ഭാര്യ [vibin P menon] 70

സജിത്ത് റോഡിൻറെ വശങ്ങളും ശ്രദ്ധിച്ചു വണ്ടി വിട്ടു.

”മോള് പഠിക്കുകയാണോ?” പിൻസീറ്റിലേക്കു തിരിഞ്ഞു നോക്കി ലക്ഷ്മി ചോദിച്ചു

”അതേ ചേച്ചി… എഞ്ചിനീറിങ്ങ് അവസാന വർഷമാ.’

”എന്താ വിഷയം?”

”ഇൻഫർമേഷൻ ടെക്നോളജി.”

”എന്തുകൊണ്ട് It തിരഞ്ഞെടുത്തു?”

”ജോലി സാധ്യതകൾ ഏറെയുള്ള ഫീൽഡ് അല്ലെ ചേച്ചീ.”

”ശരിയാ.”

 

‘എങ്ങും ഒരു ബസ് സ്റ്റാൻഡ് കാണാനില്ല. ഇനിയൊട്ടില്ലതാനും. പരിചിതമായ വഴി. വീടെത്താൻ ഇനി കുറച്ചു ദൂരം മാത്രം.

ലക്ഷ്മി, എന്തൊക്കെയോ ആ കുട്ടിയോട് ഇപ്പോഴും ചോദിച്ചുകൊണ്ടേയിരിക്കുന്നു. അല്ലെങ്കിത്തന്നെ ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ ആകാംക്ഷ മൊത്തമായി ആണിന്റെ ജന്മാവകാശമല്ലേ?’

സജിത്ത് ചിന്തിച്ചു

”വീടെത്താറായല്ലോ ലക്ഷ്മി…ഇനി എന്തു ചെയ്യും? ഞാൻ വേണ്ടാന്നു പറഞ്ഞതല്ലേ? അതും ഒരു പെൺകുട്ടി!” അവൻ മേച്ചിയുടെ കാതിൽ മന്ത്രിച്ചു

”ചേട്ടൻ വിഷമിക്കാതെ. തൽക്കാലം അവളെ വീട്ടിലേക്കു കൊണ്ടുപോകാം. പിന്നെ എന്താന്നുവച്ചാ ചെയ്യാം.”

‘സമയത്തിന്റെ പാച്ചിലിൽ സാഹചര്യങ്ങൾ മാറി മാറി വീശും…വേണ്ടായിരുന്നൂ! ‘വണ്ടി ഗാരേജിൽ ഒതുക്കുമ്പോൾ അവൻ ചിന്തിച്ചിരുന്നു

ലക്ഷ്മി ഹാൻഡ്ബാഗിൽനിന്നും ഒരു താക്കോൽകൂട്ടം എടുത്തു. വീടിന്റെ കതകു തുറന്നകത്തുകയറി.

പെൺകുട്ടിയെ ലിവിങ്‌റൂമിൽ സോഫയിലിരുത്തി.

സജിത്ത്, ഒന്നു ഫ്രഷ് ആകാൻ ടോയ്‌ലെറ്റിലേക്കു പോയി.

ആശമോളെ കിടക്കയിൽ കിടത്തി ലക്ഷ്മി തിരിയെവന്നു. സ്മാർട്ട്ഫോണിൽ ദൃഷ്ടികൾ പതിപ്പിച്ചു നിർവികാരമായി പെൺകുട്ടി ഇരിക്കുന്നു.

ഞാൻ അടുക്കളയിൽപോയി ചായ ഉണ്ടാക്കി വരാം.

അവൾ പുഞ്ചിരിച്ചു തല കുലുക്കി.

ചായയും കുറച്ചു കുക്കീസുമായി ലക്ഷ്മി വന്നു. ചായയും, കുക്കീസും സോഫായിക്കു മുന്നിലുള്ള കൊച്ചു ടേബിളിൽ വച്ചു. ഒരു കപ്പു ചായ പകർന്നു പെൺകുട്ടിയുടെ കയ്യിൽ കൊടുത്തു.

‘‘മോടെ പേരു ചോദിക്കാൻ വിട്ടു പോയി.’’

”നീനു.”

“എവിടെയാ താമസം?”

3 Comments

  1. വായനാഭൂതം

    Feel good story ആണുട്ടോ ❤️

    1. താങ്ക്സ്

Comments are closed.