മഞ്ചാടിക്കുന്ന് പി ഓ 5 [കഥാകാരൻ] 134

മഞ്ചാടിക്കുന്ന് പി ഓ 5

Author : കഥാകാരൻ

,, എന്താ മോനെ ചിന്തിക്കുന്നത്,,

,, ഒന്നുമില്ല മുത്തശ്ശി,,,

ചന്ദനയുടെ ചിന്തയിൽ നിന്നും ഉണർന്ന് കണ്ണൻ പറഞ്ഞു.

,, മതി വർത്താനം പറഞ്ഞത്,, എൻറെ കുഞ്ഞു മേല് കഴുകിവന്ന് ഭക്ഷണം വല്ലതും കഴിക്ക്,,

,, ഓ,, എനിക്കൊന്നും വയ്യ ഈ തണുപ്പത്ത് കുളിക്കാൻ,, ഒരാനെ തിന്നാനുള്ള വിശപ്പുണ്ട്,, കുളിയൊക്കെ രാവിലെ ആവാം,,,

,, വൃത്തിയില്ലാത്ത ജന്തുവിനോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല,,, അമ്മായി പിറു പിറുത്തു.

,, എന്താ അമ്മായി,, എന്തേലും പറഞ്ഞോ,,, കണ്ണൻ കുസൃതിയോടെ ചോദിച്ചു.

,, ഓ ഞാനൊന്നും പറഞ്ഞില്ല,,

അവർ എങ്ങോട്ടോ നോക്കി പറഞ്ഞു.

,, ഇമ്,, വാടാ,,ഇനി കഴിച്ചിട്ടിരിക്കാം,,

അമ്മാവൻ മുത്തശ്ശിയേം കൂട്ടി ഊണു മുറിയിലേക്ക് നടന്നു.

,, അതെ,,,ഒന്നവിടെ നിന്നെ,,

അകത്തേക്ക് പോകാൻ ഒരുങ്ങിയ അമ്മായിയെ അവൻ പിന്നിൽ നിന്ന് വിളിച്ചു.

,,ഉo,,, എന്താ,,,

കഷ്ടപ്പെട്ട് മുഖത്ത് ഗൗരവം വരുത്തി അമ്മായി ചോദിച്ചു. അതുകാണേ അവന് ചിരി വന്നു.

,, അതെ കുറെ നേരമായി എന്നെ ഇട്ട് വാട്ടുന്നു,, ഞാൻ ഇതിനൊക്കെ പകരം ചോദിച്ചാൽ അമ്മായി താങ്ങില്ല,,

,, ഹും,, പോടാ നിന്നെ ആർക്കാ ഇവിടെ പേടി,, ഹൂം,,

4 Comments

  1. ❤❤❤❤❤

  2. Continue pages kuttanam

  3. Simple and superb story waiting for next part ☺️

  4. Waiting for nxt part

Comments are closed.