ഭാര്യ (മാലാഖയുടെ കാമുകൻ) 1903

കഴിക്കുമ്പോൾ അവൾ തമാശ പറഞ്ഞു ചിരിക്കുകയും അവന്റെ താടിയിൽ പറ്റിയ ഭക്ഷണശകലം കൈ നീട്ടി തടവി കളയുകയും ചെയ്തപ്പോൾ അവനും സന്തോഷം തോന്നി..

ഷോപ്പിംഗ് കഴിഞ്ഞു ബീച്ചിൽ എത്തിയപ്പോൾ അവൾ അവന്റെ കൈപിടിച്ച് ബീച്ചിൽ കൂടെ ഓടിതകർത്തു.. അവൾ ഒരു കൊച്ചുകുട്ടിയെപോലെ ആയി..

അവസാനം വിയർത്തു കുളിച്ചു അവന്റെ തോളിൽ തല ചായ്ച്ചു വച്ചപ്പോൾ പെണ്ണിനോട് അവന് അത്ഭുതം തോന്നി..

ഇഷ്ടപെട്ട ഐസ്ക്രീം നുണഞ്ഞുകൊണ്ടു അവന്റെ ഒപ്പം കടൽത്തീരത്ത് ഇരുന്ന അവൾ സന്തോഷവതി ആയിരുന്നു..

കാറിൽ കയറിയ അവൾ നന്നായി സംസാരിച്ചു.. ഒത്തിരി സന്തോഷത്തോടെ..

അന്ന് രാത്രി അവളുടെ കരങ്ങളും അധരങ്ങളും അവനെ തേടി വന്നപ്പോൾ അവൻ അതിശയിച്ചു..
അവളുടെ കിതപ്പുകളും ശബ്ദവും അവന്റെ നിയന്ത്രണം കളഞ്ഞു.. അന്ന് അവൻ അറിഞ്ഞു ഒരു പെണ്ണ് പൂർണമനസോടെ അവളുടെ ശരീരവും പ്രേമവും തരുന്നതിന്റെ പ്രേതെകത.

അവസാനം അവന്റെ നെഞ്ചിൽ വിയർത്തു കുളിച്ചു കിടക്കുമ്പോൾ അവൾ മെല്ലെ മൊഴിഞ്ഞു…

“ഒത്തിരി സന്തോഷവതിയാണ് ഞാൻ ഇന്ന്…”

“കുറച്ചു ദിവസം നിന്റെ വീട്ടിൽ പോയി നിന്നാലോ? കുറെ നാളായില്ലേ പോയിട്ട്?”

അവന്റെ ചോദ്യം കേട്ടതും അവൾ അവനെ ഇറുക്കി പുണർന്നു ചുംബിച്ചുകൊണ്ടാണ് മറുപടി കൊടുത്തത്…

***
കുറച്ചു ദിവസം കഴിഞ്ഞ്‌…

“ഭദ്ര, ദോശ റെഡി…വാ കഴിക്കാം?”

അവൻ വിളിച്ചു പറഞ്ഞു…

“എന്തിനാ ഏട്ടാ… ഞാൻ ചെയ്യാരുന്നില്ലേ?.”

അവൾ പുറം അടിച്ചുവാരിക്കൊണ്ടിരുന്ന ചൂല് മാറ്റി വച്ച് ഓടിവന്നപ്പോൾ അവൻ അവളുടെ കവിളിൽ ഒന്ന് സ്നേഹത്തോടെ ചുംബിച്ചു.. അവളെ ചേർത്ത് പിടിച്ചു പൊക്കിയെടുത്തു സിങ്കിന്റെ അരികിൽ ഇരുത്തി..

“അടുക്കള ഭക്ഷണം ഉണ്ടാക്കാൻ ഉള്ളതാണ്.. ആര് ഉണ്ടാക്കിയാലും അവിടെ ഭക്ഷണം ഉണ്ടാകും.. കേട്ടോടി ഭാര്യേ?”

അത് കേട്ട് അവൾ അധരം കടിച്ചുകൊണ്ട് അവനെ പ്രേമത്തോടെ നോക്കി…

ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു.. കുട്ടികളെപ്പോലെ കലഹിച്ചു, സ്നേഹിച്ചു…, പ്രേമിച്ചു..
ഭക്ഷണം കഴിഞ്ഞു മുകളിലേക്ക് പോയ അവന്റെ വിളി കേട്ട് അവൾ ഓടി മുകളിൽ ചെന്നു..

അവൾ റൂമിലേക്ക് വന്നപ്പോൾ അവൻ അവന്റെ ഷർട്ട് ഇസ്തിരി ഇട്ടുകഴിഞ്ഞു ഒരു സാരി കൂടെ ഇസ്തിരി ഇടുകയായിരുന്നു..

“എന്താ ഏട്ടാ ഇത്? എന്തിനാ സാരി അയൺ ചെയ്യുന്നത്?”

അവൻ അയൺബോക്സ് മാറ്റി വച്ച് അവളുടെ അടുത്തേക്ക് ചെന്നു.. സിന്ദൂരമിട്ട നെറ്റിയിൽ മെല്ലെ ചുംബിച്ചു..

“ഇന്ന് മുതൽ നീയും വരുന്നു ഓഫീസിൽ.. പണികൾ ഒരുമിച്ചു ചെയ്യാം… അപ്പോൾ നേരത്തെ വരാം.. കൂടുതൽ സമയം നമുക്ക് പ്രേമിക്കാം.. എന്ത് പറയുന്നു?”

അവന്റെ ചോദ്യം കേട്ട് അവളുടെ കണ്ണ് നിറഞ്ഞു… അവൾ മുറുക്കെ അവനെ പുണർന്നു…

150 Comments

  1. Superb..

  2. Lots of love ❤️

  3. vaakkukal kittunnilla machane?❤❤

  4. ചെകുത്താന്റെ പ്രണയിനി

    Ee story vaayikkan othiri vaiki.

  5. ജിത്ത്

    എടോ കാമുകാ….
    ഇവിടെയും KKയിലും വരുന്ന തൻ്റെ കഥകളെല്ലാം ഞാൻ തേടിപ്പിടിച്ച് വായിക്കും…. അത് തരുന്ന ഒരു പോസിറ്റീവ് വൈബ് അത് വാക്കുകളിൽ പറഞ്ഞു തരാനാവില്ല….

    ഇഷ്ടം; സ്നേഹം… ബഹുമാനം….
    മാലാഖമാർ കാമിച്ചു പോകുന്നത് വെറുതെയല്ല; അത്ര മനോഹരമാണ് തൻ്റെ കഥകൾ….

    വിഷു ആശംസകൾ….

  6. മാലാഖയെ പ്രണയിച്ചവൻ

    വായിക്കാൻ വൈകിയതിനു സോറി കഥ അടിപൊളി ❤ simply great ?❤❌️

  7. Superb!!!!!

  8. ബ്രോ പറയാൻ വാക്കൂകൾ കിട്ടുന്നില്ല ❤️❤️❤️. അടിപൊളി എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും എന്നാലും ഈ കഥയും പൊളിച്ചു

Comments are closed.