ഭാര്യ [vibin P menon] 70

അവൻ ലക്ഷ്മിയുടെ മുഖത്തേക്ക് നോക്കി ഇരുന്നു.

”എല്ലാം ശരിയാക്കാം ചേട്ടാ…”

 

”ലക്ഷ്മി, അന്നു നീനു വന്നപ്പോൾ ഉണ്ടാക്കിയ ആ പായസം വളരെ നന്നായിരുന്നു. അതാണല്ലോ ആ കുട്ടി രണ്ടുകപ്പ് കുടിച്ചത്? എന്റെ നാക്കിൽനിന്നും ആ രുചി ഇപ്പോഴും വിട്ടു മാറിയിട്ടില്ല…”

”അതൊരു കാര്യമുണ്ട് ചേട്ടാ…അതിൽ വറുത്തിട്ട അണ്ടിപ്പരിപ്പോ, മുന്തിരിങ്ങായോ, പിന്നെ ഏലക്കായോ ഒന്നുമല്ല അതിന്റെ കാരണം. തേങ്ങാപ്പാൽ നമ്മൾ ശരിക്കും ഒഴിക്കുമല്ലോ? അതിന്റെ കാര്യം പറയുന്നില്ല. ആ പായസം മനോഹരമാക്കിയതെന്തെന്നറിയാമോ? ശുദ്ധമായ പശുവിൻ നെയ്യ്. നമ്മൾ കഴിഞ്ഞ പ്രാവശ്യം വീട്ടിൽപോയപ്പോൾ കൊണ്ടുവന്നതാണ്.”

”അതായിരിക്കും നീനു രണ്ടുകപ്പ് കുടിച്ചത് അല്ലെ ലച്ചൂ?”

”അതേ ചേട്ടാ…അതുകൊണ്ടാണ് അവൾ രണ്ടുകപ്പ് കുടിച്ചത്.”

”ശരി.”

‘അങ്ങനിപ്പോ നീനുവിനെ വിളിക്കുന്നില്ല. ഹൊ! എന്തെല്ലാം വേലത്തരങ്ങളാ കയ്യിൽ!’ അവൾ ഉള്ളിൽ മന്ത്രിച്ചു.

ഇന്ന് സജിത്തിൻ്റെ ജന്മദിനം. ലക്ഷ്മി, ശുഷ്കാന്തിയോടെ എല്ലാ വിഭവങ്ങളും ഉണ്ടാക്കി. ഇലയിൽ സദ്യ വിളമ്പി. രണ്ടു വലിയ ഇലകളും ഒരു കൊച്ചു ഇലയും. എല്ലാം വിളമ്പി അവർ ഇലക്ക്‌ മുന്നിൽ ഇരുന്നു.

”ചേട്ടൻ എന്തേ കാതുകൂർപ്പിച്ചിരിക്കുന്നെ?”

”ഹേ …ഹേ…ഒന്നുമില്ല.”

‘കാളിങ്ങ് ബെൽ ശബ്ദിക്കുന്നത് പ്രതീക്ഷിച്ചരിക്കയാ കള്ളൻ…എനിക്കറിയാം… ‘

സദ്യയുടെ അവസാനം ഇലയിൽ പായസം വിളമ്പി.

”എങ്ങനുണ്ട് ചേട്ടാ എന്റെ ഇന്നത്തെ പായസം?”

”നന്നായിട്ടുണ്ട് …”

സജിത്ത് കൈ കഴുകി പോയി.

……..

“ഹെലോ! ഹെലോ! ലൈലക്ക്ക്കൊന്നു കൊടുക്കാമോ?

എടീ ഇത് ഞാനാണ്, ലക്ഷ്മി.”

”എന്താ ലച്ചൂ?”

”നീ ഇവിടേക്കൊന്നു വരണം. അത്യാവശ്യമാ…”

കുറച്ചു സമയം കഴിഞ്ഞപ്പോഴേക്കും സ്കൂട്ടി വന്നു നിൽക്കുന്ന ശബ്ദം. ചവുട്ടുപടികളിൽ കുതിരക്കുളമ്പടി ശബ്ദം. ലൈല! കോളേജിൽ വച്ചേ ലക്ഷ്മിയുടെ ആത്മമിത്രം.

3 Comments

  1. വായനാഭൂതം

    Feel good story ആണുട്ടോ ❤️

    1. താങ്ക്സ്

Comments are closed.