രാത്രിക്ക് രാത്രി മാർക്കറ്റിൽ പോയതാ ഞാൻ, തിരിച്ചു വന്നു അകത്തേക്ക് കയറിയപ്പോൾ എന്തോ കൊണ്ട് അടി കൊണ്ട് എന്റെ ബോധം പോയിരുന്നു.
ബോധം തിരിച്ചു വന്നപ്പോൾ ഞാൻ കണ്ടത് എന്താണെന്ന് സാറിനറിയോ..
എന്റെ അമ്മുനെ എന്റെ മുന്നിൽ വച്ചു ഭോഗിക്കുന്ന അവൻമാരെ ആണ്.
എന്റെ മുന്നിൽ വച്ചു ആണ് സാർ എന്റെ അമ്മുന്റെ നിറവയറിൽ അവന്മാർ ചവിട്ടിയത്.
ഒന്ന് ശ്വാസം എടുക്കാൻ പോലും പറ്റാതെ അവൾ കിടന്നു നിലവിളിക്കുമ്പോൾ അടികൊണ്ട് ഒന്നുമല്ലതായ എനിക്ക് നോക്കി നിൽക്കാൻ മാത്രേ പറ്റിയുള്ളൂ സാർ.
ഞാൻ അവരോട് കെഞ്ചിയിരുന്നു എന്റെ അമ്മുനെ വെറുതെ വിടാൻ.
എന്റെ എല്ലാ സമ്പാദ്യവും അവർക്ക് കൊടുക്കാം ന്നു ഞാൻ പറഞ്ഞു,,,,, എന്നിട്ടും അവർ അവളെ വെറുതെ വിട്ടില്ല.
അവളുടെ അടിനാഭി കലങ്ങി ചോര ഒലിച്ചു ഇറങ്ങുന്നത് നോക്കി നിൽക്കേണ്ടി വന്നവൻ ആണ് സാറേ ഞാൻ.
അവസാനമായി അവൾ എന്റെ കണ്ണു അടയുന്നതിന് തൊട്ട് മുന്നേ ഞാൻ കണ്ടിരുന്നു.
…അവൾ എന്നോട് സംസാരിക്കാൻ ശ്രമിക്കുന്നത്.
എന്നെ തൊടാൻ ശ്രമിക്കുന്നത്, അവൾക്ക് അപ്പോളും എനിക്ക് എന്തെങ്കിലും പറ്റുമോ എന്നുള്ള പേടി ആയിരുന്നു.
എന്റെ കയ്യിലെ ഒരു ചോരപാട് പോലും കണ്ടു നിൽക്കാൻ ശേഷി ഇല്ലാത്ത അവളിലേക്ക് ആണ് സാറേ അവന്മാർ ബിയർ ബോട്ടിൽ കുത്തി കയറ്റിയത്……… .
പിന്നെ ഞാൻ കണ്ണു തുറക്കുമ്പോൾ എന്നെ സ്വീകരിക്കാൻ അവൾ ഉണ്ടായിരുന്നില്ല, എന്നെ തലോടാനോ, എന്നെ ഒന്ന് ആശ്വാസിപ്പിക്കാനോ അവൾ ഉണ്ടായിരുന്നില്ല… ആകെ കൂട്ടിനു ഉണ്ടായിരുന്നത് അവളുടെ ഓർമ്മകൾ, കുറെ കളിപ്പാട്ടങ്ങൾ, കുറെ കുപ്പിവളകൾ .
പിന്നെ നേരം വൈകി എത്തിയ അവളുടെ പോസ്റ്റ്മോർടെം റിപ്പോർട്ട്ഉം. അതിൽ അവർ വ്യക്തമായി പറഞ്ഞിരുന്നു സാർ അവളുടെ ആഗ്രഹം പോലെ എനിക്ക് അവൾ നൽകാൻ പോയത് ഒരു പെൺകുട്ടിയെ ആയിരുന്നുന്നു.
അവന്മാർ പിച്ചി ചീന്തി നശിപ്പിച്ചത് രണ്ടു പേരെ ആയിരുന്നുന്ന് .
. അപ്പോൾ വിനോദ്ന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ പുറത്ത് വന്നിരുന്നില്ല?.
“ഇനി പറ സാറേ എനിക്ക് ഇനി എന്താ നഷ്ട്ടപെടാൻ ഉള്ളത്.,,,,, സാർ ഇപ്പൊ പറയുമായിരിക്കും ജീവിതം എന്ന്. അതൊക്കെ അന്നു രാത്രി എന്റെ കൈയ്യിൽ നിന്നും വീണു പൊട്ടിപോയതാ സാറെ….. . കയ്യെത്തും ദൂരത്ത് നമ്മുടെ ജീവൻ ആയവൾ കിടന്നു പിടയുമ്പോൾ അവൾക്കു വേണ്ടി ഒന്നും ചെയ്യാൻ പറ്റാതെ നോക്കി നിൽക്കേണ്ടി വന്നിട്ടുണ്ടോ നിങ്ങൾക്ക്,,, ഇതിനു മാത്രം തെറ്റ് ആണ് ഞാൻ ചെയ്തത്ന്ന് പോലും എനിക്കറിയില്ല “
“വിനോദ് നിങ്ങളുടെ വിഷമങ്ങൾ മനസിലാക്കാൻ ഞങ്ങൾക്ക് പറ്റുന്നു. അതിനു ഇവിടെ ഒരു നിയമവ്യവസ്ഥ ഉണ്ട്. അല്ലാതെ നിങ്ങൾ ഇങ്ങനെ നിയമമ് കൈയ്യിൽ എടുക്കാൻ പാടില്ല. “
“മൈ# ഉണ്ട് “
അപ്പോളേക്കും വിനോദ് വീണ്ടും ചിരിച്ചു തുടങ്ങിയിരുന്നു.
“എന്തിനു ജയിലിൽ കൊണ്ടോയി തീറ്റിപോറ്റാൻ ആണോ, കേസ് അവധി പറഞ്ഞു അവധി പറഞ്ഞു ഇപ്പോളും ഇവൻ മാരൊക്കെ നാട്ടിൽ ചെത്തി നടക്കുന്നില്ലേ “
“എന്തായാലും നിന്റെ കൈയ്യിൽ നിന്നും അവസാനത്തെ ഒരാളെ എങ്കിലും എനിക്ക് രക്ഷിക്കാണം ”
ഇതു എസ് ഐ അരുൺ ന്റെ വാക്കാണ്.
അവനെ രക്ഷിക്കാൻ പറ്റിയില്ല എങ്കിൽ ഈ പണി അരുൺ നിർത്തും.
വിനോദ്ന്റെ ചുണ്ടുകളിൽ ഗൂഡമായ ഒരു മന്ദസ്മിതമ് വിടർന്നു.
“ന്ന സാർ ഇപ്പോൾ തന്നെ ഊരി എന്റെ കൈയ്യിൽ തന്നോ സാറിന്റെ തൊപ്പി. “
അപ്പോളേക്കും അരുണിന്റെ കയ്യിലെ ഫോൺ റിങ് ചെയ്തു. അരുണിന്റെ മുഖത്ത് ഞെട്ടൽ മിന്നി മായുന്നത് വിനോദ് കാണുന്നുണ്ട്.
??❤️
Oh sad?
?
❤
?
❤
?
Super story dear..
???,,
താങ്ക്സ് ഡിയർ ഹർഷൻ ബ്രോ,
?
??
എല്ലാ എണ്ണവും വിഷമിപ്പിക്കാൻ ആയിട്ട് ഇറങ്ങിയതാണോ…..??
പക്ഷേ അവസാന കൊന്നത് എനിക്കിഷ്ടപ്പെട്ടു……
?? happy vishu
????
??
❤️❤️
??
Vayichittu illa vayikam
1st
Thanks??