ലക്ഷ്മി ഒന്നും നോക്കാതെ കതകു തുറന്നു. ലൈല അകത്തു കടന്നു.
”എന്താടീ? എന്താ ഉണ്ടായേ?” ലൈല, സോഫയിലിരുന്നു.
”പറയാം…ഞാൻ എല്ലാം പറയാം…”
”സജിത്ത് ഓഫീസിൽ പോയോ?”
‘പോയി.’
ലക്ഷ്മി പറഞ്ഞതെല്ലാം അവൾ ശ്രദ്ധിച്ചു കേട്ടു.
”ഇതിനെന്താ ഇപ്പോ ഒരു പോംവഴി?” അവൾ, ചിറി കടിച്ചു.
”ഹാ, കിട്ടിപ്പോയി. ഞാൻ ദാ വരുന്നേ…”
ലൈല പെട്ടന്നു പടികൾ ഇറങ്ങി. ഒരു മണിക്കൂറിനകം തിരിയെ എത്തി. കയ്യിൽ ഒരു പരന്ന പൊതി.
“ഒരു സി ഡി ആണ്. ഇന്നു രാത്രി നിങ്ങൾ ഒന്നിച്ചിരുന്നു കാണണം. പുള്ളി ഒഴിവുകഴിവു പറഞ്ഞാൽ പിടിച്ചിരുത്തി കാണിക്കണം.”
‘അതേടീ, കാണിക്കും. എന്നാലും പറയ് എന്താണതിൽ?”
”കാണുമ്പോൾ നിനക്ക് മനസ്സിലാവും. നിന്റെ പ്രശ്നം തീർന്നിരിക്കും. ഇത് ലൈലയുടെ വാക്കാ…”
രാത്രി ഭക്ഷണം കഴിഞ്ഞു. ആശമോൾ ഉറങ്ങി.
”ചേട്ടാ ഞാൻ എന്റെ പഴയ പെട്ടിയിലെ സാധനങ്ങൾ പൊടി തട്ടി വച്ചപ്പോ ഒരു സി ഡി കിട്ടി. അതിലെന്താണന്ന് ഓർമ്മ വരുന്നില്ല. അതിലെ എഴുത്തു വായിക്കാനും പറ്റുന്നില്ല. ഒന്നു പ്ലേയ് ചെയ്തു നോക്കിയാലോ?”
”പിന്നെങ്ങാണം ആട്ട്, എനിക്കിപ്പോ ഉറക്കം വരുന്നു.”
”എന്റെ ചേട്ടനല്ലേ…പ്ളീസ് ചേട്ടാ…”
”ശരി കൊണ്ടു വാ…”
‘‘ഹോ, ഇതു 1962 പടമല്ലേ? ഒരുപാടു കേട്ടിട്ടുണ്ട്. ഞാൻ കാണണമെന്ന് വിചാരിച്ച പടം!’ ‘
സജിത്ത് കണ്ണിമ വെട്ടാതെ സ്ക്രീനിലേക്ക് നോക്കിയിരുന്നു.
ആദ്യം മുഖത്തുണ്ടായ അവന്റെ സന്തോഷം പിന്നെ സങ്കടമായി മാറി. സത്യൻ ബെന്നി ആയും, രാഗിണി, ലീലയായും.അവരുടെ ഇടയിൽ രാജശ്രീ എത്രപെട്ടെന്നാണ് ഗ്രേസിയായി കടന്നു വന്നത്. ബെന്നി ഗ്രേസിയെ തീക്ഷ്ണമായി പ്രണയിച്ചു. അതുവരെ അവന്റെ എല്ലാമായ ലീലയെ അവൻ മറന്നു. ലീലയുടെ ദീനരോദനം സ്ക്രീനിൽ മുഴങ്ങി. ആരുടെയും കരളലിയിപ്പിക്കുന്ന രംഗങ്ങൾ, വിതുമ്പൽ.പടം തീരാറായിവരുന്നു. ബെന്നി-ഗ്രേസി ബന്ധത്തെ ചെറുത്തുനിന്ന ലീലയെ ബെന്നി ക്രൂരമായി മർദിക്കുന്നു. അവൾ തറയിൽ നിലംപൊത്തി.ബെന്നിയുടെ ഡാഡി അവൾ മരിച്ചെന്നു കരുതി. മകനെ എങ്ങനെയും രക്ഷിക്കണം! അവൾ സ്വയം വെടിവച്ചു മരിച്ചതായി വരുത്തിത്തീർക്കണം. അദ്ദേഹം തോക്കെടുത്തു ബെന്നിയുടെ കയ്യിൽ കൊടുത്തു. അവളെ വെടി വെക്കടാ. രക്തം ഉറഞ്ഞു കട്ടിപിടിക്കും മുമ്പ് വെടി വെക്ക്! അവിടെ നിനക്ക് രക്ഷപ്പെടാൻ ഒരു കച്ചിത്തുരുമ്പ് ലഭ്യമാകട്ടെ. സമയം കടന്നുപോന്നു…എളുപ്പമാകട്ടെ…
❤️?
Feel good story ആണുട്ടോ ❤️
താങ്ക്സ്