യാത്രയിൽ പോലും അവർ പരസ്പരം മിണ്ടിയില്ല
സുബിനും രേണുവും മക്കളും കൂടി അവരെ സ്വീകരിക്കാൻ തയ്യാറായി തിണ്ണയിൽ തന്നെ നില്പുണ്ടായിരുന്നു
ഗേറ്റ് കടന്നു കാർ മുറ്റത്തു വന്നു നിന്നു
രേണു പറഞ്ഞു
“വാ പാറു, മാളു കയറി വാ ”
കയറിയതും മാളു പിള്ളേരുടെ കൂടെ കളിക്കാൻ പോയി
സുബിനും, ശ്യാമും കൂടി മാവിൻ ചുവട്ടിലേക്ക് പോകും വഴി സുബിൻ പാറുവിനെ വിളിച്ചു ഓർമിപ്പിച്ചു
‘പാറുവേ അങ്ങോട്ട് വണ്ടി ഓടിച്ചോണം
ഞങ്ങൾ ചെറിയതായി ആഘോഷം തുടങ്ങാൻ പോകുവാ”
പാർവതിക്കു ദേഷ്യം വന്നെങ്കിലും പറഞ്ഞു
” ഞാൻ ഓടിച്ചോളാം നിങ്ങൾ അടിച്ചു പൊളിക്കു ”
പാറുവിനെ കൂട്ടി അടുക്കളയിലേക്കു പോകും വഴി രേണു പിള്ളേരോട് പറഞ്ഞു
“മോനു മാളുവിന് ഐസ്ക്രീംമും, മിട്ടായിയും എടുത്തു കൊടുക്ക് ”
മോനുവിന് മാളുവിനെ ഇഷ്ട്ടം ആണെങ്കിലും രേണു ആ പറഞ്ഞത് അത്രക്കും ഇഷ്ട്ടം ആയില്ല
എങ്കിലും മനസില്ല മനസോടെ എടുത്തു കൊടുക്കാൻ പോയി
പാറുവും രേണുവും കൂടി അടുക്കളയിൽ പാചകം ചെയുമ്പോൾ രേണു പറഞ്ഞു
“എടി നമ്മുടെ ഭർത്താക്കന്മാരുടെ സൗഹൃദം നമുക്ക് അറിയാലോ, കല്യാണം കഴിഞ്ഞ നാൾ മുതൽ നമ്മളും അങ്ങനെയാ
ഒന്നും ഒളിച്ചു വച്ചിട്ടില്ല ”
“ഇന്ന് വരെ അങ്ങനെ ഒരു ചിന്ത നമ്മുടെ ഉള്ളിൽ വന്നിട്ട് ഉള്ളതായി എനിക്ക് തോന്നിയിട്ടില്ല ”
“വളച്ചു കെട്ടാതെ നീ കാര്യം പറയെടി രേണു ”
“കാര്യം ഒന്നും ഇല്ലെടി, നീ അല്ലെ പറയേണ്ടത് എന്താണ് ശ്യാമും ആയി പ്രശ്നം? ”