മാന്ത്രികലോകം 3 [Cyril] 2317

എന്റെ നോട്ടം ആദ്യം പോയത് ആകാശത്ത് നിന്നും മങ്ങിയ പ്രകാശം പരത്തുന്ന ചുവന്ന ചന്ദ്രനില്‍ ആയിരുന്നു — അതിന്റെ നടുവിലായി തറപ്പിച്ച് വെച്ചത് പോലെ ഒരു കറുത്ത പക്ഷിയുടെ ആകൃതിയിലുള്ള രൂപത്തെയും ഞാൻ കണ്ടു.

എനിക്ക് അതിനെ കണ്ടിട്ട് കൗതുകം തോന്നി, പക്ഷേ ആ വെത്യസ്ത്തമായ കാഴ്ചയെ എന്റെ കൂടെയുള്ളവർ ആരും നോക്കുക പോലും ചെയ്തില്ല.

ഉടനെ ഞാൻ ഞങ്ങളുടെ സംഘത്തില്‍ നിന്നും പിരിഞ്ഞ് കുറച്ച് ദൂരം നടന്ന് മുന്നോട്ട് പോയി നിന്നു.

സാഷ ആരോടോ ദേഷ്യത്തില്‍ എന്തോ പിറുപിറുത്തു. അവളെന്നെ കുറ്റപ്പെടുത്തി എന്തെങ്കിലും പറഞ്ഞതാവും .

അവിടെ നിന്നുകൊണ്ട് എനിക്ക് ചുറ്റും ഞാൻ കണ്ണോടിച്ചു.

ഞങ്ങൾ കടന്നു വന്ന മുറിയെ ഭയക്കുന്നത് പോലെയാണ് വനപ്രദേശം പോലും അതിന്റെ അതിർത്തിയെ സ്ഥാപിച്ചിരുന്നത്. മുറിക്ക് ചുറ്റും നൂറ്റി ഇരുപതോളം അടി അകലം പാലിച്ചാണ് ഒരേ ഉയരത്തിലുള്ള ചെറിയ മരങ്ങൾ ഇടവിട്ട് ഈ മുറിയെ ചുറ്റി വളഞ്ഞ് അതിർത്തി സൃഷ്ടിച്ചിരുന്നത്.

അതിർത്തിക്കുള്ളിലേ ആ ചുറ്റളവിലുള്ള പ്രദേശത്തു ഒരു പുല്ലിന്റെ പച്ച നിറത്തെ പോലും എനിക്ക് കാണാന്‍ കഴിഞ്ഞില്ല. അവിടെയെല്ലാം ചുവന്ന മൺ തറയെ മാത്രമാണ് എനിക്ക് കാണാന്‍ കഴിഞ്ഞത്.

കാറ്റ് പോലും ആ ചെറു മരങ്ങളില്‍ നിന്നോ അല്ലെങ്കിൽ കാട്ടില്‍ നിന്നോ ഒരു ഇലയെ അല്ലെങ്കിൽ ചെറു ചില്ലയെ പോലും ഇവിടെ സ്ഥാപിച്ചിരുന്ന ആ അതിർത്തിക്കുള്ളിൽ കൊണ്ടിട്ടില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തി.

അതിർത്തി മരങ്ങള്‍ക്ക് പുറത്തായി എവിടെ നോക്കിയാലും കണ്ണെത്തും ദൂരം വരെ ചുറ്റി വളഞ്ഞിരിക്കുന്ന വനപ്രദേശം മാത്രം…..,

ഞങ്ങൾ കടന്നു വന്ന ഈ മുറിയും, പിന്നെ അതിന്റെ അടിത്തട്ടില്‍ സ്ഥിതി ചെയ്യുന്ന മറു ലോകത്തേക്ക് കടക്കാനുള്ള കവാടവും മാത്രമാണ് ഈ കൊടും വനത്തില്‍ ഉണ്ടായിരുന്നത്.

അതിർത്തിക്ക് പുറത്തു പന്തലിച്ചു നില്‍ക്കുന്ന ചെടികളും, കുറുകിയ മരങ്ങളും, വന്‍ വൃക്ഷങ്ങളും എല്ലാം വളര്‍ന്നു നില്‍ക്കുന്നത് എനിക്ക് ആ ചുവന്ന ചന്ദ്രന്റെ ചുവന്ന വെട്ടത്ത് വ്യക്തമായി കാണാന്‍ കഴിഞ്ഞു.

അതുകൂടാതെ വനത്തില്‍ വൃക്ഷങ്ങള്‍ക്ക് ഇടയിലൂടെ രണ്ട് ദിക്കിലായി വേര്‍തിരിഞ്ഞ് പോകുന്ന രണ്ടു പാതകളേയും എനിക്ക് കാണാന്‍ കഴിഞ്ഞു.

“ഈ ഇരുട്ടത്ത് ആ അതിർത്തി പോലെ കാണുന്ന മരങ്ങൾക്കപ്പുറം എനിക്കൊന്നും വ്യക്തമായി കാണാന്‍ കഴിയുന്നില്ല…. പക്ഷേ അതൊരു വനം ആണെന്ന് മാത്രം മനസ്സിലായി…” അഷറ് ചെറിയ അസ്വസ്ഥതയോടെ പറഞ്ഞു.

വില്ലും അതുപോലെ കഠാരയും ഒരുപോലെ സമര്‍ത്ഥമായി പ്രയോഗിക്കാൻ കഴിവുള്ള ഒരു പോരാളിയാണ് അഷറ്.

“ഇരുട്ടോ…? അത്ഭുതത്തോടെ ഞാൻ ചോദിച്ചു. “ആവശ്യത്തിനുള്ള പ്രകാശം ഉണ്ടല്ലോ……! പിന്നെ വനത്തില്‍ രണ്ട് ദിക്കിലായി തിരിഞ്ഞു പോകുന്ന രണ്ട് പാതയും എനിക്ക് വ്യക്തമായി കാണാന്‍ കഴിയുന്നു….. അതിൽ ഏതെങ്കിലും ഒന്നോ അല്ലെങ്കിൽ അതു രണ്ടും യക്ഷ രാജാവിന്റെ കൊട്ടാരത്തിലേക്ക് നമ്മെ നയിക്കും എന്നാണ് ഞാൻ കരുതുന്നത്.”

97 Comments

  1. Annoi…. നിർത്തി vecha വായന veendum തുടങ്ങിയിരിക്കുന്നു…. പഠിക്കാനൊക്കെ ind ? tympole vayikkanind tta ?.. പിന്നെ ingalkk sughalle…

    എന്നാലും എന്നെ ഇങ്ങനെ ആക്കണ്ടായിന് ???????…
    Polichikkitta… വഴിയേ പോണ പണിയൊക്കെ choich medikkana സ്വാഭാവം crct ആയി eythivacha ingal മഹാൻ ആണ് ?… ?.. (Summa??…)

    Nxt പാർട്ട്‌ നാളെ എങ്ങാനും vayikannind ?… ❤❤❤❤❤❤❤

    1. ആഹാ… പിന്നെയും വായന തുടങ്ങിയോ… സന്തോഷമായി.

      അപ്പോ വഴിയേ പോണ പണിയൊക്കെ മേടിക്കാറുണ്ട് അല്ലേ.. നന്നായി..

      എന്തായാലും കഥ ഇഷ്ടമായി എന്നതിൽ ഒത്തിരി സന്തോഷം…. നന്ദി…. സ്നേഹം ♥️♥️

  2. Yechi terror analo

  3. Innano nale anoo broo story varunathu?

  4. Patten varumoooo bro

    1. Before Sunday വരും bro.

  5. ആശാനേ ഗംഭീരം ?????

    1. Thanks bro, വായിച്ചതില്‍ സന്തോഷം ❤️❤️

  6. Next part ennu kanum brooo ?☺️

    1. Before Sunday തരാൻ ശ്രമിക്കാം. ♥️

  7. bro adutha part enn varum
    katta waiting

    1. കുറച്ച് തിരക്കില്‍ പെട്ടു. കഴിയുന്നതും വേഗം എഴുതി തീർക്കാൻ ശ്രമിക്കാം bro.

  8. വായനക്കാരൻ

    കിടിലൻ കഥയാണ്
    ആശയം ഒക്കെ ഒരു രക്ഷയുമില്ല

    ഈ ഫ്രൻ എന്തിനാണ് അവന് തോന്നുന്നതും കാണുന്നതും ആയ കാര്യങ്ങൾ എല്ലാവരോടും വിളിച്ചുപറയാൻ നിൽക്കുന്നത് അവന് കാര്യങ്ങൾ മനസ്സിൽ വെക്കാൻ അറിയില്ലേ എന്തിനാണ് അവന് ഇങ്ങനെ മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ നിൽക്കുന്നെ
    അവന് തന്നെ അറിയാം ആർക്കും കാണാൻ പറ്റാത്ത കാര്യങ്ങൾ അവന് കാണാനും അനുഭവിക്കാനും പറ്റുന്നുണ്ട് എന്ന്
    അതറിഞ്ഞിട്ടും അവൻ വീണ്ടും മറ്റുള്ളവരോട് കണ്ടത് വിളിച്ചുപറയാൻ നിൽക്കുന്നത് എന്തിനാണ്

    എനിക്ക് അവന്റെ ഈ സ്വഭാവമാണ് പിടിക്കാത്തത്, മനസ്സിൽ വെക്കേണ്ട കാര്യങ്ങൾ മനസ്സിൽ വെക്കില്ല റേഡിയോ പോലെ ഇങ്ങനെ വിളിച്ചുപറഞ്ഞോണ്ട് നടക്കും

    1. വായനക്കാരൻ

      ആ വാൾ ആർക്കും കാണാത്ത രീതിയിൽ പുറത്ത് എടുക്കാൻ കഴിയും എന്നവനോട് പറഞ്ഞതാണ് എന്നിട്ടും അവനത് കേൾക്കാതെ അവനാ വാൾ എല്ലാവർക്കും മുന്നിൽ നിന്ന് കാണാൻ പറ്റുന്ന രീതിയിൽ പുറത്തെടുത്തേക്കുന്നു

      അവനോട് ശിൽപ്പി പറഞ്ഞതാണ് ആ വാളിനെക്കുറിച്ചു ആരോടും പറയരുതെന്ന്

      ഇങ്ങനെ പോവാണേൽ അവനാ ജീവിയുടെ കാര്യവും മൈക്ക് എടുത്ത് എല്ലാവരോടും വിളിച്ചുപറഞ്ഞു നടക്കും എന്ന് തോന്നുന്നു

      അഹങ്കാരം അവന് നന്നായി ഉണ്ടെന്ന് തോന്നുന്നു
      അല്ലേൽ അവന്റെ ഉള്ളിലുള്ള ശക്തി പറയുന്നത് ശ്രദ്ധിച്ചു അതിനനുസരിച്ചു പ്രവർത്തിക്കുമല്ലോ

      1. കഥയിലുള്ള എല്ലാ രഹസ്യങ്ങളും എപ്പോഴെങ്കിലും പുറത്ത് വരേണ്ടതുണ്ട് bro…. അതിൽ ചിലത് ഇത്തരത്തിലും മറ്റ് ചിലത് വേറെ രീതിക്കും എങ്ങനെയെങ്കിലും എല്ലാം പുറത്ത് കൊണ്ടുവരണം എന്നുള്ളത് നിങ്ങളും അംഗീകരിക്കും എന്ന് കരുതിക്കോട്ടെ…!!

        മനസ്സ് തുറന്ന് കാര്യങ്ങൾ പറഞ്ഞതിന് നന്നി bro. ❤️❤️

        1. വായനക്കാരൻ

          അറിയാം ബ്രോ
          ഞാൻ പിന്നെ ഇത് ഇങ്ങനെ കാണുമ്പൊ എവിടേലും ഒന്ന് പറയണമല്ലോ എന്ന് കരുതി പറയുന്നതാണ്
          അല്ലാതെ വേറെ ഒന്നുമല്ല ?

    2. ആഹ…. ഭയങ്കര കലിപ്പിൽ ആണല്ലോ വായനക്കാരാ…! ഫ്രെൻ കണ്ട കാര്യം മറ്റുള്ളവര്‍ക്കും കാണാന്‍ കഴിയും എന്ന വിചാരത്തോടെയാണ് അവന്‍ എപ്പോഴും കാണുന്ന കാര്യങ്ങൾ മറ്റുള്ളവരോട് പറയുന്നത് . അതിന്‌ ശേഷമാണ് മറ്റുള്ളവര്‍ക്ക് അതിനെ കാണാന്‍ കഴിയുന്നില്ല എന്ന് അവന് മനസ്സിലായത് — അങ്ങനെയും ആവാമല്ലോ.

      1. വായനക്കാരൻ

        ഒന്നും രണ്ടും തവണ അല്ലല്ലോ അവന് ഇത് പറ്റുന്നത്, അവനെ അവന്റെ കൂട്ടുകാർ വരെ ഇതിന്റെ പേരിൽ നിരന്തരം ഒറ്റപ്പെടുത്തി അപഹാസ്യനാക്കുന്നത് അവൻ കാണുന്നതല്ലേ
        എന്നിട്ടും ഇതേ കാര്യം വീണ്ടും അവൻ ആവർത്തിക്കുന്നത് കാണുമ്പൊ ഉള്ള വിഷമം കൊണ്ട് പറഞ്ഞതാണ്

        അവന്റെ അടുത്ത സുഹൃത്തുക്കൾ എന്ന് പറയുന്ന ദനീറും സാഷയും അവനെ നിർണായക നിമിഷങ്ങളിൽ എല്ലാം ഒറ്റപ്പെടുത്തുന്നതാണ് കണ്ടേക്കുന്നത്
        സുഹൃത്തുക്കളിൽ നിന്ന് ഉണ്ടാകേണ്ട സപ്പോർട്ട് ഒന്നും അവരിൽ നിന്ന്
        ഉണ്ടാകുന്നതായി കണ്ടിട്ടില്ല.
        അവന്റെ അമ്മയെയും അച്ഛനെയും പറ്റി മോശം രീതിയിൽ സംസാരിച്ചതിന് അവൻ പ്രതികരിച്ചതിന് സാഷ അവനെ കുറ്റപ്പെടുത്തി മറ്റവനെ സപ്പോർട്ട് ചെയ്ത് സംസാരിച്ചത് കണ്ടപ്പൊ ഇവൾക്ക് ഈ പറയുന്ന സ്നേഹം അവനോട് ശരിക്കും ഉണ്ടോ എന്ന് തോന്നിപ്പോയി

        അവൻ പറഞ്ഞാൽ എന്തും ചെയ്യും എന്ന് പറയുന്ന ദനീർ അവൻ എന്ത് പറഞ്ഞാലും വിശ്വസിക്കാതെ സംശയത്തോടെ നോക്കുന്നു

  9. അതി ഗംഭിരം പറയാൻ വാക്കുകൾ ഇല്ല full ത്രിൽ ആയിരുന്നു nxt പാർട്ടിനു കാത്തിരിക്കുന്നു അവനെ തടവിൽ ഇടോ

    1. പറയാൻ വാക്കുകള്‍ ഇല്ലെങ്കിലും സന്തോഷം ആയി bro?. അവനെ തടവില്‍ ഇടുമൊ എന്ന് നമുക്ക് നോക്കാം ❤️❤️

  10. Superb. Wtg 4 nxt part…

    1. Thanks Shahana. നെക്സ്റ്റ് പാര്‍ട്ട്…. പെട്ടന്ന് എഴുതാന്‍ ശ്രമിക്കാം ♥️♥️

  11. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    കുറച്ച് നേരം ശെരിക്കും മാന്ത്രിക ലോകത്ത് അകപ്പെട്ടത് പോലെ ആയി പോയി. ഓരോ scene um ത്രില്ലിംഗ് ആയിരുന്നു .പൊളിച്ചു ….കഥ അടിപൊളി ആയിട്ടുണ്ട് ഒരുപാട് ഇഷ്ടായി ♥️.

    Waiting for next part ?

    സ്നേഹം മാത്രം??

    1. വളരെ സന്തോഷം യക്ഷി. എന്തായാലും ഇഷ്ടം ആയല്ലോ ❤️❤️

  12. Ijjathi twist ????

    1. Vaayankkare njettikkkunnath nigade hobby aanalle manushyaa

      1. ഏയ്… ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചല്ല എഴുതിയത് ?

Comments are closed.