എതിരെയുള്ള കൗരവരുടെ ഉത്തരം ആയിരുന്നു കർണ്ണൻ.മാർഗം എന്തു തന്നെയായിരുന്നു എങ്കിലും തന്നെ ചേർത്തുനിർത്തിയ ധുര്യോദനന്റെ കൂടെ നിന്നു,അധർമ്മത്തിന്റെ പക്ഷം പിടിച്ചു എന്നുള്ളതാണ് കർണ്ണന് മേൽ ആരോപിക്കപ്പെടുന്ന മറ്റൊരു ആക്ഷേപം.സത്യത്തിൽ തന്നെ അപമാനത്തിന്റെ ചുഴിയിൽ നിന്നും അഭിമാനത്തോടെ തലയുയർത്തി നിൽക്കാൻ സാഹചര്യമൊരുക്കിയ ദുര്യോധനന്റെ സൗഹൃദം കാത്തു സൂക്ഷിച്ചതിൽ എന്താണ് തെറ്റ്.ഒന്ന് നോക്കിയാൽ ധർമ്മത്തിന്റെ ഭാഗം നിൽക്കുന്ന പാണ്ഡവരുടെ വഴികൾ നോക്കിയാലും അധർമത്തിന്റെ കറ പുരണ്ടതായി കാണാം.ഒരുവേള കിട്ടിയ ഒരവസരത്തിൽ കുന്തി യുധിഷ്ഠിരനോടെങ്കിലും തുറന്നു പറഞ്ഞിരുന്നു എങ്കിലെന്ന് ചിന്തിച്ചു പോകുകയാണ്.ഒടുവിൽ മരണം വരിക്കുമ്പോൾ കർണ്ണനെയോർത്തു വിലപിച്ചിട്ട് എന്ത് കാര്യം.പക്ഷെ കുന്തിയിൽ നിന്നും സത്യം അറിഞ്ഞിട്ടും കൗരവ പക്ഷത്തു നിന്ന
ആളാണ് കർണ്ണൻ.എന്റെ ചോദ്യം ഇതാണ് *കർണ്ണൻ തിരഞ്ഞെടുത്ത മാർഗം ശരിയായിരുന്നോ?
#അർജുനൻ=ഇന്ദ്രന്റെ വരദാനം.
ദ്രോണരുടെ ഏറ്റവും പ്രിയ ശിഷ്യൻ.
ഒരുവേള തന്റെ പുത്രന് പോലും പകർന്നുകൊടുക്കാത്ത വിദ്യയും വാത്സല്യവും ദ്രോണർ അർജുനന് നൽകിയപ്പോൾ അയാൾ കൗരവ പുത്രന്മാരുടെ കണ്ണിലെ കരടായി.
ധനുർവിദ്യയിൽ പ്രബലനായ അർജുനനുള്ള മറുപടി ആയിട്ടാണ് അയാളോടൊപ്പമൊ അതിന് മുകളിലോ ശക്തനായ കർണനെ അവർ കൂടെ നിർത്തുന്നതും. അർജുനൻ നല്ലൊരു മകനും ശിഷ്യനും ഒക്കെയായിരുന്നു.ഗുരു നൽകിയ അമിത പ്രധാന്യം നൽകിയ തലക്കനം ലേശം
ഉണ്ടായിരുന്നിരിക്കാം.ശക്തനാണ് എന്നിട്ടും കർണ്ണനെന്ന എതിരാളിയെ
നേരിടുന്നതിന് പലരും അർജുനനെ സഹായിക്കുന്നതായി പലയിടത്തും കാണാൻ സാധിക്കും.
യുവരാജാവിനെ നിശ്ചയിക്കുന്നതിന് തുടങ്ങിയ മത്സരത്തിൽ തുടങ്ങി,
പാഞ്ചാലി സ്വയം വാരത്തില് പോലും അർജുനന് അനുകൂലമാകുന്ന തീരുമാനങ്ങൾ എടുക്കപ്പെടുന്നുണ്ട്.
ഇന്ദ്രൻ പോലും കർണ്ണന്റെ ശക്തി കുറക്കാനും അർജുന്റെ വിജയം ഉറപ്പ് വരുത്താനും നീക്കങ്ങൾ നടത്തുന്നത് കാണാൻ സാധിക്കും.ആദ്യ ശാപം കിട്ടിയതിന് കർണ്ണൻ കൂടി കാരണമാകുന്നുണ്ട്,അതിലേക്ക് വഴി തെളിച്ചത് ഇന്ദ്രനാണ്.പിന്നീടും ചതിയിലൂടെ ഇന്ദ്രൻകർണ്ണന് ശാപ
വചനങ്ങൾ നേടിക്കൊടുക്കുന്നത്
കാണാം.ഒടുവിൽ അർജുനന്റെ വിജയം ഉറപ്പ് വരുത്താൻ കർണ്ണന്റെ കവചകുണ്ഡലങ്ങൾ ഭിക്ഷയായി നേടുന്നതും കാണാം.
പക്ഷെ സമഭാവത്തോടെ എല്ലാരിലും പ്രകാശം നൽകുന്ന സൂര്യൻ തന്റെ പുത്രന് വേണ്ടി വളഞ്ഞവഴി സ്വീകരിക്കുന്നുമില്ല.യുദ്ധം തുടങ്ങിയ വേളയിൽ അർജുനന് സാഹചര്യം കൂടുതൽ അനുകൂലമായിരുന്നു.
അർജുനന് നേരെ ഭീഷ്മരോ ദ്രോണരോ കാര്യമായ വെല്ലുവിളി പോലും ഉയർത്തിയിട്ടുണ്ടോ എന്നും അറിയില്ല.അർജുനൻ മിടുക്കനാണ് അത് അംഗീകരിക്കുച്ചുകൊണ്ട് തന്നെ എന്റെ ചോദ്യം ഇവിടെ കുറിക്കുന്നു,*അർജുനൻ എന്ന യോദ്ധാവിനെ നിങ്ങൾ എങ്ങനെ വിലയിരുത്തുന്നു?
#യുധിഷ്ഠിരൻ=ധർമ്മപുത്രർ എന്ന വിശേഷണം അലങ്കാരമാക്കിയ വ്യക്തി.ധർമ്മത്തെ സുഹൃത്തായി കൂടെ കൂട്ടിയ ആൾ.പക്ഷെ സാഹചര്യം അയാളിലും പ്രഭാവം ചെലുത്തിയിട്ടുണ്ട്,ദ്രോണർ വധിക്കപ്പെടുന്ന സന്ദർഭം തന്നെ
അഭിപ്രായം അറിയിച്ച എല്ലാവർക്കും നന്ദി
മഹാഭാരതത്തെ ഒരു കഥ എന്ന നിലക്ക് മാത്രം നോക്കിക്കാണുന്ന ആളാണ് ഞാൻ.
ബ്രൊ ഉന്നയിച്ച ഓരൊ ചൊദ്യവും എൻ്റെയും മനസ്സിൽ വന്നതാണ്,ഇതിലും കൂടുതൽ ചോദ്യങ്ങൾ.
ഞാൻ കൂട്ടിയും കിഴിച്ചും അവസാനം എൻ്റെ ഹീറൊ ആയത് കർണ്ണനാണ്.
ഞാൻ ഇത് വായിക്കുന്ന സമയത്ത് എൻ്റെ ചുറ്റിലുമുള്ള ഒരു അന്തരീക്ഷം അർജുനനെയും കൃഷ്ണനെയും ഒക്കെ നായകന്മാരക്കുന്ന ഒരു യഥാസ്തിതിക രീതി ആയിരുന്നു.
ഞാൻ തേടാൻ തുടങ്ങിയതും അവരെ ആയിരുന്നു.
പക്ഷെ ദ്രോണർ, അർജുനൻ, കുന്തി, യുധിഷ്ടിരൻ തുടങ്ങിയവരെ കുറിച്ച് പറഞ്ഞ ആ കാര്യങ്ങൾ എന്നെ മാറ്റി ചിന്തിപ്പിച്ചു.
ശകുനിയെ ഞാൻ ഫോക്കസ് ചെയ്ത് നോക്കിയിട്ടില്ല എങ്കിലും പ്രത്യക്ഷത്തിൽ അയാൽ അധർമ്മം പ്രവർത്തിച്ചതായി ഞാൻ കണ്ടില്ല. (ധർമപുത്രൻ എന്ന് വിളിക്കപ്പെടുന്ന ആൾ ചൂതുകളിച്ചപ്പോൾ
ചെയ്തത് വെച്ച് നോക്കുമ്പോൾ പ്രത്യേകിചും)
മഹാഭാരതത്തിലെ ഫൗൾപ്ളേയുടെ ഉസ്താദാണ് ദ്രോണർ. ബ്രൊ ഇവിടെ പറഞ്ഞ ഓരോ കാര്യവും ദ്രോണരെ കുറിച്ച് ശരിയാണെന്ന് തോന്നുന്നു. ഒരു ഗുരു ആകാൻ ഒട്ടും യോഗ്യനല്ല അയാൾ. പടിപ്പിക്കുന്ന കാര്യത്തെ കുറിച്ച് ഏറ്റവും കൂടുതൽ അറിവ് ഒരുപക്ഷേ അയാൾക്കുണ്ടായിരുന്നിരിക്കാം പക്ഷേ പക്ഷപാതിത്വം കൊണ്ടും മുൻധാരണ കൊണ്ടും ഗുരു എന്ന നിലയിൽ ദ്രോണർ അമ്പേ പരാജയമായിരുന്നു.
അർജുനൻ ടോപ്പ് ആണ് എന്ന ഒരു ഇല്ല്യൂഷൻ ദ്രൊണരുടെ സംഭാവനയാണ്.
കർണ്ണനും ഏകലവ്യനും അർജുനനേക്കാൾ ഒരുപാട് മുന്നിലാണ്.
അന്യായമായി കിട്ടിയ ഗ്രൗണ്ട് സപ്പോർട്ട് ആണ് അർജുനൻ്റെ ഫേക്ക് സൂപ്രമസിയുടെ കാരണം.
കുന്തിയോട് സഹതാപമോ ദേഷ്യമോ ഒക്കെ ആണ് തോന്നുന്നത്. ഇവിടെ പലരും പറഞ്ഞ ‘നിയോഗം’, ‘അവരവരുടെ ന്യായം’ എന്നതൊക്കെ മാറ്റിവെചാൽ കുന്തി മനസ്സുവെചിരുന്നെങ്കിൽ കഥയുടെ ഗതിയും പലരുടെയും പര്യവസാനവും വ്യത്യസ്ത്മാകുമായിരുന്നു.
കർണ്ണനോടുള്ള കുന്തിയുടെ സമീപനമാണ് എപ്പോഴും ദഹനക്കേടുണ്ടാക്കുന്നത്. മൂത്ത പുത്രനെ ആ മാതാവ് സ്വീകരിക്കണമായിരുന്നു,തിരിചറിഞ്ഞ ഉടനെ തന്നെ. അവർ ബന്ധപ്പെടാൻ യുദ്ധസമയം വരെ നീണ്ടതാണ് ഞാൻ കുന്തിയിൽ കണ്ട് വലിയ പോരയ്മ
കർണ്ണൻ തെരഞ്ഞെടുത്ത മാർഗം ശരിയായിരുന്നു.
ജനനവും വളർചയും കർണ്ണനോട് അനീതി കാട്ടി. അഭിമാനം സംരക്ഷിച്ച ദുര്‌യോധനൻ്റെ കൂടെ കട്ടക്ക് നിന്നത് മറ്റാരും കാണിക്കാത്ത ആണത്ത്അമായി തോന്നുന്നു.
ശാപം കിട്ടിയത് ക്ഷത്രിയൻ ആയത് കൊണ്ടല്ലേ?
സൂതപുത്രനായി ജനിചുവളർന്നവന് തൻ്റെ യഥാർത്ത പിതൃത്വം അരിയാതെ പോയത്കൊണ്ട് മാത്രം അന്യായമായി കിട്ടിയ ശാപമാണ് അത്.
അർജുനൻ ഒക്കെ എന്ത് മാത്രം ഷാല്ലൊ ആണെന്ന് ബോധ്യപ്പെടുത്തുന്ന രംഗമാൺ ഇന്ദ്രൻ്റെ ഇടപെടൽ. അവിടെ ഞാൻ കർണ്ണൻ്റെ മഹത്വവും കണ്ടു.
കൃഷ്ണനെ ആണ് എനിക്ക് നമ്മൾ കേട്ടറിഞ്ഞ ആ ശകുനിയുടെ റോളിൽ കാണാൻ കഴിഞ്ഞത്.(no offense)
ദൈവ പരിവേഷത്തെ അയാൾ ആട്ടിൻ തോലണിഞ്ഞ ചെന്നായയെപ്പോൽ വിദഗ്ദമായി ഉപയോഗിച്ചു.
ധർമമെന്ന വ്യാജേന അയാൾ തോന്നിയതൊക്കെ ഓതിക്കൊടുത്തു.
മാർഗമല്ല ലക്ഷ്യമാണ് പ്രധാനം എന്നതാണ് അതിൽ ഏറ്റവും അബദ്ധജഡിലമായിട്ടുള്ളത് എന്നെനിക്ക് തോന്നുന്നു.
മഹാഭാരതത്തിലെ എക്സ്റ്റ്രീം ഹിപ്പൊക്രസിയുടെ മറ്റൊരു പീക്ക് ആണ് ധർമപുത്രൻ.
യുധിഷ്ട്ടിരൻ്റെ ക്രെഡിബിലിറ്റി അന്നത്തെ ചൂതുകളിയോടെ തീർന്നതാണ്.
അയാൾ പാഞ്ജാലിയെ പണയം വെച്ചതിനെയല്ല, ചൂതുകളിക്ക് തയാറായതിനെ ആണ് ഞാൻ അപലപിക്കുന്നത്. ഭാര്യയെ ചൂതിൽ പണയവസ്തുവായി കണ്ട നിമിഷ അയാൽ അധമപുത്രൻ ആയി.
ഒരാളും നല്ലതുപറയാത്തൊരു കഥാപാത്രമാണ് മഹാഭാരതത്തിലെ ശകുനി. കൗരവരുടെ മാതുലൻ . അനന്തിരവന്മാർക്കുവേണ്ടി എന്തു കുടിലതയും പ്രവർത്തിക്കാൻ സാദാ ജാഗരൂകനായി നടക്കുന്നൊരു പരമദുഷ്ടൻ! നോക്കിലോ വാക്കിലോ പ്രവൃത്തിയിലോ നേരും നെറിയുമില്ലാത്ത നീചൻ! പറഞ്ഞാൽ തീരില്ല ആ കുത്സിതബുദ്ധിയുടെ ദുഷ്പ്രവൃത്തികൾ. പക്ഷേ ആരായിരുന്നു യഥാർത്ഥത്തിൽ ഈ ശകുനി?
കൗരവരെപ്പോലെതന്നെ, ഗാന്ധാരമെന്ന രാജ്യത്തെ മഹാരാജാവായിരുന്ന സുബലനും നൂറുപുത്രന്മാരും ഒരു പുത്രിയുമായിരുന്നു. (ഇന്ന് ഗാന്ധാരം അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാർ ആണെന്നു പറയപ്പെടുന്നു.) ഗാന്ധാരിയായിരുന്നു ആ ഏകപുത്രി. പുത്രന്മാരിൽ ഏറ്റവും ഇളയവനായിരുന്നു ശകുനി. അതിബുദ്ധിശാലിയായിരുന്ന ശകുനി കറകളഞ്ഞ ശിവഭക്തനുമായിരുന്നു. ജന്മനാ ദുർബ്ബലനായിരുന്ന ശകുനിയോടായിരുന്നു മഹാരാജന് ഏറ്റവും സ്നേഹവാത്സല്യങ്ങൾ. പക്ഷേ ഈ ആഹ്ലാദനാളുകൾ ശകുനിയുടെ ജീവിതത്തിൽ അധികകാലമുണ്ടായില്ല.
ഗാന്ധാരി ചൊവ്വാദോഷമുള്ള പെൺകിടാവായിരുന്നത്രേ!. അത് വിവാഹത്തിനു പല തടസ്സങ്ങളുമുണ്ടാക്കുമെന്നാണല്ലോ. ആ ദോഷമില്ലാത്ത പുരുഷനെ വിവാഹം ചെയ്താൽ വൈധവ്യവും നിശ്ചയം. ഇങ്ങനെയൊരു ദുരന്തമൊഴിവാക്കാൻ ‘കുംഭവിവാഹം’ എന്ന ഒരാദ്യവിവാഹം വാഴയോ, ആൽമരമോ ഏതെങ്കിലും ഒരു ബലിമൃഗവുമായോ നടത്തുന്ന പതിവ് അക്കാലത്തുണ്ടായിരുന്നു. ഗാന്ധാരിയുടെ ആദ്യവിവാഹം ഒരു ആടുമായി നടത്തുകയാണുണ്ടായത്. പിന്നീടതിനെ ബലികഴിച്ച. അങ്ങനെ ഗാന്ധാരി ആടിന്റെ വിധവയായി. അതിനുശേഷമാണ് ധൃതരാഷ്ട്രരുമായി വിവാഹം നടന്നത്. പക്ഷേ അദ്ദേഹത്തിന് അന്നതറിയുമായിരുന്നില്ല. പിന്നീട് തന്റെ ധർമ്മപത്നി ഒരാടിന്റെ വിധവയാണെന്നറിഞ്ഞപ്പോൾ, സ്വതവേ അന്ധനായിരുന്ന അദ്ദേഹം കോപംകൊണ്ടുകൂടി അന്ധനായിഭവിച്ചു. ഇക്കഥ മറച്ചുപിടിച്ച തന്റെ ശ്വശുരനെയും നൂറു സ്യാലന്മാരെയും തുറുങ്കിലടച്ചു. മാത്രവുമല്ല, ഒരാൾക്കുള്ള ഭക്ഷണം മാത്രമേ അവർക്കെല്ലാവർക്കുംകൂടി നല്കാൻ പാടുള്ളു എന്നും ആജ്ഞ പുറപ്പെടുവിച്ചു. ( ചിലരുടെ മതം ഇത് ചെയ്തത് ഭീഷ്മരാണെന്നാണ്. ദുര്യോധനാണെന്നു മറ്റു ചിലരും.)
ഒരാളുടെ ഭക്ഷണം കൊണ്ട് നൂറ്റൊന്നുപേർ എങ്ങനെ ജീവൻ നിലനിർത്തും! അതുകൊണ്ട് അവർ ഒരു തീരുമാനത്തിലെത്തി. ഒരാൾ മാത്രം ഭക്ഷണം കഴിക്കുക. മറ്റുള്ളവർ പട്ടിണി കിടന്നു മരിക്കുക. ജീവൻ നിലനിർത്തുന്നയാൾ ധൃതരാഷ്ട്രരോട് ഈ കൊടുംക്രൂരതയ്ക്കു പകപോക്കണം. അതിനായി അവർ നിശ്ചയിച്ചത് ഏറ്റവും ഇളയവനും അതിബുദ്ധിമാനും ദുർബ്ബലനും എന്നാൽ ഏവരുടെയും സ്നേഹഭാജനവുമായ ശകുനിയെയായിരുന്നു. ശകുനിയെ അതിനായി നിശ്ചയിച്ചതും ഒരു ബുദ്ധിപരീക്ഷണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു.അസ്ഥികൊണ്ടുണ്ടാക്കിയ ഒരു സൂചിയുടെ കുഴയിലൂടെ നൂൽ കടത്താനായി സുബലൻ മക്കളൊടാവശ്യപ്പെട്ടു. ശകുനിക്കൊഴികെ മറ്റാർക്കും അതിനു കഴിഞ്ഞില്ല. ശകുനി ഒരു അരിമണി നൂലിൽകെട്ടി അതൊരു ഉറുമ്പിന് തിന്നാൻ കൊടുത്ത്, ഉറുമ്പിനെക്കൊണ്ട് സൂചിക്കുഴയിലൂടെ കടത്തി നൂൽ കോർക്കുകയുണ്ടായി. അങ്ങനെ എല്ലാവരുടെയും ഭക്ഷണം ശകുനി മാത്രം ആഹരിച്ചുപോന്നു. മറ്റുള്ളവർ പട്ടിണികിടന്നു . പകപോക്കാനുള്ള തങ്ങളുടെ ലക്ഷ്യത്തെ എന്നെന്നും ഓർമ്മപ്പെടുത്താനായി പിതാവ് ഒരിക്കൽ ശകുനിയുടെ കാൽ പിടിച്ചുതിരിക്കുകയുണ്ടായി. അങ്ങനെ എന്നേക്കുമായി മുടന്തും ശകുനിക്കുണ്ടായി.
മക്കൾ ഓരോരുത്തരായി പട്ടിണിയിൽ മരണപ്പെട്ടുകൊണ്ടിരുന്നത് ഹൃദയം തകരുന്ന വേദനയോടെ നോക്കിനിൽക്കാനേ നിസ്സഹായനായ ആ പിതാവിന് കഴിഞ്ഞുള്ളു. ഒടുവിൽ തന്റെ അന്ത്യവും ആസന്നമായി എന്നുറപ്പായപ്പോൾ അദ്ദേഹം ധൃതരാഷ്ട്രരോട് തന്റെ അന്ത്യാഭിലാഷമെന്നനിലയിൽ ശകുനിയെ സംരക്ഷിക്കാനായി അപേക്ഷിച്ചു. പകരമായി ധൃതരാഷ്ട്രരുടെ നൂറു പുത്രന്മാരെ ശകുനി പരിപാലിക്കുകയും സംരക്ഷിക്കുകയും ചെയ്യുമെന്നു വാക്കും നൽകി. ഗാന്ധാരിയുടെ പ്രേരണയുമുണ്ടായി. ദയതോന്നിയ ധൃതരാഷ്ട്രർ ശകുനിയെ കാരാഗൃഹത്തിൽ നിന്ന് മോചിതനാക്കി. പക്ഷേ ശകുനിയുടെ മനസ്സിൽ എല്ലായ്‌പോഴും ജ്വലിച്ചുനിന്നിരുന്നത് കുരുവംശത്തിന്റെ നാശം കാണാനുള്ള പ്രതികാരാഗ്നി മാത്രമായിരുന്നു. പിതാവിന്റെ തുടയെല്ലുകൾ കൊണ്ടാണ് ശകുനി പകിടകൾ ഉണ്ടാക്കിയതത്രേ! പിതാവിന്റെയും സഹോദരങ്ങളുടെയും അനുഗ്രഹാശിസ്സുകളും തന്റെ ഒടുങ്ങാത്തപകയുംകൊണ്ട്, തന്റെ മനസ്സിനൊപ്പം തിരിയാൻ പാകപ്പെടുത്തിയെടുത്ത ആ പകിടകളാണ് പാണ്ഡവരെ പരാജിതരാക്കാൻ ശകുനി ഉപയോഗിച്ചതും.
തന്റെ സഹോദരീപുത്രന്മാരോട് സ്നേഹം ഭാവിച്ചു കൂടെക്കൂടി അവരുടെ സന്തതസഹചാരിയായി ശകുനി ഹസ്തിനപുരത്തിൽ ജീവിതം നയിച്ചു. സ്വപുത്രനായ ഉലൂകനേക്കാൾ പരിഗണനകൊടുത്തു കൂടെനിർത്തിയത് ദുര്യോധനനെയായിരുന്നു.
യഥാർത്ഥത്തിൽ പാണ്ഡവർ ശകുനിയുടെ വിരോധികളായിരുന്നില്ല. കൗരവരെ ഇല്ലാതാക്കാൻ പാണ്ഡവർക്കല്ലാതെ മറ്റാർക്കും കഴിയില്ലെന്നറിയുമായിരുന്ന ശകുനി അവരെ അതിനുള്ള കരുക്കളാക്കുകയായിരുന്നു. പാണ്ഡവരും കൌരവരും തമ്മില്‍ സ്പര്‍ദ്ധ വളര്‍ത്തുക ,അവരെ തമ്മില്‍ തല്ലിക്കുക, അങ്ങനെ തന്റെ ലക്‌ഷ്യം കാണുക- ഇതായിരുന്നു ശകുനിയുടെ ഹസ്തിനപുരവാസത്തിന്റെ ഉദ്ദേശ്യം. സ്വന്തം രാജ്യവും പോലും ഉപേക്ഷിച്ചു ഹസ്തിനപുരത്തിൽ തങ്ങിയതും അതിനുതന്നെ പക്ഷേ , കർണ്ണനോട് ശകുനിക്കു അല്പമല്ലാത്ത ശത്രുതയുണ്ടായിരുന്നു. അതിനുകാരണം കർണ്ണൻ ദുര്യോധനനെ പാണ്ഡവരിൽനിന്നു രക്ഷിക്കുമോ എന്ന ഭയം മാത്രമായിരുന്നു. കൗരവരോടുള്ള സ്നേഹംകൊണ്ടു ചെയ്തതെന്നു പൊതുവിൽ വിശ്വസിക്കപ്പെടുന്ന പലകാര്യങ്ങളും ഫലത്തിൽ അവർക്കെതിരാകുന്നതിനു വേണ്ടിയായിരുന്നു എന്നതാണു സത്യം. ഭീമനു വിഷം നൽകി ജലത്തിലാഴ്ത്താൻ ദുര്യോധനനെ ഉപദേശിച്ചത് ഭീമൻ നാഗലോകത്തെത്തുമെന്നും നാഗരസം ലഭിക്കുമെന്നും അതീവ ശക്തനായി അവൻ തിരികെ വരുമെന്നും ബോധ്യമുണ്ടായിരുന്നതുകൊണ്ടാണ് . അതുവഴി ഭീമന്റെ വൈരാഗ്യം അധികരിക്കുകയും ചെയ്യുമല്ലോ. ധർമ്മപുത്രരെ ചൂതു കളിക്കാൻ ക്ഷണിച്ചതും തന്റെ പിതാവിന്റെയും സഹോദരങ്ങളുടെയും പ്രതികാരാഗ്നിയിൽ സ്ഫുടംചെയ്തെടുത്ത പകിട കൊണ്ട് ദയനീയമായി തോൽപ്പിച്ചതും താൻ കൗരവപക്ഷത്താണെന്ന് അവരെ തെറ്റിദ്ധരിപ്പിക്കാനും പാണ്ഡവരുടെ പ്രതികാരം വളർത്താനും വേണ്ടി മാത്രമായിരുന്നു. അരക്കില്ലം ചമച്ചു പാണ്ഡവരെ വധിക്കാനുള്ള പദ്ധതി പൊളിച്ച രഹസ്യസന്ദേശത്തിന്നു പിന്നിലും ശകുനി ആയിരുന്നു എന്നനുമാനിക്കാം .പാണ്ഡവര്‍ക്ക് പകരം അരക്കില്ലത്തില്‍ ഒടുങ്ങിയ അമ്മയും അഞ്ചുമക്കളും യാദൃശ്ചികമായി അവിടെ എത്തിയാതായിരുന്നില്ല. പാഞ്ചാലിയെ രാജസദസ്സിൽ വലിച്ചിഴച്ച് നിഷ്ഠൂരമായി ആക്ഷേപിച്ചത് പാണ്ഡവരെക്കൊണ്ട് കുരുവംശത്തിന്റെ പതനം ഉറപ്പാക്കിക്കാൻ തന്നെയാണ്. വനവാസക്കാലത്തു ദ്രൌപദി ഭക്ഷിച്ചുതീർന്ന സമയം നോക്കി ക്ഷിപ്രകോപിയായ ദുർവ്വാസാവ്മഹർഷിയെയും പരിവാരങ്ങളെയും അയച്ചതും ശകുനിയുടെ ബുദ്ധിയായിരുന്നു. മഹാരഥന്മാരായ ഭീഷ്മരും ദ്രോണരും കൃപരും വിദുരരും അടങ്ങുന്ന സദസ്സിൽ വച്ച്, ദൂതുമായി വന്ന കൃഷ്ണന്റെ വാക്കുകൾക്ക് പുല്ലു വില കൊടുക്കാത്ത ദുര്യോധനധാർഷ്ട്യത്തിനു പിന്നിലും ശകുനിയുടെ പ്രതികാരദാഹമായിരുന്നു. കൃഷ്ണന്റെ അനുഗ്രഹാശ്ശിസ്സുകൾ പാണ്ഡവരോടൊപ്പം എക്കാലവും ഉണ്ടായിരുന്നതുകൊണ്ട് അവർ ഈ അപകടങ്ങളെയൊക്കെ അതിജീവിക്കുകതന്നെ ചെയ്തു. അതും ശകുനിക്കു ബോധ്യമുണ്ടായിരുന്നു. ഇക്കാര്യങ്ങളൊക്കെ മൂന്നുപേർക്ക് അറിവുള്ളതുമായിരുന്നു. ഒന്നാമൻ മറ്റാരുമല്ല ശ്രീകൃഷ്ണഭഗവാൻ തന്നെ. മറ്റൊരാൾ ഭീഷ്മാചാര്യർ. മൂന്നാമൻ സർവ്വജ്ഞാനിയായായിരുന്ന സഹദേവൻ.
എന്തായാലും ശകുനിയുടെ ഉദ്ദേശലക്ഷ്യങ്ങളെല്ലാം സഫലീകരിക്കപ്പെട്ടു. സത്യസന്ധമല്ലാത്ത പകിടകളിയിലൂടെ ഒരു വലിയ യുദ്ധത്തെത്തന്നെ ക്ഷണിച്ചുവരുത്താൻ ശകുനിക്കു കഴിഞ്ഞു. കുരുവംശത്തിന്റെ നെടുതൂണുകളോരോന്നും കടയററുപതിക്കുന്നത് ആത്മഹര്ഷത്തോടെ ശകുനിക്കു നോക്കിക്കാണാനായി.
വെറുമൊരു പകിടകൊണ്ടു ഭരതവര്‍ഷത്തിലെ ഏറ്റവും ശക്തമായ ഒരു വംശത്തെ നാമാവശേഷമാക്കാൻ കഴിഞ്ഞ ശകുനി മാത്രമാണ് മഹാഭാരതയുദ്ധത്തിലെ ഏകവിജയിയെന്നു വേണമെങ്കിൽ പറയാം. ഒടുവിൽ, താനേറെയാഗ്രഹിച്ച ദുര്യോധനവധം കണ്ടു തൃപ്തിയടയാൻ സാധിക്കാതെ, സഹദേവനാൽ ശകുനിയുടെ അന്ത്യവും കുറിക്കപ്പെട്ടു. കണ്‍മുന്നില്‍ വിശന്നു മരിച്ചു വീണ അച്ഛനോടും സഹോദരന്മാരോടുമുള്ള വാക്കുപാലിച്ചവന്റെ സംതൃപ്തിനിറഞ്ഞ മൃത്യു .
ഇത് jain version ആണ്…. original എന്ന് പറയപ്പെടുന്ന മഹാഭാരതത്തില്‍ ഈ kathayalla
രാജീവ് ബ്രോ, orginal മഹാഭാരതം ഗദ്യ രൂപത്തില്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ടോ??ഉണ്ടേല്‍ അതിന്‍റെ പേര് പറയാമോ? ഞാന്‍ ആകപ്പാടെ വായിച്ചിട്ടുള്ളത് രണ്ടാമൂഴം,ഇനി ഞാന്‍ ഉറങ്ങട്ടെ,മഹാഭാരതം കുട്ടികള്‍ക്ക്? ഇതൊക്കെയാണ്.പിന്നെ telegramil നിന്ന് മഹാഭാരതം കോപ്പി കിട്ടിയപ്പോള്‍ അത് മുഴുവന്‍ കവിത/ശ്ലോകങ്ങള്‍ ആണ്.അത് കിളിപ്പാട്ട് വെര്‍ഷന്‍ ആണെന്ന് തോന്നുന്നു.
ഗദ്യരൂപത്തില്‍ മഹാഭാരതം മുഴുവന്‍ വായിക്കണം എന്നുണ്ട്.അപ്പൊ ഏതു വായിക്കണം എന്ന് ഒന്ന് വ്യക്തമാക്കാമോ??
ഇതിൽ കാര്യം എന്താണെന്ന് വെച്ചാൽ എല്ലാവർക്കും നല്ല വശം ഉണ്ട് ചീത്ത വശങ്ങൾ ഉണ്ട്.. ഒരോർത്തർക്ക് അവരുടേതായ ന്യായങ്ങളും..
????
At the end അവർ ഓരോരുത്തരും ചെയ്ത കർമ്മത്തിന്റെ ഫലം അവരവർക്ക് തന്നെ കിട്ടിയിട്ടുണ്ട്..ഇല്ലേ..? പിന്നെ am not a great fan of karnan എല്ലാരും കർണന്റെ പോസിറ്റീവ് side മാത്രേ ശ്രെദ്ധിച്ചിട്ടുള്ളു മോറൽ side വരുമ്പോൾ പറയും കർണൻ നടന് വന്നത് കല്ലും മുള്ളും നിറഞ്ഞ പാതയിൽ അന്നെന്?..പിന്നെ ഞാൻ കേട്ടിട്ടുണ്ട് കൃഷ്ണൻ വിചാരിച്ചിരുനേൽ ഈ യുദ്ധം ഒഴിവാക്കാം എന്നു…??
എല്ലാവർക്കും നല്ലതും ചീത്തയുമായ വശങ്ങളുണ്ട്.പക്ഷെ കർണ്ണൻ എന്ന വ്യക്തിയില് എനിക്കത് അല്പം കൂടുതൽ കാണാൻ കഴിയുന്നു
ബ്രോ ഈ കൂടെ എടുത്തു പറയേണ്ട ഒരു കാര്യം ആണ് മഹാഭാരത യുദ്ധത്തിന്റെ സമയത്ത് അർജ്ജുനന്റെ ജീവൻ രക്ഷിക്കാനായി ഘടോൽഘച്ചനെ(ഭീമനു ഹിഡുംബിയിൽ ഉണ്ടായ പുത്രൻ) യുദ്ധത്തിന്റെ മുൻ നിരയിലേക്ക് കയറ്റി വിട്ട the ultimate god കൃഷ്ണൻ ബ്രോയുടെ മനസ്സ്….അവസാനം തന്റെ മകൻ കർണ്ണനാൽ വധിക്കപ്പെട്ടു കിടക്കുന്നത് കാണുന്ന ഭീമന്റെ മുഖത്തു നോക്കി കൃഷ്ണൻ ബ്രോ പറയുന്നത് ആ കാട്ടാളനു വേണ്ടി വിലപിക്കാതെ യുദ്ധം ചെയ്യാൻ ആണ്…(രണ്ടാമൂഴത്തിലെ പരാമർശം)
“” മറ്റൊരു രംഗം: അഭിമന്യുവിന്റെ വധം കഴിഞ്ഞു പടപ്പാളയം ദുഖത്തിലാണ്ടു.തൊട്ടു പിന്നാലെ നടന്ന ഘടോൽകചവധത്തില്‍,
“ഞാന്‍ കൊല്ലേണ്ടവന്‍ ആയേനെ ഭീമപുത്രന്‍ ഘടോൽകചൻ
നിങ്ങള്‍ക്കിഷ്ടം പാര്ത്തിവനെ മുമ്പു കൊല്ലഞ്ഞതാണ് ഞാന്‍” അന്ന് കൃഷ്ണന്‍ പറഞ്ഞത് ഭീമനും കേട്ടിരിക്കില്ലേ??””
ഫലശ്രുതിയില്‍ എം ഡി പറഞ്ഞതാണ് ഇത്☝☝☝☝☝
കൃഷ്ണന്റെ മനസ്സ്☹? സമ്മതിച്ചു കൊടുക്കണം?.പിന്നെ ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കും എന്നല്ലേ?കൃഷ്ണന്‍ അല്ലെ അത് പറഞ്ഞെ??
രണ്ടാമൂഴം MT ude നോവൽ മാത്രമാണ്…മഹാഭാരതം അല്ല….. അതിലെ വാക്കുകൾ മഹാഭാരതത്തിലെ വാക്കുകള്‍ അല്ല…. അതുകൊണ്ട് രണ്ടാമൂഴം വെച്ച് മഹാഭാരതം നോക്കാന്‍ പാടില്ല…
ഈ മഹാഭാരതത്തിൻ്റെ ഒരു കുഞ്ഞു പ്രത്യേകത എന്താണ് വെച്ചാ ഓരോ കഥാപാത്രത്തിനും ഒരു കഥയുണ്ട്
അവൻ്റെ വികാര വിചാരങ്ങൾ എല്ലാത്തിനും ഒരു പശ്ചാത്തലമുണ്ട്
ഓരോ കാലഘട്ടത്തിലും അന്നത്തെ സാമൂഹിക വ്യവസ്ഥിതി അനുസരിച്ച് ധർമ്മത്തെ നിർവ്വചനം ചെയ്തിട്ടുണ്ട്.
അന്നത്തെ കാലഘട്ടത്തിലെ ആ ധർമ്മത്തെ ഇന്ന് നോക്കുമ്പോ അധർമ്മമയും അനുഭവപ്പെടാം..
നിയോഗ ധർമ്മം അനുസരിച്ചാണ് dhritharastratum പാണ്ടുവും ജനിച്ചത്.
അതെ നിയോഗ ധർമ്മം അനുസരിച്ചാണ്
പാണ്ഡവരും ജനിച്ചത്.
അത് ആ കാലഘട്ടത്തിൽ ധർമ്മം ആണ്
വിചിത്ര വീര്യന് മരണപ്പെട്ടപ്പോൾ
അയാളുടെ ഭാര്യമാരിൽ കുട്ടികൾ ഇല്ലാതിരുന്നതിനാൽ സത്യവതി യുടെ ഉപദേശപ്രകാരം കുല രാജ്യ പരിപാലനത്തിന് ധർമ്മിഷ്ടണയ വ്യസനിൽ ജനിച്ച മക്കൾ ആണ് ധൃതരാഷ്ട്രർ പാണ്ഡു
അവരെ കുരുവംശം അന്നത്തെ ധർമ്മ മനുസരിച്ച് ദത്ത് എടുത്തതാണ്..
ഇവർ കുരുവംശത്തിൻ്റെ കണ്ണി ആയ വിചിത്ര വീര്യൻ്റെ ബയോളജിക്കൽ മക്കൾ അല്ല..
പക്ഷേ അന്നത്തെ ധർമ്മം അവർക്ക് രാജ അധികാരം നൽകി
കണ്ണ് കാണാൻ സാധിക്കാത്ത mooparkk ഒരിക്കലും.രാജാവ് ആകാൻ സാധിക്കില്ല
അപ്പൊൾ രാജ അധികാരം സഹോദരനായ് പാൻഡുവിനു ലഭിച്ചു.
രാജാവ് ആരാണോ അയാളുടെ മക്കൾക്ക് മാത്രമേ രാജ അധികാരം ലഭിക്കൂ..
ഭാര്യയോട് കാമം തോന്നി തൊട്ടാൽ ഹൃദയം പൊട്ടി കാറ്റ് പോകും എന്ന ശാപം കിട്ടിയതിനാൽ പാണ്ടുവിന് മക്കളെ ഉണ്ടാക്കാൻ സാധിക്കില്ല
അന്ന് നിയോഗ ധർമ്മം അനുസരിച്ച് ദേവതകളിൽ മക്കൾ ഉണ്ടായി എങ്കിലും അത് അന്നത്തെ ധർമ്മ പ്രകാരം അവർ പണ്ടുവിൻ്റെ മക്കളായി തന്നെ സകല അവകശങ്ങളോടും വളർന്നു..
പാണ്ടുവിൻ്റെ അവകാശം അയാളുടെ മക്കൾക്കും ഉണ്ട്..
അങ്ങനെ അല്ല എങ്കിൽ ഹസ്ഥിനപുരത്തിൽ ധൃതരാഷ്ട്രരുടെ മക്കൾക്കും അയാൾക്കും യാതൊരു അധികാരവും ഉണ്ടാകില്ല..
കാരണം ഇവർ ആരും വിച്ചിത്രവീര്യൻ്റെ മക്കൾ അല്ല..
എന്നതിനാൽ… പാണ്ഡവർക്ക് സകല അവകാശങ്ങളും അന്നത്തെ ധർമ്മം ഉറപ്പ് വരുത്തുന്നു..
ഇനിയും കുറെ എഴുതാൻ ഉണ്ടായിരുന്നു
പക്ഷേ മൊബൈലിൽ മലയാളം ടൈപ്പിംഗ് വശമില്ലതത്തതിനാൽ തത്കാലം നിർത്തുന്നു..samayam pole mattu ഭാഗങ്ങളും കുറിക്കാം
Bhruguve..
ഹർഷൻ ബ്രൊ
അതെ….. കാലഘട്ടത്തിന്റെ നീതി.പക്ഷെ അത് പക്ഷാഭേദം കാണിക്കുമ്പോഴാണ് പ്രശ്നം.അതാണ് ഭാരത കഥയില് എനിക്ക് വ്യക്തിപരമായി തോന്നിയത്.എന്തിന് ഒരമ്മ പോലും കണ്മുന്നിലുള്ള മക്കളിൽ ഒരാളോട് പക്ഷാഭേദം കാണിക്കുന്നത് കണ്ടതല്ലേ. ഒരു അമ്മയുടെയും അച്ചന്റെയും സ്വാർത്ഥത മൂലം
പുത്രനിലുള്ള വിശ്വാസക്കുറവ് മൂലം ഭിക്ഷ യാചിക്കുന്നതും കണ്ടു.
നീതി പക്ഷാഭേദം കാണിക്കുന്നത് അങ്ങനെ ഏത്ര കാണാൻ കഴിയും
താങ്കൽ ഉന്നയിച്ചത് 100 % സത്യമായ കാര്യങ്ങൾ തന്നെയാണ് , പക്ഷേ അവസാനം പറഞ്ഞത് യോജിക്കാൻ ആകില്ല , അടിമൾ ആയി ശരിയാണ് എന്നാലും എന്തിന്റെ പേരിലായാലും ഒരു സ്ത്രീയെ അപമാനിച്ചത് തെറ്റാത് , അവളുടെ ശാപം ഏൽക്കാതിരിക്കാൻ 13 വർഷത്തെ വനവാസം കഴിഞ്ഞു എല്ലാം തിരികെ നൽകാം എന്ന് പറഞ്ഞതാണ് . പക്ഷേ തരികെ വന്നപ്പോൾ ഒന്നും തിരികെ നൽകിയില്ല അപ്പോൾ അവർ യുദ്ധം ചെയ്തു.
ശകുനിയുടെ നിർദേശതിൽ മെത്തമായി അധർമ്മത്തിൽ അടിമെ പെട്ടുപോയ ധുര്യോധനന്റെ ഭരണം തുടർന്നാൽ നാട് നശിക്കും എന്ന് അറിയാവുന്ന കൃഷ്ണൻ ധർമ്മം സ്ഥാപിക്കാൻ ആയിരുന്നു യുദ്ധം.
പിന്നെ കർണ്ണൻ നല്ല ഒരു വ്യക്തിയായിരുന്നു , എന്നാൽ അയാൽ ഒരു സ്വാർത്ഥനായിരുന്നു , സ്വന്തം അറിവ് വേറെ ഒരാൾക്ക് പകർന്നു നൽകാൻ അയാൽ തയ്യാർ അല്ലാരിന്നു , അയാൽ അനുഭവിച്ച അപമാനം സ്വന്തം കുലം അനുഭവിക്കരുത് എന്ന് ചിന്തിച്ചിട്ടില്ല, അർജ്ജുനനെ വധിച്ച് സ്വയം മിടുക്കനാണ് എന്ന് തെളിക്കുക അത് മാത്രം ആയിരുന്നു ജീവിതക്കാലം മുഴുവൻ ലക്ഷ്യം. ധുര്യോധനന്റെ കൂടെ നിന്നത് 100 % ശരിയാണ് കർണ്ണൻ ചെയതത്
പിന്നെ കർണ്ണൻ ചെയ്തു തെറ്റ് എന്ന് പറയുന്നത് ഒരു സ്ത്രീയെ വേശി എന്ന് ആശേപിച്ചു , 5 പേരെ വിവാഹം കഴിക്കാൻ വന്ന സാഹചര്യം അറിഞ്ഞിട്ടും അങ്ങനെ പറഞ്ഞത് തെറ്റായി പോയി.
യെസ് ബ്രോ കര്‍ണ്ണന്‍ ചെയതത് മാത്രമാണ് തെറ്റ്. സ്വന്തം അമ്മയെയും ഭാര്യയെയും ഒക്കെ വെച്ച് ചൂതാട്ടം നടത്തിയ പാണ്ഡവര്‍ തന്നെ ആണ് ശെരി ???
ധുര്യോദനൻ നല്ല രാജാവായിരുന്നു ബ്രോ
ധുര്യോദനൻ ജനങ്ങളെ അടിമകളായി വെച്ചല്ല ഭരിച്ചത് , എന്റെ അറിവിൽ ജനങ്ങൾക്ക് ഒരു സ്വതന്ത്രവും നിൽകിട്ടില്ല.
അല്ല ധുര്യോദനന്റെ ആയിരുന്നു ഏറ്റവും നല്ല ഭരണം
മരിക്കുന്നതിന് മുൻപ് അർജ്ജുനനെകളിയാക്കിയത് പോലും അതുപറഞ്ഞായിരുന്നു
ധുര്യോദനൻ മരിച്ചപ്പോൾ പുഷ്പവൃഷ്ടി വരെ നടന്നു അത്രയും നല്ലതായിരുന്നു ധുര്യോദനന്റെഭരണം
സീരിയസ്ലീ ?…..
മഹാഭാരത യുദ്ധ ശേഷം വനവാസത്തിനു പോകുന്ന ധൃതരാഷ്ട്രര്‍നോട് പ്രജകള്‍ പറയുന്നുണ്ട് -അങ്ങയുടെ പുത്രന്‍ ഞങ്ങൾ പ്രജകളെ ഒരു പിതാവ് സ്വന്തം മക്കളെയെന്ന പോലെയാണ് ഭരിച്ചിരുന്നതെന്ന്. പോരാത്തതിന് ജാതി വ്യവസ്ഥയെ വെറുത്തിരുന്ന ഒരാളായിരുന്നു ദുര്യോധനന്‍ (ഈവന്‍ ഈ ധര്‍മ്മക്കാര്‍ ജാതി പറഞ്ഞ് അവഹേളിച്ചത് മഹാഭാരതത്തില്‍ പലയിടത്തും കാണാം, എന്തിന് കൃഷ്ണൻ പോലും കര്‍ണ്ണനെ സൂത പുത്രന്‍ എന്ന് വിളിച്ച് അധിക്ഷേപിച്ചിട്ടുണ്ട്).
ചരിത്രം എഴുതിയത് വിജയികളാണ്
എല്ലാ കാലഘട്ടങ്ങളിലും ,
നമ്മൾ വായിക്കപ്പെടുന്നതുമായ ഇതിഹാസങ്ങളും, ആരാധിക്കപ്പെടുന്നതും ആയ ദേവന്മാർ വിജയി ഗോത്രങ്ങളുടെ നാടോടിക്കഥയുടെ ഭാഗങ്ങളാണ്.
പാണന്മാർ പാടി നടക്കുന്ന കഥകൾ മാത്രമേ നമ്മൾ അറിയുന്നതും ഉള്ളൂ…
ശരിയാണ് ജ്വാല…… ചരിത്രം എന്നും വിജയികൾക്കൊപ്പമാണ്.പരാജയപ്പെട്ടവന്റെ ചരിത്രം ആരും ചികഞ്ഞുനോക്കാറില്ല. എന്നും വിജയിച്ചവന്റെ പക്ഷത്തുള്ള ന്യായമേ കാണാറുമുള്ളൂ. എന്തിന് ഹിസ്റ്ററി ഒന്ന് പിരിച്ചു വായിച്ചു നോക്കിയേ “ഹിസ് + സ്റ്റോറി”
അവന്റെ കഥകളാണ് ചർച്ച ചെയ്യപ്പെടുക.
അവളുടെ കഥ ആരെങ്കിലും തിരക്കാറുണ്ടോ?
ആൽബി
അന്നും ഇന്നും എന്നും എൻ്റെ ഹീറോ കർണ്ണനാണ്.
The one man army.
The loyal friend.?
?
ആ ഇന്ദ്രൻ മൈ&& കന്നംതിരിവ് കാണിച്ചോണ്ടാ…??
പിന്നെ ഡൈബം കൃഷ്ണൻ സേട്ടൻ പറഞ്ഞത് പോലെ, മാർഗമല്ലുണ്ണീ…ലക്ഷ്യമാണ് പ്രധാനം എന്നോർക്കുമ്പോഴാ….???
അതെ അജു ബ്രൊ….. ലക്ഷ്യം തന്നെയാണ് പ്രധാനം. പക്ഷെ ദൈവം അങ്ങനെ പറഞ്ഞു എന്ന് കരുതി മാർഗത്തിലുള്ള അധർമ്മത്തെ ന്യായീകരിക്കുകയും വയ്യ.
താങ്ക് യു
???
നല്ല ചോദ്യങ്ങൾ പക്ഷെ ഇതിന് ഉത്തരം നൽക്കാൻ ഞാൻ ആളല്ല എന്ന് തോന്നുന്നു…
മാർഗമല്ല പ്രധാനം ലക്‌സ്യമാണ് എന്നുള്ളത് ഈ മഹാഭാരത്തിൽ ഉള്ളതാണ് എന്നാണ് എന്റെ ചെറിയ അറിവ്…
താങ്ക് യു നൗഫു
ഈ പറഞ്ഞതൊക്കെ എനിക്കും തോന്നിയിട്ടുള്ള കാര്യങ്ങളാണ്. വീട്ടില്‍ എല്ലാവരും പാണ്ഡവരുടെ ആൾക്കാർ ആണ്,ഞാനൊഴികെ…
എനിക്ക് പണ്ടുമുതലേ പാണ്ഡവരെ ഇഷ്ടമല്ല…
കര്‍ണ്ണന്‍, ദുര്യോധനന്‍ ഇവർ രണ്ട് പേരുമാണ് മഹാഭാരതത്തില്‍ എന്റെ ഹീറോസ്.
ധര്‍മ്മം എന്ന് പറഞ്ഞു പാണ്ഡവര്‍ ചെയ്യുനത് മുഴുവന്‍ അധര്‍മ്മം…
ധര്‍മ്മ പുത്രന്‍ യുധിഷ്ഠിരന്‍ സ്വന്തം അമ്മയെയും ഭാര്യയെയും സഹോദരങ്ങളെയും വെച്ച് ചൂതാട്ടം നടത്തിയതൊക്കെ ധര്‍മ്മമാണ് എന്ന് ആരൊക്കെ എന്തൊക്കെ പറഞ്ഞു ന്യായീകരിച്ചാലും എനിക്ക് അംഗീകരിക്കാന്‍ കഴിയില്ല…
പിന്നെ അര്‍ജ്ജുനന്‍… മഹാഭാരതത്തില്‍ എന്നല്ല എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ വെറുക്കുന്ന ഒരാൾ ഇവനാണ്. ഏറ്റവും മികച്ചവന്‍ എന്ന് കൃഷ്ണൻ അടക്കം എല്ലാവരും പറയുമ്പോഴും സാക്ഷാൽ മഹാദേവന്‍ നല്‍കിയ പാശുപതം കൂടി കൈയിലുള്ള ഇവന്‍ മറ്റുള്ളവരുടെ സഹായത്തോടെ ചതിയിലൂടെ വധിച്ചത് ഇവന്റെ കഴിവുകേടായ് മാത്രമേ എനിക്ക് കാണാന്‍ പറ്റു.
പിന്നെ ദ്രോണരും, ഭീഷ്മരും… രണ്ടു പേരും കൗരവ പക്ഷത്ത് ആണെങ്കിൽ കൂടി പാണ്ഡവര്‍ക്ക് അനുകൂലമായാണ് യുദ്ധത്തിലുടനീളം നിന്നതെന്ന് അരിയാഹാരം കഴിക്കുന്ന ആര്‍ക്കും മനസിലാകും.
യുദ്ധത്തെ മൊത്തത്തില്‍ നോക്കുമ്പോള്‍ എറ്റവും കൂടുതൽ അധര്‍മ്മം പ്രവര്‍ത്തിച്ചത് പാണ്ഡവര്‍ തന്നെ. ദ്രോണര്‍,ഭീഷ്മര്‍, കര്‍ണ്ണന്‍, ദുര്യോധനന്‍ എല്ലാവരെയും ധര്‍മ്മക്കാര്‍ വധിക്കുന്നത് ചതിയിലൂടെയും,എന്തൊരു വിരോധാഭാസം ആണല്ലേ…
ഇന്ദ്രന്റെ കാര്യം ഒന്നും പറയേണ്ട, നേരിട്ട് കാണുകയാണെങ്കില്‍ ചെപ്പ അടിച്ചു പൊളിക്കാന്‍ തോന്നിയിട്ടുള്ള ഒരു ഐറ്റം.
Nb:ഇതെല്ലാം എന്റെ കാഴ്ചപ്പാടില്‍ നിന്നുള്ളതാണ് കേട്ടോ. ഓരോരുത്തര്‍ക്കും അവരുടേതായ പോയിന്റ് ഓഫ് വ്യൂ കാണുമല്ലോ…
Same here
@പാലക്കാരൻ
താങ്ക് യൂ
@നോട്ടോറിയസ്
ബ്രൊ……..
ഭൂരിഭാഗം പേരും പാണ്ഡവ പക്ഷത്തു നിന്ന് ചിന്തിക്കുമ്പോൾ തോന്നിയ ഒരു വെറും തോന്നലിൽ നിന്നും എഴുതിയതാണിത്. ഒരു ചർച്ചയാവാം എന്ന് തോന്നി. എനിക്ക് അറിയാത്ത കാര്യങ്ങൾ അറിയാമല്ലോ. കൂടുതൽ പ്രതികരണങ്ങൾക്കായി കാത്തിരിക്കുന്നു.
ആൽബി
ഞാൻ മുന്നേ പറഞ്ഞത് പോലെ മഹാഭാരതത്തെ കുറിച്ചുള്ള എന്റെ കാഴ്ചപാട് മാത്രമാണ് മുകളില്‍ കൊടുത്തിട്ടുള്ളത് .
ആദ്യംതന്നെ ഒരു കാര്യം പറയട്ടെ ഇപ്പൊൾ നമ്മൾ വായിക്കുന്നത് ഒറിജിനൽ വ്യാസമഹാഭാരതം അല്ല. മഹാഭാരതം തന്നെ ഒരുപാട് വകഭേദങ്ങള്‍ ഉണ്ട്. ഓരോന്നിലും ചില കാര്യങ്ങളൊക്കെ അല്പം വ്യത്യാസമാണ്.എങ്കിലും ബോറി edition ആണ് മിക്കവാറും ആളുകൾ വായിക്കുന്നത്. അതല്ലാതെ വേറെയുമുണ്ട്…
അര്‍ജ്ജുനനേക്കാള്‍ ഞാൻ ഏറ്റവും കൂടുതൽ വെറുക്കുന്നത് കൃഷ്ണനെയാണ്. അങ്ങേരെ പറ്റി പറയാൻ ആണെങ്കിൽ ഒരുപാടുണ്ട്.
ഒരുപക്ഷേ ഈ മഹാഭാരത യുദ്ധം നടന്നത് തന്നെ കൃഷ്ണൻ ഒരാൾ കാരണമാണ് എന്ന് പറഞ്ഞാലും തെറ്റില്ല.
പാഞ്ചാലി സ്വയംവരം നടക്കുന്നതിന് മുമ്പ് തന്റെ വരനെ കണ്ടെത്താൻ ഒരു മത്സരം ഒക്കെ നടക്കുന്നുണ്ടല്ലോ. അവിടെവെച്ചാദ്യം കര്‍ണ്ണനെ കണ്ട പാഞ്ചാലിക്ക് കര്‍ണ്ണനോട് ഇഷ്ടം തോന്നുകയും അത് മനസ്സിലാക്കിയ കൃഷ്ണൻ ജാതി പറഞ്ഞ് അവളുടെ മനസില്‍ കുത്തിത്തിരിപ്പ് ഉണ്ടാക്കുകയും ചെയ്യുന്നതായും ഒരു കഥയുണ്ട്(ഇത് പക്ഷേ അത്ര ഉറപ്പില്ലാത്ത എന്നാൽ കുറെ കേട്ടിട്ടുള്ളതുമായ കഥയാണ്). ഇനി അങ്ങനെയല്ല എന്നിരിക്കട്ടെ എന്നാലും അവിടെ പാഞ്ചാലി കര്‍ണ്ണനെ സൂതപുത്രന്‍ എന്ന് വിളിച്ച് പരസ്യമായി ആക്ഷേപിക്കുന്നതിന് കാരണക്കാരന്‍ കൃഷ്ണൻ തന്നെയാണ്.
സ്ത്രീകളെ അധിക്ഷേപിക്കുന്നത് ഞാൻ ഒരിക്കലും അംഗീകരിക്കുന്ന കാര്യമല്ല,എന്നിരുന്നാലും ഒരു തവണയല്ല പല തവണ തന്നെ പരസ്യമായി നാണം കെടുത്തിയ സ്ത്രീയോട് തനിക്ക് തിരിച്ച് പ്രതികാരം ചെയ്യാൻ അവസരം കിട്ടിയപ്പോള്‍ മുതലാക്കിയത് തെറ്റാണെന്ന് പറയാനും എനിക്ക് ആകില്ല.
മുകളില്‍ ഹര്‍ഷേട്ടന്‍ പറഞ്ഞത് പോലെ ഒരോ കാലഘട്ടത്തിലും അന്നത്തെ സാമൂഹിക വ്യവസ്ഥിതി അനുസരിച്ച് ധര്‍മ്മവും അധര്‍മ്മവും മാറിക്കൊണ്ടിരിക്കും. അങ്ങനെ നോക്കുമ്പോള്‍ അന്ന് ന്യായം പാണ്ഡവരുടെ പക്ഷത്താകാം പക്ഷേ ഇപ്പോൾ ന്യായം കൗരവ പക്ഷത്താണ് എന്നാണ് എനിക്ക് തോന്നുന്നത്.
കാരണം ഒന്നാലോചിച്ചു നോക്കൂ… യുദ്ധത്തില്‍ നേരിട്ട് പങ്കെടുക്കില്ല, ഒരു തേരാളിയായി മാത്രം നിലകൊള്ളും എന്ന് പറഞ്ഞ കൃഷ്ണൻ ചെയതതെന്ത്??
യുദ്ധത്തില്‍ ഉടനീളം കൈകടത്തി. ദ്രോണര്‍, ഭീഷ്മര്‍, കര്‍ണ്ണന്‍, ദുര്യോധനന്‍ എന്നിവരെ നേരായ രീതിയില്‍ വധിക്കാന്‍ സാധിക്കില്ല എന്ന് മനസ്സിലാക്കി ചതിയിലൂടെ വധിക്കാന്‍ മാര്‍ഗ്ഗങ്ങള്‍ നിര്‍ദേശിച്ചു കൊടുത്തു.
ശകുനി പോലും ഇത്രക്ക് വിഷമായി എനിക്ക് തോന്നിയിട്ടില്ല.
ഞാനെന്നും കൗരവർക്കൊപ്പമാണ്. ??
@കട്ടപ്പനയിലെ ഋത്തിക് റോഷൻ
താങ്ക് യു ബ്രൊ
കുരുവംശം വിചിത്രവീര്യനോടെ അവസാനിക്കുന്നു. പിന്നീടുണ്ടായത് വ്യാസന്റെ പരമ്പരയല്ലെ. എന്നിട്ടും അവസാൻ കുരുവംശ രാജാവായി പരീക്ഷിത്ത് അറിയപ്പെടുന്നു. അഥവാ ധർമ്മയോഗം കണക്കിലെടുത്താൽ പോലും ദുര്യോധനനാണു രാജസ്ഥാനത്തിനു അർഹൻ. അങ്ങനെ നോക്കിയാൽ കൗന്തേയർക്കും മാദ്രേയർക്കും കുരുവംശത്തിൽ ഇടമില്ല.
പിന്നെ വിദുരർ അദ്ദേഹം എല്ലാറ്റിനും സാക്ഷി ആയിരുന്നു.
എല്ലാം ഓക്കെ അല്ലെ.
1st
❤❤
മഹാഭാരതം എന്ന് പറഞ്ഞാൽ എപിക്ന്റെ അൽറിമേറ്റ് ആണ്
കൗരവപക്ഷം നോക്കിയാൽ അല്ലെങ്കിൽ അവരെ പഠിച്ചാൽ നമുക്ക് അവർ ആയിരിക്കും ഹീറോസ്
ധുര്യോദനനെകാൽ നല്ല ഒരു രാജാവ് ഇല്ലായിരുന്നു എന്തിന് കൃഷ്ണൻ പോലും പുള്ളിയുടെ അത്ര അതിലെ
മഹാഭാരതം അടുത്താൽ അതിലെ എല്ലാവരും ഹീറോസ് ആണ്
കുത്തിത്തിരുപ്പും തലും ഉണ്ടാകുന്ന സകുനി വരെ ഹീറോ ആണ് കരണം സകുനിക്ക് പുള്ളിയുടെതായ ന്യായങ്ങൾ ഉണ്ടായിരുന്നു അങ്ങനെ ചെയ്യാൻ
അതെ വിക്ടർ ബ്രൊ. മഹാഭാരതം കഥയില് ഓരോരുത്തരും ഹീറോ ആണ്