പാരമ്പ്യരം കാത്തു സൂക്ഷിക്കേണ്ട
ഇടത്തരം മലയാളി ആണിന്, പ്രണയം
എന്ന മധുരം,മഴയിൽ കുതിർന്ന് പറക്കുന്ന തൂവാനത്തുമ്പികളുടെ സ്വപ്നാനുഭവം
മാത്രമായി മാറുമ്പോൾ……………………!
“പോയ് വരൂ.. നിങ്ങൾ പോയ് വരു..
എന്ന് പാടുന്ന ഉൻമാദ രാത്രികളിലെ
കുറുനരികളുടെ ശബ്ദ താളത്തിൽ
മയങ്ങിയുണരുന്ന ലഹരി നുരയുന്ന സീസണുകൾ മാടി വിളിക്കുമ്പോൾ……..!
നൻമയുളള തിങ്കളാഴ്ചകളുടെ വ്രതശുദ്ധി
ജീവിതം ധന്യമാക്കുമെന്ന് കരുതി ജീവിച്ച്
..ജീവിത സായാഹ്നം അപരിചിതമായ ആ
ഞായറാഴ്ച പ്രാർത്ഥന ചൊല്ലിയുണർന്ന്
ഉറങ്ങേണ്ടി വരുന്ന മാതൃ ഹൃദയത്തിനോട്
ചേർന്ന് കാലം അന്ധാളിക്കുമ്പോൾ………!
അങ്ങനെയങ്ങനെ…………………..;
ജീവിച്ച് മരിക്കുന്ന
പച്ച മനുഷ്യരുടെ ചിരിയും കണ്ണീരും
അനുഭവങ്ങളിൽ കുഴച്ച് കഥ വിളമ്പിയ
ഒരാളെ സ്വപ്നലോകം മാത്രം കൈമുതൽ ആയുള്ള ഗന്ധർവനോട് ഉപമിച്ചത് ശരിയോ…!?
പലപ്പോഴുംകാലത്തിന് മുൻപേ സഞ്ചരിച്ച
കഥാ അനുഭവങ്ങളായിത്തീർന്നത് കൊണ്ട് ,
Wwey..
കഥകളെ സംബന്ധിച്ചുള്ള വരികൾ ?
സൂപ്പർ Nice.
പത്മരാജൻ എന്ന് എവിടെയെങ്കിലും എഴുതിയ ചിത്രങ്ങൾ തേടിപ്പിടിക്കുമായിരുന്നു.
മോഡിപിടിപ്പിക്കാത്ത ആ എഴുത്തുകൾ ഇഷ്ട്ടമാണ്.
വിട്ടുപോയവ അനുഭവിക്കാനും സഹായകം.
Tq
എഴുത്തുകൾ കോളേജിലെ ബെഞ്ചുകൾക്കടിയിലുണ്ടാകും മിക്കപ്പോഴും.
Thu** വായിക്കുമ്പോലാണ് ലവന്മാർ അത് വായിക്കുന്നത്.
കൂടെയിരിക്കുന്നവർ ക്ലാസുകൾ നടക്കുമ്പോഴും വായിച്ചിരിക്കും. ചില വരികൾ കാണുമ്പോൾ അന്താളിച്ചു കാണിച്ചു തരും.
പക്ഷെ ഞാൻ വായിച്ചിട്ടില്ല. ഹഹഹ
അദ്ദേഹത്തിെന്റെ പ്രസിദ്ധികരിക്കാത്ത
ചില എഴുത്തുകൾ Mtbmiയിൽ
വായിച്ചു. അതിൽ പോലും
എന്തൊക്കെ വിഷയങ്ങൾ ആണ്
വൈവിധ്യത്തോടെ.!
പലപ്പോഴും പച്ചയ്ക്ക് പറഞ്ഞത്
കൊണ്ടാവാം.. ബഞ്ചിനടിയിൽ
പോയത്………?
കാലഘട്ടം അങ്ങെനെ ആയിരുന്നേ!
? സ്നേഹം
എല്ലാവരും ഓർക്കുമ്പോൾ ……
ഞാനും ചെറുതായി ഒന്ന് ഓർത്ത്
പോയതാ……?
പലേപ്പോഴും പ്രണയ കഥകളാണ്
കൊട്ടിഘോഷിക്കാറുള്ളതെങ്കിലും……
ജീവിതത്തിന്റെ പല അവസ്ഥകളും
മനോഹരമായി വരച്ചിട്ടതാണല്ലോ
അവയുടെ പ്രത്യേകതകൾ!
അതെല്ലാം ഒന്നിനൊന്ന് വ്യത്യസ്തവും!?
വളരെ സന്തോഷം റാബി..?
ഡാർക്കു..?
പത്മരാജൻ എന്ന അതുല്യ കലാകാരന്റെ സർഗ്ഗശേഷിയുടെ ചെറിയൊരു ലേഖനത്തിലൂടെ മനോഹരമായി അവതരിപ്പിച്ചു.. കാലത്തിന് മുൻപേ സഞ്ചരിച്ച ചിത്രങ്ങളാണ് അദ്ദേഹത്തിന്റെ ഒട്ടുമിക്ക സൃഷ്ടികളും.. ഒരു ചട്ടക്കൂടിൽ നിന്ന് തിരിയാതെ മനുഷ്യന്റെ വ്യത്യസ്ത വികാര വിചാരങ്ങളെയും, വ്യത്യസ്ത വിഭാഗത്തിൽ ജീവിച്ചു പോന്ന പച്ചയായ മനുഷ്യരെയുമാണ് ആ കലാകാരൻ നമുക്ക് സമ്മാനിച്ചിട്ടുള്ളത്.. ഇനിയും എഴുതുക.. ആശംസകൾ?
ഹായ് മനു സ് …….;
എല്ലാവർക്കും പ്രിയപ്പെട്ട പപ്പേട്ടനായ
അദ്ദേഹത്തിന്റെ ഓർമദിനത്തിൽ…
ഒന്ന് ചിന്തിച്ചത് ഇങ്ങെനെ
എഴുതിപ്പോയതാണ്………..
കഥകളുടെ ഈ സൈറ്റിൽ;കഥകളുടെ
തമ്പുരാനെക്കുറിച്ച് ഒന്നു സൂചിപ്പിക്കുന്നത്
ഉചിതമായി തോന്നി…..
അതെ…വ്യത്യസ്ത മനുഷ്യർ… വ്യത്യസ്ത കഥകൾ!
വായിച്ചതിൽ വളരെ സന്തോക്ഷം?
???
ഇതൊരു തിരിച്ചു വരവാണോ അതോ ഇനിയിങ്ങോട്ടു വരില്ലെന്ന് പറയാതെയുള്ള പറച്ചിലാണോ? ???
എന്ത് തന്നെയായാലും സംഗതി കൊള്ളാം പങ്കെട്ടാ.??? ആദ്യ വായനയിൽ മനസിലാക്കാൻ കുറച്ചു ബുദ്ധിമുട്ടിയെങ്കിലും ??? രണ്ടാം വായനയിൽ ബുദ്ധി കുറച്ചൊക്കെ തെളിഞ്ഞു. പക്ഷെ ശരിക്കും പകച്ചത് മൂന്നാം വായനയിലാണ് ???
പേരും ഉള്ളടക്കവുമായിട്ടുള്ള ബന്ധം മൂന്നു വായനയിലും കൃത്യമായി മനസിലാകാത്തതാണോ അല്ലെങ്കിൽ ഞങ്ങൾക്കായി എന്തെങ്കിലും സന്ദേശം ഒളിപ്പിച്ചു വെച്ചതാണോ, ഒട്ടും പിടികിട്ടിയില്ല കേട്ടോ.. ???
സത്യം പറഞ്ഞാൽ അങ്ങനെയും ഒരു
ഉദ്ദേശ്യം ഉണ്ടായിരുന്നു ഋഷി. മനുഷ്യന്റെ കാര്യം അല്ലേ……..??
ഒരു കഥ പോലെ എഴുതാനാണ്
തലക്കെട്ട് തുടങ്ങിയത്. പിന്നെ അത്
നടക്കില്ലാന്ന് മനസിലായപ്പോൾ പെട്ടന്ന്
തട്ടിക്കുട്ടി ഇങ്ങെനെയാക്കി!
[ഈ വാമ്പു നെ ഒക്കെ സമ്മതിക്കണം
എത്ര പെട്ടന്നാണ് എഴുതി വിടുന്നത്?]
ഋഷി അത് മനസിലാക്കിയതിൽ വളരെ
സന്തോഷം……………..!?
നമുക്കിവിടെ പറയാതെ പറയാനല്ലേ
പറ്റു…….?
കാര്യങ്ങൾ വരുന്ന പോലെ വരും…..?
വെറുതെ കാട് കയറി നമ്മൾ ഓരോന്ന്
ചിന്തിച്ച് കൂട്ടുന്നു…………!!!!!?
പത്മരാജൻ ഒരു സംവിധായകൻ എന്നതിലുപരി നല്ല എഴുത്തുകാരനായിരുന്നു. വ്യത്യസ്തമായ കഥകൾ പറയുന്നതാണ് ഒരു എഴുത്തുകാരനന്റെ വിജയം. പരിശോധിച്ചാൽ അറിയാം അദ്ദേഹത്തിന്റെ ഒരു സിനിമയും മറ്റൊരു സിനിമയും തമ്മിൽ യാതൊരു ബന്ധവുമില്ലായിരുന്നു. പുതിയ തലമുറ പോലും പറയാൻ മടിയ്ക്കുന്ന കാര്യങ്ങളാണ് അദ്ദേഹം അന്നത്തെ കാലഘട്ടത്തിൽ സംസാരിച്ചത്. അത്രമാത്രം വിപ്ലവകരമായിരുന്നു പ്രമേയങ്ങൾ, അദ്ദേഹത്തിന്റെ ഓർമയ്ക്ക് മുന്നിൽ ഒരു പിടി അശ്രുപൂക്കൾ…
നുറ്റ ശതമാനം ഇത് പറയാൻ തന്നെ
ആണ് ഇങ്ങെനെ കുത്തിക്കുറിച്ചത് ജ്വാല
…..??
കഥ പറയുന്ന രീതി എന്ന ആ മനോഹര കഴിവ് ഒഴിച്ച് നിർത്തിയാൽ … ഒരു കഥയും
അദ്ദേഹം ആവർത്തിച്ചിട്ടില്ല.?
പലരും പറയാൻ മടിക്കുന്നവ
പറയുകയും ചെയ്തു!
ആ കാലഘട്ടത്തിൽ കെ.ജി.ജോർജും ഇങ്ങെനെ ഒരുപാട് വിഷയങ്ങളെ കൈകാര്യം ചെയ്തു എന്ന് തോന്നുന്നു.
പങ്കേട്ടാ,, “”നമുക്കോരോ നാരങ്ങവെള്ളം കാച്ചിയാല്ലോ””
നായകനും നായികയും കഥാന്ത്യം ഒന്നാകുന്നത് മാത്രമല്ല പ്രണയം എന്ന് പഠിച്ചത് പത്മരാജന്റെ രചനകളിലൂടെയാണ്…. നിരർത്ഥകമാകാത്ത പ്രണയം ത്യഗത്തിന്റെതും വിട്ടുകൊടുക്കലിന്റെയും ഒക്കെയാണ് എന്ന് ലോല ഉൾപ്പെടെയുള്ള പത്മരാജൻ കൃതികൾ തെളിയിച്ചു…
പത്മരാജന്റെ രചനകളിൽ എന്നും എടുത്തു പറയേണ്ടത് പ്രണയം തന്നെയായിരുന്നു…..!!!
“വീണ്ടും കാണുക എന്നൊന്നുണ്ടാകില്ല, നീ മരിച്ചതായി ഞാനും, ഞാൻ മരിച്ചതായി നീയും കരുതുക, ചുംബിച്ച ചുണ്ടുകൾക്ക് വിട തരിക” എന്ന് പത്മരാജൻ കുറിച്ചപ്പോൾ ലോല എന്ന നായികയ്ക്കൊപ്പം , ആ കഥാതന്തു വായനക്കാർ ഏറ്റെടുത്തു……..!!!
പ്രണയവും മഴയും ഇഴപിരിയാതെ ചിത്രീകരിച്ച തൂവാന തുമ്പികൾ, ദേശാടനക്കിളികൾ കരയാറില്ല, നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ തുടങ്ങി മനസ്സിൽ പ്രണയം നിറച്ച ആയിരമായിരം തിരക്കഥകൾ….
വർഷങ്ങൾ കഴിഞ്ഞിട്ടും മലയാളികളുടെ മനസ്സിൽ മരണമില്ലാത്ത ഒരുപിടി നല്ല കഥകളും, എഴുത്തും സമ്മാനിച്ച് അദ്ദേഹം ഇന്നും ജനമനസ്സുകളിൽ ജീവിക്കുന്നു….!!!
ഹായ് വാമ്പു…
ഭംഗിയുള്ള വാക്കുകൾ നിരത്തി വാമ്പു
എഴുതിയ ഈ കമന്റ് പോലെ ഒരു
ഓർമക്കുറിപ്പ് എഴുതണം എന്ന് കരുതിയത്
ആണ്. പക്ഷെ ഇങ്ങെനെ എഴുതാൻ
വാമ്പുവിനല്ലേ പറ്റു……….??
അതിലുപരി പലരുടെയും മരണശേഷം കാലങ്ങൾ കഴിഞ്ഞ് ചാരു കസേരയിലിരുന്ന്
ദിവാസ്വപ്നങ്ങൾ കണ്ട് നമ്മൾ
എത്തിച്ചേരുന്ന ഓരോ അവസ്ഥകൾ
കുത്തിക്കുറിച്ചതാ…..
പലരും ഗന്ധർവൻ എന്നൊക്കെ
വിളിക്കുന്നു….. പക്ഷെ മഴയിലും
ചൂടിലും വിയർപ്പിലും കുതിർന്ന പ്രണയ
കാമ ജീവത കഥകളായിരുന്നല്ലോ
അദ്ദേഹത്തിന്റെ സൃഷ്ടികൾ!
പലതും കാലത്തിന് മുൻപേ പിറന്നവ!
❤️❤️❤️❤️
?
❤
?
???
ഇപ്പോ timeing കിട്ടിയോ
ങ്ങേ .. ഇതിനങ്ങെനെയും ഉണ്ടോ ?
?
?
❣️
?