ഭാര്യ (മാലാഖയുടെ കാമുകൻ) 1903

“ഭക്ഷണം എടുത്തു വച്ചിട്ടുണ്ട്…”

ഒന്ന് കുളിച്ചു വന്നപ്പോൾ അവൾ വന്നു പറഞ്ഞു.. ഉടനെ അവൻ താഴേക്ക് ചെന്നു.. അവൾ വിളമ്പിവച്ച ചപ്പാത്തിയും കുറുമയും കഴിച്ചു പ്ലേറ്റ് നീക്കി വച്ച് നേരെ കൈകഴുകി റൂമിൽ പോയി മൊബൈൽ നോക്കി കിടന്നു..

അവന്റെ ഉള്ളിൽ അപ്പോഴും അവൾ രാവിലെ പറഞ്ഞകാര്യം ഉണ്ടായിരുന്നു..

ഒരു മണിക്കൂറോളം ആയി അവൾ റൂമിലേക്ക് വന്നപ്പോൾ.. കുളിച്ചു ലൈറ്റ് ഡിം ചെയ്തു അവൾ വന്നു കിടന്നപ്പോൾ ഉടനെ അവൻ ഫോൺ മാറ്റിവച്ചു അവളിലേക്ക് അമർന്നു…

ആവേശം എല്ലാം കെട്ടടങ്ങി ഒരു സിഗരറ്റ് കത്തിച്ചു അവൻ പുറത്തേക്ക് പോയപ്പോൾ അവൾ ഷീറ്റ് വലിച്ചു നഗ്നത മറച്ചു..

അവൻ ബാൽക്കണിയിൽ നിന്ന് ഒന്ന് കൂടെ ആലോചിച്ചു.. ഏയ്.. അവൾക്ക് എന്താണ് ഇവിടെ കുറവ്? പാവപ്പെട്ട വീട്ടിലെ ആണ്.. എന്നാലും എംബിഎ കഴിഞ്ഞവൾ ആണ്.. സ്ത്രീധനം വാങ്ങാതെ കെട്ടി..
പലതരം വസ്ത്രങ്ങൾ.. ആഭരണങ്ങൾ കാർ വലിയ വീട്.. ഒരു പെണ്ണിന് വേറെ എന്ത് വേണം?

അവൻ ചെന്നപ്പോൾ അവൾ ഉറക്കം പിടിച്ചിരുന്നു.. ചെരിഞ്ഞ് കിടന്നു ഉറങ്ങുന്നവളെ കണ്ടപ്പോൾ അവനിൽ വീണ്ടും വികാരം ഉണർന്നു.. വീണ്ടും അവൻ അവളെ ഉണർത്തി അവന്റെ ആവേശം തീർത്തു…

എല്ലാം കഴിഞ്ഞു അവൻ മാറി കിടന്നു…

“ഭദ്ര.. നീ ഹാപ്പി അല്ലെ?”

അവൻ അവളോട് ചോദിച്ചു.. ഇല്ല ഉത്തരം ഇല്ല.. അവൾ ഈ ഇടയായി ഒന്നും മിണ്ടാറില്ല.. എനിക്കും മിണ്ടാൻ സമയം കിട്ടാറില്ലല്ലോ എന്ന് അവൻ ചിന്തിച്ചു.

എന്തോ ആലോചിച്ചു കിടന്നു അവൻ ഉറങ്ങി..

രാവിലെ പതിവുപോലെ അവന്റെ എല്ലാ കാര്യങ്ങളും അവൾ ചെയ്തുകൊടുത്തു.. ഇടാനുള്ള വേഷങ്ങൾ ഇസ്തിരിയിട്ടു കൊടുത്തു, ഷൂ പോളിഷ് ചെയ്തു കൊടുത്തത് ഇടുമ്പോൾ അവൻ അവളെ നോക്കി..

ചിന്ത എവിടെയോ ആണ്..

“ഭദ്ര..?”

അവൾ അവനെ ചോദ്യ ഭാവത്തിൽ നോക്കി…

“നീ ഹാപ്പി അല്ലെ? ഇന്നലെ എന്താ നീ അങ്ങനെ പറഞ്ഞത്?”

അവൻ വീണ്ടും ചോദിച്ചു..

“ഞാൻ ഹാപ്പി ആണെന്ന് കണ്ടാൽ തോന്നുന്നുണ്ടോ നിങ്ങൾക്ക്?”

അവളുടെ മറുചോദ്യം..

“നീ കളിയാക്കുകയാണോ?”

“അല്ല… അങ്ങനെ തോന്നിയോ?”

“ങേ…ഞാൻ… നീയെന്താ ഇങ്ങനെ.. ഒക്കെ… എന്താ നിന്റെ പ്രശ്നം?”

അവൻ നീരസത്തോടെ ചോദിച്ചു..

“എന്നെ ഒന്ന് പുറത്തു കൊണ്ടുപോകുമോ?”

അവളുടെ ചോദ്യം കേട്ട് അവൻ ഒന്ന് അമ്പരന്നു..

“അറിയില്ലേ എനിക്ക് ഓഫീസിൽ പിടിപ്പത് പണിയുണ്ടെന്നു? എല്ലാം എന്റെ തലയിൽ ആണ്.. നിനക്ക് വീട്ടിൽ ഇരുന്നാൽപോരെ ഒന്നും അറിയണ്ടല്ലോ…നീ തല്ക്കാലം ഒരു ഓട്ടോ വിളിച്ചു പോ.. ഞാൻ വരുമ്പോൾ വൈകും..”

അവൻ അത് പറഞ്ഞു എണീറ്റ് നിന്നു അവളെ നോക്കി.. അവളുടെ ചുണ്ടിൽ ഒരു പുച്ഛചിരി വിടർന്നു..

“എന്താ?”

“ചോദിച്ചില്ലേ ഞാൻ ഹാപ്പിയാണോ എന്ന്? അല്ല രാജ്.. ഹാപ്പി ആയിരുന്നു.. എന്റെ വീട്ടിൽ…”

150 Comments

  1. Superb..

  2. Lots of love ❤️

  3. vaakkukal kittunnilla machane?❤❤

  4. ചെകുത്താന്റെ പ്രണയിനി

    Ee story vaayikkan othiri vaiki.

  5. ജിത്ത്

    എടോ കാമുകാ….
    ഇവിടെയും KKയിലും വരുന്ന തൻ്റെ കഥകളെല്ലാം ഞാൻ തേടിപ്പിടിച്ച് വായിക്കും…. അത് തരുന്ന ഒരു പോസിറ്റീവ് വൈബ് അത് വാക്കുകളിൽ പറഞ്ഞു തരാനാവില്ല….

    ഇഷ്ടം; സ്നേഹം… ബഹുമാനം….
    മാലാഖമാർ കാമിച്ചു പോകുന്നത് വെറുതെയല്ല; അത്ര മനോഹരമാണ് തൻ്റെ കഥകൾ….

    വിഷു ആശംസകൾ….

  6. മാലാഖയെ പ്രണയിച്ചവൻ

    വായിക്കാൻ വൈകിയതിനു സോറി കഥ അടിപൊളി ❤ simply great ?❤❌️

  7. Superb!!!!!

  8. ബ്രോ പറയാൻ വാക്കൂകൾ കിട്ടുന്നില്ല ❤️❤️❤️. അടിപൊളി എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും എന്നാലും ഈ കഥയും പൊളിച്ചു

Comments are closed.