ഭാര്യ (മാലാഖയുടെ കാമുകൻ) 1903

ഭാര്യ

Author

മാലാഖയുടെ കാമുകൻ

ചുമ്മാ ഇരുന്നപ്പോൾ കുത്തികുറിച്ചതാണ്.. അന്ന് ഇതിന്റെ ഒരു ഭാഗം കണ്ടപ്പോൾ വൈറസ് ബ്രോ ബാക്കികൂടെ എഴുതുമോ എന്ന് ചോദിച്ചപ്പോൾ ഒന്ന് പൂർത്തിയാക്കി എന്നെ ഉള്ളു.. കൊച്ചു കഥയാണ്…
ആരും കൊല്ലരുത്.. ??
നിയോഗം 3 പാർട്ട് 2 തിങ്കൾ 7 മണിക്ക് തന്നെ വരും..

ഭാര്യ..

“നിങ്ങൾ സത്യത്തിൽ എന്നെ വിവാഹം കഴിച്ചത് രണ്ടു പേർക്ക് ദിവസവും കൊടുക്കേണ്ട പൈസ ലാഭിക്കാം എന്ന് കരുതിയാണ് അല്ലെ?”

“ങേ?”

അവൾ പോളിഷ് ചെയ്തുകൊടുത്ത ഷൂ കാലിലേക്ക് വലിച്ചു കയറ്റുബോഴാണ് ഭദ്രയുടെ ചോദ്യം കേട്ട് അവനൊന്നു ഞെട്ടിയത്…

ഷൂ നിലത്തു വീണത് നോക്കാതെ അവൻ അവളെ നോക്കി.. ഇളം നീല സാരിയണിഞ്ഞു ചന്ദനം തൊട്ട് മുടി കുളിച്ചു വിടർത്തിയിട്ട നാടൻ സുന്ദരി.. അവളുടെ സൗന്ദര്യം നോക്കിത്തന്നെയാണ് കെട്ടിയതും. അവരുടെ കല്യാണം കഴിഞ്ഞിട്ട് നാല് മാസം ആകുന്നു..
അവളുടെ മുഖഭാവം വ്യക്തമല്ല.

“നീയെന്താ പറഞ്ഞത്?”

അവൻ വീണ്ടും ചോദിച്ചു..

“നിങ്ങൾക്ക് പുറത്തു രണ്ടുപേർക്ക് കൊടുക്കേണ്ട പൈസ ലാഭിക്കാൻ അല്ലെ എന്നെ കല്യാണം കഴിച്ചത് എന്ന്?”

അവൾ വീണ്ടും ചോദിച്ചു..

“ആർക്ക്? ഏതാ ആ രണ്ടുപേർ?”

“ഒന്ന് വീട്ടുജോലിക്കാരി.. രണ്ടു വേശ്യ…ഇവരുടെ രണ്ടുപേരുടെയും പണിയല്ലേ ഞാൻ ശമ്പളം ഒന്നുമില്ലാതെ ചെയ്യുന്നത്..”

“എന്താടീ പറഞ്ഞത്???”

അവൾ പുച്ഛത്തോടെ അത് പറഞ്ഞതും അവൻ ചാടി എഴുന്നേറ്റ് അലറിക്കൊണ്ട് അവളുടെ മുഖം നോക്കി ആഞ്ഞു അടിച്ചു..

അടി കൊണ്ട് ഒരു വശത്തേക്ക് ചെരിഞ്ഞു എങ്കിലും അവൾ ചിതറി വീണ മുടി മുഖത്ത് നിന്നും മാറ്റി അവനെ നോക്കി ചിരിച്ചു. പുച്ഛത്തോടെ..

അവൻ ഷൂസ് വലിച്ചിട്ട് പുറത്തേക്ക് പാഞ്ഞു.. മിന്നൽ പോലെ അവന്റെ കാർ അകന്നുപോയപ്പോൾ അവൾ കതകടച്ചു അതിൽ ചാരി നിന്ന് കരഞ്ഞു..

പിന്നെ എന്തോ ഓർത്തതുപോലെ കണ്ണ് തുടച്ചു അകത്തേക്ക് നടന്നു.. ആ വലിയ വീട്ടിലെ പണികൾ ചെയ്തു തുടങ്ങി.. ആരോടോ ഉള്ള വാശി പോലെ..

ഓഫീസിൽ എത്തിയ അവൻ ആകെ അസ്വസ്ഥൻ ആയിരുന്നു.. അവൾ പറഞ്ഞത് അവന് മനസിലായില്ല.. അതിന്റെ രോഷം ഒക്കെ അവൻ ജോലിക്കാരോട് തീർത്തു..

അന്ന് ഉച്ചക്ക് വീട്ടിലേക്ക് പോയില്ല. പകരം ഹോട്ടലിൽ പോയി കഴിച്ചു.. വൈകുന്നേരം പതിവ്പോലെ ജോലി തീർത്തു ക്ലബ്ബിലേക്ക്..
കൂട്ടുകാരുടെ ഒപ്പം രണ്ടു പെഗ്ഗും അടിച്ചു അവിടെ ഇരുന്നു വീട്ടിൽ എത്തിയപ്പോൾ രാത്രി പത്തുമണി..

എന്നും ഈ സമയത്താണ് എത്തുന്നത്.. വണ്ടി അകത്തിട്ട് ഗേറ്റ് അടച്ചു അവൻ അകത്തേക്ക് കയറിയപ്പോൾ അവൾ വാതിൽ തുറന്നു..

അവൻ അവളെ ശ്രദ്ധിക്കാതെ അകത്തു കയറി..

150 Comments

  1. ഏട്ടാ ഇത്രയും പെട്ടന്ന് കംപ്ലീറ്റ് ചെയ്യും എന്ന് ഒട്ടും പ്രതീക്ഷിച്ചില്ല…….

    A wonderfull story with a good message

    ഭാര്യ എന്ന് പറഞ്ഞാൽ അടുക്കളയിലെയും കിടപ്പാറയിലെയും ഒരു ഉപകരണം ആക്കുവാൻ ഉള്ള ഒന്നല്ല….. മറിച്ചു എല്ലാ അർത്ഥത്തിലും നമ്മുടെ പാതി ആവേണ്ടവൾ ആണ്…… അവരുടെ ആഗ്രഹങ്ങൾക്കും ലക്ഷ്യങ്ങൾക്കും ഒരു വിലങ്ങുതടി ആവുന്നതിനു പകരം ഒരു താങ്ങായി എപ്പോഴും കൂടെ ഉണ്ടാവണം…… അവരുടെ സന്തോഷത്തിലിം സങ്കടത്തിലും കൂടെ ഉണ്ടാവണം…. എന്നാലേ ഒരു നല്ല ലൈഫ് പാർട്ണർ ആവു……

    സ്നേഹം

    ❤❤❤❤❤❤❤

  2. സ്നേഹം സ്നേഹം സ്നേഹം,,…… ഒത്തിരി സ്നേഹം ♥️♥️♥️♥️♥️♥️♥️♥️

  3. ❤️❤️❤️❤️

  4. Kalaki. ♥️♥️♥️

  5. Niyogam ella partum kambikuttan sitil ninn ozhivakkiyath entha

  6. Beautiful story ❤

  7. നാടോടി

    ??

  8. എം കെ,
    എന്താ പറയുക, ഈ കഥയ്ക്ക് വളരെയേറെ മാനങ്ങൾ ഉണ്ട്, ഒരു സ്ത്രീക്ക് വേണ്ടത് ഇത്രമാത്രം ആണ്, അയാൾക്ക് പറഞ്ഞു കൊടുക്കാൻ നല്ലൊരു കൂട്ടുകാരി ഉണ്ടായിരുന്നു പക്ഷെ ഇന്ന് കാണുന്ന പല കുടുംബ ബന്ധങ്ങളുടെ ഇടയിൽ ഇത്തരം ഒരു കൂട്ടുകാരി ഇല്ലാത്തതിന്റെ അഭാവം എവിടെയും ഉണ്ട്, നമ്മുടെ മുന്നിൽ എത്തുന്ന പല സ്ത്രീകളുടെയും അനുഭവം മറിച്ചും അല്ല.
    അഭിനന്ദനങ്ങൾ…

  9. നിങ്ങള് പൊളിയാണ് കാമുകൻ
    ഒരുപാട് ഇഷ്ടായ് ❤️❤️❤️

  10. ആഹാ..! അടിപൊളി..!???

    നിങ്ങള് പൊളിയാണ് മനുഷ്യാ…!???
    As always, ഈ കഥയും വളരെ നന്നായിരുന്നു. ഇനിയും ചെറുകഥകൾ വരുമെന്ന് പ്രതീക്ഷിക്കുന്നു. Waiting for the next part of നിയോഗം…!?

    ഒത്തിരി സ്നേഹം..!❤️❤️❤️❤️❤️

  11. Parthasaradhy [ParthuZz]

    ഹൃദയം ❤️❤️❤️❤️❤️…,

  12. നിധീഷ്

  13. കുട്ടപ്പൻ

    കാമുകാ ❤

    ഇഷ്ടായി.
    ❤❤❤❤❤❤❤❤

  14. #### enna peril fb il kandirunnu ath bro aano?

    1. അത് ഞാൻ തന്നെയാണ്.. സോറി ആ പേര് എഡിറ്റ് ചെയ്തു മാറ്റിയതാണ്.. ?

      1. വിച്ചൂസ്

        ഞാനും കണ്ടായിരുന്നു വായിച്ചു തുടങ്ങിയപ്പോഴേ manasilayi

        1. ആ ഗ്രൂപുകളിൽ കുറച്ചു പരിചയക്കാർ ഉണ്ട്.. അതാണ്..

          1. വിച്ചൂസ്

            ❤❤

  15. ഒരു ഏട്ടത്തിയമ്മ കഥയില്ലേ, അത് ഇവിടെ ഇടുമോ

    1. അത് ഇടാൻ പറ്റിയ സ്പേസ് അല്ല ബ്രൊ ഈ സൈറ്റ്. ക്ഷമിക്കണം..

      1. ആ കഥ വേറെ എവിടെ വായിക്കാന്‍ പറ്റും

    2. ആ കഥ വേറെ എവിടെ വായിക്കാന്‍ പറ്റും

  16. പാഞ്ചോ

    മാലാഖ ബ്രോ..

    കുറച്ചു നാളുകൾക്ക് ശേഷമാണ് മാലാഖയുടെ കഥ ഒരെണ്ണം വായിക്കുന്നത്..എന്നാ പറയുക..ചെറിയ ഒരു കഥ, മിക്കപ്പോഴും കേക്കുന്ന ഒരു പ്ലോട്ട്,അതിൽ മാലാഖയുടെ ഭവന കൂടി വന്നപ്പോൾ It became more interesting!!

    കെട്ടാൻ തോന്നുന്നു?..പ്രായം ആയിട്ടില്ലെന്നോർക്കുമ്പോ?

    1. ഒത്തിരി സ്നേഹം ട്ടോ.. ❤️
      കെട്ടണം.. ഒരു 18 വയസിൽ ഒക്കെ കെട്ടിയാൽ സൂപ്പർ അല്ലെ… ??

  17. Kamukaaa nte muthe thanik avidannu kittunnu inganathe theme., sammathichu bro.. super aayitund ??????

    1. ഇത് ചുമ്മാ എഴുതിയതാണ്.. ❤️ പുതുമ ഒന്നും ഇല്ല..
      സ്നേഹം ട്ടോ.. ❤️

  18. എനിക്കറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ താനെന്തൊരു ദുഷ്ടനാടോ കാമുകാ..??? പെണ്ണ് കെട്ടാത്ത തന്നെപ്പോലെയാണോ എന്നെപ്പോലെയുള്ള പാവം വായനക്കാർ.. ഇതെങ്ങാനും എന്റെ പെണ്ണുമ്പിള്ള കണ്ടാലുള്ള ഭവിഷ്യത്ത് താനോർത്തില്ലേ ദുഷ്ടാ ???

    ഒരു തഞ്ചത്തിന്‌ ഓരോന്ന് പറഞ്ഞു അടുക്കളപ്പണി അമേരിക്കൻ പ്രസിഡന്റ് പണിയെക്കാൾ മികച്ചതാണെന്നൊക്കെ തള്ളിക്കയറ്റി ജീവിച്ചു പോകുമ്പോ ഇജ്‌ജാതി ഓരോന്നും കൊണ്ടുവരാൻ എന്തിന്റെ കേടായിരുന്നു പഹയാ..???

    അല്ലെങ്കിൽ തന്ന സമത്വം എന്നൊക്കെപറഞ്ഞു തുണിയലക്കും പത്രം കഴുകലും നമ്മള് ചെയ്യുന്ന കാലത്തു പ്രാതലിന്റെ പണിയും കൂടെ അടിച്ചേൽപ്പിക്കുന്നപണിചെയ്ത ചെകുത്താന്റെ കാമുകനായിപ്പോയി താൻ ???

    ലവളേം കൊച്ചുങ്ങളേം കൊണ്ടൊന്നു വെളിയിൽപോയാൽ എത്രയാ പൊട്ടുന്നെന്നു ഒറ്റത്തടിയും ഉരുണ്ട മസിലും മാത്രമുള്ള തനിക്കു അറിയാൻ മേലാഞ്ഞിട്ടാ ??? എന്നെപ്പോലെയുള്ളവരോട് അല്പമെങ്കിലും കരുണയും സ്നേഹവും ഉണ്ടായിരുന്നെങ്കിൽ താനിങ്ങനെ ചെയ്യുവാരുന്നോ ..??? ഒക്കെപ്പോട്ടെ ഇപ്പോഴത്തെ പെട്രോളിന്റെ വിലയും കൊറോണയും കാരണം എങ്ങോട്ടും പോകാനുമുള്ള ചേലില്ലാത്തപ്പോ എന്തിനീ ക്രൂരത…???

    ഇത് വായിച്ചേച്ചും അവളെന്നെ ഒരുമാതിരി പീഡനക്കേസിലെ പ്രതിയെ തിരിച്ചറിയുന്ന പരാതിക്കാരിയെ നോക്കുന്നപോലെ തുറിച്ചു നോക്കുന്നത് കണ്ടു തനിക്കു സന്തോഷവായല്ലോ..!! ???

    ???

    1. Same bro….kamukane namuk konnalo???

      1. രാജു ഭായ്

        ദേവീചൈതന്യ ഇതിൽ ഇടുന്നില്ലേ കൂടെ angelic beauty കൂടെ ഇതിൽ ഇടനാട്ടൊ

        1. ഇടും നിയോഗം കഴിഞ്ഞ്

    2. ഹഹ. കൊള്ളാം.. ??അറിഞ്ഞ കാര്യങ്ങൾ വച്ച് ഋഷി നല്ലൊരു ഹബ്ബി ആണല്ലോ.. പിന്നെ എന്താ പ്രശ്നം… ??
      സത്യത്തിൽ.. എനിക്ക് നിരാശയുണ്ട്.. Fbയിൽ ഈ കഥ ഇട്ടിരുന്നു.. രണ്ടായിരത്തിന് മുകളിൽ ആളുകൾ അത് ലൈക് ചെയ്തു.. അതിനു അനുസരിച്ചു അഭിപ്രായങ്ങളും.. അല്പം ആണുങ്ങൾ ഒഴിച്ചാൽ ബാക്കിയൊക്കെ സ്ത്രീകൾ ആണ്.. പക്ഷെ ഒറ്റ ആളുപോലും പറഞ്ഞില്ല എന്റെ ലൈഫ് അല്ലെങ്കിൽ എന്റെ ഭർത്താവ് ഇങ്ങനെ ആണെന്ന്..
      എന്നാൽ മ്യൂണിക്കിൽ കുറെ വർഷം ജീവിച്ച അനുഭവം വച്ച് നോക്കുമ്പോൾ 99 ശതമാനം ആണുങ്ങളും ഈ കഥയിലെ രണ്ടാം ഭാഗത്തെ രാജിനെപ്പോലെ ആണ്. അത് എന്തുകൊണ്ടാണ് എന്ന് ചോദിച്ചാൽ അവർ കണ്ടു വളർന്നത് അവർ ചെയ്യുന്നു.. നമ്മുടെ നാട്ടിൽ കുട്ടികൾ സ്ത്രീകൾ അടുക്കളയും വീടും ആയി ചുറ്റി ജീവിക്കുന്നതാണ് കാണുന്നതും…
      സമൂഹം മാറണം… മാറ്റങ്ങൾ വരുന്നുണ്ട് എന്നാണ് വിശ്വാസം..
      സ്നേഹത്തോടെ.. ❤️

      Nb – ചേച്ചി കാണുകയാണെങ്കിൽ ഇങ്ങേരെ പിടിച്ച പിടിക്ക് കൊണ്ടുപോയ്‌ക്കോളു.. ? ആഴ്ചയിൽ രണ്ടു പ്രാവശ്യം ഔട്ടിങ് നിർബന്ധം ആക്കണം.. ??
      ഞാൻ ഓടി…

      1. നീലകുറുക്കാൻ

        സംഭവം ഒക്കെ ശെരിക്കും കളറാണ്. But നടത്തിയെടുക്കാൻ കഴിഞ്ഞിരുന്നില്ല.. നാട് വിട്ട് ഒറ്റക്കായപ്പോൾ പലതും പഠിച്ചു. ഇനി അടുത്ത വെക്കേഷന് പോവുമ്പോൾ കാണാം. എനിക്ക് വല്ല മാറ്റവും ഉണ്ടോന്ന്☺️☺️

      2. Facebookil page etha

    3. നീലകുറുക്കാൻ

      അവക്കിതൊന്നും വായിക്കാൻ സമയമില്ലാത്തത് കൊണ്ട് ഞാൻ രക്ഷപ്പെട്ടു

  19. കുട്ടപ്പൻ

    ഇന്നലെ വായിക്കാൻ ഇരുന്നതാ. ചെറിയ ഒരു തിരക്കിൽ പെട്ടു. ഇന്ന് ഉറപ്പായും വായിച്ചിരിക്കും ❤

    1. അത്ര കാര്യമായി ഒന്നും ഇല്ല… ❤️

  20. കാമുകാ…..
    ഒന്നും പറയാനില്ല. അടിപൊളി

  21. വായിച്ചപ്പോഴേ പറയണമെന്നോർത്തു ഇവിടെകൂടെ ഇടാൻ. നന്നായി ലിനുസ് ഉമ്മ ??❤️

Comments are closed.