ഭാര്യ (മാലാഖയുടെ കാമുകൻ) 1903

അവൾ മെല്ലെ പറഞ്ഞു..

“നിന്റെ വീടോ? കോഴിക്കൂട് പോലെയുള്ള ആ വീട്ടിൽ നിന്നും വന്ന നിനക്ക് ഇത് കൊട്ടാരമാണ്.. നീ ഇടുന്ന ബ്രാൻഡഡ് തുണികൾ, മൂന്ന് നേരം ഭക്ഷണം, സ്വന്തം കമ്പനിയുള്ള ഭർത്താവ്.. ഇതിൽ പരം എന്ത് വേണം ഒരു പെണ്ണിന്? പിന്നെ ആസ് എ മാൻ.. ഞാൻ നിന്നെ ഫിസിക്കലി ഹാപ്പി ആക്കുന്നതും ഉണ്ട്.. വേറെ എന്ത് വേണം നിനക്ക്?

അസൂയ ആണ് നിന്നോട് പലർക്കും.. എന്റെ കൂട്ടുകാരി നാൻസി.. അവൾ ഇപ്പോഴും പറയും നിനക്ക് എന്നെ കെട്ടികൂടായിരുന്നോ എന്ന്… “

അവൻ പറഞ്ഞു നിർത്തിയപ്പോൾ അവൾ വീണ്ടും ചിരിച്ചു..

“എന്നാൽ എന്നെ ഒഴിവാക്കിയശേഷം അവളെ കെട്ടിക്കോളു.. ഒരു പരാതിയും ഇല്ല.. ഞാൻ പൊയ്ക്കോളാം..പക്ഷെ അവൾ ഇവിടെ അധികകാലം നിൽക്കില്ല.. “

അതും പറഞ്ഞു അവൾ റൂമിന് പുറത്തേക്ക് പോയപ്പോൾ അവൻ അമ്പരന്നു നിന്നു..

പുറത്തേക്ക് പോയ അവൾ വേഗം തിരിച്ചു വന്നു..

“നിങ്ങൾ പറഞ്ഞ കണക്കുകൾ ഇല്ലേ? മൂന്ന് നേരം ഭക്ഷണം എനിക്ക് എന്റെ വീട്ടിൽ നിന്നും കിട്ടുമായിരുന്നു,
വലിയ ബ്രാൻഡുകൾ അല്ലെങ്കിലും ഇടാനുള്ള തുണി എന്റെ അച്ഛൻ ആണ് വാങ്ങി തന്നിരുന്നത്.. പിന്നെ ജോലി ആയ ശേഷം സ്വന്തവും വാങ്ങുമായിരുന്നു,

പിന്നെ ഇത്ര വലിയ ബംഗ്ലാവ് ഒന്നും അല്ല, ചെറിയ വീടാണ്. നിങ്ങൾ പറഞ്ഞ കോഴിക്കൂട്, പക്ഷെ അവിടെ സ്നേഹം ഉണ്ടായിരുന്നു.. സന്തോഷം ഉണ്ടായിരുന്നു.

ഭർത്താവ് വലിയ പണക്കാരൻ ആയാൽ ഭാര്യ സന്തോഷവതി ആകുമോ? ആകില്ല..

പിന്നെ ഫിസിക്കലി ഞാൻ ഹാപ്പി ആണെന്ന് ആര് പറഞ്ഞു? ഞാൻ പറഞ്ഞോ?

പിന്നെ ചിലവുകൾ ഒക്കെ എനിക്കും നടത്താം, അതിന് എന്നെ ജോലിക്ക് വിടണം.. വിവാഹത്തിനെക്കുറിച്ച് എനിക്ക് ഒത്തിരി സങ്കൽപ്പം ഉണ്ടായിരുന്നു.. ഭർത്താവിനെക്കുറിച്ചും,, എന്നാൽ സങ്കൽപ്പത്തിൽ ഉള്ള ഭർത്താവിന്റെ നിഴൽ പോലും അല്ല നിങ്ങൾ.. “

അവൾ കിതപ്പോടെ പറഞ്ഞു നിർത്തി.. അതിന് ശേഷം പുറത്തേക്ക് നടന്നു…

അവൻ വായും പൊളിച്ചു അവൾ പോയവഴിയെ നോക്കി നിന്നു.. അതിന് ശേഷം മെല്ലെ പുറത്തേക്ക് നടന്നു..

അന്ന് വൈകുന്നേരം അവൻ നാൻസിയെ വിളിച്ചു ഒരു റസ്റ്ററന്റിൽ പോയി ഇരുന്നു.. അവർ നല്ല കൂട്ടുകാർ ആണ്.. എല്ലാം അവളോട് തുറന്നു പറഞ്ഞു…

“ഇന്നലെ രാവിലെ മുതൽ നടന്ന കാര്യങ്ങൾ ഒന്ന് പറയാമോ രാജ് നീ? ഒന്നും വിടാതെ…”

നാൻസി ചോദിച്ചപ്പോൾ അവൻ എല്ലാം പറഞ്ഞു.. അവളെ അടിച്ചതും, വൈകുന്നേരം ഉറങ്ങി കിടന്നവളെ എണീപ്പിച്ചു ശാരീരികമായി ഉപയോഗിച്ചതും എല്ലാം..

“രാജ്… നിനക്ക് ഒരു കാര്യം അറിയുമോ? ഞാൻ നിന്നെ കെട്ടണം എന്ന് ആഗ്രഹിച്ചിരുന്നു.. പക്ഷെ അതിന് മുൻപേ നീ അവളുടെ സൗന്ദര്യത്തിൽ വീണിരുന്നു.. എനിക്ക് കുഴപ്പം ഒന്നുമില്ല ഐ ഹാവ് മൂവേഡ് ഓൺ.. പക്ഷെ അവളുടെ സ്ഥാനത് ഞാൻ ആയിരുന്നെങ്കിൽ ഡിവോഴ്സ് നോട്ടീസ് നിന്റെ വീട്ടിൽ വന്നേനെ…”

150 Comments

  1. Superb..

  2. Lots of love ❤️

  3. vaakkukal kittunnilla machane?❤❤

  4. ചെകുത്താന്റെ പ്രണയിനി

    Ee story vaayikkan othiri vaiki.

  5. ജിത്ത്

    എടോ കാമുകാ….
    ഇവിടെയും KKയിലും വരുന്ന തൻ്റെ കഥകളെല്ലാം ഞാൻ തേടിപ്പിടിച്ച് വായിക്കും…. അത് തരുന്ന ഒരു പോസിറ്റീവ് വൈബ് അത് വാക്കുകളിൽ പറഞ്ഞു തരാനാവില്ല….

    ഇഷ്ടം; സ്നേഹം… ബഹുമാനം….
    മാലാഖമാർ കാമിച്ചു പോകുന്നത് വെറുതെയല്ല; അത്ര മനോഹരമാണ് തൻ്റെ കഥകൾ….

    വിഷു ആശംസകൾ….

  6. മാലാഖയെ പ്രണയിച്ചവൻ

    വായിക്കാൻ വൈകിയതിനു സോറി കഥ അടിപൊളി ❤ simply great ?❤❌️

  7. Superb!!!!!

  8. ബ്രോ പറയാൻ വാക്കൂകൾ കിട്ടുന്നില്ല ❤️❤️❤️. അടിപൊളി എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും എന്നാലും ഈ കഥയും പൊളിച്ചു

Comments are closed.