പക്ഷേ യക്ഷ ലോകത്തും പാതാള ലോകത്തും ഉള്ള അഗ്നിപര്‍വ്വതങ്ങൾ മാന്ത്രിക ശക്തിയുള്ളവയാണെന്ന് നിനക്ക് മനസ്സിലായിട്ടുണ്ടാകും. അത് രണ്ടിനെയും പാതാള ദൈവവും പ്രകൃതിയും ചേര്‍ന്ന് സൃഷ്ടിച്ചതാണ്.
നിനക്ക് പാതാള ലോകത്തെ ഒരു പരിധി വരെ നിയന്ത്രിക്കാൻ കഴിഞ്ഞെന്ന് വരും, പക്ഷേ നിന്നെക്കാൾ ശക്തിയുള്ള ആ ദ്രാവക അഗ്നിക്ക് വേണമെങ്കിൽ നിന്നെ നശിപ്പിച്ചു കളയാന്‍ കഴിയുമെന്ന് മറക്കരുത്…..
എന്നാല്‍ യക്ഷ ലോകത്തുള്ള ദ്രാവക അഗ്നി പുഴ നിന്നെ അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നു…. അതുകാരണം, അത് അതിന്റെ സത്തയുടെ അംശം നിന്റെ ആത്മാവില്‍ പകര്‍ന്നു തരികയും ചെയ്തു — പക്ഷേ പാതാള ലോകത്തുള്ള അഗ്നിപര്‍വ്വതം വളരെ അപായകരമായ ഒന്നാണ്. അത് അത്ര പെട്ടന്ന് ആരെയും അംഗീകരിച്ചു അതിന്റെ സത്ത പകര്‍ന്നു തന്ന് അനുഗ്രഹിക്കില്ല എന്നും മനസ്സിലാക്കുക.
അതുകൊണ്ടാണ് നി അവിടെ വെച്ച് എന്തെങ്കിലും വിഡ്ഢിത്തം കാണിക്കും മുന്നേ, എനിക്ക് നിന്നെയും കൊണ്ട് അതിന്റെ പിടിയില്‍ അകപ്പെടാതെ അവിടെനിന്നും രക്ഷപ്പെടേണ്ടി വന്നത്….”
“ആ പച്ച ദ്രാവക അഗ്നിയുടെ ശക്തിയെ നിനക്ക് എതിരേൽക്കാൻ കഴിയുമോ….?” ഞാൻ ചോദിച്ചു.
അഗ്നി എന്നെ തുറിച്ച് നോക്കി.
“പണ്ട് വെറും ഇരുപത് മാന്ത്രികർക്ക് മാത്രമേ യക്ഷ ലോകത്ത് നിന്നും പാതാള ലോകത്തേക്ക് അഗ്നി പുഴ മുഖേനെ എത്തിപ്പെടാന്‍ കഴിഞ്ഞിട്ടുള്ളു. അതിൽ റാലേനും ഒരാളാണ്.
അവരെ അഗ്നി പുഴ അംഗീകരിച്ചുകൊണ്ട് ചാരമാക്കാതെ പാതാള ലോകത്ത് എത്തിച്ചു എങ്കിലും അവര്‍ക്ക് അഗ്നി പുഴ അതിന്റെ സത്ത പകര്‍ന്നു കൊടുത്തിരുന്നില്ല, ഫ്രെൻ.
ഇന്നുവരെ നോക്കിയാല്‍, ആദ്യമായും അവസാനമായും അഗ്നി പുഴ അതിന്റെ സത്ത നല്കി നിന്നെ മാത്രമാണ് അനുഗ്രഹിച്ചിട്ടുള്ളത് — അതിന്റെ കാരണം എനിക്കറിയില്ല.
പിന്നേ ആ അഗ്നി പുഴ മുഖേനെ എനിക്ക് പോലും യക്ഷ ലോകത്ത് യാത്ര ചെയ്യാൻ കഴിയില്ല, അങ്ങനെയുള്ള എനിക്ക് എങ്ങനെയാണ് പാതാള ലോകത്തുള്ള ആ പച്ച ദ്രാവക അഗ്നിയുടെ ശക്തിയെ എതിരേൽക്കാൻ കഴിയുക…?”
“പക്ഷേ യക്ഷ ലോകത്തുള്ള അഗ്നി പുഴയെ എനിക്കിവിടെ കാണാന്‍ കഴിഞ്ഞില്ലല്ലോ… പിന്നെങ്ങനെ റാലേനും കൂട്ടരെയും തിരിച്ചു പോയി…?” എന്റെ സംശയം ഞാൻ ചോദിച്ചു.
“ആ പച്ച അഗ്നി ദ്രാവകം വര്‍ഷിക്കുന്ന അഗ്നിപര്‍വ്വത്തിന് മുകളിലായി, ആകാശത്ത് നി കണ്ട ആ മേഘങ്ങളിലാണ് യക്ഷ ലോകത്തുള്ള അഗ്നി പുഴ, പാതാള ലോകത്തെയും യക്ഷ ലോകത്തെയും കൂട്ടിയിണക്കുന്നത്…. നിന്റെ മാന്ത്രിക ശക്തി ഉപയോഗിച്ച് ആ മേഘങ്ങളിൽ പോയാൽ നിനക്ക് അവിടെനിന്നും തിരികെ യക്ഷ ലോകത്ത് പോകാൻ കഴിയും…”
“ദ്രാവക അഗ്നി പുഴയെ നിനക്ക് എതിരേൽക്കാൻ കഴിയില്ലെങ്കിലും, അപ്പോ പിന്നെ എങ്ങനെയാണ് നി മാന്ത്രിക ലോകത്ത് എന്റെ മുന്നില്‍ എത്തി പെട്ടത്….?” സംശയത്തോടെ ഞാൻ ചോദിച്ചു.
“നിന്നെ പോലെ ഞാൻ ശക്തന് അല്ലെങ്കിലും എനിക്കും ഒരു പരിധി വരെ എല്ലാ അഗ്നിയെയും സ്വാധീനിച്ചു ‘അഗ്നി-യാത്ര’ ചെയ്യാൻ കഴിയും.
അതായത് : അഗ്നി ചെന്നായ ആയ എനിക്കും എന്റെ വര്‍ഗ്ഗത്തിനും – അതുപോലെ റീനസിന്റെ പുത്രനായ നിനക്കും – അഗ്നിയോ ദ്രാവക അഗ്നിയേയോ സൃഷ്ടിക്കാന്‍ കഴിയും, ഫ്രെൻ. അങ്ങനെ അഗ്നിയെ സൃഷ്ടിച്ച് എനിക്ക് ഏതു ലോകത്ത് വേണമെങ്കിലും, ആ ലോകത്തുള്ള ഏതെങ്കിലും അഗ്നിയില്‍ അദൃശ്യനായി എത്തിപ്പെടാന്‍ കഴിയും.
പക്ഷേ സുപരിചിതമായ സ്ഥലത്ത് മാത്രമേ – അതായത് എത്തേണ്ട സ്ഥലം നിന്റെ മനസില്‍ വ്യക്തമായി തെളിഞ്ഞാല്‍ മാത്രമേ ആ സ്ഥലത്ത് എത്താന്‍ കഴിയുകയുള്ളു…. അല്ലെങ്കിൽ ഏതു ലോകത്ത് ഞാൻ പ്രത്യക്ഷപ്പെടും എന്നൊന്നും എനിക്ക് നിശ്ചയമില്ല.
അതായത് : ഇതിനു മുമ്പ് നി കണ്ടിട്ട് പോലുമില്ലാത്ത സ്ഥലത്തെ കുറിച്ച് നി ചിന്തിച്ചാൽ…. ആ സ്ഥലത്തെ കുറിച്ച് വ്യക്തമല്ലാത്ത രൂപത്തെയാണ് നിന്റെ മനസ്സിൽ നി സങ്കല്‍പ്പിക്കുക എന്നിരിക്കട്ടെ – പാതാള ലോകത്ത് എത്തേണ്ടതിന് പകരം നി യക്ഷ ലോകത്ത് ആയിരിക്കും എത്തി പെടുക.
അതുകൊണ്ട് നിനക്ക് അറിയാൻ പാടില്ലാത്ത സ്ഥലത്ത് പോകാൻ നി ശ്രമിക്കരുത്, ഫ്രെൻ…!
❤️❤️❤️
♥️♥️
❤
♥️♥️
Bro endhayi we are waiting
ലേറ്റ് ആകും bro.
Ippazhan vaayikkan time kittiye…
Parayan vaakkukal polum kittunnilla bro…
Epic item ?????
ഇഷ്ടമായി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം bro വായനക്ക് നന്ദി♥️♥️
Kkk broo
K bro….we will wait
Ok Bro❤️❤️
Take u r own time we r all waitting. Pinnay njan oru abiprayavum parayunnila karanam ente abhiprayanghalekaal mughalilanu ee story. I am always u r die heart fan dear and thank you for this story
No problem…….
Ellam set ayathinu shesham maty ?.
ഓക്കേ ബ്രോ ബട്ട് നീണ്ടു പോകരുത് നല്ല ഒരുകഥയാണ്
Hãi CYRIL,
ചെകുത്താൻ വനം മുതൽ താങ്കളുടെ കഥകൾ എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. വ്യത്യസ്തമായ കഥാപരിസരവും, കഥ പറച്ചിലും ആണ് മറ്റ് കഥാകൃത്തുക്കളിൽ നിന്നും താങ്കളെ വ്യത്യസ്തനാക്കുന്നത്. എന്നിരുന്നാലും ഈ കഥയിൽ പല ഭാഗങ്ങളിലും അല്പം ലാഗ് വരുന്നതായി വായിച്ചപ്പോൾ എനിക്ക് തോന്നി. എന്തുതന്നെയായാലും താങ്കളുടെ കഥയും കഥപറച്ചിലും സൂപ്പർ ആണ്. ഇതുപോലെ വ്യത്യസ്ത കഥകളുമായി എന്നും താങ്കൾ കാണട്ടെ എന്നാശംസിക്കുന്നു. ?
Hi മനോജ്,
ചെകുത്താന് വനവും പിന്നെ മാന്ത്രികലോകവും നിങ്ങൾ വായിക്കുന്നു എന്ന് കേൾക്കുമ്പോൾ തന്നെ ഒത്തിരി സന്തോഷം തോനുന്നു.
പിന്നേ, വരുന്ന പാര്‍ട്ടുകളിൽ എല്ലാം ലാഗ് വരുത്താതിരിക്കാൻ പരമാവധി ഞാൻ ശ്രമിക്കാം. അതുപോലെ ഒരുപാട് മിസ്റ്റേക്ക്സും ഉണ്ടാവുമെന്നതിലും സംശയമില്ല. എന്തായാലും എല്ലാം പരിഹരിക്കാൻ ഞാൻ ശ്രമിക്കാം bro.
എന്തുതന്നെയായാലും കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ വളരെ സന്തോഷം… കാര്യം തുറന്നു പറഞ്ഞതില്‍ ഒത്തിരി നന്ദി.
സ്നേഹത്തോടെ ♥️♥️
അടിപൊളി….കൂടുതല്‍ രസ്സകരമാകുനുട്….അഗ്നി അടിപൊളിയാണ്…
വായനക്കും അഭിപ്രായത്തിനും വളരെ നന്ദി bro ♥️♥️
സിറിൽ ബ്രോ…. ഫോൺ പണി തന്നതിനാലാണ് വായിക്കാൻ വൈകിയത്… ?
എപ്പോഴത്തെയും പോലെ ഉദ്വേഗജനകമായ സംഭവങ്ങളും വരികളും… ഫ്രെൻ തീർക്കുന്ന മാന്ത്രികതടവറയും അതിൽ അത്ഭുതപ്പെട്ടു കൊണ്ട് ഹഷിസ്ത്ര നടത്തുന്ന വെളിപ്പെടുത്തലുകളും ഒക്കെ അടിപൊളി… അത് പോലെ പ്രതിമ സ്ത്രീയുടെ പ്രവചനം സൂപ്പർ… ?? നല്ലൊരു ഫീൽ ആയിരുന്നു ആ വരികൾ… ഒരു പ്രതിമ സ്ത്രീ ഗാംഭീര്യത്തോടെ പ്രവചിക്കുന്നത് ഞാൻ മനസ്സിൽ കണ്ടു…
ഒപ്പം അവസാനം നടത്തിയ പരാമർശം, “ആത്മാക്കള്‍ ഭിന്നിച്ച് ഉന്മൂലനവും മരണങ്ങളും സംഭവിക്കും” എന്ന വരി ഫ്രന്നിനെ പോലെ എനിക്കും മനസിലായില്ല… മനസ്സിൽ ഒരു സംശയം തോന്നി… അതിവിടെ പറയുന്നില്ല…
ഫെയറികളെ കുറിച്ചുള്ള വിവരണങ്ങൾ ഒക്കെ കുറച്ചു നിമിഷത്തേക്ക് മാന്ത്രിക ലോകത്ത് നിന്നും ഫെയറികളുടെ ലോകത്തേക്ക് കൊണ്ടു പോയി എന്ന് പറഞ്ഞാലും തെറ്റില്ല…
മലാഹിയുടെ സംഭവങ്ങളും ഘാതക വാളിന്റെ കുറ്റപ്പെടുത്തലും ഒക്കെ വീണ്ടും അമ്പരപ്പിച്ചു…
അഗ്നിയെയും ഉജ്ജ്വലയെയും ഒത്തിരി ഇഷ്ടപ്പെട്ടു… ആ ഭാഗങ്ങൾ ഒക്കെ ചിരിപ്പിച്ചു… അഗ്നി ഒരു കില്ലാടി തന്നെ….!!
ദനീറിനെ പുനർജീവിപ്പിച്ച കാര്യം കൂടി കേട്ടപ്പോൾ കിളി പറന്നു… ദനീറിൽ അവൻ മറുപ്രതി സൃഷ്ടിച്ചതാണെന്ന് അറിഞ്ഞതും വിസ്മയകരമായിരുന്നു… സത്യത്തിൽ ആരാ ഫ്രൻ….??!!!
എന്റെ മനസ്സിൽ വന്ന സംശയമായിരുന്നു… റീനസ് ഓഷേദ്രസിന്റെ പിടിയിൽ ആണെങ്കിൽ, ആത്മാക്കളിൽ നിന്ന് നശീകരണ ശക്തിയെ വേർതിരിപ്പിക്കാതെ തന്നെ പ്രകൃതിയിൽ ലയിപ്പിച്ച്, പ്രകൃതി ഒഷേദ്രസിനെ യജമാനനായി സ്വീകരിക്കുന്ന സാഹചര്യം വരുത്തില്ലേ എന്നത്… അതേ നിഗമനം മാന്ത്രിക ബോധം പറഞ്ഞപ്പോൾ സന്തോഷം തോന്നി…. ?
അങ്ങനെയുള്ള നശീകരണ ശക്തി പകർന്നു കൊടുത്ത ശില്പങ്ങൾ ജീവൻ വച്ചു കഴിഞ്ഞാൽ ഉള്ള അപകടം…!!
ശിബിരത്തിലുള്ള സിദ്ധാർത്ഥിന്റെയും ഫ്രന്നിന്റെയും ഏറ്റുമുട്ടലൊക്കെ സൂപ്പർ, ഒപ്പം റാലേനിന് എന്താണ് പറയാനുള്ളത് എന്ന ആകാംഷയും ഉണ്ടായിരുന്നു…. സുൽത്താൻ സുഹൃത്ത് ആയതും സന്തോഷം തോന്നിപ്പിച്ചു…
മലാഹി പറഞ്ഞ ആ വസ്തു എന്താണെന്നും അതിനെ കുറിച്ചുള്ള വിശേഷണങ്ങളും അറിയാൻ ആകാംഷയുണ്ട്, അതോ ഇത് മലാഹിയുടെ ചതിയാണോ എന്നൊരു ചിന്തയും ഉണ്ട്…
അവസാനം ഫ്രൻ തിരിഞ്ഞു എല്ലാവരോടുമായി ഇനി ഇതിലേക്ക് ചാടാം എന്നു പറഞ്ഞതും ഞാൻ ചിരിച്ചു പോയി… അവരുടെ അവസ്ഥ… ?
താങ്കളുടെ അക്ഷരങ്ങളുടെ ദ്രാവക അഗ്നി പുഴയിലൂടെ മനുഷ്യലോകത്തിലേക്കുള്ള ഒരു യാത്രയ്ക്കായി ഞാനും കാത്തിരിക്കുന്നു…❤
ആശംസകൾ ?
ഒരിക്കല്‍ കടയില്‍ നിന്നും ബ്ലാക്ക് ടീ വാങ്ങി കുടിച്ചുകൊണ്ട് നടന്ന ഞാൻ, കാലിയായ paper കപ്പിനെ ഒരു വലിയ വേസ്റ്റ് ബിന്നിൽ കളയുന്നതിന് പകരം എന്റെ കൈയിലുള്ള മൊബൈലിനെ അതിലിട്ടിട്ട് ഞാൻ നടന്നു. ഒന്നര മിനിറ്റ് കഴിഞ്ഞാണ് എനിക്ക് പറ്റിയ അബദ്ധം മനസ്സിലായത്, ഞാൻ തിരിച്ച് ഓടി. പിന്നീട് പത്തിരുപത് മിനിറ്റ് ഷവറിന് താഴേ നില്‍ക്കേണ്ടി വന്നെങ്കിലും മൊബൈൽ കിട്ടി. ആഹ്…. അതുപോട്ടെ.
അഗ്നി ചെന്നായ്ക്കളുടെ ആ time concept and സംസാരം രീതി എല്ലാം എല്ലാര്ക്കും ഇഷ്ട്ടമാവുമൊ എന്ന ഡൌട്ട് എനിക്കുണ്ടായിരുന്നു….
പിന്നേ കുറച്ച് നേരത്തേക്ക് fairy ലോകത്ത് നിങ്ങളെ എത്തിക്കാൻ കഴിഞ്ഞതില്‍ ഒത്തിരി സന്തോഷം.
ഇനി മലാഹി പറഞ്ഞ ‘വസ്തു’ എന്താണെന്ന് അറിയാൻ… അതോ അതൊരു ചതിയാണോ എന്നറിയാന്‍ എനിക്കും താല്പര്യമുണ്ട്?
കൂടുതൽ ഇഷ്ട്ടപ്പെട്ട ഭാഗങ്ങളും.. നിങ്ങളെ അമ്പരപ്പിച്ച് ഭാഗവും എല്ലാം എടുത്ത് പഠനത്തിൽ ഒത്തിരി സന്തോഷമുണ്ട്.
വായിച്ച്… നല്ല വാക്കുകള്‍ ഉൾപ്പെടുത്തി വിശദമായ ഒരു റിവ്യു തന്നതിന് ഒരുപാട് നന്ദി.♥️♥️
കൊള്ളാം…?????
അഗ്നി പൊളിയാണ്.. ഒരെണ്ണത്തിനെ കിട്ടിയിരുന്നേൽ വളർത്തായിരുന്നു… ?
പിന്നെ അടുത്ത ഭാഗത്തിൽ മനുഷ്യലോകം വായിച്ചിട്ട് ഞാൻ ഇപ്പോൾ ഇരിക്കുന്നത് മനുഷ്യലോകത്ത് അല്ലെന്ന് പറയേണ്ടി വരുമോ.. ബ്രോയുടെ എഴുത്ത് വച്ചു ചിലപ്പോൾ സംശയിച്ചു പോകാൻ ഉള്ള ചാൻസ് ഉണ്ട്… ?
Cyril bro ente esa enna story appurath ippol kaanunnillallo athenthey delete aakkiye..?
എന്റെ request പ്രകാരം
അവിടെ എഴുതിയ എല്ലാ കഥകളും, എന്റെ പേര് അവിടത്തെ author ലിസ്റ്റില്‍ നിന്നും എല്ലാം റിമൂവ് ചെയ്യിച്ചു. ഇവിടെ മാത്രം എഴുതാനാണ് ഞാൻ ആഗ്രഹിക്കുന്നത് bro… അതുകൊണ്ടാണ് അവിടെ എല്ലാം റിമൂവ് ചെയ്തത്.
Bro ഇതിൽ ചില ഭാഗത്തു ഡയലോഗ് പറയുന്നത് ആരാണ് എന്ന് ഒന്നും മനസിലാവുന്നില്ല അത് ഒന്ന് ശ്രദ്ധിക്കണം
അത് ഏതു പേജ് എന്ന് പറഞ്ഞിരുന്നെങ്കില്‍ എനിക്ക് easy ആയേനെ.
38മുതൽ ഉണ്ട് bro
ലാസ്റ്റ് വരെ
ഭാവനാ സമ്പന്നം.അഗ്നി ചെന്നായയുടെ സ്ഥലകാല ബോധത്തെ കുറിച്ചുള്ള അറിവാണ് രസകരമായത് ?
ഒത്തിരി സന്തോഷം bro. വായനക്ക് നന്ദി ♥️♥️
മച്ചാനെ പൊളിച്ചു ?, വിശദമായ ഒരു അഭിപ്രായം പറയാൻ പറ്റുന്ന സാഹചര്യത്തില്ലല്ല ?.
കാത്തിരിക്കുന്നു ?
സാഹചര്യം അനുവദിച്ചില്ലെങ്കിലും രണ്ട് വരി നിങ്ങള്‍ക്ക് എഴുതാന്‍ കഴിഞ്ഞല്ലോ, അതുതന്നെ വലിയ കാര്യമാണ് bro. സ്നേഹം ♥️♥️
Bro endhayi oru date parayamo
ന്റെ മോനെ എങ്ങനെ സാധിക്കുന്നു ഇതൊക്കെ
പറയാൻ വാക്കുകളില്ല
ലയിച്ചു പോയി ഇതിൽ?
അടുത്ത ഭാഗത്തിന് വേണ്ടി വെയിറ്റിങ്?
കമന്റിലൂടെ സംസാരിക്കുന്ന നിങ്ങളുടെ ഒക്കെ പിന്തുണ ഉള്ളതുകൊണ്ട് ഇങ്ങനെയൊക്കെ എഴുതാന്‍ കഴിയുന്നു. നിങ്ങൾ ഓരോരുത്തരുടെയും അഭിപ്രായങ്ങളും തെറ്റ് ചൂണ്ടിക്കാട്ടലും എല്ലാം എന്നെ എഴുതാന്‍ സഹായിക്കുന്നു. കഥ ഇഷ്ടമായി എന്നതിൽ ഒത്തിരി സന്തോഷം bro ♥️♥️
Super ayittund bro ??????????ee partum polichu adukki man ?????Adutha partn i am waiting ??????appol by goodnight ??????????
വായനയ്ക്കും നല്ല വാക്കുകള്‍ക്കും നന്ദി bro. ഇഷ്ടമായതിൽ വളരെ സന്തോഷം ♥️♥️
നല്ലയിട്ടുണ്ട് ബ്രോ
വായിച്ച് ഇഷ്ട്ടപ്പെട്ടു എന്നതിൽ ഒത്തിരി സന്തോഷം. ♥️♥️
Cyril Bro,
ആറു ഭാഗങ്ങളും ഇന്നാണ് ഒന്നിച്ചു വായിച്ചത്,
എന്താ പറയുക ചെകുത്താൻ വനത്തിന് ശേഷം മന്ത്രികലോഖവും വേറെ ലെവൽ ?.
നല്ല അവതരണം ?.
ഓരോ ഭാഗങ്ങൾ കഴിയുന്തോറും ഇതിനോട് വല്ലാത്ത ഇഷ്ടം തോന്നി.
എങ്ങനാ ഇങ്ങനെ ഉള്ള തീം കിട്ടിയേ ബ്രോ ഇങ്ങൾ പൊളി ആണ് കേട്ടോ ??.
ഇതിലെ ഓരോ ആൾക്കാരും കൊള്ളാം ഫ്രൻ, സാഷ ,ദനീർ , ഫ്രയ അങ്ങനെ എല്ലാരും…. ❣️
അപ്പോൾ കൂടുതൽ ഒന്നും പറയുന്നില്ല ബ്രോ അടുത്ത ഭാഗം വൈകാതെ ഉണ്ടാവും എന്ന് കരുതുന്നു……
❤️??
Hi bro, നിങ്ങളെ കണ്ടിട്ട് കുറെ ആയല്ലോ… വീണ്ടും കണ്ടത്തില്‍ സന്തോഷം ♥️. ചെകുത്താന് വനം പോലെ മാന്ത്രികലോകവും ഇഷ്ട്ടപ്പെട്ടു എന്ന് കേൾക്കുമ്പോൾ ഒരു സംതൃപ്തി.
പിന്നേ ഇതിന്റെ തീം എങ്ങനെ കിട്ടിയെന്ന് എനിക്ക് തന്നെ ഒരു പിടിയുമില്ല?. ഒരു ബലൂണ്‍ കിട്ടി, അതിനെ ഊതിപ്പെരുപ്പിച്ച് കൊണ്ടിരിക്കുന്നു… ഭാഗ്യത്തിന് ഇതുവരെ പൊട്ടില.
എന്തായാലും കഥയും ഇതിലുള്ള കഥാപാത്രങ്ങളും ഇഷ്ടമായി എന്ന് കേട്ടതിൽ ഒത്തിരി സന്തോഷമുണ്ട് bro.
സ്നേഹത്തോടെ ♥️♥️
❤️❣️❤️
Ponnu bro tharakarthu???
വായനക്ക് നന്ദി bro ♥️♥️
❤️❤️
Kidilan bro
വായിച്ചതില്‍ സന്തോഷം bro ♥️♥️