മഹാനദി -7 (ജ്വാല ) 1406

ആർപി മാളിലെ ഫുഡ് കോർട്ടിൽ ഇരുന്നു “ഇളനീർ ഷെയ്ക്ക് “കുടിച്ചു കൊണ്ടിരിക്കുമ്പോൾ സ്നേഹ എന്നോട് ചോദിച്ചു,

” ഏട്ടാ, ഞാനിനി ജോലിക്ക് പോകണ്ട എന്ന് പറഞ്ഞത് സത്യമാണോ….?

” എടൊ, തനിക്കെന്തിനാ മൂന്നു മാസത്തേയ്ക്ക് ഒരു ജോലി, ഞാൻ പോയി കഴിഞ്ഞാൽ തന്നെ എത്രയും വേഗം തന്നെ കൊണ്ട് പോകും.
നമ്മൾ ജീവിച്ചു തുടങ്ങിയിട്ടില്ല, നമ്മുടെ തുടക്കം അവിടെ നിന്നും ആകട്ടെ..

അവൾ പുഞ്ചിരിച്ചു, ആ ചിരിക്ക് ഒരു ഭംഗി കുറവുണ്ടായിരുന്നു…

ഞാൻ എന്ന പ്രവാസിയുടെ അവധിക്കാലം ഇന്നോട് കൂടി തീരുകയാണ്,

മനസുകൊണ്ടോ ജീവിതം കൊണ്ടോ സ്വപ്നങ്ങളെ തുടലഴിച്ചു വിടുന്ന കാത്തിരിപ്പിന്റെ അവസാനമാണ് പ്രവാസിയുടെ അവധിക്കാലം.

അമ്മയുണ്ടാക്കുന്ന നാട്ടുരുചികൾ അറിഞ്ഞ്, കിണറ്റു വെള്ളത്തിൽ കുളിച്ച്, പൂക്കളുടെ സുഗന്ധമുള്ള കാറ്റിനെ ശ്വസിച്ച്, കാഴ്ച്ചകളെ മറയ്ക്കുന്ന കെട്ടിടങ്ങൾ ഇല്ലാതെ എങ്ങോട്ട് തിരിഞ്ഞാലും ആകാശം കാണാൻ ആകുന്ന, കർക്കിടകം ആർത്തു പെയ്യുമ്പോൾ ജാലകങ്ങളിലൂടെ മഴക്കുളിരിനെ നെഞ്ചോടു ചേർത്തുറങ്ങി വാക്കിനും വരികൾക്കുമിടയിൽ എന്നെ പകർത്തി ഞാൻ ഞാനായി അവസാനിക്കുന്ന അവധിക്കാലം.

ഗൃഹാതുരതയിലേക്കുള്ള തിരിഞ്ഞു നടത്തമാണ്. എനിക്കും മറ്റൊന്നല്ല, ജനിച്ച നാടിനോട്, വളർന്നുവന്ന വീടിനോട്,
കഥ പറഞ്ഞും കവിത പാടിയും നടന്ന വഴികളോട് അറിയാതെ കൊളുത്തി വെയ്ക്കപ്പെടുന്ന ആത്മബന്ധം.

ഇപ്പോഴിതാ തൽക്കാലത്തേക്കെങ്കിലും എന്റെ ആത്മ ബന്ധത്തിന് തിരശ്ശീല വീണിരിക്കുന്നു.
വിവാഹം കഴിഞ്ഞുള്ള ആദ്യ യാത്ര, അമ്മയോടും, വിരഹ ദുഃഖം പേറി നിൽക്കുന്ന പ്രിയതമയോടും യാത്ര ചോദിച്ചു വീണ്ടും പ്രവാസത്തിലേക്ക്…



മൂന്നു മാസങ്ങൾക്ക് ശേഷം എമർജൻസി ലീവിന് നാട്ടിലേക്ക് വരാനായി ഞാൻ എയർപോർട്ടിൽ ആണ്,

42 Comments

  1. ❤️❤️❤️❤️❤️

  2. ബ്രോ ഞാൻ ആദ്യം ആയി ആണ് ബ്രോയുടെ കഥകൾ വായികുനത് ഈ കഥ വായിച്ചപ്പോൾ എനിക്ക് തോന്നിയ ഒരു പോരായിമ സാഹിത്യം ഒരു പൊടിക്ക് ഓവർ ആണ് അത് കൊണ്ട് വായിക്കാൻ കുറച്ച ബുദ്ധിമുട്ട് തോന്നി.other than that its really good.
    ഒരു വലിയ തേപ്പ് എവിടെയോ മണക്കുന്നു.

    1. അമൽ ബ്രോ,
      വായനയ്ക്ക് വളരെ നന്ദി, സാഹിത്യം അത് എന്റെ ഒരു എഴുത്തിന്റെ ശൈലിയിൽ കടന്ന് കൂടിയിട്ടുള്ളതാണ്, എങ്കിലും ഞാൻ വളരെ സിമ്പിൾ വാക്കുകൾ ആണ് ഉപയോഗിക്കാറുള്ളത് സാധാരണ, എങ്കിലും ബ്രോയുടെ അഭിപ്രായം തുടർന്നുള്ള പാർട്ടിൽ ശ്രദ്ദിക്കാം… ???

      1. ആദ്യ പാര്‍ടിലെ നിങ്ങളുടെ prologue ഞാൻ കണ്ടു.

        കുമ്പസാരം കഥയായി എഴുതാന്‍ ഗുരു പറഞ്ഞ സ്ഥിതിക്ക്, പുറമെ ഞാനും ഇതിനെ കഥയായി കണ്ടു എന്ന് മാത്രം. പക്ഷേ മനസില്‍ ഇതൊരു യാഥാര്‍ത്ഥ കഥ എന്നുള്ള ചിന്ത ഉണ്ട് ?.

        1. Comment ഇട്ട പ്ലേസ് മാറിപ്പോയി… താഴേയുള്ള comment റിപ്ലൈ ആയിരുന്നു ഇത്.

  3. Hi ജ്വാല…

    രണ്ട് മൂന്ന് മാസം മുമ്പാണ് ഇങ്ങനെ ഒരു സൈറ്റ് ഉണ്ടെന്ന കാര്യം അറിയുന്നത് തന്നെ. അതുകൊണ്ട്‌ പല തിരക്കും, ചെറിയ എഴുത്തുമായി പോകുന്നത് കൊണ്ട് കൂടുതൽ വായിക്കാനുള്ള സമയം ഒന്നും ലഭിക്കാറില്ല. ഈ സൈറ്റില്‍ ഞാൻ വായിക്കുന്ന അഞ്ചാമത്തെ കഥയാണ് നിങ്ങളുടേത്.

    ഇപ്പോഴാണ് തുടക്കം മുതല്‍ ഇതുവരെയുള്ള Parts മുഴുവനും വായിച്ച് തീര്‍ന്നത്.

    ശെരിക്കും ചെറിയൊരു ജീവിതം നിങ്ങളുടെ കഥയിലൂടെ ജീവിച്ച് തീര്‍ത്തത് പോലെയാണ് അനുഭവപ്പെട്ടത്.

    ഈ കഥയില്‍ വരുന്ന ചില സാഹചര്യങ്ങള്‍ എങ്കിലും ലക്ഷക്കണക്കിന് ജനങ്ങളുടെ യാഥാര്‍ത്ഥ ജീവിതത്തിൽ നടന്നിട്ടുണ്ട് എന്നുള്ളതിൽ തര്‍ക്കമില്ല…

    മനസ്സിനെ പിടിച്ചിരുത്തുന്ന തരത്തിലുള്ള എഴുത്തും….; പിന്നെ അതിൽ വരച്ച് കാണിച്ചിരിക്കുന്ന സന്തോഷവും, നൊമ്പരവും, ജീവിതവും എല്ലാം എന്റെ മനസ്സില്‍ തന്നെ തറച്ച് നില്‍ക്കുന്നു…

    എന്തുകൊണ്ടൊ കാരണം അറിയാത്ത ഒരു നോവ് ആദ്യത്തെ അധ്യായം തൊട്ടേ എന്റെ മനസില്‍ കടന്ന് കൂടിയിരിക്കുന്നു….

    പിന്നേ എല്ലാം കൊണ്ടും കഥ വളരെയധികം നന്നായിട്ടുണ്ട്. ❤️
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..
    സ്നേഹത്തോടെ Cyril

    1. സിറിൽ ബ്രോ,
      ഇത് ഒരു സാധാരണ കഥയായി കാണേണ്ടതില്ല, ഒരാളുടെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ അയാൾ എന്നോട് പറഞ്ഞതിനനുസരിച്ച് ഞാൻ ഒരു കഥാരൂപത്തിൽ എഴുതാൻ ഒരു സാഹസം കാണിച്ചതാണ്, ഇതിലെ മർമ്മ പ്രധാനമായ കാര്യങ്ങൾ വരും ഭാഗങ്ങളിൽ കൂടുതൽ മനസ്സിലാകും,
      വായനയ്ക്ക് വളരെ സന്തോഷം… ???

  4. ഓരോ ഭാഗത്തിലും കഥ മികച്ചു വരുന്നു.
    മൂന്നു തൊട്ട് പുനരാരംഭിച്ചപ്പോ കുറച്ച് കുറ്റം പറയാൻ ണ്ടാർന്നു.. ഹിഹി
    ഈ ഭാഗവും കഴിഞ്ഞതും നല്ല രസണ്ടാർന്നു. ആസ്വദിച്ചു വായിച്ചു. ആസ്വദിച്ചെഴുതിയത് കൊണ്ടാകണം 🙂

    //………കാഴ്ച്ചകളെ മറയ്ക്കുന്ന കെട്ടിടങ്ങൾ ഇല്ലാതെ എങ്ങോട്ട് തിരിഞ്ഞാലും ആകാശം കാണാൻ ആകുന്ന, കർക്കിടകം ആർത്തു പെയ്യുമ്പോൾ ജാലകങ്ങളിലൂടെ മഴക്കുളിരിനെ നെഞ്ചോടു ചേർത്തുറങ്ങി വാക്കിനും വരികൾക്കുമിടയിൽ എന്നെ പകർത്തി ഞാൻ ഞാനായി അവസാനിക്കുന്ന അവധിക്കാലം.
    :അസൽ

    ഉള്ളത് പറയാലോ..
    എനിക്കേ.. ഈ കഥയിൽ നിന്നും കുറേ ‘പാഠങ്ങൾ’ പഠിക്കാൻ പറ്റി.
    തെങ്ക്സ് lol.

    ആകാംഷ വരുന്നുണ്ട്.. പോരട്ടെ

    1. പിന്നെ…
      ഈ തീം….. I think, leading to something ഇൻ my mind……..

    2. റാബി,
      ഇങ്ങനെ വിശദമായി വായിച്ച് അതിന്റെ ഓരോ ഇഴകളും കീറി അഭിപ്രായം പറയുന്നതിൽ വളരെ സന്തോഷം, അടുത്ത ചില ഭാഗങ്ങളോടെ ഏറെ കുറെ മനസ്സിലാക്കാൻ കഴിയും,
      എന്നും നൽകുന്ന പിന്തുണയ്ക്ക് ഇഷ്ടം… ???

  5. കൊള്ളാം ജ്വാലേച്ചി… മനോഹരമായ അവതരണം…??

    1. കുട്ടി ബ്രോ,
      സന്തോഷം, കഴിഞ്ഞ മൂന്നു പാർട്ടിലും ഒരേ കമന്റ് തന്നെ… ???

      1. മേനോൻ കുട്ടി

        മൂന്നാം പാർട്ടിൽ ഇട്ട കമെന്റിന്റെ ക്ഷീണം മാറാത്തൊണ്ട ചേച്ചി… ???

  6. ജ്വാല ചേച്ചി

    ഈ ഭാഗവും നന്നായിട്ടുണ്ട്.❤️

    1. സയ്യദ് ബ്രോ,
      വളരെ സന്തോഷം… ❣️❣️❣️

  7. ചേച്ചി.. ഈ ഭാഗവും ഇഷ്ടായി…

    എടുത്ത് പറയാനുള്ളത് സ്നേഹയുടെ ഒര് വശപ്പിശക് തന്നെയാണ്… എവിടെയോ എന്തോ തകരാർ പോലെ…

    1. ലില്ലീസ്,
      എല്ലാ വശപിശകുകളും രണ്ട് പാർട്ടിലൂടെ മനസിലാക്കാൻ കഴിയും ഒപ്പം പറയാൻ ഉദ്ദേശിച്ച വിഷയവും വരും, വായനയ്ക്കും,കൂടെ നിന്നുള്ള പിന്തുണയ്ക്കും സ്നേഹം.. ???

  8. Mansine pidich kulukkan pona entho onnu varanullayhinte oru sujana evdyekayo…. ee jeevitham enn paranhal athanallo le…. unexpected….✌ jst cool jwlssss❤✌

    1. *B*AJ* ബ്രോ,
      വിചാരിക്കുന്നത് പോലെ അപ്രതീക്ഷിതമായി അവനുണ്ടാകുന്ന പ്രശ്നങ്ങൾ തന്നെയാണ് ഈ കഥ, വരും ഭാഗങ്ങളിൽ കൂടുതൽ വ്യക്തമാകും…
      സ്നേഹത്തോടെ… ❣️❣️❣️

  9. ജ്വാല, വായിക്കാനല്പം വൈകിയതിൽ ക്ഷമചോദിച്ചുകൊണ്ട്. വേഗത്തിലാണ് കഥയിലല്പം നർമം കയറിവന്നത്. കൂർക്കം വലിക്കുക സ്നോറിങ് തന്നെയല്ലേ? എന്നിരുന്നാലും അവൻ വിവാഹം ചെയ്തയാൾക്ക് എവിടെയോ എന്തോ ഒരു ചേരായ്ക അനുഭവപ്പെടുന്നതായി കാണാം. ഡോക്ടറെ കണ്ടില്ലെയെന്നോരാൾ എടുത്തുചോദിച്ചതും കണ്ടപ്പോഴുണ്ടായ സന്തോഷവും വേറെഎന്തിലേക്കോ വിരൽ ചൂണ്ടുന്നു. വിവാഹം കഴിഞ്ഞിട്ടുമനുഭവിക്കുന്ന ലൈംഗീകദാരിദ്രം എടുത്തുപറഞ്ഞു. അതൊരു തമാശയായികാണിച്ചുവെങ്കിലും അവസ്ഥ മോശമായിയല്ലേ! അവന്റെ ജീവിതത്തിലിനിയും ഒരുപാടുമാറ്റങ്ങൾ വരാനുണ്ടെന്ന് തോന്നി. കൂടുതലിഷ്ടമായി എന്ന് നിസ്സംശയം പറയാനാകും.
    With Love, Bernette

    1. Bernette ചേച്ചി
      ഒരു ക്ഷമാപണത്തിന്റെ ആവശ്യം ഇല്ല, ചേച്ചി ഇത് വായിക്കുമെന്ന് എനിക്കറിയാം ഏവർക്കും സമയത്തിന്റെ കുറവ് അല്ലേ?
      ചേച്ചിയുടെ സംശയം പോലെ അവന്റെ ജീവിതത്തിൽ ഇനിയും മാറ്റങ്ങൾ ഉണ്ടാകും, ഒരു പാർട്ട് കൂടി കഴിഞ്ഞാൽ ഞാൻ പ്രധാനമായും പറയാൻ ഉദ്ദേശിച്ച വിഷയത്തിലേക്ക് എത്തും, എന്റെ ഓരോ എഴുത്തും വായിച്ച് നൽകുന്ന മോട്ടിവേഷന് എന്നും സ്നേഹം മാത്രം… ???

  10. നിധീഷ്

    ???

    1. നിധീഷ്… ❣️❣️❣️

  11. Ishtaayi ee bagaavum… ❤❤
    Snehayude characteril entho oru mistake.. ??

    1. ഷാനാ,
      വരുന്ന ഭാഗങ്ങളിൽ മനസ്സിലാകും ആ വ്യത്യാസം, സ്നേഹ പൊളിയല്ലേ !!!
      സന്തോഷം വായനയ്ക്ക്… ???

  12. ശ്രീ നിള

    നന്നായിട്ട് മുന്നോട്ട് പോകുന്നു സ്നേഹക്ക് എന്തൊക്കെയോ ദുരൂഹത എന്തായാലും അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

    1. ശ്രീ നിള വരുന്ന ഭാഗങ്ങളിലൂടെ കാര്യങ്ങൾ കൂടുതൽ മനസ്സിലാകും,
      വായനയ്ക്കും, കമന്റിനും നന്ദി,… ❣️❣️❣️

  13. ഈ ഭാഗവും.,.,.നന്നായി.,.,.
    സ്നേഹയിൽ എന്തോ ഒരു വശപ്പിശക് ഫീൽ ചെയ്യുന്നു.,., ഡോക്ടർ പഴയ വല്ല കാമുകനോ മറ്റോ ആണോ.,.,.??
    സ്നേഹത്തോടെ.,.,
    തമ്പുരാൻ.,.,

    1. എല്ലാരും പാവം സ്നേഹയെ വശപ്പിശക് ആക്കുന്നു, എന്തായാലും അടുത്ത ഭാഗങ്ങളിൽ മനസിലാകും കൂടുതൽ കാര്യങ്ങൾ…
      വളരെ സന്തോഷം വായനയ്ക്ക്… ???

  14. പരബ്രഹ്മം

    ഇത്രയും പെട്ടന്ന് അടുത്ത ഭാഗം വരുമെന്ന് പ്രതീക്ഷിച്ചില്ല. നന്നായി പോകുന്നു. ബാക്കിയും പെട്ടന്ന് വരട്ടെ.

  15. ലാസ്റ്റിൽ തരിച്ചു നിന്നത് ശ്രുതിയെ കണ്ടിട്ടല്ലേ, ??… നന്നായിട്ടുണ്ട് ചേച്ചി… സമയക്കുറവ് മനസിലാക്കാം… വേഗം കൂടിയിട്ടുണ്ട്… ❤️… പ്രവാസിയുടെ ഗൃഹാത്തുരുത്തം ഉണർത്തുന്ന നൊമ്പരം ഒരു കവിത പോലെ ഫീൽ ഒട്ടും നഷ്ടം ആകാതെ പറഞ്ഞ്… സ്നേഹ മൊത്തത്തിൽ ഒരു വശപ്പിശക്.. ഡോക്ടർ ആയി വല്ല ??… അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു ?

    1. ചോദിക്കാൻ വിട്ട് പോയി… മാവേലിക്കരയിലെ ആ ഹോസ്പിറ്റൽ ഏതാ… Vsm ഓർ ശ്രീകണ്ടപുരം ??

      1. ജീവൻ നിങ്ങളുടെ അടുത്ത ഭാഗങ്ങളിൽ ഇപ്പോഴും ഉള്ള ആൾ ആണ്, ഞാൻ ഹോസ്പിറ്റൽ പറഞ്ഞാൽ അത് ഐഡന്റി ചെയ്യാൻ തീർച്ചയായും കഴിയും…

      2. പരബ്രഹ്മം

        ജീവന്റെ സ്ഥലം മാവേലിക്കര ആണോ ? ഞാൻ അവിടെ അടുത്തൊക്കെ തന്നെ ഉള്ളതാണ്.

        1. എസ്… താലൂക് മാവേലിക്കര… ചാരുംമൂട് സ്ഥലം

    2. ജീവൻ,
      ശ്രുതി ആണോ എന്നത് ഒരു വിശ്വാസം മാത്രം എല്ലാ ക്ളീഷെയും പൊളിച്ച് എഴുതും, അടുത്ത ഭാഗം കൂടി എഴുതി വച്ചിട്ടുണ്ട്, അത് കഴിഞ്ഞാൽ ഇതിന്റെ മർമ്മ പ്രധാന ഭാഗങ്ങളിലേക്ക് കടക്കാൻ, വായനയ്ക്ക് സന്തോഷം…

      1. അതെ.. വായനക് സന്തോഷം… വായിക്കാൻ ഇഷ്ടപെടുന്നു ❤️

    1. സന്തോഷം ബ്രോ..❣️❣️❣️

  16. ഇരിഞ്ഞാലക്കുടക്കാരൻ

    ഒന്നാമൻ ഞാൻ

    1. വളരെ സന്തോഷം… ?

Comments are closed.