മല്ലിമലർ കാവ് – 1 51

Mallimalar Kavu Part 1 by Krishnan Sreebhadhra

“അവസാനത്തെ വണ്ടിയും കടന്നു പോയി. ഇനിയും കാത്ത് നിൽക്കുന്നതിൽ അർത്ഥമില്ലെന്ന് ഹർഷന് തോന്നി. നേരിയ നിലാവെട്ടത്തിൽ വിജനമായ വഴിയിലൂടെ. അയ്യാൾ ശീക്രം നടന്നു…

അയ്യാളുടെ മനസ്സിനുള്ളിൽ ഭയം കൂട് കൂട്ടി തുടങ്ങി. അവസാനത്തെ വണ്ടിയിൽ ആരേങ്കിലും ഉണ്ടാകും എന്ന് വിശ്വസിച്ച വിഡ്ഢിയായ തന്നോട് തന്നെ അയാൾക്ക് പുച്ഛം തോന്നി…

ഇനി മൂന്ന് കിലോമീറ്റർ ഒറ്റയ്ക്ക് താണ്ടണം വീട്ടിലെത്താൻ. ആരേങ്കിലും കൂട്ടിനില്ലാതെ എങ്ങിനെ ആ കടമ്പ കടക്കും….

ഉള്ളിൽ എന്തെന്നില്ലാത്ത ഒരു പരവേശം. അല്പം വെള്ളം കിട്ടിയിരുന്നെങ്കിൽ തൊണ്ട വരണ്ടു പോകുന്നു…

ഹർഷൻ വഴിയരികിലേക്കി ചാഞ്ഞു നിന്ന മരചില്ലയിൽ നിന്ന്. അല്പം ഇലകളൂരി വായിലിട്ട് ചവച്ചു…

ഭാഗ്യം പുളിയിലയാണെന്ന് തോന്നുന്നു. പുളിരസം. വായിൽ വെള്ളമൂറാൻ തുടങ്ങി. വായിൽ നിറഞ്ഞു വന്ന ഉമിനീർ ഹർഷൻ പതിയേ നുണഞ്ഞിറക്കി. വരണ്ട തൊണ്ടയിലൂടെ ഉമിനീർ കിനിഞ്ഞിറങ്ങിയപ്പോൾ. ഹർഷന് വളരെ ആശ്വാസം തോന്നി….

വഴിയരികിലെ ഒറ്റപ്പെട്ട വീടുകളിലെ വിളക്കുമരങ്ങൾ എപ്പഴേ മിഴികൾ പൂട്ടി. ഒരു മെഴുകുതിരി വെട്ടം പോലും കൈവശം കരുതാത്തതിൽ ഹർഷന് വളരെ അധികം വേദന തോന്നി….

വണ്ടിയിറങ്ങിയ ഉടനെ തന്നെ വീടണയാൻ നോക്കേണ്ടതായിരുന്നു. വെറുതെ മനസ്സിൽ തൊന്നിയ പൊട്ടത്തരം.ആരേങ്കിലും ആവാസാന വണ്ടിയിൽ തന്റെ ഗ്രാമത്തിലേക്ക് ഉണ്ടാകും എന്നുള്ളത് . ആരും ആശിച്ചു പോകും. ആ ഗ്രാമത്തിലേക്ക് രാത്രിയിലെ യാത്രക്കൊരു കൂട്ട്…

? മല്ലിമലർ കാവ് ഗ്രാമം ? പച്ച പരിഷ്കാരങ്ങൾ ഇതുവരെ എത്തി നോക്കാത്ത ഒരു സുന്ദര ഗ്രാമം….

മാങ്കൊല്ലി സെന്ററിലെ ചുരുക്കം ചില കടകളാണ് ആ ഗ്രാമവാസികളുടെ ഏക ആശ്രയം. ഒരു വിധം എല്ലാം തന്നെ ഗ്രാമവാസികൾ ഗ്രാമത്തിൽ തന്നെ നട്ടു നനച്ച് ഉണ്ടാക്കുന്നുണ്ടെങ്കിലും.ഇല്ല്യാത്ത പലതിനും മാങ്കൊല്ലിയെ ആശ്രയിക്കേണ്ടി വരും….

ദൂരേ സിറ്റിയിലേക്ക് മാങ്കൊല്ലിയിൽ നിന്ന് രണ്ടോ മൂന്നോ ബസാണുള്ളത്. അവസാന വണ്ടി പത്തു മണിക്കാണ് അതിനു മുന്നേ തന്നെ മിക്കതും. മാങ്കൊല്ലി അങ്ങാടി ഉറങ്ങിയട്ടുണ്ടാകും…

മാങ്കൊല്ലി സെന്ററിൽ നിന്നും മല്ലിമലർ കാവിലേക്കുള്ള യാത്ര. വളരെ ദുർഘടം പിടിച്ചതാണ്….

2 Comments

  1. *വിനോദ്കുമാർ G*

    തുടക്കം സൂപ്പർ ❤

  2. വായിക്കാൻ ആകാംക്ഷ തോന്നുന്നുണ്ട്.

    അടുത്ത ഭാഗം വേഗം വരും എന്ന പ്രതീക്ഷയിൽ…

Comments are closed.