ലക്ഷ്മി ഞെട്ടി ഉണർന്നു. ലൈറ്റ് ഇട്ടു.
തൊട്ടടുത്തുകിടന്നുറങ്ങുന്ന സജിത്തിനെ അവൾ നോക്കി. അവന്റെ കൃഷ്ണമണികൾ അതിവേഗം ചലിക്കുന്നു.
‘’ചേട്ടൻ സ്വപ്നം കാണുകയാണ്!’’
”എൻ്റെ ചക്കരേ നീനു…നീ ഊഞ്ഞാലിൽ കയറി ഇരിക്ക് ഞാൻ ആട്ടിത്തരാം…”
‘ദൈവമേ, ചേട്ടൻ സ്വപ്നത്തിൽ പിച്ചും പേയും പറയുകയോ? ആ മുഖത്തെ സന്തോഷം കണ്ടില്ലേ? സ്വപ്നത്തിൽ ചേട്ടൻ നീനുവിൻ്റെകൂടെയാണ്. എന്തൊക്കെയായിരിക്കും ഇങ്ങേര് കാണുന്നത്?’
അവൾ ആ മുഖത്തേക്ക് നോക്കി ഇരുന്നു.
സാധാരണ രാവിലെ അഞ്ചരക്ക്എണീക്കുന്ന ലക്ഷ്മി, എണീച്ചപ്പോൾ സമയം ഏഴു കഴിഞ്ഞിരുന്നു. അവളുടെ മനസ്സ് ഒരു ടൊർണാഡോയിൽ പെട്ടു കലങ്ങിയിരുന്നു.
”ചേട്ടൻ കാപ്പി കുടിക്കാൻ വന്നേ…”
കയ്യിലിരുന്ന ദിനപ്പത്രം മടക്കി കൊച്ചു ടേബിളിൽ വച്ച് അവൻ എണീറ്റു.
”എന്തുണ്ടായീ ലച്ചൂ…ഇന്ന് ബ്രേക്ക് ഫാസ്റ്റ് താമസ്സിച്ചല്ലോ?”
”ഇന്നലെ നമ്മൾ കിടക്കാൻ താമസ്സിച്ചുപോയില്ലേ? രാവിലെ എണീക്കാനും താമസിച്ചുപോയി.”
അവൻ ബ്രേക്ക് ഫെസ്റ്റിനു മുന്നിൽ ഇരുന്നു.
”ലക്ഷ്മി, എന്തേ എനിക്ക് മാത്രം? നീ ഇരിക്കുന്നില്ലേ?”
”ഞാൻ കുറച്ചു കഴിഞ്ഞേ കഴിക്കുന്നുള്ളൂ ചേട്ടാ…വയറിന് ഒരു അസ്വസ്ഥത.”
”എന്താ നിന്റെ കണ്ണു നനഞ്ഞിരിക്കുന്നെ ലക്ഷ്മി വീട്ടീന്ന് ഫോൺ വല്ലോം വന്നോ?”
”ഒന്നുമില്ല ചേട്ടാ…”
അവൻ ബ്രേക്ക് ഫാസ്റ്റ് കഴിച്ചു, കൈ കഴുകി, വീണ്ടും പോയി പേപ്പർ നിവർത്തി.’
‘ഫ്ലവർ വേസിൽ എന്നത്തേതിലും കൂടുതൽ പൂക്കൾ! കൂടുതൽ മനോഹാരിത. ചേട്ടൻ അതിരാവിലെതന്നെ ഇത്രയുംപൂക്കൾ എവിടെനിന്നും ശേഖരിച്ചു? ‘അതിനു കണ്ണുകൾ ഇല്ലന്നേയുള്ളൂ…അതെന്നെത്തന്നെയാണല്ലോ നോക്കുന്നത്?! ആ ഇല്ലാത്ത കണ്ണുകളിൽ നിറച്ച് അസൂയയല്ലേ?’
”ലക്ഷ്മി…മറ്റെന്നാളല്ലേ എന്റെ ജന്മദിനം?”
”അതേ ചേട്ടാ…”
”അന്ന്, നമുക്കൊരു ആഘോഷമാക്കിയാലോ?”
”ചേട്ടന്റെ ജന്മദിനം ആഘോഷിക്കുന്നത് ചേട്ടനിഷ്ടമല്ലായിരുന്നല്ലോ? നമുക്കാഘോഷിക്കണം ചേട്ടാ!”
”ശരി ആഘോഷിക്കാൻ നമ്മൾ തീരുമാനിച്ചു കഴിഞ്ഞു. പരിപ്പ്, പപ്പടം, നെയ്യ്, സാമ്പാർ തുടങ്ങി എല്ലാം…പിന്നെ എന്റെ ലക്ഷ്മിയുടെ ആ പായസം!’
‘എല്ലാം ശരിയാക്കാം ചേട്ടാ…”
”ആ പായസമുണ്ടല്ലോ നമുക്ക് കെങ്കേമമാക്കണം. എനിക്കേറ്റവും ഇഷ്ടമുള്ള വിഭവമായ, ലക്ഷ്മിയുടെ പായസം!”
”താങ്ക് യു ചേട്ടാ…”
❤️?
Feel good story ആണുട്ടോ ❤️
താങ്ക്സ്