അച്‌ഛാ,
ഞെട്ടി പിന്നിലേക്ക് നോക്കിയ അച്ഛൻ ചിരിച്ചു എന്നിട്ട് ചോദിച്ചു
നീ ഉറങ്ങിയില്ലേ?
ഇല്ല, അച്‌ഛാ,
നിന്റെ കൈയ്യിൽ കൂട്ടുകാർക്ക് വേണ്ടി വാങ്ങിയ കുപ്പി വല്ലതും ഉണ്ടോ?
ഉണ്ട്,
എന്നാൽ രണ്ട് ഗ്ലാസ് എടുക്ക്,
അച്ഛന് ഇത് എന്ത് പറ്റി? അങ്ങനെ കഴിക്കുന്ന ആൾ ഒന്നും അല്ല, ഓണത്തിനോ, വിഷുവിനോ രണ്ട് പെഗ്ഗ് അടിച്ചാൽ ആയി,
ഞാൻ അപ്പോൾ തന്നെ അടുക്കളയിൽ നിന്ന് രണ്ട് ഗ്ലാസ്സും, ഫ്രിഡ്ജിൽ നിന്ന് തണുത്ത വെള്ളവും എടുത്ത് മുറിയിലേക്ക് വന്നു.
അച്ഛൻ എന്തോ ചിന്തിച്ചു കൊണ്ട് എന്റെ മുറിയിലെ കസേരയിൽ ഇരിക്കുന്നുണ്ട്.
അച്‌ഛാ,
ങാ, നീ ഒഴിക്ക്
ഞാൻ ഗ്ലാസ്സുകൾ ടീപ്പോയിൽ വച്ച് എന്റെ അലമാരയിൽ ഇരുന്ന ഷിവാസ് റീഗൽ വിസ്കി എടുത്തു എന്നിട്ട് മൂടി പൊട്ടിച്ച് ഒരു ഗ്ലാസ്സിലേക്ക് ലേശം ഒഴിച്ചു.
നിന്റെ ഗ്ലാസ്സിൽ ഒഴിക്കുന്നില്ലേ?
എനിക്ക് വേണ്ട അച്‌ഛാ,
സാരമില്ലടോ, ഒരെണ്ണം ഒഴിക്ക്, “തന്നോടൊപ്പം എത്തിയാലവനെ താനെന്നു വിളിക്കണം ” എന്നറിയില്ലേ?
ഇരിക്ക്, അച്ഛൻ തന്നെ കുപ്പിയെടുത്ത് എന്റെ ഗ്ലാസ്സിൽ ഒരു പെഗ്ഗ് ഒഴിച്ച് എന്റെ നേരെ നീട്ടി,
കഴിക്ക്, ചിയേർസ്,
അച്ഛൻ എന്റെ ഗ്ലാസ്സിൽ മുട്ടിച്ച് ഒറ്റ വലിക്ക് ഗ്ലാസ്സിലുള്ളത് മുഴുവൻ തീർത്തു, എന്നിട്ട് ഒരു സിഗരറ്റ് എടുത്ത് കത്തിച്ചു. ഞാൻ ആകെ ഭയപ്പെട്ടു പോയി അച്ഛന്റെ വേഗത കണ്ട്.
?
jwalaappi ,,,,,,,,,,,,,,,,
nice nice nice
//അവൾ നിനക്ക് ഇണങ്ങിയ വധു ആണോ എന്ന് നീ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
പക്വതയുള്ളൊരു ചോദ്യം
അടുത്ത ഭാഗം എന്ന ചേച്ചി… തിരക്ക് ആകും എന്നറിയാം..
ജ്വാലമുഖി.,.,.,
വൈകി എന്നറിയാം.,.,
നല്ല ജോലിത്തിരക്ക് ആർന്നു.,.,.
ഈ ഭാഗവും മനോഹരമായി.,.,
അച്ഛൻ മകൻ സംസാരം ഒക്കെ സൂപ്പർ.,.,
സ്നേഹത്തോടെ.,.
തമ്പുരാൻ.,.,
??
തമ്പു അണ്ണാ,
ഞാനും വിചാരിച്ചു ഒരു വിവരവും ഇല്ലല്ലോ, എന്ത് പറ്റി എന്ന്,
തിരക്കുകൾ ഒക്കെ കുറഞ്ഞു എന്ന് കരുതുന്നു.
വായനയ്ക്ക് സന്തോഷം… ???
തിരക്കൊഴിഞ്ഞിട്ട് വേണം വായിച്ചെത്താൻ..
റാബി,
സമയം കണ്ട് വായിക്കുക, അഭിപ്രായങ്ങൾ പറയുക…
സ്നേഹപൂർവ്വം…
ഇന്നാണ് Story കണ്ടതട്ടോ… ആദ്യംമുതൽ വായിച്ചിട്ട് അഭിപ്രായം പറയാവേ…
The_Wolverine,
സമയം കണ്ട് വായിക്കുക, പ്രോത്സാഹിപ്പിക്കുക…
സ്നേഹപൂർവ്വം… ???
ജ്വാല ചേച്ചി..
ഈ ഭാഗവും നന്നായിട്ടുണ്ട്,.
പ്രണയത്തെ കുറിച്ച് അമ്മ പറഞ്ഞ കാര്യങ്ങൾ പലർക്കും ഉൾകൊള്ളാൻ കഴിയില്ലെങ്കിലും ചുറ്റും ഒന്ന് നോക്കിയാൽ കാണാൻ കഴിയുന്ന കാര്യങ്ങൾ തന്നെ ആണ്,.
മരണം വാക്കുകൾ ആയി വായിക്കുമ്പോൾ തന്നെ ഇത്ര സങ്കടം വരുമ്പോൾ അത് അനുഭവിച്ചവരുടെ വേദന ഓർക്കാൻ പോലും കഴിയുന്നില്ല.
സ്നേഹത്തോടെ
ZAYED
സയ്യദ് ബ്രോ,
എപ്പോഴും ഉള്ള സ്നേഹത്തിനു വളരെ സന്തോഷം,
ജീവിതം ഇങ്ങനെ ഒക്കെയാണ്, അപ്രതീക്ഷിതമായി വന്നു ചേരുന്ന ദുരന്തങ്ങൾ കഥ പൂർണമാകുമ്പോൾ മനസ്സിലാകും അയാൾ ചവിട്ടി നടന്ന പാതകൾ എങ്ങനെ ആയിരുന്നു എന്ന്,
സ്നേഹം…
Chechi…
Aadyamaayi vaayikaan vaigayathin oru sorry..
Inn ivide keriyapol homepageil mugalil chechinte kadha kanadapol aan vaayikaan thoniyath, enthaayalum vayichath veruthe aayilla… Nalloru avatharana reedi. Sherikum oru feel good stry…. Oru fantasyo, thrillingum onnimilaathe oraalude jeevithathil nadakunna ella baagavum kaanichu thannu.
Ishtaayi.. Ottum thanne bore adippikaathe eyuthi..
Nannayitund ?
ഷാനാ,
വളരെ സന്തോഷം വായനയ്ക്ക്, സമയം കിട്ടുമ്പോൾ കഥയുടെ ആദ്യ ഭാഗങ്ങൾ കൂടി വായിച്ചാൽ നന്ന്,
ഒരാളുടെ ജീവിതം എന്റെ ശൈലിയിൽ എഴുതാൻ ഒരു ശ്രമം നടത്തുകയാണ്…
കൊള്ളാം ജ്വാലേച്ചി… മനോഹരമായ അവതരണം…??
കുട്ടി ബ്രോ,
വളരെ സന്തോഷം… ???
നിധീഷ്
ജ്വാലാ ……
ഇതുവരെ വായിച്ച് തുടങ്ങിയിട്ടില്ല , ജോലി തിരക്കും എഴുത്തിന്റെ തിരക്കും കാരണം വായന തീരെ ഇല്ല എന്ന് തന്നെ പറയാം . സമയം പോലെ വായിച്ച് അഭിപ്രായം പറയാം ….
വിച്ചൂസ്,
സമയം കണ്ട് വായിക്കുക, ഒരു സാധാരണ കഥയാണ്, ഒരാളുടെ ജീവിതം എന്റേതായ ശൈലിയിൽ എഴുതാൻ ശ്രമിക്കുന്നു…
ചേച്ചി… എന്ത് പറയണം എന്നറിയില്ല..
ഈ ഭാഗം ഇഷ്ടമായി എന്ന് പറയുന്നതിനേക്കാളും ഈ ഭാഗം എന്നെ സങ്കടപ്പെടുത്തി എന്ന് വേണം പറയാൻ ?.
വിഷമിപ്പിച്ചു കളഞ്ഞു. ?.
അമ്മയുടെ ഓരോ വാക്കുകളും… മനസ്സിൽ ഒരുപാട് ചിന്തകളുണർത്തി….
എന്തൊക്കെയുണ്ടായിട്ട് എന്താ ല്ലേ… ഒര് നിമിഷം.. എല്ലാം ഇല്ലാതാകും…
അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു
സ്‌നേഹം
?
Ly,
സാധാരണ കഥകൾ പോലെ ഇതിനെ വളച്ചൊടിക്കാൻ കഴിയില്ലലോ? പിന്നെ എന്റേതായ ഒരു ശൈലിയിൽ ഒരു പുനരാവിഷ്‌ക്കരിക്കാൻ ആണ് ഞാൻ ശ്രമിക്കുന്നത്,
എപ്പോഴും കൂടെ നിന്ന് വായിക്കുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്യന്നതിന് വളരെ സന്തോഷം…
ചേച്ചി,
ഇന്നാണ് 4 ഭാഗവും വായിച്ചത്…….
ഒരു മൂന്ന് ഉറ്റ സുഹൃത്തുകളിൽ തുടങ്ങി, അവരുടെ വിവാഹം ഒക്കെ കഴിയുമ്പോൾ വരുന്ന മാറ്റങ്ങൾ…….
സ്വന്തം കുടുംബം അവരുടെ സ്നേഹം…. അതിന്റെ ഇടക്ക് ജോലിയുടെ കാര്യങ്ങൾ… പിനീട് പ്രവാസത്തിൽ എത്തുന്നു……
അവിടുത്തെ ജീവിതം, അവിടെ മൊട്ടിട്ട പ്രണയം ?…
അനിയത്തിയുടെ കല്യാണം……. ഒരു അച്ഛന്റെ ആ സമയത്തെ മാനസികാവസ്ഥ ഒക്കെ കാണിച്ചു തന്നു.ഒരു ഏട്ടന്റെ സ്നേഹവും കണ്ടു, അവൾ പടിയിറങ്ങുമ്പോൾ മനസ്സിൽ ഉണ്ടാവുന്ന വിങ്ങലും കണ്ടു്.
ഈ ഭാഗത്തു അവന്റ അമ്മയുടെ ആ വാക്കുകൾ ഒരു യഥാർത്ഥ ജീവിത യാത്രയേ തന്നെ വരച്ചു കാട്ടിയ പോലെ തോന്നി…. പാവം അവനു ഒന്നും പറയാൻ പോലും പറ്റിയില്ല…
അതിന്റെ ഇടയിൽ അനിയത്തിക്ക് വന്ന ആ ദുർവിധി അത് ഒരു വിഷമം ഉണ്ടാക്കി…..
ഇതു തന്നെ ആണല്ലോ ജീവിതം ?….
പിന്നെ ചേച്ചിയുടെ ഈ രീതി,ഈ എഴുത്തു ശൈലി ഇതു ശെരിക്കും ഇഷ്ടപ്പെട്ടു ?.
എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ചേച്ചി…..
With Love ?
Octopus,
ഇത് ഒരു സംഭവ കഥയാണ്,ഒരാളുടെ ജീവിതം, അത് ഞാൻ എന്റേതായ ശൈലിയിൽ എഴുതി ചേർക്കുന്നു എന്ന് മാത്രം.
വായനയ്ക്ക് വളരെ സന്തോഷം ബ്രോ… ???
?
Oh jwalssss task task?? jeevitham engane aanenn veendum ormapeduthunnu….always unexpected….
*B*AJ* ബ്രോ,
ഇത് ഒക്കെ തന്നെയല്ലെ ജീവിതം, അപ്രതീക്ഷിതമായി വന്നു ഭവിക്കുന്ന ദുരന്തങ്ങൾ, ഞാൻ അതിന്റെ അന്തസത്ത ചോരാതെ എഴുതാൻ ശ്രമിക്കുന്നത്. വളരെ സന്തോഷം തുടക്കം മുതൽ കൂടെ നിന്ന് പിന്തുണ തരുന്നതിനു…
സ്നേഹം..
ജ്വാല, പറയാൻ വാക്കുകളെ തിരയേണ്ടിവരുന്നു. മരണം ജോലിയുടെ ഭാഗമായൊത്തിരി കാണാറുണ്ട്. എന്നിരുന്നാലും അത് വാക്കുകളിൽ കൂടെയറിയുമ്പോൾ വല്ലാതെയൊന്ന് നോവുന്നു. ജീവിതമങ്ങനെയാണല്ലോഅല്ലെ.
With Love, Bernette
ചേച്ചി,
ഇതൊക്കെയല്ലേ ജീവിതം, അപ്പോൾ ആ ദുരന്ത മുഖത്ത് ഉണ്ടായിരുന്ന സുഹൃത്തിന്റെ മാനസികാവസ്ഥ എന്തായിരിക്കും?
വളരെ സന്തോഷം വായനയ്ക്ക്…
Malayalapuzhayil evideya aa veedu?
Devaraj prathap varma,
ഇത് ഒരു ജീവിത കഥയാണ്, പല കഥാപാത്രങ്ങളും ഇന്നും ജീവിച്ചിരിക്കുന്നതും. പലരെയും പല പേരുകളിൽ ആണ് ഇവിടെ എഴുതിയിരിക്കുന്നത്. അത് കൊണ്ട് കൂടുതൽ വിശദീകരിക്കുന്നത് ശരിയല്ലല്ലോ? അവരുടെ ഐഡന്റിറ്റി വെളിപ്പെടാതെ ഇരിക്കട്ടെ…
വളരെ സന്തോഷം വായനയ്ക്ക്…
ചേച്ച്യേ.
സത്യം പറയാലോ… ഇന്നാ ഞാൻ ഈ കഥ കാണുന്നെ.
എക്സാമിന്റെ ടെൻഷൻ കൊണ്ട് നടക്കുവാ… അതുകൊണ്ട് മാത്രം തല്ക്കാലം പിന്നേക്ക് മാറ്റിവെക്കുന്നു.
വായിച്ചിരിക്കും… ഉറപ്പ് ?
കുട്ടൂസ്,
എക്സാം കഴിഞ്ഞു സമാധാനമായി വായിക്കുക, ചില ജീവിതങ്ങളുടെ നേർ കാഴ്ചയാണ്, അതിൽ അമാനുഷികത ഒന്നുമില്ല, പച്ചയായ ജീവിതം ആവിഷ്‌ക്കരിക്കാൻ ഒരു ശ്രമം… ?
അസാദ്ധ്യ വികാരവിചാരവർണ്ണനകൾ. വിവാഹ പ്രായമെത്തിയ മകളുള്ള അച്ഛന്റെ നെഞ്ചിലെ തീ ( നൊമ്പരം ) വ്യക്തമായി മനസ്സിലാക്കാൻ സാധിച്ചു. സന്ദീപിന്റെ അമ്മ ഈ ഭാഗത്ത് നിറഞ്ഞു നിന്നു എന്ന് തന്നെ പറയാം , പ്രണയത്തെയും അനുബന്ധിച്ചുള്ള വിവാഹത്തേയും പറ്റിയുള്ള അവരുടെ വിശദീകരണം യാഥാർത്ഥ്യം തന്നെയെന്ന് ചുറ്റും നിരീക്ഷിച്ചാൽ മനസ്സിലാകും. അവസാനം സംഭവിക്കുന്ന വാഹനാപകടം ദുഃഖമുളവാക്കുന്നതാണെങ്കിലും മദ്യകുപ്പി കണ്ടെടുത്തു എന്ന സൂചന , മദ്യപിച്ച് വാഹന മോടിച്ചു വരുത്തി വച്ചതാണോ എന്ന് സംശയം മുനിപ്പിക്കുന്നതാണ്. മദ്യപിച്ച് വാഹനം ഓടിക്കുന്നത് അപകടകരവും കൂടാതെ നിയമ ലംഘനവുമാണ്. കൂട്ടുകാരനാണെങ്കിലും യാത്രാവേളയിൽ ഡ്രൈവർക്ക് ഒരിക്കലും മദ്യപിക്കാൻ അവസരം കൊടുക്കരുത് എന്ന് പ്രത്യേകം ഓർമ്മിപ്പിക്കുന്ന സന്ദേശവും വേണമെങ്കിൽ ഉൾക്കൊള്ളാൻ പറ്റും. സസ്നേഹം കൈലാസനാഥൻ
കൈലാസനാഥൻ ചേട്ടാ,
കഥയെ അതിന്റെ പൂർണമായ അർഥങ്ങൾ മനസ്സിലാക്കിയുള്ള വായനയ്ക്ക് വളരെ സന്തോഷം,
ചില ജീവിതത്തിന്റെ നേർ കാഴ്ചകൾ എഴുതുമ്പോൾ പലതും ദുഖങ്ങളിലൂടെയാണ് സഞ്ചരിക്കുന്നത്.
ഒത്തിരി സ്നേഹം… ???
ചേച്ചി…. തിരക്ക് കാരണം വായിക്കാത്തതാണ്… ഉടൻ തന്നെ വായിക്കാ
ഡികെ,
തിരക്കുകൾ ഒക്കെ കഴിഞ്ഞു സമയം കണ്ട് വായിക്കുക. ഒരാളുടെ ജീവിതം എഴുതാൻ ഒരു ശ്രമം… ???
എന്താരുന്നു ചേച്ചി ഈ പാർട്ട്…ജീവിതത്തിൽ എല്ലാം ഉള്ളവൻ ഒറ്റയടിക്ക് ഇല്ലാതെ ആകുന്ന അവസ്ഥ…ആസാധ്യ എഴുത്ത്…. അമ്മയുടെ ഉപദേശം… പ്രണയത്തിന്റെ ഓരോ ഘട്ടം വർണിച്ചത്…. മനോഹരം എന്ന് പറഞ്ഞാൽ മതിയാകില്ല… അതി മനോഹരം… ആ ആക്സിഡന്റ്, മരണം… എന്തൊരു വിങ്ങൽ ആണ് മനസ്സിൽ… ആരോ അടുത്ത ആൾക്ക് സംഭവിച്ചത് പോലെ… Pure relastic ഫീൽ.. എല്ലാം കണ്ണിനു മുൻപിൽ വന്നത് പോലെ…നന്ദി ചേച്ചി…
ജീവൻ,
വളരെ സന്തോഷം, ഒപ്പം ഈ കഥയ്ക്ക് മാക്സിമം വായനക്കാരിലേക്ക് എത്തിക്കാൻ ശ്രമിച്ചതിനും നന്ദി,
ഇത്രയും ദുരന്തങ്ങൾ അനുഭവിച്ച എന്റെ സുഹൃത്തിനെ എന്ത് പറയും. ആ ദുഃഖങ്ങൾ ഞാൻ നിങ്ങളിലേക്ക് എന്റേതായ ശൈലിയിൽ പങ്ക് വയ്ക്കുക മാത്രമാണ് ചെയ്യുന്നത്…
ഹൊ..എന്തൊരു അവസാനം ആണ്.. ജീവിതം പലപ്പോഴും ഇങ്ങനെ ആണ്.. അർക്ക് എന്ത് സംഭവിക്കും എന്ന് ഒരു ഊഹവും ഇല്ല.. വളരെ ഇഷ്ടമായി ഈ ഭാഗം.. അവസാനം കുറച്ച് നുമ്പരപെടുതി..
സ്നേഹത്തോടെ
ഇന്ദൂസ്,
ഓരോ ദുരന്തങ്ങൾ അപ്രതീക്ഷിതമായി നമ്മുടെ ഇടയിലേക്ക് വന്നെത്തുമ്പോൾ ആണ് ജീവിതത്തിന്റെ മറ്റൊരു മുഖം നമ്മുടെ മുന്നിൽ ദൃശ്യമാകുന്നത്,
വളരെ സന്തോഷം വായനയ്ക്ക്…
???