മഹിരാവണൻ 2 [Jo AJ] 148

 

സമയം കുറെ ആയി കാത്തു നിൽക്കാൻ

തുടങ്ങിയിട്ട്. ദേഷ്യം കയറി രുദ്ര ഓഫീസ്

റൂമിലേക്ക് ഇടിച്ചു കയറി. ഫയൽ നോക്കി

ഇരിക്കുന്ന സബ് ഇൻസ്പെക്ടർ ജയരാജൻ

ഇടിച്ചു കയറി വരുന്ന അവരെ നോക്കി..

 

” സർ.. കാണാതെ പോയത് എന്റെ അനുജത്തി

ആണ്. അവളൊരു പെൺ കുട്ടി ആണ്. നിങ്ങള് ഇൗ കസേരയിൽ ഇരിക്കുന്നത് അല്ലാതെ എന്താണ് ചെയ്യുന്നത്…”

 

” നിങ്ങളുടെ വിഷമം എനിക്ക് മനസ്സിലാകും..

ഞാൻ പറഞ്ഞല്ലോ.. ഞങ്ങൾ എല്ലായിടത്തും അന്വേഷിക്കുന്നുണ്ട്.. നിങ്ങള് സമാധാനം

ആയി ഇരിക്ക്..”

 

” ഇവിടെ ഇരുന്ന് കൊണ്ട് നിങ്ങള് എന്ത്

അന്വേഷിക്കുന്നു എന്നാണ് പറയുന്നത്. അവൾക്ക് എന്തെങ്കിലും സംഭവിച്ചാൽ

അതിൽ ഉണ്ടാകുന്ന ഞങ്ങളുടെ വേദന

നിങ്ങൾക്ക് മനസ്സിലാകില്ല.. നിങ്ങളും

ആർക്കോ വേണ്ടി അന്വേഷിക്കാതെ

ഇരിക്കുക ആണെന്ന്..”

 

ഇടയ്ക്ക് കയറി കൊണ്ട് മേശയിൽ കൈ കൊണ്ട് അടിച്ചു ജയരാജൻ എണീറ്റു..

 

” നിർത്തൂ.. നിങ്ങൾക്ക് തോന്നിയത് പറയാൻ

നിങ്ങളുടെ വീട് അല്ല.. നീ പറഞ്ഞല്ലോ..

നഷ്ടപ്പെടുന്ന വേദന.. നിങ്ങളെക്കാൾ

കൂടുതൽ നന്നായി അറിയാവുന്നവന ഞാൻ..

പോ.. പുറത്ത് പോകാൻ..”

 

അനന്ത രാമൻ അവളെ ബലമായി പിടിച്ച്

പുറത്തേക്ക് കൊണ്ട് പോയി..

 

ജയരാജൻ കസേരയിൽ ഇരുന്നു.. അയാളുടെ

കണ്ണുകൾ നിറഞ്ഞു ഒഴുകി.. ആരുടെയോ

കൈകളാൽ പിച്ചി ചീന്തി തെരുവിലെ

ഓടയിൽ കിടന്ന തന്റെ അനുജത്തിയെ

ഓർമ വന്നു..

 

താൻ.. മംഗലാപുരത്തു ജോലി ചെയ്തപ്പോൾ

ചന്ദ്രൂ എന്ന ആളെ അറസ്റ് ചെയ്തു.. അപ്പോഴാണ് അതിന്റെ ഫലം അനുഭവിച്ചത്. ഒന്നും അറിയാത്ത തന്റെ അനുജത്തിയും..

Updated: November 10, 2021 — 10:49 pm

14 Comments

  1. Nannayittund. Wtg 4 nxt part..

  2. ??????

    1. ❤️❤️❤️❤️

  3. No probs bro patunna pole ezhuthu time kittumbol page kooti ezhuthiya mathi kadha nannayitundu waiting for adutha part ❤️❤️

    1. Daily ഇട്ടാൽ പോരെ…?

  4. Kurachoode pages kootiyezhuthan pattumo..

    1. Daily ഇട്ടാൽ പോരെ… ശ്രമിക്കാം ഞാൻ

    1. ❤️❤️❤️

  5. Next time കുറച്ച് കൂടി page കൂട്ടി എഴുതാമോ ❤️❕

    1. Daily ഇട്ടാൽ പോരെ ❤️❤️❤️

    2. Why so serious enganeyanu ee photo add cheyyunnath..?

    1. ❤️❤️❤️

Comments are closed.