മഞ്ചാടിക്കുന്ന് പി ഓ 5 [കഥാകാരൻ] 134

അവർ ചുണ്ട് കോട്ടി.

,,ഉമ്,, ശരിയാക്കിത്തരാം,, അതൊക്കെ പോട്ടെ,, എന്തായിരുന്നു അടുക്കളയിൽ പണി,, എനിക്ക്ഉള്ളതെല്ലാം റെഡിയാക്കുവായിരുന്നോ,,,

,, പിന്നെ,,, എനിക്ക് വേറെ പണി ഇല്ലെ. പിന്നെ ഉച്ചയ്ക്ക് വെച്ചതൊക്കെ എടുത്ത് ചൂടാക്കിയതാ,, അത്രയേ ഉള്ളൂ,,,

അതും പറഞ്ഞവർ കെറുവിച്ച് അടുക്കളയിലേക്ക് പോയി.

അത്രയും നേരം ചിരിച്ചു കൊണ്ടിരുന്ന കണ്ണൻറെ മുഖം ഒന്നും മങ്ങി.

പണ്ടിവിടെ വരുമ്പോൾ താൻ പറയുന്നത് പറയുന്നത് ഉണ്ടാക്കി തന്നുകൊണ്ടിരുന്ന അമ്മായിയെ അവന് ഓർമ്മ വന്നു.

,, നീ അണ്  ഇവനെ ഇങ്ങനെ വഷളാക്കുന്നത്,, ഉള്ളത് കഴിച്ചാൽ എന്താ,,

കണ്ണൻറെ അമ്മ ഈർഷ്യയോടെ ചോദിച്ചു.

,, പോട്ടേ ചേച്ചി,, അവൻ കുഞ്ഞല്ലേ,, നീ വാ മോനെ ,,അമ്മായി ഉണ്ടാക്കിത്തരാം,,,

അവൻറെ തോളിൽ പിടിച്ചു കൊഞ്ചിച്ചു പോകുന്ന അമ്മായിയെ അവൻ ഒരു നിമിഷം ഓർത്തു.

ഒരു നെടു വീർപ്പിട്ടുകൊണ്ട് അവൻ ഊണുപുരയിലേക്ക് ചെന്നു.

എല്ലാരും മേശക്ക് ചുറ്റുമിരുന്നു.

,, നീ ആ കുട്ടിയെ ഇങ്ങോട്ട് വിളിചെ,, ആഹാരം ഒന്നും വേണ്ട അതിന്,,, മുത്തശ്ശി ശോഭയോട് പറഞ്ഞു.

,, ആ,, ഞാൻ വിളിച്ചിട്ട് വരാം,,,

,, നീയാ ബഗോന്ന് താത്ത് വെക്ക്ൻറെ കുഞ്ഞേ,,,

,, ആ ശരി മുത്തശ്ശി,,,

അവൻ ബാഗ് അവിടെ വച്ചിട്ട് കൈകഴുകി വന്നു.

,, നിനക്ക് ഓർമ്മയുണ്ടോ മോനെ ചന്ദന മോളെ,,, മാമൻ ചോദിച്ചു.

,,പിന്നെ എനിക്ക് അറിയാണ്ടിരിക്കുമോ,, രജനി അമ്മയി എവിടെയാ,,

,, അവൾ രാജന്റെ വീട്ടിലാ,,, അവിടുത്തെ അമ്മയ്ക്ക് സുഖമില്ല,, ഒരാഴ്ചയായി പോയിട്ട് നാളെ വരും,,

4 Comments

  1. ❤❤❤❤❤

  2. Continue pages kuttanam

  3. Simple and superb story waiting for next part ☺️

  4. Waiting for nxt part

Comments are closed.