മാന്ത്രികലോകം 11 [Cyril] 2190

Views : 66442

മാന്ത്രികലോകം 11

Author : Cyril

[Previous part]

 

ഫ്രൻഷെർ

 

 

നാല് ദിവസത്തില്‍ മലാഹിയുടെ പട ഫെയറി ലോകത്തെ ആക്രമിക്കാൻ ഒരുങ്ങും എന്നല്ലേ മലാഹി പറഞ്ഞത്…. ദേഷ്യവും സങ്കടവും എന്റെ ഉള്ളില്‍ നിറഞ്ഞു.

എന്റെ ആത്മാവിനെ ബന്ധിച്ചിരുന്ന ശക്തിയെ എങ്ങനെയെങ്കിലും തകര്‍ക്കാന്‍ ഞാൻ കിണഞ്ഞു ശ്രമിച്ചു… പക്ഷേ എന്റെ മാന്ത്രിക ശക്തിയെ ഉപയോഗിക്കാൻ കഴിയാത്ത എനിക്ക് എന്ത് ചെയ്യാൻ കഴിയും… അന്‍പത് ദൈവങ്ങളുടെ ശക്തിയെ സ്വരൂപിച്ച് സൃഷ്ടിച്ച ആ ബന്ധന ശക്തിയെ എങ്ങനെ തകര്‍ക്കും…

ദേഷ്യത്തില്‍ ഞാൻ ഉറക്കെ അലറി.

മലാഹി അട്ടഹസിച്ചു ചിരിച്ചുകൊണ്ടാണ് ഇവിടെ നിന്നും പോയെങ്കിലും, അവസാന നിമിഷം അവന്റെ കണ്ണില്‍ ഒരു നിരാശ ഞാൻ കണ്ടിരുന്നു — അവന്റെ ക്രൂര മര്‍ദ്ദനം ഏറ്റിട്ടും ഞാൻ കരയാത്തത് കൊണ്ടുള്ള നിരാശ…

അതിനെ ആലോചിച്ചതും എനിക്ക് ചെറിയൊരു സന്തോഷം തോന്നി… എന്റെ മുഖത്ത് ചെറിയൊരു പുഞ്ചിരി വിരിഞ്ഞതും എന്റെ പൊട്ടിപ്പൊളിഞ്ഞ കണ്ണും മുഖം മുഴുവനും വേദനിച്ചു..

കണ്ണിന് മാത്രമല്ല പ്രശ്‌നം — മൂക്കിന്‍റെ പാലം തകര്‍ന്നിരുന്നു… എന്റെ സ്വന്തം പല്ലുകള്‍ കൊണ്ട്‌ എന്റെ നാവും അങ്ങിങ്ങായി മുറിഞ്ഞിരുന്നു… താടിയെല്ലിനും പൊട്ടല്‍ ഉണ്ടായിരുന്നു…

ഇപ്പോൾ മാന്ത്രിക ശക്തി ഇല്ലാത്ത എന്നെ വേദനിപ്പിക്കാന്‍ വെറും കാല്‍ മാത്രം മതിയെന്ന് മലാഹി പറഞ്ഞെങ്കിലും.. അവന്റെ മാന്ത്രിക ശക്തി പ്രയോഗിച്ച് അവന്റെ കാലിനെ ഇരുമ്പ് പോലെ മാറ്റിയ ശേഷമാണ് അവന്‍ എന്റെ മുഖത്ത് അത്രയും നേരം തൊഴിക്കുകയും ചവിട്ടി അരയ്ക്കുകയും ചെയ്തത്.

എന്റെ മനസില്‍ അവനോടുള്ള വെറുപ്പും ദേഷ്യവും പതിന്മടങ്ങ് വര്‍ധിച്ചു….

പക്ഷേ പെട്ടന്നു തന്നെ മറ്റൊരു ചിന്ത എന്റെ മനസില്‍ ഇടിച്ചുകയറി വന്നു… അതോടെ എന്റെ ദേഷ്യം എല്ലാം അടങ്ങി ഒരു പുഞ്ചിരി എന്റെ ചുണ്ടില്‍ വിടരുകയും ചെയ്തു.

‘മലാഹി ഉള്‍പ്പെടെ അന്‍പത് ദൈവങ്ങള്‍ ഒരുമിച്ച് ശക്തി ശേഖരിച്ചാണ് എന്റെ ആത്മാവിനെ ബന്ധിക്കാനുള്ള ഈ ശക്തിയെ അവർ സൃഷ്ടിച്ചത്… അപ്പോ മലാഹി എന്നെക്കാളും ശക്തനല്ല എന്നല്ലേ അക്കാര്യം സൂചിപ്പിക്കുന്നത്…. അതോ ഒരു മുന്‍കരുതല്‍ നടപടി മാത്രമാണോ…? അതുകൊണ്ടാണോ ഈ ശക്തിയെ സൃഷ്ടിക്കാന്‍ മലാഹി വേറെയും നാല്‍പത്തി ഒന്‍പത് ദൈവങ്ങളുടെ ശക്തിയെ കൂടി ഉപയോഗിച്ചത്….?’ ഞാൻ സ്വയം ചോദിച്ചു.

എന്തുതന്നെയായാലും മലാഹി എന്നെ ഭയക്കുന്നു എന്നതിൽ സംശയമില്ല. ഞാൻ ചിരിച്ചു.

അത് എന്തുമാവട്ടെ… മലാഹി എന്നെ ഭയപ്പെടുന്നോ ഇല്ലയോ എന്നല്ല ഇപ്പോൾ അറിയേണ്ടത്… ഇവിടെ നിന്നും എനിക്കെങ്ങനെ രക്ഷപ്പെടാന്‍ കഴിയും എന്നാണ് ചിന്തിക്കേണ്ടത്….

തല എങ്കിലും നല്ലപോലെ അനക്കാനും തിരിക്കാനും കഴിയുന്നത് ഓര്‍ത്തു ഞാൻ സന്തോഷിച്ചു… പക്ഷേ മുഖമാകെ പൊട്ടി പൊളിഞ്ഞ ആ വേദനയെ സഹിക്കണം എന്ന് മാത്രം.

എന്റെ മുഖത്തുള്ള എല്ലുകളും കണ്ണും പൊട്ടിയെങ്കിലും എനിക്ക് സഹിക്കാൻ കഴിയുന്ന വേദന തന്നെയായിരുന്നു… ഇതിനേക്കാള്‍ എത്രയോ വലിയ വേദനകളാണ് ഞാൻ അനുഭവിച്ചിട്ടുള്ളത്… അതുകൊണ്ട്‌ ഈ വേദനയെ അത്ര വലുതായി എടുക്കാന്‍ ഞാൻ കൂട്ടാക്കിയില്ല…..

വെടി വെച്ച് തകര്‍ത്ത പാറ പോലെ തകർന്ന് പോയിരുന്ന എന്റെ വലത് കണ്ണിന്റെ അവശിഷ്ടങ്ങള്‍ മാത്രമാണ് ശേഷിച്ചത്… പക്ഷേ ആദ്യം തോന്നിയിരുന്നു അത്രയും വേദന ഇപ്പോൾ എനിക്ക് തോന്നിയില്ല… അതിന്റെ കാരണം

Recent Stories

The Author

110 Comments

  1. എന്റെ പോന്നു cyril….
    നമിച്ചു….
    ഇത് പോലെ കിളി പോയത്… നിയോഗം വായിച്ചപ്പോ ആണ്‌…
    ദേ കിടക്കുന്നു അടുത്തത്…
    ഭാവനയുടെ ആകാശം തന്നെ ആണ്‌ താങ്കൾ തുറന്ന് വിട്ടത്

    1. നല്ല വാക്കുകള്‍ക്ക് ഒരുപാട്‌ നന്ദി സുഹൃത്തേ
      .. “ഭാവനയുടെ ആകാശം” നല്ല രസമുള്ള പ്രയോഗം.

      ശെരിക്കും എന്ത് പറയണം എന്നറിയില്ല.

      ഒരുപാട്‌ സ്നേഹം bro ♥️♥️

  2. Enta ponna adipoli parayan vaakukal illa

    1. ഒരുപാട്‌ സ്നേഹം bro ❤️❤️

  3. Ponn bro ningal oru sambhavam aane
    Ellathinum oru mikacha solution kand pidikkan ningale kond kazhiyum !!

    Ningalkk thinking capacity level high aa

    Ee story ethra lag ezhuthan pattumo athrayum ezhuthanam ennane agraham

    Pinne bro ee story thirnnalum vere story ezhuthanam ithupolle

    Pinne ee part enikk ishttayi ❤️

    1. നല്ല വാക്കുകള്‍ക്ക് ഒരുപാട്‌ നന്ദി bro.

      പിന്നേ ഈ കഥയ്ക്ക് ഇനി അധികം പാര്‍ട്ടുകള്‍ ഉണ്ടാവില്ല… ചിലപ്പോ ഒരു 3 part കൂടി ഉണ്ടാവും എന്ന് തോനുന്നു… അടുത്ത പാര്‍ട്ട് കൂടി എഴുതി കഴിഞ്ഞ് മാത്രമേ ഇനി എത്ര പാര്‍ട്ട് കൂടി ഉണ്ടാവും എന്നെനിക്ക് പറയാൻ കഴിയൂ.

      സത്യം പറഞ്ഞാല്‍ ഈ ഒരു കഥയോടുകൂടി എഴുതുന്നത് മതിയാക്കാന്‍ ആണ് പ്ലാന്‍…. ചിലപ്പോ വല്ലപ്പോഴും ചെറുകഥകള്‍ എഴുതാൻ സാധ്യതയുണ്ട്… പക്ഷേ അതും സംശയത്തിലാണ്.

      പിന്നേ ഈ കഥ നിങ്ങൾ വായിച്ചതില്‍ ഒത്തിരി സന്തോഷമുണ്ട് bro… ഒരുപാട്‌ സ്നേഹവും ♥️♥️

      1. 💔
        Ith kekkumbol oru vishamam pole

        Ennalum ningalle force cheyyqn Njan agrahikkunnilla

        Ningalkk nalla talent und bro ❤️

  4. കിടു, പൊളിച്ചടുക്കി. എല്ലാം കൊണ്ടും വളരെ നല്ല ഒരു Part ആയിരുന്നു ഇത്. എത്രയും പെട്ടന്ന് അടുത്ത part പ്രതീക്ഷിക്കുന്നു. പിന്നെ ചില ഭാഗത്ത് പറഞ്ഞ കാര്യങ്ങള്‍ തന്നെ വീണ്ടും പറയുന്നുണ്ട്, അത് ഒഴിവാക്കിയാല്‍ വായിക്കുന്നവന് എളുപ്പമായിരിക്കും. Next Part കട്ട waiting.

    1. ചില ഭാഗങ്ങളില്‍ ആവര്‍ത്തനം വന്നത് കാരണം വായനാരസം നഷ്ടമായി എന്നതിൽ ഖേദിക്കുന്നു bro. അക്കാര്യം ഞാൻ ഇനി ശ്രദ്ധിക്കാം.

      മറ്റുള്ള ഭാഗങ്ങൾ ഇഷ്ട്ടപ്പെട്ടു എന്നതിൽ സന്തോഷം. വായനക്കും.. നല്ല വാക്കുകള്‍ക്കും.. നല്ല ഉപദേശം തന്നതിനും ഒരുപാട്‌ നന്ദി bro. ഒരുപാട്‌ സ്നേഹം ❤️❤️

  5. വളരെ നല്ല വലിയ എപ്പിസോഡ്. ഇതൊക്ക എങ്ങനെ ചിന്തിക്കുന്നു ബ്രോ, 49 ദൈവങ്ങൾക്ക് പണി കൊടുത്തതും രക്ഷപെട്ടതും വളരെ നന്നായി എഴുതി. ഇനി അമ്മു സിദ്ധാർഥ് എല്ലാരും ചേർന്ന് വളരെ വലിയ ഒരു യുദ്ധം കൂടി പ്രതീക്ഷിക്കുന്നു❤❤

    1. ദൈവങ്ങള്‍ക്ക് പണി കൊടുത്തതും.. അവന്‍ രക്ഷപ്പെടുന്നതും എല്ലാം നന്നായിരുന്നു എന്നു അറിയാൻ കഴിഞ്ഞതില്‍ ഒത്തിരി സന്തോഷമുണ്ട്. അവന്റെ കൂട്ടുകാരുടെ പ്രകടനം എല്ലാം വരാനിരിക്കുന്ന ഏതെങ്കിലും ഭാഗങ്ങളില്‍ തീർച്ചയായും ഉണ്ടാവും…

      വായനക്കും നല്ല വാക്കുകള്‍ക്കും ഒത്തിരി നന്ദി bro … ഒത്തിരി സ്നേഹം ♥️♥️

  6. കാത്തിരുന്നത് വെറുതെ ആയില്ല വളരെ നന്നായിട്ടുണ്ട് ബ്രോ ആകെ ഈ ഒരു കഥ മാത്രമേ ഈ സൈറ്റിൽ നിന്ന് വായിക്കാറുള്ളു ഇത്രക്കും പൊളി ഫ്രിക്ഷൻ സ്റ്റോറി വേറെ കണ്ടിട്ടേ ഇല്ല പകുതിക്കൽ നിർത്താതെ കണ്ടിന്യൂ ചെയ്യണേ പലരും നിർത്തി പോകുന്നുണ്ട് ഈ സൈറ്റിൽ നിന്നധികം വായിക്കാറില്ല ഫ്രൻ രക്ഷ പെട്ട ഭാഗവും അവസാനം ആ സ്വാർണ്ണ ഹൃദയത്തെ നിർവീര്യമാക്കിയ ഭാഗവും പൊളിച്ചു പിന്നെ ഹാഷിധരിയ അപമാനിച്ചവനെ കൊന്ന തും 🔥🔥🔥🔥😍

    1. തീ🔥🔥🔥🔥 പാറിയ ഒരു part തന്നതിന് നന്ദി
      ഇതുവരെ ഉള്ള ഏതു part എടുത്തു നോക്കിയാലും best part ആണ് ഇത് thank you ❤❤❤❤❤❤

      1. ഒരുപാട്‌ നന്ദി bro. ഒരുപാട്‌ സ്നേഹം ❤️❤️

    2. @രാവണൻ
      ഈ കഥ വായിക്കുന്നതിന് ഒരുപാട്‌ സന്തോഷം bro. പിന്നെ ഈ സൈറ്റില്‍ ഇതിനേക്കാള്‍ ഒരുപാട്‌ നല്ല കഥകളും ഉണ്ട് bro.. വായിച്ച് നോക്കു.

      എന്തായലും പകുതിയില്‍ നിർത്തി പോകാതെ ഇതിനെ ഞാൻ പൂര്‍ത്തിയാക്കും.

      പിന്നേ കഥ ഇഷ്ട്ടപ്പെട്ടു എന്നതിൽ ഒത്തിരി സന്തോഷം bro… ഒത്തിരി സ്നേഹം ❤️❤️

  7. Manikuttide chettayi....

    Woooow kidukachi kalakkachi item aayipoti brooo ,enna oru feel .. superb

    1. ഒരുപാട്‌ നന്ദി bro… ഒത്തിരി സ്നേഹം ❤️❤️

  8. super
    oru rakshayum illa bro
    athrakkum adipoliyayirunnu
    😘😘😘😘😘

    1. ഒത്തിരി നന്ദി bro… ഒരുപാട്‌ സ്നേഹം♥️♥️

  9. ജിത്തു ജിതിൻ

    എന്റെ ബ്രോ ഒരു രക്ഷയും ഇല്ല 🔥🔥🔥
    എങ്ങനെ ഇങ്ങനെ എഴുതാൻ പറ്റുന്നു ബ്രോ 😊😊ഫ്രൻ രക്ഷപെടും എന്ന് അറിയാം ബട്ട്‌ എങ്ങനെ രക്ഷപെടും എന്നായിരുന്നു നോക്കിയിരുന്നത്. എല്ലാം തകർത്തു 🥰🥰🥰ഒത്തിരി ഇഷ്ടപ്പെട്ടു ❤അവസാനം ഫ്രൻ മലഹിയെയും നിഷ്‌ക്രിയവസ്ഥയിൽ ആക്കി അല്ലെ.. പിന്നെ റീനസ് എവിടെ poyi😂😂😂ഈ വായിക്ക് തന്നെ കണ്ടില്ലല്ലോ. ആള് മുങ്ങിയോ 😂😂😂😂😂. എന്തായാലും അടുത്ത പാർട്ടും പെട്ടന്ന് തരണേ…. സ്നേഹം മാത്രം❤❤❤❤❤❤❤❤❤

    1. വായനക്ക് ഒരുപാട്‌ നന്ദി bro.

      ഇതൊരു magical based story ആയത് കൊണ്ട്, ഫ്രെൻ ശെരിക്കും എങ്ങനെ രക്ഷപ്പെടും എന്ന detailed കാര്യങ്ങളെ വായനക്കാര്‍ പ്രതീക്ഷിക്കും എന്നെനിക്ക് തോന്നിയിരുന്നു. അതുകൊണ്ടാണ് വളരെ detailed ആയിട്ട് തന്നെ എഴുതേണ്ടതും നിര്‍ബന്ധം ആയിരുന്നു… കുറച്ചെങ്കിലും വിശ്വസിക്കുന്ന തരത്തിലുള്ള വിവരണം ഇല്ലായിരുന്നെങ്കില്‍ ഈ കഥ വായിക്കുന്ന പലർക്കും അവന്റെ രക്ഷപ്പെടലിനെ ഒരിക്കലും അംഗീകരിക്കാനും വിശ്വസിക്കാനും കഴിയില്ല എന്ന് തോന്നി. അതുകൊണ്ട് ആ ഭാഗം കുറച്ച് മനസ്സിരുത്തി ചിന്തിക്കേണ്ടി വന്നു… എന്നാലും അത് എഴുതിക്കഴിഞ്ഞു ശേഷവും വായനക്കാർ എങ്ങനെ പ്രതികരിക്കും എന്ന ഒരു ഭയം ഉണ്ടായിരുന്നു.

      എന്തായാലും ആ ഭാഗത്തെ ഇതുവരെ ആരും കുറ്റം പറഞ്ഞില്ല എന്ന് കാണുമ്പോള്‍ കുറച്ച് പേടി എനിക്ക് മാറി.

      നിങ്ങള്‍ക്ക് ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ ഒരുപാട്‌ സന്തോഷം bro♥️

      പിന്നേ റീനസ് തല്‍കാലം മുങ്ങി നടക്കുന്നുവെങ്കിലും താമസിയാതെ വരും😁😁… അപ്പോൾ കാര്യങ്ങൾ കുറച്ച് വ്യക്തമാകും എന്ന് തോനുന്നു.

      മലാഹി പ്രപഞ്ചം മുഴുവനും തെണ്ടി തിരിഞ്ഞ് പലർക്കും തലവേദനയായി തീര്‍ന്നതല്ലെ… ഇപ്പൊ അടങ്ങി കിടക്കട്ടെ 😁😁😁

      എന്തായാലും നല്ല വാക്കുകള്‍ക്ക് ഒരുപാട്‌ നന്ദി bro.. ഒത്തിരി സ്നേഹം❤️❤️

  10. Suuuuuupppperb u r awsom my bro

    1. ഒത്തിരി നന്ദി bro… ഒരുപാട്‌ സ്നേഹം ❤️❤️

  11. 🔥🔥🔥🔥Item

    1. ഒരുപാട്‌ സ്നേഹം ♥️♥️

  12. കൊള്ളാം

    1. ഒത്തിരി സ്നേഹം ♥️♥️

  13. Super super what imagination bro brilliant love ❤ u keep going eagerly waiting for next part

    1. വായനക്കും നല്ല വാക്കുകള്‍ക്ക് ഒരുപാട്‌ നന്ദി bro. ഒത്തിരി സ്നേഹം ❤️❤️

  14. നീലകുറുക്കൻ

    ഇതിൽ തിയറി പാർട് വരുമ്പോൾ കുത്തിയിരുന്ന് വായിക്കും. നല്ല രസമാണ്.. ഇതൊക്കെ എങ്ങനെ ഭാവനയിൽ ഉണ്ടാക്കിയെടുക്കുന്നു എന്ന് തോന്നും എപ്പോഴും.. 👌👌👌

    അതു പോലെ ഓരോ പേരുകളും.. ☺️☺️

    1. ഒരുപാട്‌ സന്തോഷം തോന്നി bro. ഇതൊരു fiction story ആണെങ്കിലും, സത്യത്തില്‍ കഥയ്ക്ക് ഒരു റിയാലിറ്റി കൊണ്ടു വരണം എന്ന ആഗ്രഹവും നിര്‍ബന്ധവും ഉള്ളതുകൊണ്ടാണ് ഇങ്ങനെയുള്ള തോന്ന്യാസ തിയറികൾ ഒക്കെ എഴുതി ഒരു റിയാലിറ്റി ടച്ച് കൊണ്ടുവരാന്‍ ശ്രമിക്കുന്നത്.

      സത്യത്തിൽ എന്റെ ഇങ്ങനെയുള്ള തിയറികൾ, പലർക്കും തല വേദന കൊടുക്കുകയും.. ഒരു പോരായ്മയായി തോന്നിപ്പിക്കുകയും ചെയ്തിട്ടുണ്ടാവാനാണ് കൂടുതൽ സാധ്യത എന്ന വിശ്വാസത്തിലാണ് ഇപ്പോഴും ഞാൻ… പക്ഷേ മാജിക് ആയാല്‍ പോലും, അതിന്റെ പ്രവര്‍ത്തനത്തിന്‌ ഒരു പ്രവർത്തന രീതിയെ കൊടുത്താല്‍ മാത്രമേ അതിന് ലോജിക് ഉള്ള കാര്യമായി കരുതാന്‍ വായനക്കാര്‍ക്ക് തോന്നുകയുള്ളു എന്നു ഞാൻ വിശ്വസിക്കുന്നത് കൊണ്ടാണ് ഇങ്ങനെയുള്ള തിയറികൾ ജനിക്കാന്‍ കാരണം.

      So തിയറി ഒക്കെ നല്ല രസമുണ്ട് എന്ന് നിങ്ങളുടെ personal അഭിപ്രായം പറഞ്ഞപ്പോൾ… അതിനെ കുത്തിയിരുന്നു വായിക്കും എന്ന് പറഞ്ഞപ്പോ ഒത്തിരി സന്തോഷം തോന്നി.

      ഒരുപാട് സ്നേഹം♥️♥️

  15. _dream__traveller_1125

    Othiri ishtamayi bro… Kadha very interesting

    1. വായനക്കും നല്ല വാക്കുകള്‍ക്കും ഒരുപാട്‌ നന്ദി bro… ഒത്തിരി സ്നേഹം ❤️❤️

  16. Pwolichu🔥🔥 Kidu part. Oru power packed episode ayirunnu. Fren engane rakshapedum ennu doubt undarunnu. But chekkan kasari. Kadhayile oru karyangalum vishadamayi ezhuthiyittund. Enikk ishtapettu❤️. Eagerly waiting for next part.

    Pinne chettaayi sukhamale? Veetil elarkum sukham alle? And safe alle.
    Appol adutha bhagathil kannam tto.
    Snehathode❤️
    Sree

    1. വായിച്ചതിന് ഒത്തിരി നന്ദി bro… നിങ്ങള്‍ക്ക് ഒരുപാട്‌ ഇഷ്ട്ടപെട്ടു എന്നറിഞ്ഞിൽ എന്റെ മനസ് നിറഞ്ഞു❤️ അവന്‍ എങ്ങനെ രക്ഷപ്പെടും എന്ന ഡൌട്ട് മാറിയതിൽ സന്തോഷം.

      പിന്നേ എനിക്കും വീട്ടുകാര്‍ക്കും സുഖം. എല്ലാവരും safe ആണ്… ശ്രീയും ഫാമിലിയും safe and happy എന്നാണ് എന്റെ വിശ്വാസം.

      വായനയ്ക്കും നല്ല വാക്കുകള്‍ക്കും ഒത്തിരി നന്ദി bro.. ഒത്തിരി സ്നേഹം ❤️❤️

      1. Safe annu chettaayi🤗

  17. Super ❤️❤️❤️❤️

    1. വായിച്ചതില്‍ സന്തോഷം bro.. ഒത്തിരി സ്നേഹം ♥️♥️

  18. ❤️❤️❤️

    1. സ്നേഹം bro ♥️♥️

  19. ꧁𝒜𝓁𝒸𝒽𝑒𝓂𝒾𝓈𝓉꧂

    പൊളി

    1. ഒത്തിരി സ്നേഹം bro ❤️❤️

  20. സിറിൽ ബ്രോ..,

    ഈ തൂലികയ്ക്ക് മുന്നിൽ ഞാൻ നമിക്കുന്നു… 🙏

    കാത്തിരുന്ന ഭാഗമായിരുന്നു ഇത്.. എന്റെ ഓർമ്മ ശരിയാണെങ്കിൽ, ഫ്രൻ യക്ഷലോകത്തു നിന്നും ദ്രാവകഅഗ്നിപുഴയിൽ ചാടിയതിന് ശേഷമുള്ള ഭാഗത്തിന്റെ കാത്തിരിപ്പിനോളം വരും ഈ ഭാഗത്തിന് വേണ്ടിയുള്ള എന്റെ കാത്തിരിപ്പും(എന്റെ മാത്രം കാര്യം).. അത്രയും excited ആയിരുന്നു…

    മലാഹിയെ അരച്ചു ചമ്മന്തിയാക്കാനുള്ള ദേഷ്യത്തോടെയാണ് വായിച്ചു തുടങ്ങിയത്..
    അതുപോലെ ഫ്രനിനോടുള്ള ഇമോഷണൽ അറ്റാച്ച്മെന്റ് കൊണ്ട് അവന്റെ അവസ്ഥയിൽ വേദനയും നിസ്സഹായതയും..

    തടവറയുടെ വിവരണം പറയാതെ വയ്യ… അടിപൊളി…👌

    ഫ്രൻ മലാഹിയെ വെല്ലുവിളിക്കുന്ന സീൻ… 💥
    പിന്നീട് സിദ്ധാർത്ഥിന്റെ ഭാഗങ്ങളും ധ്വംസന-കഠാരയുടെ ഭാഗങ്ങളും ഞെട്ടിച്ചു… പിന്നീടുള്ള അവരുടെ മുന്നേറ്റവും ഇഷ്ടമായി…

    ഫെയറി ലോകത്തെ ഓരോ രംഗങ്ങളും വളരെ ചടുലമായാണ് എനിക്ക് തോന്നിയത്.. ഒരു മൂവി കാണുന്ന ഫീൽ എനിക്ക് കിട്ടുന്നുണ്ടായിരുന്നു…
    ഫ്രെനിന്റെ ഭാഗം എത്തിയപ്പോൾ വായനയിൽ പിന്നൊരു ഹരമായിരുന്നു… ❤
    ആ നാല്പത്തി ഒൻപത് ദൈവങ്ങൾക്കും പണി കിട്ടിയപ്പോൾ ഞാൻ അനുഭവിച്ച മനസുഖം…!!😌

    “നല്യത്രിദ” പുതിയ പേര് കിട്ടിയല്ലോ.. എവിടുന്ന് വരുന്നു ഇതൊക്കെ..!! പുള്ളിക്കാരിയെ ആയിരുന്നല്ലേ ഫ്രൻ മുന്നേ കണ്ടത്..!

    യുദ്ധം തുടങ്ങി ഇരുന്നൂറ് ഫെയറികൾ ഉണ്ടായിരുന്ന സ്ഥാനത്ത് വെറും അറുപത് എണ്ണം മാത്രമായി ചുരുങ്ങി എന്നു വായിച്ചപ്പോൾ ഒരു നിരാശ എന്നിലും ബാധിച്ചു.. അതു പോലെ തന്നെയായിരുന്നു പിന്നീട് അരങ്ങേറിയ ഓരോന്നും.. പക്ഷെ, ഫ്രൻ വരുന്ന നിമിഷത്തിനായി കണ്ണുകൾ ചിമ്മാൻ പോലും മറന്നിരുന്നാണ് വായിച്ചത് എന്ന് പറഞ്ഞാൽ അതിശയോക്തി ആവില്ല.. അത്രയും excited ആയിരുന്നു…

    നാല്പത്തി മൂന്നാമത്തെ പേജിൽ ഷൈദ്രസ്തൈന്യയുടെ ആ നീക്കം… 🔥🔥🔥

    അടുത്ത ഭാഗത്തിലുള്ള ഫ്രെനിന്റെ എൻട്രി… എന്റമ്മോ… രോമാഞ്ചമാണ്… സത്യത്തിൽ എന്റെ ത്രിൽ എത്രത്തോളം ബ്രോയ്ക്ക് മനസ്സിലാകും എന്നെനിക്ക് അറിയില്ല… സ്പൂണിൽ കോരിയെടുത്ത കഞ്ഞി വായിലേക്ക് വയ്ക്കാതെ ഞാൻ അങ്ങനെ തന്നെ വച്ചിരുന്നു പോയി…

    എന്റെ അഭ്യർത്ഥന പോലെ മലാഹിയുടെ രണ്ട് കണ്ണും പൊട്ടിച്ചതിൽ പ്രത്യേകം സന്തോഷം…. 😌😌
    അതുപോലെ എൻഡിങ്ങിൽ ഉള്ള ‘ഗാംഭീര്യം ചോരാത്ത സൗമ്യത’ ഒത്തിരി ഇഷ്ടപ്പെട്ടു… ❤❤

    ഒരുപാട് ആസ്വദിച്ചു വായിച്ച ഭാഗം….👌

    ഒരു സംശയം, ആ റീനസ് എവിടെ പോയി കിടക്കുന്നു.. ഈ ബഹളം ഒക്കെ നടന്നത് വല്ലോം പുള്ളി അറിഞ്ഞോ..? അന്ന് രക്ഷപ്പെട്ട് ഓടിയ വഴിയേ പുല്ല് പോലും മുളച്ചിട്ടില്ല… 😁

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു, സിറിൽ ബ്രോ.. മാന്ത്രികലോകത്തിന്റെ രാജകുമാരൻ..😜

    ആശംസകൾ ❤🙏

    1. 𝕰𝖒𝖕𝖊𝖗𝖔𝖗

      ഒരു സംശയം, ആ റീനസ് എവിടെ പോയി കിടക്കുന്നു.. ഈ ബഹളം ഒക്കെ നടന്നത് വല്ലോം പുള്ളി അറിഞ്ഞോ..? അന്ന് രക്ഷപ്പെട്ട് ഓടിയ വഴിയേ പുല്ല് പോലും മുളച്ചിട്ടില്ല… 😁
      Enteyum doubt aanu….

      1. റീനസിന്റെ കാര്യങ്ങൾ താമസിയാതെ വരും bro… വായനക്ക് നന്ദി…സ്നേഹം♥️♥️

    2. റീനസിന് ഇത് വരെ സ്വന്തം ശക്തി തിരിച്ചു കിട്ടിയിട്ടുണ്ടാവില്ല. തടവറയിൽ ആയത് നിഷ്‌ക്രിയാവസ്ഥക്ക് തുല്യം തന്നെ അല്ലെ

      1. ആള് രക്ഷപ്പെട്ടല്ലോ.. അപ്പോൾ നിഷ്‌ക്രിയാവസ്ഥയിൽ നിന്ന് പുറത്തു വന്നു എന്നല്ലേ അർത്ഥം.. 🙄 ഇനി നിർമാർജ്ജകവചം ഉണ്ടേലും അത് ഒന്നുകിൽ തകർന്നു കാണണം… നോഷേയ സ്വീകരിച്ചത് പോലെ പുള്ളിക്ക് ശക്തി പ്രകൃതിയിൽ നിന്നും സ്വീകരിക്കാവുന്നതല്ലേ ഉള്ളൂ… 🙄 സംഭവം നടന്നിട്ട് നാല് ദിവസം ആയില്ലേ… അത്രയും സമയം ശക്തി കിട്ടാൻ ധാരാളം ആണെന്നാ തോന്നുന്നേ… റീനസ് രക്ഷപ്പെട്ട സ്ഥിതിക്ക് കൈറോണും രക്ഷപ്പെട്ടുകാണും… May be അവർക്ക് വേറെന്തെങ്കിലും ഡ്യൂട്ടി കാണും… Like നശീകരണ ശക്തിയെ ബാലൻസ് ചെയ്യാൻ പുളളിക്ക് അല്ലെ പറ്റൂ.. എല്ലാം സിറിൽ ബ്രോ മയം.. അടുത്ത ഭാഗത്തിൽ അറിയാം.. 😁

        1. @നിള
          നല്ല നിരീക്ഷണം… എല്ലാ സംശയങ്ങളും താമസിയാതെ മാറും എന്നു ഞാൻ വിചാരിക്കുന്നു… എതായാലും നോക്കാം😁

      2. @ആര്യൻ
        നല്ല നിഗമനം തന്നെയാണ് bro♥️

    3. @നിള
      ഈ പാര്‍ട്ടിനായി കാത്തിരുന്നു എന്നും.. ആസ്വദിച്ചു വായിച്ചു എന്നും കേട്ടപ്പോ തന്നെ മനസ് നിറഞ്ഞു.

      ആ ഫെയറിക്ക് പേര് വേണമെന്ന് വിചാരിച്ച് കുറെ നേരം ആലോചിച്ചപ്പൊ കിട്ടിയ പേരാണ് “നല്യത്രിദ”… ആ ഫെയറിയെ തന്നെയാണ് ഫ്രെൻ ആദ്യമായി കണ്ടതും കൂട്ടുകാരോട് സൂചിപ്പിച്ചതും.

      പിന്നേ ഓരോ കാര്യങ്ങളും എടുത്തു അതിൽ ഇഷ്ട്ടപ്പെട്ട കാര്യങ്ങളെ പറഞ്ഞ്‌ കേട്ടപ്പോൾ സന്തോഷം തോന്നി. വായനക്കാരുടെ സന്തോഷം അല്ലേ എഴുത്തുകാരുടേയും സന്തോഷം.. അപ്പോ പിന്നെ അവരുടെ നിര്‍ദേശങ്ങളും ആഗ്രഹങ്ങളും അഭ്യര്‍ത്ഥനയും എല്ലാം കഴിയുന്നത്ര ഉൾപ്പെടുത്തി എഴുതാന്‍ ശ്രമിക്കുന്നു♥️

      പിന്നേ റീനസ്… അയാളുടെ റോള്‍ ചിലപ്പോ അടുത്ത ഭഗവത് ഉണ്ടാവാന്‍ സാധ്യതയുണ്ട്… എഴുതി വരുമ്പോൾ മാത്രമേ എനിക്ക് പോലും വ്യക്തമാകൂ.

      “ഗാംഭീര്യം ചോരാത്ത സൗമ്യത” കേള്‍ക്കാന്‍ നല്ല രസമുള്ള പ്രയോഗം. പിന്നെ ഫ്രെൻ എന്ന കഥാപാത്രത്തെ നിങ്ങള്‍ക്ക് ശെരിക്കും ഇഷ്ട്ടപെട്ടു എന്നു തോന്നൂ.

      എന്തായാലും ഈ part നിങ്ങള്‍ക്ക് ഇഷ്ടമായി എന്നതിൽ എനിക്ക് ഒരുപാട്‌ സന്തോഷമുണ്ട്. വായനക്കും.. നല്ല വാക്കുകള്‍ക്കും.. നിങ്ങളുടെ കാഴ്ചപ്പാടിലൂടെ എടുത്ത് പറഞ്ഞതിനും ഒരുപാട്‌ നന്ദി.. ഒരുപാട്‌ സ്നേഹം❤️❤️

  21. Oru rakshayum ella…..
    🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

    1. ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം bro.. ഒരുപാട്‌ സ്നേഹം❤️❤️

  22. Super 💪🏼🔥❤️

    1. വായനയ്ക്ക് നദി bro. ഒത്തിരി സ്നേഹം❤️❤️

  23. നീലകുറുക്കൻ

    പൊളിച്ചു ബ്രോ..

    1. ഇഷ്ട്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം bro. ഒരുപാട് സ്നേഹം ♥️♥️

  24. 💝💝💝💞💞💞💞

    1. സ്നേഹം ♥️♥️

  25. 😍😍😍😍

    1. ഈ പ്രാവശ്യം പതിവ് ചിരിപ്പിക്കുന്ന ലൈൻ വിട്ടു power packed പാർട്ട് ആയി. എപ്പോൾ ഫ്രെൻ വീണ്ടും ശക്തൻ ആയി. അഗ്നിയും ഉജ്വലായും മിസ്സ് ചെയ്തു… എന്നാലും അവിടെ തന്നെ ഉണ്ടെന്ന് മനസ്സിലായി.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…. 🔥🔥🔥🔥🔥🔥🔥🔥🔥😍🔥🔥🔥🔥🔥🔥🔥🔥

      1. 𝕰𝖒𝖕𝖊𝖗𝖔𝖗

        🔥🔥🔥💥💥⚡⚡⚡⚡💥💥🔥🔥🔥

    2. @Bless
      ഈ part കഥയുടെ പ്രധാനപ്പെട്ട ഒരു ഭാഗം ആയതു കൊണ്ട് കുറച്ച്‌ സീരീസ്നെസ് കൊടുത്തതാണ് bro… അഗ്നിയും ഉജ്ജ്വലയും അവിടെതന്നെ ഉണ്ട്.

      വായനയ്ക്കു നന്ദി bro… ഒത്തിരി സ്നേഹം ❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com