“ഞങ്ങൾ തമ്മിൽ ഒരു പ്രശ്നവും ഇല്ലടി നിനക്ക് തോന്നുന്നതാണ് ”
“നുണ പറയാതെ പാറു, നമ്മൾ ഇന്നും ഇന്നലെയും അല്ലാലോ കാണാൻ തുടങ്ങിയത്”
“ശ്യാം രാവിലെ വന്നിരുന്നു ഇവിടെ, വളരെ വിഷമിച്ചു, നീ എന്തോ അകൽച്ച കാണിക്കുന്നു എന്നു പറഞ്ഞു ”
“അത് ശ്യാമിന് തോന്നുന്നതാണ് രേണു, എനിക്ക് ഒരു മാറ്റവും ഇല്ല ”
“എന്തെങ്കിലും ഉണ്ടെങ്കിൽ പറയെടി, നിങ്ങൾ തമ്മിൽ എന്തെങ്കിലും വഴക്ക് ഉണ്ടായാൽ പിന്നെ ഞങ്ങൾക്കും ആരും ഇല്ലടി ഈ ജീവിതത്തിൽ എല്ലാം തുറന്നു പറയാൻ ”
പാറു അവസാനം മനസില്ല മനസോടെ പറഞ്ഞു
“എനിക്ക് ശ്യാമിനെ സംശയം ആണ് ”
രേണു പൊട്ടിച്ചിരിച്ചു
“ആരെ നമ്മുടെ ശ്യാമിനെയോ? ”
“ആരും കേൾക്കണ്ട നിന്നെ കൂവി നാശം ആക്കും ”
“ആരും വിശ്വസിക്കില്ല പക്ഷെ എനിക്ക് അറിയാം ശ്യാമിന് വേറെ ഭാര്യയും മകളും ഉണ്ട്”
പാറു അത്രക്കും ഉറപ്പിൽ പറഞ്ഞപ്പോൾ രേണുവിനും ഒരു സംശയം
“നീ ഉള്ളതൊക്കെ ആണോ ഈ പറയുന്നത് ”
“ആരെങ്കിലും സ്വന്തം ഭർത്താവിനെ കുറിച്ച് അനാവശ്യം പറയുമോ
അദ്ദേഹം എന്റെ കുഞ്ഞിന്റെ അച്ഛൻ അല്ലെ”
“എടി നീ വല്ലതും കണ്ടോ?
എങ്ങനെയാണ് അറിഞ്ഞത് ”
രേണു ദുഖവും ആകാംഷയും കലർന്ന് ചോദിച്ചു
കൂടെ മനസ്സിൽ ഓർക്കുകയും ചെയ്തു
” താൻ എത്ര ഭാഗ്യവതിയാണ് എന്റെ സുബിനേട്ടന് എന്നെയും മക്കളെയും മതി ”