മരുപ്പച്ച [നൗഫു] 1074

 

എന്നെ കൊണ്ട് പറ്റുമെന്നത് പോലെ…”

 

അവരുടെ കൈയിൽ ഉണ്ടായിരുന്ന കുറച്ചു പൈസ കൊണ്ട് കുറച്ചു സാധനങ്ങൾ അവിടുന്നും ഞാൻ വാങ്ങിച്ചു കൊടുത്തു..

 

“പെട്ടിയെല്ലാം കെട്ടി കൊടുത്തു…

 

അവരോട് യാത്രയും പറഞ്ഞു ഇന്ഷാ അള്ളാഹ് നാട്ടിൽ വെച്ച് കാണാമെന്ന പ്രാർത്ഥനയോടെ ആ ഹോട്ടലിൽ നിന്നും പുറത്തേക് ഇറങ്ങാൻ നേരത്തായിരുന്നു ഒരുമ്മ എന്നെ പുറകിൽ നിന്നും വിളിച്ചത്..

 

കുട്ടിയെ…

 

ഒന്ന് നിക്കുമോ…? “

 

ഞാൻ തിരിഞ്ഞു നിന്ന് ആ ഉമ്മയെ നോക്കി കൊണ്ട് ചോദിച്ചു..

 

“എന്താ ഉമ്മാ…??”

 

“മോനേ എനിക്ക് ഇവിടെ ആരുമില്ല…

 

എന്റെ മോന്റെ കുട്ടികൾ ഉണ്ട് വീട്ടിൽ…

 

ഓർക് കുറച്ചു സാധനങ്ങൾ വാങ്ങിക്കണം..

 

പെട്ടന്നുള്ള യാത്ര ആയത് കൊണ്ട് പൈസ ഒന്നും മാറ്റാൻ കഴിഞ്ഞില്ല..

 

വിമാനം കയറുമ്പോൾ ഉസ്താദ് പറഞ്ഞത് ഞാൻ കേട്ടതും ഇല്ല…

 

ഇപ്പൊ കയ്യിലുള്ള പൈസ മാറ്റിക്കാൻ ഉസ്താദിനോട് പറയാൻ എന്തോ പേടി തോന്നുന്നു..

 

ആളൊരു ചൂടാനാണേ…?

 

മോന്ക് സമയം ഉണ്ടേൽ ഈ പൈസ ഒന്ന് മാറ്റി തരുമോ എനിക്ക് കുറച്ചു സാധനങ്ങൾ വാങ്ങിക്കാനാണ്…

 

എന്റെ കുട്ടികൾ ഉമ്മൂമ്മ കൊണ്ട് വരുന്നതും കാത്തിരിക്കാണ് നാട്ടിൽ…”

 

ആ ഉമ്മ അതും പറഞ്ഞു പ്രതീക്ഷയോടെ എന്നെ നോക്കി…

 

“ഉമ്മാ……

 

സമയം ഒരുപാട് ആയല്ലോ… ഇന്നിനി മാറ്റുവാൻ കഴിയുമോ എന്നറിയില്ലല്ലോ..

 

ഞാൻ ഫോൺ എടുത്തു ഡിസ്പ്ലേയിലെ സമയം നോക്കി കൊണ്ട് പറഞ്ഞു..

 

സമയം രാത്രി മൂന്നരയോളം ആയത് കൊണ്ട് തന്നെ അപ്പൊ പൈസ മാറ്റി റിയാൽ ആക്കുവാൻ കഴിയുമോ എന്ന് എനിക്കറിയില്ലായിരുന്നു.

 

മാത്രമല്ല ഞാൻ ജിദ്ദയിൽ ആയത് കൊണ്ട് തന്നെ മക്ക അത്ര പരിചയവും ഇല്ലായിരുന്നു.. “

 

“ഞാൻ പറഞ്ഞതും ഉമ്മാന്റെ മുഖത് നിരാശ നിറയുന്നത് ഞാൻ കണ്ടു..

 

സമയം ഒരുപാട് ആയല്ലേ..

 

ഞാൻ ഈ കടയൊക്കെ തുറന്നിരിക്കുന്നത് കൊണ്ട് തന്നെ… പൈസ മാറ്റുന്ന കടയും തുറന്നു വെച്ചിട്ടുണ്ടാവുമെന്ന് കരുതി..

 

സാരമില്ല മോനേ..

 

മോൻ പൊയ്ക്കോ ഞാൻ രാവിലെ ആരെ കൊണ്ടെങ്കിലും മാറ്റിക്കാം.. “

 

ഉമ്മ അതും പറഞ്ഞു നിരാശയോടെ തിരികെ നടക്കാൻ തുടങ്ങിയപ്പോൾ ഞാൻ ചോദിച്ചു..

 

“ഉമ്മാ കയ്യിൽ എത്രയുണ്ട്..

 

ഞാൻ മാറ്റി റിയാൽ തന്നാൽ മതിയോ ഉമ്മാക്ക്…”

 

കയ്യിലുള്ള റിയാൽ കൊടുത്തു…ഉമ്മ ആഗ്രഹിച്ച സാധനങ്ങൾ വാങ്ങിച്ചോട്ടെ എന്ന് കരുതി ഞാൻ ചോദിച്ചു…

 

ഉമ്മാക്ക് ആ വാക്ക് കേട്ടാൽ മതിയായിരുന്നു എന്ന് തോന്നുന്നു..

 

സന്തോഷം കൊണ്ട് എന്നെ നോക്കി.. ഉമ്മ കൈയിൽ ചുരുട്ടി വെച്ചിരുന്ന നോട്ടുകൾ എനിക്ക് നേരെ നീട്ടി…”

Updated: November 25, 2024 — 12:15 pm

6 Comments

  1. വല്ലാത്ത ഒരു ഫീൽ നൽകിയ കഥ. അറിയാതെ കണ്ണ് നിറഞ്ഞ് പോയി. നമുക്ക് ചുറ്റും ആഗ്രഹ കൂമ്പാരങ്ങളുമിയി വിങ്ങി പൊട്ടുന്ന ഒരു പാട് ഹൃദയങ്ങളുണ്ട് അവർക്ക് ഒരു അശ്വാസ മാവാൻ നമുക്കെല്ലാം സാധിക്കട്ടെ…..

  2. ആത്മാവിൽ തൊടുന്ന
    ജീവിതം സംഘർഷങ്ങളുടെയും
    ബന്ധങ്ങളുടെയും ബന്ധനങ്ങളുടെയും
    കഥകൾ ഏതു മരുഭൂവിലിരുന്നാണേലും
    എഴുതി വർണ്ണ വസന്തത്തിൻ
    മരുപച്ചയും മലർവാടിയും പടയ്ക്കുവാൻ
    പടച്ചോൻ കഴിഞ്ഞാൽ പിന്നെ
    ഇൻ്റിക്കാ ഇങ്ടെ കൈപ്പടയ്ക്കെ കഴിയൂ.

    അവസാന രംഗം ശരിക്കും
    സന്തോഷംകൊണ്ട് കണ്ണു നയിച്ചു കളഞ്ഞു.
    Simple writing but
    Powerful like JAVA
    -ഏതോ സിനിമയിൽ പറഞ്ഞ പോലെ.
    സസ്നേഹം
    സംഗീത്

  3. കണ്ണും മനസ്സും നിറഞ്ഞെടോ ❤️

  4. ഈ കഥ വായിച്ചപ്പോൾ കണ്ണുനീർ വന്നു, അത്രയും ഹൃദയഹാരിയായിരുന്നു.

  5. നിങ്ങളെ ഇപ്പോൾ ഈ വഴിക്കൊന്നും കാണാറില്ലല്ലോ.. ❤❤❤

Comments are closed.