അവൻ കാഞ്ചി വലിച്ചു. വെടിയുടെ ശബ്ദവും, അവൾ കണ്ണുചിമ്മിയതും, ഒന്നിച്ചായിരുന്നു.
‘‘ലച്ചൂ !ലക്ഷ്മി!’’ സജിത്ത് നടുങ്ങി.
”ഞാൻ ഇവിടെയുണ്ട് ചേട്ടാ…”
”എവിടെ? നീ എവിടെ?”
”ചേട്ടന്റ അടുത്തു തന്നെയുണ്ട്.”
അവൻ അവളെ അടുത്തേക്കടുപ്പിച്ചു. ഒരു നിമിഷം പരിസരബോധം നഷ്ടപ്പെട്ട് അവൻ അവളെ നോക്കിയിരുന്നു.
………….
ലക്ഷ്മി ഉണർന്നപ്പോൾ നേരം നന്നെവെളുത്തിരുന്നു. അവൾ ചായ ഉണ്ടാക്കാൻ കുറെ താമസിച്ചു. ചായ ഉണ്ടാക്കി ലിവിങ്ങ് റൂമിലേക്ക് ചെന്നപ്പോൾ സജിത്ത് എങ്ങോ നോക്കിയിരിക്കുന്നു.
”അല്ല, ചേട്ടൻ പത്രം വായിച്ചില്ലേ?”
”ഇല്ല, ലച്ചു.”
”അല്ലാ, ഇവിടിരുന്ന ഫ്ലവർ വേസ് എവിടെപ്പോയി?” അവൾ പത്രം ശ്രദ്ധിച്ചെങ്കിലും വേസിന്റെ അഭാവം കണ്ണിൽപ്പെട്ടില്ലായിരുന്നു.
‘എന്റെ കൈ തട്ടി വീണുടഞ്ഞു. ഞാൻ എടുത്തുകളഞ്ഞു. നമുക്കാവേസ് ഇനി വേണ്ട മോളേ…”
…………..
End
❤️?
Feel good story ആണുട്ടോ ❤️
താങ്ക്സ്