ഞാൻ ചോദ്യ ഭാവത്തിൽ നോക്കി,
” പേന ഒന്ന് തരുമോ..?
ഞാൻ പേന കൊടുത്തു ക്യൂവിൽ സ്ഥാനം പിടിച്ചു, കുറച്ചു കഴിഞ്ഞപ്പോൾ പെൺകുട്ടി പേന തിരികെ തന്ന് താങ്ക്‌സും പറഞ്ഞു പോയി. എന്റെ ഊഴത്തിനൊടുവിൽ പൈസ അടച്ച് ഞാൻ ഇറങ്ങി,
ബാങ്കിന്റെ ഓരോ പടികൾ ചവിട്ടി ഇറങ്ങി ഇടത് വശത്തുള്ള സ്റ്റുഡിയോയും കടന്ന് മുന്നോട്ട് നീങ്ങി, പെട്ടന്നാണ് എന്റെ കാലുകൾ എന്തോ തട്ടി തെറിപ്പിച്ചു,
ഞാൻ പെട്ടന്ന് അതിലേക്ക് നോക്കി, സ്ത്രീകൾ ഉപയോഗിക്കുന്ന തരം ചെറിയ പഴ്സ് ആയിരുന്നു അത്. ഞാൻ കുനിഞ്ഞു അതെടുത്തു. ചെറിയ നീല മുത്തുകൾ പിടിപ്പിച്ച ചെറിയൊരു പഴ്സ്, ഞാൻ ചുറ്റും നോക്കി, പരിസരത്ത് ആരുമില്ല,
വിറയ്ക്കുന്ന കൈകളോടെ ഞാൻ അത് തുറന്നു നോക്കാനായി സിബിലേക്ക് കൈകൾ വച്ചു…
നീല മുത്തുകൾ ഉള്ള ചെറിയ പഴ്സിന്റെ സിബ്ബിൽ പിടിച്ച് തുറന്നു, അതിന്റെ ഉള്ളിലേക്ക് കൈ ഇട്ടു, ചുരുട്ടി വച്ചിരിക്കുന്ന ഏതാനും നോട്ടുകൾ,
പിന്നെ ഒരു സേഫ്റ്റി പിന്നും, കറുത്ത സ്ലൈഡും കിട്ടി,
കൈ വീണ്ടും ഉള്ളിലേക്കിട്ട് നോക്കി ഒന്നും ഇല്ല, അപ്പോഴാണ് പഴ്‌സിന്റെ സൈഡിൽ ചെറിയ മറ്റൊരു ഉറ ,
ഞാൻ അത് തുറന്നു ഒരു മരുന്നിന്റെ പ്രിസ്‌ക്രിപ്‌ഷൻ ആണ് ഒപ്പം ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയും, ഞാൻ ഫോട്ടോയിലേക്ക് നോക്കി, നീണ്ട കണ്ണുകളും നിറയെ മുടിയും ഉള്ള ഒരു സ്ത്രീയുടെ ഫോട്ടോ ആണ്, ഏകദേശം ഇരുപത്തി എട്ട് വയസ് അടുപ്പിച്ചു വരും.
മരുന്നിന്റെ പ്രിസ്‌ക്രിപ്‌ഷനിൽ നോക്കി, ഇത് ആരുടേതാണെന്ന് തിരിച്ചറിയാൻ യാതൊരു വഴിയും ഇല്ലല്ലോ ദൈവമേ,
പേഴ്സിൽ ഉണ്ടായിരുന്ന നോട്ടുകൾ മറിച്ചു നോക്കി ഏകദേശം മൂവായിരം റിയാൽ ഉണ്ട്.
പ്രിസ്‌ക്രിപ്‌ഷൻ തിരിച്ചു നോക്കിയപ്പോൾ അതിൽ പെൻസിൽ കൊണ്ട് എഴുതിയിരിക്കുന്നു ശ്രീ ധന്യ ഒപ്പം ഒരു ഫോൺനമ്പറും…
❤️❤️❤️❤️❤️
//കാർട്ടൂൺ പെറുക്കി എടുക്കുന്ന ചില കറുത്ത പെണ്ണുങ്ങൾ കടന്ന് പോയത് ഒഴിച്ചാൽ ആരുമില്ല.
ഇത് മനസ്സിലായില്ലല്ലോ..
Nice
ചേച്ചി… ഒര് വിവരോം ഇല്ലല്ലോ.. എവിടെപ്പോയി ?
Chechi evideya… No vivaram
♥♥♥
???
Jwlsss…. oru flowyil angane vayichu theernnpoyi…. so simple…. keep going….
100% ആത്മാർത്ഥതയോടെ കാത്തിരിക്കുന്നു വായിക്കുന്ന സുഖം… അതും വായന ദിനം ആയ ഇന്ന് തന്നെ ❤️
Enn vayanaadinam aano??
അതെ
ജ്വാലേച്ചി ❤❤❤
വളരെ വിഷത്തോടെ ആണ് ഈ മുന്നഭാഗത്തിന് അഭിപ്രായം പറയുന്നത്… കാരണം വേറെ ഒന്നും അല്ല, എനിക്ക് ഏറ്റവും ഇഷ്ടമുള്ള എഴുത്തുകാരി ഈ കഥയോട് കൂടി ഇവിടുത്തെ എഴുത്തു അവസാനിപ്പിച്ചു പോകുന്നു എന്ന് കഴിഞ്ഞതവണ comt sectionil എഴുതിയിരിക്കുന്നത് കണ്ടു… കൂടാതെ എഴുതി തുടങ്ങിയത് കൊണ്ട് മാത്രമാണ് ഇത് പൂർത്തീകരിക്കാൻ ശ്രമിക്കുന്നത് എന്നും പറഞ്ഞിരുന്നു. ആ തീരുമാനത്തെ സദൂകരിക്കാൻ തക്ക വണ്ണം പെട്ടന്ന് അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എഴുതിയ പാർട്ട് ആയിട്ടാണ് എനിക്ക് തോന്നിയത്.
ഞാൻ മുമ്പ് പല തവണ ചേച്ചിയോട് പലതരത്തിൽ ആവർത്തിച്ചു പറഞ്ഞ ചേച്ചിടെ സ്വസിദ്ധമായ സൃഷ്ട്ടിയെ മനോഹരമായി ദൃശ്യവൽകരിച്ചുകൊണ്ട് വായനാകരിലേക്ക് ഒഴിക്കിവിടാനുള്ള കഴിവ് ഇത്തവണ കണ്ടില്ല… അതുകൊണ്ട് മോശമായി എന്ന് കരുതരുത്. എഴുതിയതത്രയും വായിച്ചുപോകാൻ ഒരുതരത്തിലും ബുദ്ധിമുട്ടില്ലായിരുന്നു… എന്നാലും ജ്വലച്ചിയുടെ എഴുത്തായി ഉൾകൊള്ളാൻ കഴിയുന്നില്ലായിരുന്നു. ആ ആവിഷിക്കരണം ഓരോ വരിയിലൂടെയും പറഞ്ഞുപോകുന്ന ഡീറ്റൈലിങ് അതൊക്കെ നഷ്ടപ്പെട്ടപ്പോൾ എന്തോ ഒരു വിഷമം!?
ഒരുപാട് പ്രതീക്ഷകളോടെ വളരെ കഷ്ടപ്പെട്ടാണ് ഓരോ ഭാഗങ്ങളും എഴുതി ഞങളുടെ മുൻപിലേക്ക് എത്തിക്കുന്നത് എന്ന് അറിയാം… ആകെ ഉള്ള പ്രതിഫലം like and comt ആയിരിക്കാം അതുകൊണ്ട് തന്നെ സ്വന്തം സൃഷ്ടിക്ക് വേണ്ടത്ത്ര അഗീകാരം ലഭിക്കാത്തത് ഏതൊരു എഴുത്തുകാരിലും വേദന ഉണ്ടാക്കാം എന്ന് അറിയാഞ്ഞിട്ടല്ല… പക്ഷെ ചേച്ചിയെ സ്നേഹിക്കുന്ന ചേച്ചിയുടെ കഥകൾ ഇഷ്ടപെടുന്ന, നെഞ്ചിലേറ്റുന്ന ഞങ്ങളെ പോലെ ഒരുപിടി വായനക്കാരുടെ മനസ്സ് ചേച്ചി കാണാതെ പോകരുത്… നിങ്ങളെ പോലെ വിരലിൽ എണ്ണാവുന്നവർ ഉള്ളതുകൊണ്ട് മാത്രമാണ് ഈ സൈറ്റ് ഇപ്പോഴും ഇങ്ങിനെ നിലനിന്നു പോകുന്നത്… അതൊരിക്കലും വിസ്മരിക്കരുതേ….??
ഈ പാർട്ടിലെ ഒരുപാട് കാര്യങ്ങൾ പ്രെഡിക്റ്റബിൾ ആയിരുന്നു…ഏങ്കിലും അതൊന്നും വായനയെ ആലോസരപെടുത്തിയില്ല.. വളരെ നന്നായി തന്നെ ആ സിറ്റുവേഷൻസ് മൈന്റൈൻ ചെയ്തിട്ടുണ്ട്. പേന ചോദിച്ച പെൺകുട്ടി അല്ല പേഴ്സിന് ഉടമയെന്നും ശ്രുതി ശ്രീയുടെ അനുജത്തി ആകുമെന്നും ചിലങ്കയോടുള്ള വിദ്വേഷം അവരുടെ ജീവിതത്തിലെ എന്തെങ്കിലും അത്യാഹിതം ആയിരിക്കും എന്നൊക്കെ മുൻകൂട്ടി വിചാരിച്ചിരുന്നത് അതുപോലെ ആയി വന്നു. പിന്നെ.. .ആകെ തോന്നിയ ഒരു സംശയം…, അത് ശ്രുതി ഫോൺ വിളിച്ചു ചിലങ്കയോട് തനിക്കുള്ള വിരോധത്തിന്റെ കാരണം സന്ദീപിനോട് പറഞ്ഞതിനോട് ഉള്ള ലോജിക് എന്താണെന്നു മനസിലായില്ല… ആ നാടകത്തിനു ശേഷം അവിടെവച്ചു തന്നെ പറയാവുന്നതല്ലേ ഉണ്ടായിരുന്നുള്ളു. ഫോൺ വിളിച്ചു താൻ മനസിക രോഗി ഒന്നും അല്ലെന്ന് പറയേണ്ട ആവശ്യമുണ്ടായിരുന്നോ ?
അപ്പൊ മുകളിൽ പറഞ്ഞതിൽ എന്തെങ്കിലും തരത്തിൽ വിഷമം തോന്നിയെങ്കിൽ സാദരം ക്ഷമിക്കുക… വിമർശിക്കാനും അംഗീകരിക്കാനും ഒരുപോലെ അർഹത ഉണ്ടെന്ന് കരുതുന്നതുകൊണ്ട് പറഞ്ഞതാണ്… സുരേഷ് ഏട്ടൻ ത്രിശൂർ വേണം എന്ന് പറഞ്ഞത് പോലെ ഞങ്ങൾക്ക് വേണം ജ്വലച്ചിയെ… ഞങ്ങൾ ഇങ് എടുക്കുവാ… ?
സസ്നേഹം ?
-MeNoN KuTtY
???
Superb… Orupad ishtamayi❤️❤️❤️… Nannayitund chechi… Aranu nirthathe phonil viliche.. Kadha mood full sruthy vannu uplift ayi… Orupadu ishtamayi.. Sneham matram❤️?
ജീവൻ,
വളരെ സന്തോഷം, കൂടെ നിന്ന് എഴുതാനുള്ള ഊർജ്ജം പകർന്നു തരുന്നതിനു എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. അടുത്ത ഭാഗത്തോട് കൂടി കഥ വേറെ ഒരു ട്രാക്കിലേക്ക് മാറും,…
എന്തൊന്നു ചേച്ചി … നന്ദി ഞങ്ങള്‍ അല്ലേ പറയണ്ടേ … അല്ലേലും ചേച്ചി ഒരു അനിയനോടു നന്ദി പറയണ്ട ആവശ്യം ഇല്ല
ജ്വാലയുടെ ആരാധികയാണ് ഞാൻ. കഴിഞ്ഞ ദിവസങ്ങളിലെ തിരക്കുകൾഅല്പം ഒഴിവായപ്പോൾ ഇന്നൊരു ഓഫ് എടുത്തിരുന്നു. ഇതാണ് ആദ്യം വായിച്ചതും. മൂന്ന് ഭാഗമൊരുമിച്ചു വായിച്ചുവെങ്കിലും എനിക്കൊരു ഒഴുക്ക്കുറവ് ഒന്നും അനുഭവപ്പെട്ടില്ല എന്ന് പറയാനാകും. ശ്രുതി എന്ന ആൾ അവന്റെ മനസ്സിൽ കയറിയല്ലേ. ഇതൊരു ജീവിതകഥയും കൂടെയാണ് എന്നറിഞ്ഞപ്പോൾ വല്ലാത്തൊരാകാംഷ. വരുന്ന ഭാഗമാൽപ്പം വൈകിയാലും വായിക്കുമെന്നുറപ്പ് നൽകുന്നു.
With Love, Bernette
Bernette,
ചേച്ചിയുടെ സന്തോഷം പകരുന്ന കമന്റ് വായിച്ചപ്പോൾ തന്നെ ഹൃദയം നിറഞ്ഞു. ഒരിക്കലും ഈ കഥ സാധാരണ പ്രണയ കഥകൾ പോലെ കാണരുത്, ജീവിതം അല്ലേ പല പ്രതീക്ഷകളും നമ്മൾ വിചാരിക്കുന്നത് പോലെ ആകണം എന്നില്ല, സന്തോഷം ചേച്ചി ഇത്തരം വാക്കുകൾ ആണ് തുടരാനുള്ള ഊർജ്ജം തന്നെ…
ഈ ഭാഗവും നന്നായിരുന്നു. ഒന്നിനുമല്ലാതെ എന്തിനോ തോന്നിയൊരിഷ്ടം …… എന്ന ഗാനം ആ രംഗത്തിന് നന്നായി ചേർന്നു നിൽക്കുന്ന ഒന്നായിരുന്നു. തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.
കൈലാസനാഥൻ ചേട്ടാ,
എപ്പോഴും കൂടെ നിന്ന് പ്രോത്സാഹിപ്പിക്കുന്നതിൽ വളരെ സന്തോഷം.. ഉടനെ തന്നർ തുടർഭാഗം ഉണ്ടാകും…
ജ്വാലേച്ചി… ?
ഈ ഭാഗവും ഇഷ്ടായി… നല്ല ഒര് ഒഴുക്കിൽ തന്നെയാണ് കഥയുടെ നീക്കം…
ശ്രുതി… നല്ല ഒരു ഇന്ട്രെസ്റ്റിംഗ് ക്യാറക്ടർ തന്നെയായിരുന്നു.. ഇനി എന്തൊക്കെ സംഭവിക്കും എന്നറിയാൻ
കാത്തിരിക്കുന്നു………
സ്നേഹം
?
Ly,
വളരെ സന്തോഷം വായനയ്ക്ക്, ശ്രുതിയും, സന്ദീപും അവരുടെ ഇടയിലുള്ള ജീവിതങ്ങൾ ഒക്കെ വരും ഭാഗത്ത് കൂടുതൽ വ്യക്തമാകും…
Jwala..
Ee part valare നന്നായിരുന്നു.. ശ്രുതിയുടെ entry kathaye അല്പം കൂടി intersting aaki.. avalude സംസാരവും എല്ലാം എനിക്ക് ഇഷ്ടമായി.. അവൻ ഇനി അവളോട് പ്രണയം തുറന്ന് പറയുമോ.. എന്ന് അറിയാൻ കാത്തിരിക്കുന്നു.. snehathode ❤️
ഇന്ദൂസ്,
ഒരു സാധാരണ കഥ പോലെ വായിച്ച് പോകരുത്, നമ്മുടെ പ്രതീക്ഷകൾക്ക് അപ്പുറം ഉള്ള കാര്യങ്ങൾ ആകും സംഭവിക്കുന്നത്, ഒരാളുടെ ജീവിതം എങ്ങോട്ടെന്ന് വരും ഭാഗങ്ങളിൽ കൂടുതൽ വ്യക്തമാകും…
? like
വിഷ്ണു… ???
ഈ ഭാഗവും.,.,.
വളരെ നന്നായിട്ടുണ്ട്.,.
ശ്രുതി ആരാണ്.,.. അവളുടെ റോൾ എന്താണ്.,.,. എന്നൊക്കെ അറിയാനായി കാത്തിരിക്കുന്നു.,.,.
സ്നേഹം.,.,
തമ്പു അണ്ണാ,
വരും ഭാഗങ്ങളിൽ കൂടുതൽ വ്യക്തമാകും, ശ്രുതിയും, അവരുടെ റോളും, വായനയ്ക്ക് സന്തോഷം…
ജ്വാല ചേച്ചി
ഈ ഭഗവും നന്നായിട്ടുണ്ട്. കഴിഞ ഭാഗം ബാങ്കിലെ പെൺകുട്ടിയിൽ നിർത്തിയത് കണ്ടപ്പോൾ ആ കുട്ടി ആയിരിക്കും നായിക വിചാരിച്ചു.
ശ്രുതി യുടെ ക്യാരക്ടർ ഇഷ്ടമായി.
അവർ ഒന്നിക്കുമോ ഇല്ലയോ എന്നറിയാൻ കാത്തിരിക്കുന്നു.
സ്നേഹത്തോടെ
ZAYED ❤️
സയ്യദ് ബ്രോ,
ഞാൻ ആദ്യമേ പറയട്ടെ, നിങ്ങൾ ആരും വിചാരിക്കുന്ന രീതിയിൽ അല്ല കഥ മുന്നോട്ട് പോകുന്നത്. കഥയാണെങ്കിലും ഇത് ഒരു യാതാർത്ഥ ജീവിത കഥയാണ് മൂല കഥയിൽ നിന്ന് വ്യതി ചലിക്കാൻ ആവില്ലലോ, എങ്കിലും എവർക്കും സംതൃപ്തി പകരുന്ന അവസാനം ആകും ഇത് എന്ന് ഉറപ്പുതരാം, ബാക്കി ഒന്നും പ്രതീക്ഷകൾക്ക് അപ്പുറം ആണ്. തുടർന്നും വായിക്കുമ്പോൾ മനസ്സിലാകും.
സന്തോഷം ഈ വായനയ്ക്ക്…