മഞ്ചാടിക്കുന്ന് പി ഓ 5 [കഥാകാരൻ] 134

അപ്പോഴേക്കും അമ്മായി വന്നു. പിറകെ ഒരു പെൺകുട്ടിയും. അവൻ പതുക്കെ തല ഉയർത്തി അവളെ നോക്കി. അവൾ അമ്മായിയെ മറഞ്ഞുനിന്നു.

,, ഈ ഇരിക്കുന്ന ആളെ മനസ്സിലായോ മോളെ,, മുത്തശ്ശി ചോദിച്ചു.

,,Mm.. കണ്ണേട്ടൻ അല്ലേ മുത്തശ്ശി,,,

സുന്ദരമായ ഒരു കിളി നാദം അവൻറെ കാതിലേക്ക് ഒഴുകിയെത്തി.

,, നീ ഇങ്ങോട്ട് നീങ്ങി നിക്ക്,,, അവനൊന്നു കാണട്ടെ,, മുത്തശ്ശി അവളോട് പറഞ്ഞു.

അവൾ പതുക്കെ അമ്മായിയുടെ പിറകിൽ നിന്നും മുന്നിലേക്ക് വന്നു. കണ്ണൻ അവളെ കാൽ മുതൽ വീക്ഷിക്കാൻ തുടങ്ങി. വെളുത്ത കാല്, നഖമൊക്കെ വെട്ടി വൃത്തിയാക്കി സൂക്ഷിച്ചിരിക്കുന്നു.അവൻ കണ്ണ് മേലോട്ട് ഓടിച്ചു. ദാവണിയാണ് വേഷം, വയറൊക്കെ നന്നായി മറച്ചു വച്ചിട്ടാണ് ഉടുത്തിരിക്കുന്നത്. അവൻ നോട്ടം മുകളിലേക്ക് എത്തി. നല്ല വെളുത്ത കഴുത്ത്, വട്ട മുഖം, അതിൽ തെളിയുന്ന നുണക്കുഴി, നീണ്ട മൂക്ക്, പിന്നെ തക്കാളി പോലെ പഴുത്തിരിക്കുന്ന ചുണ്ട്, വലിയ ഉണ്ടക്കണ്ണ് നിറയെ പീലികൾ, അലസമായി മുഖത്തേക്ക് വീണു കിടക്കുന്ന കുറുനിരകൾ. വലിയ പിരികകൊടി. മൊത്തത്തിൽ പറഞ്ഞാൽ ഒരു കൊച്ചു സുന്ദരി. അവൻ ഈ സ്കാനിങ് നടത്തിയതൊക്കെ വളരെ പെട്ടെന്ന് ആയിരുന്നു. ആരും കാണാതെ. പക്ഷേ അവൾ ഇത് ശ്രദ്ധിച്ചിരുന്നു. അവൾ ഒരു വല്ലായ്മയോടെ അവനെ നോക്കി.

,,, നീയെന്താ ആലോചിക്കുന്നേ,,,,

,, ഏയ് ഒന്നുമില്ല മാമാ,,,

,, വാ മോളെ ഇവിടിരി,,, കണ്ണൻറെ എതിർവശത്തുള്ള കസേര ചൂണ്ടിക്കാണിച്ചു മുത്തശ്ശി പറഞ്ഞു

,, വേണ്ട മുത്തശ്ശി ഞാൻ പിന്നെ ഇരുന്നോളാം,,, അവൾ പതിയെ പറഞ്ഞു.

,, അതെന്താ പിന്നെ,,, ഇന്ന് കണ്ണൻ മോനും ഉണ്ടല്ലോ,, നമുക്ക് ഒരുമിച്ചിരിക്കാം,,

അവള് നിവർത്തിയില്ലാതെ അവൻറെ ഓപ്പോസിറ്റ് ഉള്ള ചെയറിൽ ഇരുന്നു.

അപ്പോഴേക്കും അമ്മായി എല്ലാവർക്കും വിളമ്പി തുടങ്ങിയിരുന്നു.

,,ഹേ,, ഇതെന്താ മോളെ,, ഇത്രയും കറികൾ. ഉച്ചയ്ക്ക്തൊന്നും ഇല്ലായിരുന്നല്ലോ. മുത്തശ്ശി ശോഭയോട് ചോദിച്ചു. ശോഭ ഒന്ന് ചമ്മി

,, അ,, അത്,, പെട്ടെന്ന് തട്ടിക്കൂട്ടി ഉണ്ടാക്കിയതാ,,, എനിക്കിന്ന് ഇതൊക്കെ കഴിക്കണമെന്ന് ഒരാഗ്രഹം,, അതാ,,, അവൾ വിക്കി വിക്കി പറഞ്ഞുകൊണ്ട് കണ്ണനെ നോക്കി. അവൻ ഒരാക്കി ചിരിയോടെ അമ്മായിയെ നോക്കി.

,, ഞാ,,, ഞാൻ വെള്ളം എടുത്തോണ്ട് വരാം,, അവർ അകത്തേക്ക് വലിഞ്ഞു.

ഹാ ഹ ഹ… അവിടെ ഒരു കൂട്ടച്ചിരി മുഴങ്ങി.

,,ദേ,, കണ്ടില്ലേ ഇത്രയേ ഉള്ളൂ നിൻറെ അമ്മായിയുടെ പിണക്കം,,, കണ്ടോ നിനക്ക് ഇഷ്ടമുള്ളതൊക്കെ ഉണ്ടാക്കി വെച്ചിരിക്കുന്നത്,,

അവൻ ആഹാരത്തിലേക്ക് ശ്രദ്ധിച്ചു. തന്റെ ഇഷ്ടങ്ങൾ ഒന്നും മറന്നിട്ടില്ല പാവം. മാമ്പഴ പുളിശ്ശേരി,, പാവയ്ക്ക തീയൽ,, മുളക് കൊണ്ടാട്ടം,, ഉപ്പേരി, നല്ല കണ്ണി മാങ്ങ അച്ചാർ,, പിന്നെ പപ്പടവും,,

,,, ഹൊ,,, നോക്കിയപ്പോൾ തന്നെ കണ്ണൻറെ വായിൽ വെള്ളം നിറഞ്ഞു.

,, അമ്മായി വെള്ളം കൊണ്ടുവാ,,, അവൻ അടുക്കളയിലേക്ക് നോക്കി വിളിച്ചുപറഞ്ഞു. അമ്മായിയുടെ മുഖമൊന്നു കാണാൻ വേണ്ടിയായിരുന്നു അത്. അവർ വെള്ളവുമായി വന്നു.

,, അമ്മായിയും ഇരിക്ക്,,,

,, വേണ്ട ഞാൻ പിന്നിരുന്നോളാം,,,

4 Comments

  1. ❤❤❤❤❤

  2. Continue pages kuttanam

  3. Simple and superb story waiting for next part ☺️

  4. Waiting for nxt part

Comments are closed.