മൊബെയിലിൽ അമ്മയുടെ അസൈൻ ചെയ്തുവെച്ച ടോൺ മുഴങ്ങി.
“മാത്യൂസേ , ഒന്നു വാടാ മക്കളേ….”
റേഞ്ചില്ലാതെ കട്ടായത് നന്നായി. ഇനിയങ്ങോട്ട് സങ്കടങ്ങളുടെ പെരുമഴയാവും. വയ്യ. ഇനിയും ആ പ്രായത്തെ വേദനിപ്പിക്കണ്ട. നാളെ അവർ തിരിച്ചുവരും. എന്നിട്ട് മറ്റന്നാൾ ഞങ്ങൾ മടങ്ങുന്നു. പടിവാതിൽക്കൽ തന്നെ ആ കണ്ണുകൾകാത്തിരിക്കുന്നുണ്ടാവും. അതിനും മുമ്പ് 346 എന്ന നമ്പറിനു പിന്നിൽ നിന്ന് അയാൾ മടങ്ങുന്നുണ്ടാവും. കൂടെ ജയിൽഗേറ്റിനു മുന്നിൽനിന്ന് അയാളുടെ അച്ഛനും.
ഓർമ്മകൾ , അവ അങ്ങനെയാണ്, മനുഷ്യനു മടങ്ങാനാവാത്തിടത്തേക്കെല്ലാം അവ ചെന്നെത്തുന്നു.
നാളെ, മടക്കം തന്നെയാണ്.