മദ്യപാനം ആരോഗ്യത്തിനു ഹാനികരം [Bibin Adwaitham] 69

റോഡ് ക്രോസ്സ് ചെയ്തു ബേക്കറിയില് നിന്ന് കേക്ക് വാങ്ങി നേരെ ബാറിലേക്ക് വിട്ടു.. രണ്ടെണ്ണം അകത്താക്കി ഓൾക്ക് സ്മെൽ കിട്ടാതിരിക്കാൻ കുറേ ഏലക്കയും എടുത്തു വായിലിട്ടു ചവച്ചു നേരെ വീട്ടിലേക്ക്..

രാത്രിയിലേക്ക് ഉളള ചപ്പാത്തി ഉണ്ടാക്കി കൊണ്ടിരിക്കുകയായിരുന്നു ഓള്… കുളിച്ചിട്ട് വന്നു സംസാരിക്കാം സ്മെൽ കിട്ടണ്ട.. തിരിഞ്ഞു റൂമിലേക്ക് നടക്കാൻ തുടങ്ങിയതും പുറകിൽ നിന്നൊരു ശബ്ദം
“കേക്ക് എവിടെ മനുഷ്യാ ”

“കേക്ക് ബാറിൽ വെച്ച് മറന്നു.. ” അറിയാതെ വായിൽ നിന്ന് വീണു പോയി..

“ടപ്പേ…” ചപ്പാത്തി കോല് വായുവിൽ ഉയർന്നു പൊങ്ങി..
ബോധം വരുമ്പോ ഞാൻ ഓട്ടോയില് ആണെന്ന്…. ഓള്ടെ മടിയിൽ കിടക്കുവാ..തലയിൽ തൂവാല കൊണ്ട് അമർത്തി പിടിച്ചിട്ടുണ്ട്..

ഓള് വല്യ വായിൽ വിളിച്ചു കൂവുന്നുണ്ട്
“ഞാൻ അപ്പോഴേ പറഞ്ഞതാ കുടിക്കല്ലേ കുടിക്കല്ലേ എന്ന്.. അത്‌ കൊണ്ടല്ലേ ഈ മനുഷ്യന് ഇപ്പൊ ഈ ഗതി വന്നത് ”

ഓള്ടെ കരച്ചിൽ കേട്ടാൽ തോന്നും ഞാൻ കുടിച്ച് എവിടെയോ വീണതാ എന്ന്… തല തല്ലി പൊളിച്ചതും പോരാ ഇജ്ജാതി അഭിനയം…

“ചേട്ടൻ കുടിച്ചിട്ട് വീണതാണോ ചേച്ചീ… ” ( എന്നും ഒന്നിച്ചിരുന്ന് കുടിക്കുന്ന തെണ്ടി ആദിയാണ്..)

“ആടാ ആദീ… ഇന്ന് ഞങ്ങൾടെ വിവാഹവാർഷികമായിരുന്നു.. ചേട്ടൻ വാങ്ങി കൊണ്ട് വന്ന രണ്ടു തട്ടുള്ള കേക്ക് ഫ്രിഡ്ജിൽ ഇരിക്കുന്നു.. യോഗം ഇല്ല..ഞാൻ അപ്പോഴേ പറഞ്ഞതാ ഇന്ന് കുടിക്കല്ലേ കുടിക്കല്ലേ എന്ന്..”

നബി : മദ്യപാനം ആരോഗ്യത്തിന് ഹാനികരം
കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികം….

18 Comments

  1. പൊന്ന് മച്ചാനെ ഇജ്ജാതി കഥ……. Based on a true event…. എന്ന് കൂടി ചേർക്കമായിരുന്നു……. അത്രക്ക് ഒറിജിനാലിറ്റി ??

    1. ട്രൂ ഇവന്റ് ആയിട്ടില്ല ഇതുവരെ ????

  2. Rajeev (കുന്നംകുളം)

    എന്നായിരുന്നു വിവാഹവാര്‍ഷികം …. ഇപ്പോള്‍ എങ്ങനെയുണ്ട്… മുറിവ് ഒക്കെ bhedhamayo ??

    1. ഓർമ്മിപ്പിക്കല്ലേ പൊന്നേ ????

  3. ക്യാപ്റ്റൻ 007

    ????

    1. ?????

  4. Sankalpikkam എന്ന് പറഞ്ഞത് വിശ്വസിക്കാൻ പാടാണ്

    1. സത്യായിട്ടും സാങ്കല്പികം. ആണ് ????

  5. Ithilum valya dhukkam vere illa

    1. സത്യം ??

    1. ❤️❤️❤️❤️❤️

  6. ???

    1. ???❣️❣️❣️❣️

  7. വിശ്വനാഥ്

    ????????????????????????????????????????

    1. ?????

  8. kalakki.
    super

    1. സ്നേഹം ❣️❣️❣️❣️

Comments are closed.