കാലം അതിന്റെ പോക്കു തുടരുന്നു.
അവർ ഏഴാം വിവാഹ വാർഷികം ഇന്നലെ കൊണ്ടാടി. ഇന്ന് ഒരു ദിവസംകൂടി കടന്നുപോയിരിക്കുന്നു. ഹാ, അതങ്ങനെയാണല്ലോ? സമയത്തിനെ കൈവെള്ളയിൽ ഒതുക്കിനിർത്താൻ കഴിയില്ലല്ലോ?
”ചേട്ടാ…ചേട്ടാ…ഇതു കണ്ടോ?”
ദിനപത്രത്തിന്റെ ഉൾപേജ് തുറന്നു, ലക്ഷ്മിയുടെ ചൂണ്ടുവിരൽ പതിച്ച സിനിമാ കോളം അവന്റെ മുന്നിലേക്ക് വച്ചു…
”നിന്റെ വിരലൊന്നു മാറ്റിക്കെ, എനിക്ക് നോക്കണ്ടേ?’
‘ഇന്നുതന്നെ പോകാം. “ചേട്ടാ…മാറ്റിനിക്ക്പോകാം”
”ഇന്നുതന്നെ പോണോ ലക്ഷ്മി? ആകപ്പാടെയുള്ള ഒരു ഞായറാഴ്ചയല്ലേ, വിശ്രമിക്കാമെന്നു കരുതി.”
”നാളെ, തിങ്കളും അവധിയാണ് ചേട്ടാ… ”
‘അത് ശരിയാണല്ലോ? എന്നാ ഒരുങ്ങിക്കോ?’
നെറ്റിൽ ടിക്കറ്റ് ലഭ്യമാണ്. സ്മാർട്ട്‌ഫോണിൽ നിമിഷങ്ങൾകൊണ്ട് സീറ്റുകൾ റിസേർവ് ആയി.
ലക്ഷ്മിയെയും, ആശമോളെയും, തീയേറ്ററിന് മുന്നിൽ ഇറക്കി, വണ്ടി പാർക്കിലേക്ക് കൊണ്ട് പോയി. പാർക്ക് ചെയ്തു വരുമ്പോൾ അവരെ ഇറക്കി വിട്ടടുത്തു കണ്ടില്ല. അവൻ തിരക്കി നടന്നു. ‘മ് അവർ മുകൾനിലയിൽ ഹാളിനു മുന്നിൽ ഉണ്ടാകും.’
ഒരു തൂണിന്റെ ചുവട്ടിലെ റൌണ്ട് കുഷ്യൻ സീറ്റിൽ ലക്ഷ്മിയുടെ തല കണ്ടു. അവൻ അവിടേക്കു നടന്നു. .
”ഇതാരാന്നു നോക്കു ചേട്ടാ?” തോളുരുമ്മി ഇരിക്കുന്ന പെൺകുട്ടിയെ തൊട്ട് അവൾ ചോദിച്ചു.
‘ആരായിരിക്കും ലക്ഷ്മിയെ ഉരുമ്മി ഇരിക്കുന്ന സ്ത്രീ?!’ അവൻ അവളെ ഒന്ന് സൂക്ഷിച്ചു നോക്കി. അവൾ നാണംകൊണ്ടു മുഖം താഴ്ത്തി.
”എവിടെയോ വച്ചു കണ്ടപോലെ. ലിട്ടിയാണോ? നമ്മുടെ ദിലീപ് ഏട്ടന്റെ മോൾ! ഇപ്പൊ മുംബൈയിലുള്ള…?”
‘‘അല്ലാ….’’
പെൺകുട്ടി ചിരി അമർത്തുന്നുണ്ട്. പിന്നെ മുഖമുയർത്തി സജിത്തിനെ നോക്കി വീണ്ടും തല താഴ്ത്തി.
”അന്നു ബീച്ചിൽ നിന്നും നമ്മൾ കൂടെ കൂട്ടിക്കൊണ്ടുവന്ന കുട്ടി?!”
‘നീനു വാണോ?’
‘അതെ, ഞാൻ നീനു വാണ്.” മുഖമുയർത്തി നാണം വെടിഞ്ഞ് അവൾ പറഞ്ഞു.’
പടം തുടങ്ങാറായി. ചുവന്ന കാർപ്പെറ്റുവിരിച്ച ഹാളിനകത്തേക്കുള്ള ചവുട്ടുപടിയിൽ നീനു അവരിൽനിന്നും വേർപെട്ടു.സീറ്റു, തിരക്കി പിടിച്ചപ്പോഴേക്കും, പടം തുടങ്ങി.
”അവൾ ആളങ്ങു മാറിപ്പോയല്ലോ?’’ ഇടവേളയിൽ സജിത്ത് ലക്ഷ്മിയുടെ കാതിൽ മന്ത്രിച്ചു.
”ഹാ, അവൾ കുറച്ചു തടിച്ചിട്ടുണ്ട്. കൊല്ലം മൂന്നാലായില്ലേ ചേട്ടാ?”
”എനിക്ക് ഒരു പിടിയും കിട്ടിയില്ലായിരുന്നു.”
❤️?
Feel good story ആണുട്ടോ ❤️
താങ്ക്സ്