ഭാര്യ [vibin P menon] 70

”ഒരു വീട്ടിൽ, പേയിങ്ങ് ഗസ്റ്റായി താമസിക്കയാണ്.”

”ഇവിടെനിന്നും എന്തു ദൂരം ഉണ്ടാകും?”

”അറിയില്ല. ഈ സ്ഥലം ഏതാണ്?”

‘‘ വണ്ടൂർ! ഫോണല്ലേ കയ്യിൽ ഇരിക്കുന്നത്? ആ വീട്ടിലെ ആരെയെങ്കിലും ഒന്നു വിളിച്ചാൽ വന്നു കൂട്ടിക്കൊണ്ടു പോകില്ലേ?”

”ഞാൻ ഒരുപാടു ശ്രമിച്ചു. ആരും ഫോൺ എടുക്കുന്നില്ല.”

‘‘ഹാ, ചായ തണുത്തുപോകും. കുടിക്ക്!’’

അവൾ ചായ കുടിച്ചു. ഒന്നും അവളെ അലട്ടുന്നില്ല. അവൾ ശാന്തമായി ഇരിക്കുന്നു.

”എവിടെ കൊണ്ടുവിട്ടാൽ തനിയെ വീട്ടിലേക്കു പോകാൻ സാധിക്കും?”

‘‘നിലമ്പൂർ ഇറക്കി വിട്ടാൽ എനിക്ക് സൗകര്യമായിരുന്നു ചേച്ചി.’’

സജിത്ത് ഒന്നു റീഫ്രഷായി വന്നു. അവൻ ചായ കുടിച്ചു.

”ചേട്ടാ ഈ കുട്ടിയെ നിലമ്പൂർ കൊണ്ടുപോയി വിടണം. അവിടെനിന്നും തനിയെ പൊയ്‌ക്കോളും.”

”ശരി.”

സജിത്ത് ഡ്രസ്സ് മാറി വന്നു.

”നീ ഒരുങ്ങിയില്ലേ, ലച്ചൂ…?”

”മോളുറങ്ങി ചേട്ടാ. ഞാൻ വരുന്നില്ല. ചേട്ടൻ അങ്ങ് കൊണ്ട് വിട്ടാൽ മതി.”

‘അതു ശരിയാവില്ല. ആശമോളെയും എടുത്തുകൊണ്ടു വന്നോളൂ…’

”ഞാൻ ഒരു ശല്യമായി അല്ലെ?” ആദ്യമായി നീനു ചോദിച്ചു.

”അങ്ങനെ പറയാതെ! ഒരു ശല്യവുമില്ല.” ലക്ഷ്മി പറഞ്ഞു.’

മടിച്ചു നിൽക്കുന്ന ലക്ഷ്മിയെക്കണ്ടു സജിത്ത് പറഞ്ഞു.

”ശരി നീ വരണ്ട. ഞാൻ കൊണ്ടുവിടാം…”

അവൻ കാറു സ്റ്റാർട്ട് ചെയ്തു.

ലക്ഷ്മി പുറകിലെ ഡോർ ,നീനുവിന് തുറന്നുകൊടുത്തു. നീനു കയറി.

ഇരുപതു മിനിറ്റ് ഡ്രൈവ്. പട്ടം എത്തി.

നീനു കാറിൽനിന്നിറങ്ങി ടാറ്റ പറഞ്ഞു റോഡു മുറിച്ചു നടന്നു. അവൾ മുടി വീശി നടന്നുപോകുന്നത് അവൻ അൽപ്പനേരം നോക്കി ഇരുന്നു. അവളുടെ രൂപം ചെറുതായിത്തുടങ്ങി. അവൾ, അവന്,

 

തിരിയെ വീട്ടിലേക്കുള്ള യാത്ര അത്ര എളുപ്പമായിരുന്നില്ല. ഒരു ട്രാഫിക്ക് ജാമിൽ പെട്ടുപോയി.

”വല്ല കാര്യവുമുണ്ടായിരുന്നോ? എനിക്ക് ശരിക്കും പാടായില്ലേ?”തിരിയെ വന്ന സജിത്ത് ലക്ഷ്മിയോടു ചോദിച്ചു.

”അങ്ങനെ പറയാതെ ചേട്ടാ. നമുക്കുമില്ലേ ഒരു മോൾ വളർന്നുവരുന്നൂ? ആരെങ്കിലും അവളെയും ഇങ്ങനൊരുസാഹചര്യത്തിൽ സഹായിക്കണ്ടേ?”

“സോറി ലച്ചു, ആ ട്രാഫിക് ജാമ് എന്നെ ശരിക്കും ബുദ്ധിമുട്ടിച്ചു.’’

”പോട്ട് ചേട്ടാ…നേരം ഇരുണ്ടു വെളുക്കുമ്പോ നമുക്കൊരു ബ്രാൻഡ് ന്യൂ ദിവസം കിട്ടില്ലേ?”

”ഹ ഹ ഹാ… അതുകൊള്ളാം. എന്നുമുതലാ നീ ഒരു ഫിലോസഫർ ആയി മാറിയേ?”

…………..

3 Comments

  1. വായനാഭൂതം

    Feel good story ആണുട്ടോ ❤️

    1. താങ്ക്സ്

Comments are closed.