മറക്കാത്ത എന്റെ ബാല്യം 29

*100 രൂപ*

ഞാൻ ആകെ മൊത്തം പേടിച്ചു നിക്കുകയാണ് എവിടെയാണ് പൈസ പോയതെന്ന് ഒരു എത്തുമ്പിടിയും കിട്ടുന്നില്ല കളിക്കാൻ പോകുമ്പലെ ഉമ്മ പറഞ്ഞതാണ് സൂക്ഷിക്കാൻ 100 രൂപ ഉണ്ട് 1കിലോ പഞ്ചസാര യും പച്ചരിയു വാങ്ങണം എന്ന് കളിച്ചു കഴിഞ്ഞപ്പോൾ കാണുന്നില്ല
അല്ലേലും കളിക്കുമ്പോൾ ഒന്നും ഓർമ കാണില്ല
വീട്ടിലേക് വന്നാൽ പൊതിരെ അടി ആയിരിക്കും എന്തൊക്കയോ മനസ്സിൽ ഇട്ടു ഞാൻ അങ്ങനെ ഇരിക്കുകയാണ് ചങ്ക് ചെങ്ങായിമാരിൽ നിന്നു കടം വാങ്ങാൻ സാധിക്കില്ല ഓരോരുത്തർക്കും കൊടുക്കാൻ ഉള്ളതാണ് ഈ 5 ആം ക്ലാസ്സിൽ പടിക്കുന്നതിനിടയിൽ ഇത് എത്രാമത്തെ തവണ ആണെന്ന് എനിക് തന്നെ പിടിയില്ല
ഓട്ടകയ്യ ആണ് പൈസ കയ്യിൽ കിടക്കില്ല
അവസാനം ഒരുവഴി കിട്ടി ഈ ഉച്ച സമയത്തു മലയിൽ കയറുക അണ്ടി യോടിക്കുക
സംഭവം മോഷണം ആണ് പക്ഷെ സ്വന്തം പിതാവിന്റെ തൊടിയിൽ നിന്ന് കക്കുന്നത് ആ സമയത്തു എനിക് മോഷണം ആയി തോന്നിയില്ല
അല്ലേലും മൂപ്പർ ഇതൊക്കെ ഉണ്ടാക്കുന്നത് നമുക്കു വേണ്ടി തന്നെ അല്ലെ
അങ്ങനെ അബ്സക്കെന്റെ കടയിൽ അണ്ടി വിറ്റ് ആകെ മൊത്തം 80 രൂപ കിട്ടി
അതിൽ അഡ്ജസ്റ് ചെയ്തു രണ്ടു 910 ഗ്രാം വീതം വാങ്ങി എന്നാലും ധാരാളം ഉറുമ്പ് കടി കിട്ടി കാലും കയ്യും ചുകന്നിരിക്കുന്നു
എങ്കിലും സമാധാനം ആയി അങ്ങനെ ഓരോന്നു ആലോചിച്ചു വീട്ടിലേക് നടക്കുമ്പോൾ മുറ്റത്ത് തന്നെ ഉമ്മ ഉണ്ട് വല്യ ദേഷ്യത്തിൽ ആണ് കൈ പിറകിൽ ഒളിപ്പിക്കുന്നു കേറി വന്ന പാടെ ഞാൻ വീടിനു ചുറ്റും രണ്ടുവട്ടം ഓടി മുതുകടിന്റെ കയ്യിൽ മാജിക് വടി കാണുന്ന പോലെ ഞാൻ അപ്രത്യക്ഷൻ അവൻ നോക്കി
അതും നടന്നില്ല
പിന്നെ പിടിച്ചു രണ്ടണം കിട്ടി സത്യത്തിൽ സമാധാനമായി രണ്ടണം കിട്ടിയുള്ളൂ ഇതിലും കൂടുതൽ കിട്ടേണ്ടതാണ് കാരണം മോഷണം ആണ് അതിനേക്കാൾ വലിയ സംശയം ഉമ്മ എങ്ങനെ ഇത് അറിഞ്ഞു
ഞാൻ ഒന്നും പറഞ്ഞിട്ടില്ല ആകെ മൊത്തം സംശയം ഇനി അണ്ടി ഒടിക്കുന്നത് ഇവരാരെങ്കിലും കണ്ടോ
ഇത്രേ കഷ്ടപെട്ടിട് അധ്വാനിച്ചു കൊണ്ടുവന്ന സാധനം ഉമ്മ പരിശോധിക്കുന്നുണ്ട്
എന്നിട്ട് എന്നോട് ഒരു ചോദ്യം മോനെ അനക് എവിടുന്ന് കിട്ടിയെടാ ഈ പൈസ ആദ്യം ഒക്കെ ഉമ്മ തന്ന നൂറ് രൂപ അണന്നൊക്കെ പറഞ്ഞോക്കി ഒന്നും ഏറ്റില്ല പിന്നെ ഞാൻ ജവാസിൽ ചങ്ക് തന്നത് ആണന്നു പറഞ്ഞോക്കി അവസാനം സത്യം മുഴുമനും പറഞ്ഞപ്പോൾ
ഉമ്മ പറഞ്ഞു ഇങ്ങനെ ഒരു മണ്ടനെ ആണല്ലോ പടച്ചോനെ ഇങ്ങള് എനിക് തന്നത്
ഇതു കേട്ട് എനിക് കലിപ്പ് കയറി ഇല്ലെങ്കിൽ ചെക്കന്മാർ ശുപ്പാണ്ടി എന്ന ഇരട്ടപെരു തന്നതഎനിക് പിടിച്ചട്ടില്ല
് ഇപ്പം ഉമ്മ കൂടി
എടാ ചോറ്ററി വാങ്ങാൻ പറഞ്ഞിട്ടുണ്ട് ഇജി എന്തിനാ പച്ചീരി വാങ്ങികൊണ്ട്ട് വന്നത്
അതു എന്റെ മറവി ആണന്നു വെക്കാം
പക്ഷെ
പൈസ യും സഞ്ചിയും കൊണ്ടു പോകാതെ ഇജി എങ്ങനെ സാധനം വാങ്ങാനാണ് ബുദുസ്
അതാ ഉമ്മാന്റെ കയ്യിൽ 100 രൂപ
അതിലെ ഗാന്ധിജി എന്നെ നോക്കി ഇലിക്കുന്ന പോലെ തോന്നി
കൂടാതെ ഉറുമ്പ് കടിച്ചോടത് ചെറിയ വേദനയുംആകെ ചമ്മി
പിറ്റേന്ന് നല്ല ചൂടുള്ള ആവി പറക്കുന്ന പുട്ട് തിന്നുമ്പോൾ ഈകും കഥ ഇനി ആരും അറിയാൻ ബാക്കിയില്ലായിരുന്നു എല്ലാ ബ്ലഡി അയൽവാസികൾ എല്ലാം അറിഞ്ഞിരുന്നു
കൂടാതെ അണ്ടികള്ളൻ എന്ന പേരും ഉഷാർ

Updated: December 5, 2017 — 7:18 pm