,, അതൊന്നും പറ്റില്ല,,, ഇപ്പം ഇരുന്നേ പറ്റൂ,, അവൻ വാശി പിടിച്ചു. എല്ലാരും പറഞ്ഞപ്പോൾ അവരും ഇരുന്നു.
അവൻ പതിയെ കഴിച്ചു തുടങ്ങി. ഇതൊന്നും തന്നെ ബാധിക്കില്ലെന്ന് രീതിയിൽ ഇരുന്ന് കഴിക്കുന്ന ചന്ദനയെ അവൻ ഇടയ്ക്കിടയ്ക്ക് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഒരു പ്രാവശ്യം നോക്കിയപ്പോൾ തന്നെ അവളും തലയുയർത്തി. അവരുടെ കണ്ണുകൾ കൊരുത്തപ്പോൾ അവൾ നോട്ടം മാറ്റാൻ ആരംഭിച്ചു. എന്നാൽ അവളെ ഞെട്ടിച്ചുകൊണ്ട് അവൻ ചുണ്ടൊന്ന് കടിച്ചു വിട്ട്, ഒരു വഷളൻ നോട്ടം നോക്കി. അവൾ വല്ലാതെയായി വേഗം തലതാഴ്ത്തി. അവൾ ഉള്ളിൽ ഉരുകുകയായിരുന്നു. തനിക്കിനി ഇവിടെ നല്ല ദിവസങ്ങൾ ആയിരിക്കില്ലെന്ന് അവൾക്ക് അറിയാമായിരുന്നു. പണ്ടും തന്നെ ഉപദ്രവിച്ചാണല്ലോ ഇയാൾക്ക് ശീലം. ഞാനെന്തു ചെയ്തിട്ടാ, എപ്പോഴും തന്നെ ഉപദ്രവിക്കുമായിരുന്നു. ആരോടും ഒരു പരാതിയും പറഞ്ഞിട്ടില്ല. ഒരിക്കൽ കള്ളും കുടിച്ച് ബോധമില്ലാതെ തന്നെ പിടിച്ചപ്പോൾ ഒഴിഞ്ഞുമാറാൻ പലവട്ടം ശ്രമിച്ചതാ,, എന്നാൽ അയാളുടെ കൈ വേണ്ടാത്തിടത്തേക്ക് പോയപ്പോൾ അറിയാതെ അടിച്ചു പോയതാ,, അതും ഞാൻ ആരോടും പറഞ്ഞിട്ടില്ല. പിന്നെ ഞങ്ങൾ തമ്മിൽ അധികം കണ്ടിട്ടില്ല. പിന്നെ ഇപ്പോഴാ കാണുന്നത്. വീണ്ടും തന്നെ ഉപദ്രവിക്കാൻ ആണോ ഇയാളുടെ വരവ്? എൻറെ ദേവീ ഇനിയും പരീക്ഷിക്കല്ലേ..
… തുടരും….
.
❤❤❤❤❤
Continue pages kuttanam
Simple and superb story waiting for next part ☺️
Waiting for nxt part