മല്ലിമലർ കാവ് – 1 51

ഏകദേശം ഒരു കിലോമീറ്ററോളം മെയിൻ റോഡാണ്. അത് കഴിഞ്ഞുള്ള ഇടുങ്ങിയ മൺപാതയിലൂടെ രണ്ടു കിലോമീറ്ററോളം നടന്നു വേണം മല്ലിമലർ കാവിലെത്താൻ….

ഏകദേശം ഒരു കിലോമീറ്ററോളം വഴി വിജനമാണ്. വഴിയുടെ ഒരു വശം സർക്കാർ വനവും. മറുവശം മുടിഞ്ഞുകിടക്കുന്ന വിശാലമായൊരു മനപറമ്പുമാണ്…

അതിനാൽ തന്നെ റോഡിന്റെ ഇരുവശങ്ങളിലും. പടർന്നു പന്തലിച്ചു നിൽക്കുന്ന പടുകൂറ്റൻ മരങ്ങളാണ്. പകൽപോലും സൂര്യൻ കടന്നു ചെല്ലാൻ മടിക്കുന്ന ആ പ്രദേശം. ഒരു ആത്മഹത്യാ മുനമ്പായാണ് അറിയപ്പെടുന്നത്…

പലപല പ്രായക്കാരുടെ ജീവനുകൾ അവിടെ പൊലിഞ്ഞിട്ടുണ്ടെങ്കിലും. എല്ലാം തന്നെ ആത്മഹത്യ എന്ന നാമം നൽകി. എഴുതി തള്ളുകയായിരുന്നു…

മല്ലിയുടെ മരണത്തൊടെയാണ് മല്ലിമലർ കാവ് എന്ന ഓമന പേരിൽ. ആ ഗ്രാമം അറിയപ്പെടാൻ തുടങ്ങിയത്….

കാരണം ഇപ്പോൾ വിജനമായ മനപ്പറമ്പിലെ ഇടിഞ്ഞ് തകർന്ന് മുടിഞ്ഞു കിടക്കുന്ന. ആ മനയിലെ ഏക പെൺതരിയായിരുന്നു മല്ലി….

അവളാണ് അവിടെ ആദ്യമായി ആത്മഹത്യ ചെയ്തത്. മകൾ മരിച്ച ദുഃഖത്തിൽ മല്ലിയുടെ അച്ഛനും, അമ്മയും ആത്മഹത്യ ചെയ്യുകയായിരുന്നു. എന്നാണ് അറിയപ്പെടുന്നത്. സത്യം ഇപ്പോഴും തീണ്ടാപ്പാടകലെയാണ്….

കരിനീല മിഴിയുള്ള മല്ലി. അവൾ ആരും കൊതിക്കുന്ന വശ്യ മനോഹരിയായിരുന്നു. അതിനാൽ തന്നെ അവളിലേക്ക് അലിഞ്ഞു ചേരാൻ കൊതിക്കാത്ത. ഒരു ഞരമ്പ് രോഗികളും. ആ ഗ്രാമത്തിൽ ഉണ്ടായിരുന്നില്ല…..

പക്ഷേ എല്ലാവരേയും കൊതിപ്പിച്ചു കൊണ്ടവൾ കടന്നു പോകുമെങ്കിലും. ആരിലും അലിയാനുള്ള അലിവുള്ളവളായിരുന്നില്ല മല്ലിയെന്ന ആ കൊച്ചു സുന്ദരി….അവളാണ് നേരം ഇരുട്ടി വെളുക്കും മുമ്പേ മനപ്പറമ്പിലെ പാലമരത്തിൽ ഒരു മുഴം കയറിൽ തൂങ്ങിയാടിയത്. തൂങ്ങിയാടുന്ന അവളുടെ തുറിച്ച കണ്ണുകളിലെ തീക്ഷ്ണത ആരുടെ മനസ്സിലും ഒരു ഭയം കൊരിയിടും….

മല്ലിയുടെ മരണത്തിന് ശേഷം പിന്നെയും പല ജീവനുകൾ ആത്മഹത്യ എന്നപേരിൽ. അവിടെ പൊലിഞ്ഞു വീണു….

മല്ലിയാണ് കാരണം. അവളുടെ ആത്മാവ് ഇപ്പൊഴും ഗതികിട്ടാതെ പ്രതികാര ദാഹിയായ് ഈ ഗ്രാമത്തിൽ അലഞ്ഞു തിരിഞ്ഞ് നടക്കുണ്ട്. എന്നാണ് ഗ്രാമവാസികളുടെ വിശ്വാസം…

അതിനാൽ തന്നെ നേരം കെട്ട നേരത്ത് കൂട്ടിനാരുമില്ലാതെ. ഒറ്റപ്പെട്ടയാത്രകൾ ആരും തന്നെ നടത്താറില്ല….

2 Comments

  1. *വിനോദ്കുമാർ G*

    തുടക്കം സൂപ്പർ ❤

  2. വായിക്കാൻ ആകാംക്ഷ തോന്നുന്നുണ്ട്.

    അടുത്ത ഭാഗം വേഗം വരും എന്ന പ്രതീക്ഷയിൽ…

Comments are closed.