പ്ലസ്ടുക്കാരി 119

ഇല്ല. അവൾ തല കുനിച്ചു പറഞ്ഞു.

എങ്കിൽ നിന്റെ അമ്മയും രാവിലെ ഇന്നൊന്നും കഴിച്ചു കാണില്ല. അങ്ങനെയാടോ അമ്മമാർ. അവർക്കു പറയാൻ നമ്മളൊക്കെ അല്ലെ ഉള്ളൂ

അഞ്ചുവിന്റെ ഓരോ വാക്കുകളും രേഷ്മയുടെ ഹൃദയത്തിൽ ഉണ്ടാക്കിയ സങ്കടം പറഞ്ഞറിയിക്കുന്നതിനും അപ്പുറമായിരുന്നു.

ഇടക്ക് ഞാൻ പോകുന്നു രേഷ്മേ അമ്മയോട് മിണ്ടണെ എന്ന് പറഞ്ഞവൾ പാതി വഴിയിൽ നിന്നും സൈക്കിൾ ചവിട്ടി മറയുമ്പോഴും രേഷ്മക്കു എത്രയും വേഗം വീട്ടിൽ ചെന്നാൽ മതി എന്നുള്ള ചിന്ത ആയിരുന്നു. തന്റെ അതെ പ്രായത്തിലുള്ള കൂട്ടുകാരിയാണ്. എത്ര പക്വതയോടെയാണവൾ സംസാരിക്കുന്നത്?

വീട്ടിൽ ചെന്ന പാടെ അവൾ അമ്മയെ അവിടെയൊക്കെ നോക്കി. ഇല്ല അവിടെങ്ങും ഇല്ല. ചിലപ്പോൾ അയലത്തെ സലീന ഇത്തയുടെ വീട്ടിൽ പോയിക്കാണും.

നല്ല വിശപ്പുണ്ട്. അവൾ അടുക്കളയിൽ കയറി. അമ്മ ചായ ഇട്ടു വെച്ചിട്ടുണ്ട്. ചായ കുടിച്ചു നേരെ റൂമിൽ പോയി കുളിച്ചു ഡ്രെസ്സൊക്കെ മാറി അടുക്കളയിലേക്കു വന്നപ്പോഴേക്കും അമ്മ അവിടെ നില്പുണ്ടായിരുന്നു.

അവളെ കണ്ടിട്ടും കാണാത്ത മട്ടിലുള്ള നിൽപ്പാണ്. അമ്മയുടെ ഒരു ഏങ്ങലടി കേട്ടപ്പോഴാണ് അമ്മ തിരിഞ്ഞു നിന്നു കരയുകയാണ് എന്ന് മനസിലായത്.
പിന്നിലൂടെ ചെന്നു അവൾ അമ്മയെ കെട്ടിപ്പിടിച്ചു കവിളുകളിൽ തുരുതുരാ ചുംബിക്കുമ്പോൾ അമ്മ ഇടറുന്ന ശബ്ദത്തിൽ ചോദിക്കുന്നുണ്ടായിരുന്നു അയ്യോടാ സാധാരണ ഒരാഴ്ചയൊക്കെ പോകുന്ന പിണക്കം ഇന്ന് പെട്ടെന്നങ്ങു തീർന്നോ എന്ന്?

ഒന്ന് പോ അമ്മേ എന്ന് പറഞ്ഞു മുന്നിലൂടെ ചെന്നു അമ്മയെ കെട്ടിപ്പിടിക്കുമ്പോൾ ആ അമ്മ അവളുടെ തലയിൽ തലോടി നെറ്റിയിൽ ചുംബിച്ചുകൊണ്ട് അവളോട്‌ ചോദിക്കുന്നുണ്ടായിരുന്നു രെച്ചുവിനു അമ്മ തല്ലിയത് വേദനിച്ചായിരുന്നോ എന്ന്?

ശെരിയാണ് മക്കൾ എത്ര വളർന്നാലും അച്ഛന്റെയും അമ്മയുടെയും മുന്നിൽ അവർ കൊച്ചുകുട്ടികൾ തന്നെയാണ്

എന്നോട് ക്ഷമിക്കമ്മേ എന്ന് പറഞ്ഞവൾ പൊട്ടിക്കരയുമ്പോൾ ആ അമ്മ പറയുന്നുണ്ടായിരുന്നു അമ്മയോടൊക്കെ തറു തല പറയുമ്പോഴും അവരോടു പിണങ്ങി നടക്കുമ്പോഴും അമ്മമാർ അനുഭവിക്കുന്ന വേദന അറിയണം എങ്കിൽ നാളെ എന്റെ മോൾക്ക്‌ മക്കളുണ്ടായി അവർ ഇതുപോലെ തിരിഞ്ഞു നിന്നു പറയണം എന്ന്.
സ്നേഹം കൊണ്ടല്ലെടാ അമ്മ തല്ലുന്നതും വഴക്ക് പറയുന്നതുമൊക്കെ? ഏ?
അപ്പോഴും ആ അമ്മയുടെ കണ്ണുനീർ അവളുടെ തലയിലേക്ക് ചാലിട്ടൊഴുകുന്നുണ്ടായിരുന്നു….

ഇടക്കൊക്കെ വീട്ടിലെ എന്റെ ചില മറുപടികൾ കേട്ടു ഉമ്മിച്ചിയും കരയുന്നത് ഞാൻ കണ്ടിട്ടുണ്ട്. കുറച്ചു നേരത്തെ പിണക്കത്തിന് ശേഷം ഞാൻ അങ്ങോട്ട്‌ ചെല്ലുമ്പോൾ കൊച്ചുകുട്ടികളെപ്പോലെ വീണ്ടും ഇണങ്ങി വരും. നിമിഷ നേരം കൊണ്ട് അവർ എല്ലാം ക്ഷമിക്കും. പക്ഷെ അവരോടു പറയുന്ന ചില വാക്കുകൾ അമ്മമാർ പൊറുത്തുതന്നാലും പടച്ചവൻ പൊറുത്തു തരണം എന്നില്ല. കാരണം അത്രക്കുണ്ട് ദൈവം സന്നിധിയിൽ പോലും ഉമ്മയുടെ സ്ഥാനം ?

4 Comments

  1. Super!!!

  2. Karanju sathyayittum karanjupoyi

    1. അമ്മ ഒരു വികാരമാണ്

  3. Kollam… Nannayittundu….

Comments are closed.