എന്നൊരു ചിന്തയും ഉണ്ട്…
    അവസാനം ഫ്രൻ തിരിഞ്ഞു എല്ലാവരോടുമായി ഇനി ഇതിലേക്ക് ചാടാം എന്നു പറഞ്ഞതും ഞാൻ ചിരിച്ചു പോയി… അവരുടെ അവസ്ഥ… ?

    താങ്കളുടെ അക്ഷരങ്ങളുടെ ദ്രാവക അഗ്നി പുഴയിലൂടെ മനുഷ്യലോകത്തിലേക്കുള്ള ഒരു യാത്രയ്ക്കായി ഞാനും കാത്തിരിക്കുന്നു…❤
    ആശംസകൾ ?

    1. ഒരിക്കല്‍ കടയില്‍ നിന്നും ബ്ലാക്ക് ടീ വാങ്ങി കുടിച്ചുകൊണ്ട് നടന്ന ഞാൻ, കാലിയായ paper കപ്പിനെ ഒരു വലിയ വേസ്റ്റ് ബിന്നിൽ കളയുന്നതിന് പകരം എന്റെ കൈയിലുള്ള മൊബൈലിനെ അതിലിട്ടിട്ട് ഞാൻ നടന്നു. ഒന്നര മിനിറ്റ് കഴിഞ്ഞാണ് എനിക്ക് പറ്റിയ അബദ്ധം മനസ്സിലായത്, ഞാൻ തിരിച്ച് ഓടി. പിന്നീട് പത്തിരുപത് മിനിറ്റ്‌ ഷവറിന് താഴേ നില്‍ക്കേണ്ടി വന്നെങ്കിലും മൊബൈൽ കിട്ടി. ആഹ്…. അതുപോട്ടെ.

      അഗ്നി ചെന്നായ്ക്കളുടെ ആ time concept and സംസാരം രീതി എല്ലാം എല്ലാര്‍ക്കും ഇഷ്ട്ടമാവുമൊ എന്ന ഡൌട്ട് എനിക്കുണ്ടായിരുന്നു….

      പിന്നേ കുറച്ച് നേരത്തേക്ക് fairy ലോകത്ത് നിങ്ങളെ എത്തിക്കാൻ കഴിഞ്ഞതില്‍ ഒത്തിരി സന്തോഷം.

      ഇനി മലാഹി പറഞ്ഞ ‘വസ്തു’ എന്താണെന്ന് അറിയാൻ… അതോ അതൊരു ചതിയാണോ എന്നറിയാന്‍ എനിക്കും താല്പര്യമുണ്ട്?

      കൂടുതൽ ഇഷ്ട്ടപ്പെട്ട ഭാഗങ്ങളും.. നിങ്ങളെ അമ്പരപ്പിച്ച് ഭാഗവും എല്ലാം എടുത്ത് പഠനത്തിൽ ഒത്തിരി സന്തോഷമുണ്ട്.

      വായിച്ച്… നല്ല വാക്കുകള്‍ ഉൾപ്പെടുത്തി വിശദമായ ഒരു റിവ്യു തന്നതിന് ഒരുപാട്‌ നന്ദി.♥️♥️

      1. കൊള്ളാം…?????

        അഗ്നി പൊളിയാണ്.. ഒരെണ്ണത്തിനെ കിട്ടിയിരുന്നേൽ വളർത്തായിരുന്നു… ?

        പിന്നെ അടുത്ത ഭാഗത്തിൽ മനുഷ്യലോകം വായിച്ചിട്ട് ഞാൻ ഇപ്പോൾ ഇരിക്കുന്നത് മനുഷ്യലോകത്ത് അല്ലെന്ന് പറയേണ്ടി വരുമോ.. ബ്രോയുടെ എഴുത്ത് വച്ചു ചിലപ്പോൾ സംശയിച്ചു പോകാൻ ഉള്ള ചാൻസ് ഉണ്ട്… ?

  8. Cyril bro ente esa enna story appurath ippol kaanunnillallo athenthey delete aakkiye..?

    1. എന്റെ request പ്രകാരം
      അവിടെ എഴുതിയ എല്ലാ കഥകളും, എന്റെ പേര് അവിടത്തെ author ലിസ്റ്റില്‍ നിന്നും എല്ലാം റിമൂവ് ചെയ്യിച്ചു. ഇവിടെ മാത്രം എഴുതാനാണ് ഞാൻ ആഗ്രഹിക്കുന്നത് bro… അതുകൊണ്ടാണ് അവിടെ എല്ലാം റിമൂവ് ചെയ്തത്.

  9. Bro ഇതിൽ ചില ഭാഗത്തു ഡയലോഗ് പറയുന്നത് ആരാണ് എന്ന് ഒന്നും മനസിലാവുന്നില്ല അത് ഒന്ന് ശ്രദ്ധിക്കണം

    1. അത് ഏതു പേജ് എന്ന് പറഞ്ഞിരുന്നെങ്കില്‍ എനിക്ക് easy ആയേനെ.

      1. 38മുതൽ ഉണ്ട് bro

        1. ലാസ്റ്റ് വരെ

  10. പാവം പൂജാരി

    ഭാവനാ സമ്പന്നം.അഗ്നി ചെന്നായയുടെ സ്ഥലകാല ബോധത്തെ കുറിച്ചുള്ള അറിവാണ് രസകരമായത് ?

    1. ഒത്തിരി സന്തോഷം bro. വായനക്ക് നന്ദി ♥️♥️

  11. മച്ചാനെ പൊളിച്ചു ?, വിശദമായ ഒരു അഭിപ്രായം പറയാൻ പറ്റുന്ന സാഹചര്യത്തില്ലല്ല ?.

    കാത്തിരിക്കുന്നു ?

    1. സാഹചര്യം അനുവദിച്ചില്ലെങ്കിലും രണ്ട് വരി നിങ്ങള്‍ക്ക് എഴുതാന്‍ കഴിഞ്ഞല്ലോ, അതുതന്നെ വലിയ കാര്യമാണ് bro. സ്നേഹം ♥️♥️

      1. Karthiveerarjunan dillan

        Bro endhayi oru date parayamo

  12. ന്റെ മോനെ എങ്ങനെ സാധിക്കുന്നു ഇതൊക്കെ
    പറയാൻ വാക്കുകളില്ല
    ലയിച്ചു പോയി ഇതിൽ?
    അടുത്ത ഭാഗത്തിന് വേണ്ടി വെയിറ്റിങ്?

    1. കമന്റിലൂടെ സംസാരിക്കുന്ന നിങ്ങളുടെ ഒക്കെ പിന്തുണ ഉള്ളതുകൊണ്ട് ഇങ്ങനെയൊക്കെ എഴുതാന്‍ കഴിയുന്നു. നിങ്ങൾ ഓരോരുത്തരുടെയും അഭിപ്രായങ്ങളും തെറ്റ് ചൂണ്ടിക്കാട്ടലും എല്ലാം എന്നെ എഴുതാന്‍ സഹായിക്കുന്നു. കഥ ഇഷ്ടമായി എന്നതിൽ ഒത്തിരി സന്തോഷം bro ♥️♥️

  13. Muhammed suhail n c

    Super ayittund bro ??????????ee partum polichu adukki man ?????Adutha partn i am waiting ??????appol by goodnight ??????????

    1. വായനയ്ക്കും നല്ല വാക്കുകള്‍ക്കും നന്ദി bro. ഇഷ്ടമായതിൽ വളരെ സന്തോഷം ♥️♥️

  14. നല്ലയിട്ടുണ്ട് ബ്രോ

    1. വായിച്ച് ഇഷ്ട്ടപ്പെട്ടു എന്നതിൽ ഒത്തിരി സന്തോഷം. ♥️♥️

  15. Cyril Bro,

    ആറു ഭാഗങ്ങളും ഇന്നാണ് ഒന്നിച്ചു വായിച്ചത്,
    എന്താ പറയുക ചെകുത്താൻ വനത്തിന് ശേഷം മന്ത്രികലോഖവും വേറെ ലെവൽ ?.
    നല്ല അവതരണം ?.
    ഓരോ ഭാഗങ്ങൾ കഴിയുന്തോറും ഇതിനോട് വല്ലാത്ത ഇഷ്ടം തോന്നി.
    എങ്ങനാ ഇങ്ങനെ ഉള്ള തീം കിട്ടിയേ ബ്രോ ഇങ്ങൾ പൊളി ആണ് കേട്ടോ ??.

    ഇതിലെ ഓരോ ആൾക്കാരും കൊള്ളാം ഫ്രൻ, സാഷ ,ദനീർ , ഫ്രയ അങ്ങനെ എല്ലാരും…. ❣️

    അപ്പോൾ കൂടുതൽ ഒന്നും പറയുന്നില്ല ബ്രോ അടുത്ത ഭാഗം വൈകാതെ ഉണ്ടാവും എന്ന് കരുതുന്നു……

    ❤️??

    1. Hi bro, നിങ്ങളെ കണ്ടിട്ട് കുറെ ആയല്ലോ… വീണ്ടും കണ്ടത്തില്‍ സന്തോഷം ♥️. ചെകുത്താന്‍ വനം പോലെ മാന്ത്രികലോകവും ഇഷ്ട്ടപ്പെട്ടു എന്ന് കേൾക്കുമ്പോൾ ഒരു സംതൃപ്തി.

      പിന്നേ ഇതിന്റെ തീം എങ്ങനെ കിട്ടിയെന്ന് എനിക്ക് തന്നെ ഒരു പിടിയുമില്ല?. ഒരു ബലൂണ്‍ കിട്ടി, അതിനെ ഊതിപ്പെരുപ്പിച്ച് കൊണ്ടിരിക്കുന്നു… ഭാഗ്യത്തിന് ഇതുവരെ പൊട്ടില.

      എന്തായാലും കഥയും ഇതിലുള്ള കഥാപാത്രങ്ങളും ഇഷ്ടമായി എന്ന് കേട്ടതിൽ ഒത്തിരി സന്തോഷമുണ്ട് bro.
      സ്നേഹത്തോടെ ♥️♥️

      1. ❤️❣️❤️

  16. Ponnu bro tharakarthu???

    1. വായനക്ക് നന്ദി bro ♥️♥️

      1. ❤️❤️

  17. Kidilan bro

    1. വായിച്ചതില്‍ സന്തോഷം bro ♥️♥️

Comments are closed.