ഭാര്യ (മാലാഖയുടെ കാമുകൻ) 1903

എല്ലാം കേട്ട് കഴിഞ്ഞു നാൻസി പറഞ്ഞത് കേട്ടപ്പോൾ അവൻ ഞെട്ടി അവളെ നോക്കി..

“തെറ്റുധരിക്കണ്ട.. ഒരു പെണ്ണിന് വേണ്ടത് എന്താണെന്നു നിനക്ക് പഠിപ്പിച്ചു തരാത്ത നിന്റെ അമ്മ ആണ് ഇതിലെ കുറ്റക്കാരി….പക്ഷെ ഇതൊക്കെ സ്വയം പഠിക്കാവുന്നതേ ഉള്ളു..”

അവൾ ചിരിച്ചുകൊണ്ട് പറഞ്ഞപ്പോൾ അവൻ അവളെ നോക്കി.. അതിശയത്തോടെ..

“നിനക്ക് അവളെ ഇഷ്ടമാണോ? അതോ അവൾ പറഞ്ഞത് പോലെ ഡിവോഴ്സ് ചെയ്തു എന്നെ കെട്ടുന്നോ?”

അവളുടെ അടുത്ത ചോദ്യം അവനെ ഒത്തിരി ചിന്തിപ്പിച്ചു..

“ഇല്ല നാൻസി.. എനിക്ക് അവളെ ഇഷ്ടമാണ്.. പക്ഷെ എനിക്ക് അറിയില്ല അവൾക്ക് എന്താണ് വേണ്ടത് എന്ന്…”

അവൻ സങ്കടത്തോടെ പറഞ്ഞു..

“ഒരു പെണ്ണിന് വേണ്ടത് സ്നേഹമാണ് രാജ്, കേറിങ് ആണ്.. അപ്പ്രീസിയേഷൻ ആണ്.. സമയം ആണ്.. അവൾ പറഞ്ഞത് സത്യം അല്ലെ? നിനക്ക് വെച്ച് വിളമ്പാനും നിനക്ക് തോന്നുമ്പോൾ ശാരീരികമായി ഉപയോഗിക്കാനും അല്ലാതെ അവൾക്ക് എന്ത് സ്ഥാനം ആണ് അവിടെ ഉള്ളത്?”

അവളുടെ ചോദ്യം കേട്ടപ്പോൾ അവന്റെ തല താഴ്ന്നു..

“നിനക്ക് അവളെ വേണോ? ഞാൻ പറയുന്നത് കേൾക്കേണ്ടിവരും….”
അവൾ പറഞ്ഞത് കേട്ട് അവൻ അവളെ നോക്കി…

**

അന്ന് അവൻ നേരെ വീട്ടിലേക്ക് ആണ് പോയത്.. ക്ലബ്ബിൽ പോയില്ല..

കാറിന്റെ ശബ്ദം കേട്ട് കതക് തുറന്ന അവളുടെ മുഖത്ത് അത്ഭുതം.. നേരിയ ഒരു പുഞ്ചിരി..

“ഞാൻ ചായ എടുക്കാം…”

അവൾ മെല്ലെ അടുക്കളയിലേക്ക് വലിഞ്ഞു.. അവൻ മെല്ലെ പുറകെ പോയി..

“ഭദ്ര….”

“ങേ എന്തോ..?”

അവൾ ഞെട്ടി തിരിഞ്ഞു നോക്കി… അവൻ കയ്യിൽ ഇരുന്ന പൂക്കുല അവൾക്ക് നേരെ നീട്ടി.. ആദ്യമായി ആ മുഖത്ത് കളിയാടി നിന്ന സന്തോഷം അവൻ ശ്രദ്ധിച്ചു.. അവൾ അത് വേഗം വന്നു വാങ്ങി..

“കൊള്ളാം.. ആര് തന്നതാ?”

അവളുടെ ചോദ്യം അവനെ ഒന്ന് നോവിച്ചു.. അവൾക്ക് വേണ്ടി ഞാൻ വാങ്ങില്ല എന്ന് ഉറപ്പുള്ളതുപോലെ..

“ഞാൻ വാങ്ങിയതാണ്.. നിനക്ക് വേണ്ടി…”

അവളുടെ കണ്ണിൽ അത്ഭുതം നിറഞ്ഞു.. ആകാംഷയോടെ അവൾ അവനെ നോക്കി… അവളുടെ കണ്ണ് നിറഞ്ഞത് അവൻ ശ്രദ്ധിച്ചു..

“അതെ.. ഇന്ന് ഒന്നും ഉണ്ടാക്കേണ്ട.. പുറത്തു പോകാം.. നീ വന്നു റെഡി ആയിക്കോ…”

അവൻ അതും പറഞ്ഞു മുകളിലേക്ക് ചെന്നു.. നന്നായി ഒന്ന് കുളിച്ചു.. പുറത്തു വന്നപ്പോൾ അവൾ റൂമിൽ ശങ്കിച്ച് നിൽക്കുന്നുണ്ട്…

അവൻ അലമാരതുറന്നു ഒരു കരിംനീല സാരി എടുത്തു.. അവൾക്ക് നേരെ നീട്ടി..

“ഇത് നിനക്കു നന്നായി ചേരും…”

അവൾ അത് നെഞ്ചിനോട് ചേർത്ത് വച്ചതും ഒരു പുഞ്ചിരി വിടർന്നതും ആസ്വദിച്ചു അവൻ ഡ്രസ്സ് ചേഞ്ച് ചെയ്തു..

വളരെ സന്തോഷവതി ആയിട്ടാണ് അവൾ കാറിൽ കയറിയത്. ആദ്യം പോയത് നല്ലൊരു റെസ്റ്ററേറ്റിൽ ആണ്.. അവൾക്ക് ഇഷ്ടമുള്ളത് ഓർഡർ ചെയ്യാൻ പറഞ്ഞു അവൻ അവളെ നോക്കി ഇരുന്നു..

150 Comments

  1. Superb..

  2. Lots of love ❤️

  3. vaakkukal kittunnilla machane?❤❤

  4. ചെകുത്താന്റെ പ്രണയിനി

    Ee story vaayikkan othiri vaiki.

  5. ജിത്ത്

    എടോ കാമുകാ….
    ഇവിടെയും KKയിലും വരുന്ന തൻ്റെ കഥകളെല്ലാം ഞാൻ തേടിപ്പിടിച്ച് വായിക്കും…. അത് തരുന്ന ഒരു പോസിറ്റീവ് വൈബ് അത് വാക്കുകളിൽ പറഞ്ഞു തരാനാവില്ല….

    ഇഷ്ടം; സ്നേഹം… ബഹുമാനം….
    മാലാഖമാർ കാമിച്ചു പോകുന്നത് വെറുതെയല്ല; അത്ര മനോഹരമാണ് തൻ്റെ കഥകൾ….

    വിഷു ആശംസകൾ….

  6. മാലാഖയെ പ്രണയിച്ചവൻ

    വായിക്കാൻ വൈകിയതിനു സോറി കഥ അടിപൊളി ❤ simply great ?❤❌️

  7. Superb!!!!!

  8. ബ്രോ പറയാൻ വാക്കൂകൾ കിട്ടുന്നില്ല ❤️❤️❤️. അടിപൊളി എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും എന്നാലും ഈ കഥയും പൊളിച്ചു

Comments are closed.