മഞ്ചാടിക്കുന്ന് പി ഓ 5 [കഥാകാരൻ] 134

രജനി അമ്മായി, എൻറെ അമ്മായിയുടെ അനിയത്തി.നങ്ങോട്ട് ഇല്ലത്തേക്കാണ് അവരെ വേളി കഴിപ്പിച്ചത്. ചെന്ന് കുറച്ചു ദിവസത്തിനകം തന്നെ അവിടെ പ്രശ്നങ്ങളായി. അവരെ കെട്ടിയത് ഒരു മുഴുക്കുടിയൻ ആയിരുന്നു. എല്ലാരും പോയി നിർബന്ധിച്ചു, ഇങ്ങോട്ട് വരാൻ, കേട്ടില്ല.

സുഖം ആയാലും ദുഃഖം ആയാലും എവിടെ കഴിഞ്ഞോളാം എന്നാണ് അമ്മായി പറഞ്ഞത്. അതിനിടയ്ക്ക് അവർക്കൊരു മോളും ഉണ്ടായി

, ചന്ദന,,, ചന്ദന രാജ് ബോസ്,,

അതിനെ ഓർത്താണ് അമ്മായി അവിടെ പിടിച്ചുനിന്നത്. വർഷങ്ങൾ കടന്നുപോകവേ രാജനെ അറ്റാക്കിന്റെ രൂപത്തിൽ ഈശ്വരൻ തിരിച്ചുവിളിച്ചു. പിന്നെ അധികകാലം അവരെ എവിടെ നിർത്തിയില്ല. അമ്മാവൻ പോയി കൂട്ടിക്കൊണ്ടുവന്നു. അമ്മായിയുടെ  തറവാട്ടിൽ പറയത്തക്ക ആരുമില്ല.പിന്നെ അവർ ഇവിടുത്തെ അംഗമായി മാറുകയായിരുന്നു. എന്നെ വലിയ കാര്യമായിരുന്നു രജനി അമ്മായിക്ക്

ആ ഓർമ്മകളിൽ അവൻറെ ഉള്ളിൽ ഒരു കുറുമ്പിയുടെ മുഖം തെളിഞ്ഞു വന്നു.,, ചന്ദന,,

കുഞ്ഞു നുണക്കുഴി വിടർത്തിയുള്ള ചിരിയും, അവളുടെ അടുത്ത് പോകുമ്പോഴുള്ള ചന്ദനത്തിന്റെ മണവും ഓർക്കേ അവൻറെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. ചന്ദന. വീട്ടുകാർ അവക്ക് അറിഞ്ഞുകൊണ്ടിട്ട പേരാണെന്ന് തോന്നുന്നു. അവക്ക് ശരിക്കും ചന്ദനത്തിന്റെ മണമാ,,,

കുഞ്ഞുനാളിൽ കണ്ണേട്ടാ കണ്ണേട്ടാ എന്ന് പറഞ്ഞ് എൻറെ പിറകെ നടക്കുമായിരുന്നു അവൾ. എന്തോ എനിക്ക് അവളെ ഇഷ്ടമല്ലായിരുന്നു. ഞങ്ങളുടെ കൂട്ടത്തിലേക്ക് പുതിയ ഒരാൾ വന്നതിന്റെ ആയിരിക്കാം. എന്നാലും ഞാൻ അവളെ വലുതായി അടിപ്പിച്ചിരുന്നില്ല. വളർന്നുവരുന്തോറും എനിക്ക് അവളുടെ രീതിയൊന്നും ഇഷ്ടപ്പെട്ടില്ല. കലപില,, കലപിലാന്നും പറഞ്ഞു പിറകെ നടക്കും. തരം കിട്ടുമ്പോൾ ഒക്കെ ഞാൻ അവളെ മേല് നോവിക്കുമയിരുന്നൂ. അതിനൊന്നും അവൾ ആരോടും പരാതി പറയുമായിരുന്നില്ല. എന്നാൽ,,, എന്നാൽ ഒരു ദിവസം,, അവൻ തൻറെ ഇടത്തെ കവിളിലേക്ക് കൈ ചേർത്തു. അടി,, പെണ്ണിൻറെ കൈയുടെ ചൂട് അറിഞ്ഞ ദിവസം. ഓർക്കാൻ പോലും വയ്യ,,

,,, അവളിപ്പോൾ,, ഇവിടെ അടുത്ത് ഒരു സ്കൂളിലാ പഠിപ്പിക്കുന്നെ,,,

മാമൻറെ ശബ്ദമാണ് അവനെ ഓർമ്മകളിൽ നിന്നും ഉണർത്തിയത്.

,, ഏ,,എന്താ,, അവൻ കേൾക്കാത്ത പോലെ പറഞ്ഞു.

,,അവൾ ഇപ്പോൾ ഒരു അധ്യാപികയാടാ,, നമ്മുടെ നെല്ലിമലയ്ക്കൽ ഹൈസ്കൂളിലാ പഠിപ്പിക്കുന്നത്,, നീ പോകുമ്പോൾ അവൾക്ക് എത്ര വയസ്സ് ഉണ്ടെന്ന് ഓർമ്മയുണ്ടോ,,,

,,, പിന്നെ ഞാൻ ഓർക്കാതിരിക്കുമോ,, 12 വയസ്സ് അല്ലേ,,,

,, അതെ പഠിക്കാൻ മിടുക്കിയായിരുന്നു,,, അവക്ക് ഇപ്പോഴും നിന്നെ പേടി കാണും,, ഇല്ലെടാ,, അമ്മാവൻ കളിയാക്കി കൊണ്ട് ചോദിച്ചു.

,,,പിന്നെ,, അതിനും വേണ്ടി ഞാൻ അവക്കിട്ട് പണി കൊടുത്തിട്ടുണ്ടല്ലോ,,

,,അതെ,,അതെ,, ആ പാവത്തിനെ നീ എന്തുമാത്രം വേദനിപ്പിച്ചു,, എന്നിട്ടും നിൻറെ പിറകെ വരുമായിരുന്നു പാവം.

,,ഉം,,  അത്ര പാവം ഒന്നുമല്ല,,, അവൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.

4 Comments

  1. ❤❤❤❤❤

  2. Continue pages kuttanam

  3. Simple and superb story waiting for next part ☺️

  4. Waiting for nxt part

Comments are closed.